തിരുവനന്തപുരം∙ തൃശൂർ ജില്ലയിൽ ഇന്നു കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു വയസ്സുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ 3 പേർ. സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തി കഴിഞ്ഞ 18ന് കോവിഡ് സ്ഥിരീകരിച്ച കൊടുങ്ങല്ലൂർ എസ്എൻ പുരം സ്വദേശിയുടെ മകൻ... Covid 19, Corona Virus, Corona News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃശൂർ ജില്ലയിൽ ഇന്നു കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു വയസ്സുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ 3 പേർ. സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തി കഴിഞ്ഞ 18ന് കോവിഡ് സ്ഥിരീകരിച്ച കൊടുങ്ങല്ലൂർ എസ്എൻ പുരം സ്വദേശിയുടെ മകൻ (30), മകന്റെ ഭാര്യ (24) ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞ് എന്നിവർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 3 പേരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ്. ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി കദീജക്കുട്ടിയുടെ (73) കേസ് കൂടി ഇന്നത്തെ പോസിറ്റീവ് രോഗികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് വന്ന വെള്ളാവൂര്‍ സ്വദേശിയുടെയും (32) അബുദാബിയില്‍നിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും (25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്. മുംബൈയില്‍നിന്നും മേയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്‍റയിനിലായിരുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.

ADVERTISEMENT

മലപ്പുറം ജില്ലയില്‍ 4 പേര്‍ക്ക് കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി (45), മൂന്നിയൂര്‍ പാറേക്കാവ് വാരിയന്‍പറമ്പ് സ്വദേശി (40) എന്നിവര്‍ക്കും മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നെത്തിയ ആതവനാട് കരിപ്പോള്‍ സ്വദേശി (23), ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്നെത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി (35) എന്നിവര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 39 ആയി. കുവൈത്തിൽനിന്ന് എത്തിയ ആലപ്പുഴ സ്വദേശിയായ നഴ്സും അതിലുൾപ്പെടും.

പത്തനംതിട്ട ജില്ലയിൽ ദുബായിൽ നിന്നെത്തിയ ഊന്നുകൽ സ്വദേശിക്ക് കോവിഡ്. ഇതോടെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 8 ആയി.

ADVERTISEMENT

English Summary: Covid-19 cases district wise list