ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവി‍ഡ് രോഗികളുടെ എണ്ണം ഒന്നകാൽ ലക്ഷം കവി‍ഞ്ഞു. ഇതുവരെ 1,25,101 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 69,597 പേരാണ്.... Corona Virus, AIIMS

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവി‍ഡ് രോഗികളുടെ എണ്ണം ഒന്നകാൽ ലക്ഷം കവി‍ഞ്ഞു. ഇതുവരെ 1,25,101 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 69,597 പേരാണ്.... Corona Virus, AIIMS

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവി‍ഡ് രോഗികളുടെ എണ്ണം ഒന്നകാൽ ലക്ഷം കവി‍ഞ്ഞു. ഇതുവരെ 1,25,101 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 69,597 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 51,784 പേർ രോഗമുക്തരായി. ഇതുവരെ 3720 കോവിഡ് രോഗികളാണ് മരണത്തിനു കീഴടങ്ങിയത്.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ഡോക്ടർ ശനിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസകോശം വിഭാഗം ഡയറക്ടര്‍ ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ (78) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്ന് എയിംസിലെ ജീവനക്കാരന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന ഡോക്ടറുടേയും മരണം.

ADVERTISEMENT

മഹാരാഷ്ട്രയിൽ‌ ശനിയാഴ്ച 2608 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47,190 ആയി ഉയർന്നു. ശനിയാഴ്ച 60 കോവിഡ് രോഗികളാണ് മരിച്ചത്. ആകെ മരണസംഖ്യ 1577. 821 പേരേയാണ് ശനിയാഴ്ച വിവിധ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ചെയ്തത്. ആകെ 13,404 പേർ രോഗമുക്തരായി.

മുംബൈയിൽ ആകെ രോഗികളുടെ എണ്ണം 28,817 ആയി. 949 പേർ മരിച്ചു. തമിഴ്നാട് (15,512), ഗുജറാത്ത് (13,669), ഡൽഹി (12,910) എന്നിവടങ്ങളാണ് രോഗികൾ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ. ഗുജറാത്ത് ( 829), മധ്യപ്രദേശ് ( 281), ബംഗാൾ (265), ഡൽഹി (231) എന്നിവടങ്ങളിലാണ് മരണമേറേ.

ADVERTISEMENT

English Summary: Covid Tally in India, Senior AIIMS Doctor Jitendra Nath Pande Dies