റിയാദ്/ഷാർജ∙ കോവി‍ഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തല താഴം സിജെ വില്ലയിൽ സാം ഫെർണാണ്ടസ് (60), മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി പ്രമോദ് മുണ്ടാണി (40) എന്നിവർ സൗദിയിലെ ജുബൈലിൽ വച്ചാണ് മരിച്ചത്...Gulf, Expats Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്/ഷാർജ∙ കോവി‍ഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തല താഴം സിജെ വില്ലയിൽ സാം ഫെർണാണ്ടസ് (60), മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി പ്രമോദ് മുണ്ടാണി (40) എന്നിവർ സൗദിയിലെ ജുബൈലിൽ വച്ചാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശി നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ് (26) ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു.

സാം ഫെർണാണ്ടസ് 12 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാമിന്റെ ആദ്യ 2 ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും 2 ദിവസം മുൻപെടുത്ത ഫലം പോസിറ്റീവ് ആയിരുന്നു. 17 വർഷമായി സൗദിയിലുള്ള സാം ആർബി ഹിൽട്ടൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജോസഫൈൻ. മക്കൾ: രേഷ്മ, ഡെയ്സി. മരുമകൻ: ഉദ്ദേശ് (ഖത്തർ).

ADVERTISEMENT

ജുബൈൽ ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു പ്രമോദിന്റെ അന്ത്യം. സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ ടെക്നീഷ്യനായിരുന്നു. ഭാര്യ: ഉഷ. 2 മക്കളുണ്ട്. തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകനായ അബ്ദുൽ ഹമീദ് ഉമ്മുൽഖുവൈനിലെ സ്വകാര്യ ഷോപ്പിങ് മാളിൽ ജോലി ചെയ്തുവരികയായിരുന്നു. ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു അന്ത്യം.

English Summary: Expats Deaths in Gulf