തിരുവനന്തപുരം∙ മുൻകൂട്ടി സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ട്രെയിൻ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും മുഖ്യമന്ത്രി കത്തയച്ചു. ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻകൂട്ടി സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ട്രെയിൻ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും മുഖ്യമന്ത്രി കത്തയച്ചു. ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലേക്ക് കൊണ്ടുവരുന്ന അതിഥി തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണം. പരിശോധനയുടെയും പാസിന്റെയും ചെലവ് കരാറുകാർ വഹിക്കണം. ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം സംരക്ഷിക്കണം. പൊലീസുകാർക്കും ഇതു ബാധകം. പരിമിതമായ തോതിൽ എല്ലാവർക്കും മാസ്ക് സൗജന്യമായി നൽകും.

ADVERTISEMENT

ലോക്ഡൗൺ ഇളവുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത കുറയ്ക്കരുത്. ചന്തകളിലും പൊതുസ്ഥങ്ങളിലും ആൾക്കൂട്ടം തടയും. ബോധവൽക്കരണം നടത്താൻ എംപിമാരും എംഎൽഎമാരും സഹായിക്കണം. വിവാഹത്തിന് എത്ര ഘട്ടങ്ങളിലായാലും അൽപതിലധികം പേർ പാടില്ല. പൊതുവാഹനങ്ങളിൽ വിലക്ക് ലംഘിച്ച് കൂടുതലാളുകളെ കയറ്റിയാൽ ഉടമയ്ക്കെതിരെ നടപടിയെടുക്കും.

കുവൈത്തിൽനിന്നുവന്ന 25 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് 28 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിപ്പിക്കും. കുറുക്കുവഴികളിലൂടെ സംസ്ഥാനത്ത് പ്രവേശിക്കുന്നവർക്ക് കനത്ത പിഴയേർപ്പെടുത്തും.

ADVERTISEMENT

English Summary: Covid 19 cases increases government strengthens instructions