ന്യൂഡൽഹി ∙ തുടർച്ചയായ ഏഴാം ദിവസവും രാജ്യത്ത് പുതുതായി ആറായിരത്തിലധികം കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 6566 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. ബുധനാഴ്ച മാത്രം 194 രോഗികൾ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ചു....COVID-19, Corona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തുടർച്ചയായ ഏഴാം ദിവസവും രാജ്യത്ത് പുതുതായി ആറായിരത്തിലധികം കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 6566 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. ബുധനാഴ്ച മാത്രം 194 രോഗികൾ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4531 ആയി. നിലവിൽ 86110 പേരാണ് ചികിത്സയിലുള്ളത്. 67692 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 105 കോവിഡ് രോഗികൾ മരിച്ചു. 2190 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരുദിവസം നൂറിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിൽ മാത്രം 39 പേർ മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു.

ADVERTISEMENT

1897 ആണ് ഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ. മരണനിരക്ക് കുതിച്ചുയരുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. എങ്കിലും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദിനംപ്രതി അന്‍പതിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്ന ധാരാവിയില്‍ 24 മണിക്കൂറിനിടെ 18 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ആകെ കേസുകള്‍ 34,018 ആയി. 56,948 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 17,918 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ജൂണ്‍ പകുതിയോടെ കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും മഴക്കാലത്തിന് മുമ്പേ കോവിഡ് നിയന്ത്രണവിധേയമാകുമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. നാലുലക്ഷത്തിലധികം സാംപിളുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ചത്. പതിനയ്യായിരത്തോളം സാംപിളുകളാണ് മഹാരാഷ്ട്രയില്‍ ദിനംപ്രതി പരിശോധിക്കുന്നത്.

ADVERTISEMENT

English Summary: India Covid Updates