തിരുവനന്തപുരം ∙ കേരളത്തില്‍ 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും.. Corona, Covid, Kerala, Manorama News

തിരുവനന്തപുരം ∙ കേരളത്തില്‍ 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും.. Corona, Covid, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തില്‍ 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും.. Corona, Covid, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തില്‍ 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസർകോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു.

കോവിഡ് പോസിറ്റീവായവർ, ജില്ല തിരിച്ച്

ADVERTISEMENT

മലപ്പുറം– 32
കണ്ണൂര്‍– 26
പാലക്കാട്– 17
കൊല്ലം– 12
എറണാകുളം– 10
ആലപ്പുഴ– 9
കാസർകോട്– 8
തിരുവനന്തപുരം– 5 (ഒരാള്‍ മരിച്ചു)
തൃശൂര്‍– 4
കോഴിക്കോട്– 4
കോട്ടയം– 3
പത്തനംതിട്ട– 1

കോവിഡ് നെഗറ്റീവായവർ, ജില്ല തിരിച്ച്

ADVERTISEMENT

മലപ്പുറം– 23 (തൃശൂര്‍-1)
തൃശൂര്‍– 12
എറണാകുളം– 7
പാലക്കാട്– 7
തിരുവനന്തപുരം– 6 (കൊല്ലം-1)
കോട്ടയം– 6
വയനാട്– 4
കാസർകോട്– 4
ഇടുക്കി– 2
കോഴിക്കോട്– 2
കണ്ണൂര്‍– 2.

2112 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കുവൈത്ത്- 25, യുഎഇ- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹ്റൈന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, ഇത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബിഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ADVERTISEMENT

കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, ഓഗ്മെന്റഡ് സാംപിള്‍, സെന്റിനല്‍ സാംപിൾ, പൂള്‍ഡ് സെന്റിനില്‍, സി.ബി.നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,570 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3872 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 47,994 സാംപിളുകള്‍ ശേഖരിച്ചതില്‍ 46,346 സാംപിളുകള്‍ നെഗറ്റീവ് ആയി.

19 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടെയ്ൻമെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുനിസിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ ((കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 6), മാങ്ങാട്ടിടം (സബ് വാര്‍ഡ് 4), മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും), പാനൂര്‍ (സബ് വാര്‍ഡ് 31), പേരാവൂര്‍ (വാര്‍ഡ് 11), തില്ലങ്കേരി (എല്ലാ വാര്‍ഡുകളും), ഉദയഗിരി (സബ് വാര്‍ഡ് 2), കാസർകോട് ജില്ലയിലെ ബേഡഡുക്ക (വാര്‍ഡ് 8), ബദിയടക്ക (വാര്‍ഡ് 18), കിനാനൂര്‍-കരിന്തളം (6) എന്നിവയെയാണ് (കണ്ടെയ്ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 127 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.

English Summary: 131 New Covid cases reported in Kerala on June 30, 2020