ലഡാക്കിലെ ഇന്ത്യ– ചൈന തർക്കത്തിൽ കേന്ദ്രസര്‍ക്കാരിനെ വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമുയർത്തി രാഹുൽ ഗാന്ധി ഞായറാഴ്ച വീണ്ടും രംഗത്തെത്തി.... Rahul Gandhi, Indian National Congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലഡാക്കിലെ ഇന്ത്യ– ചൈന തർക്കത്തിൽ കേന്ദ്രസര്‍ക്കാരിനെ വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമുയർത്തി രാഹുൽ ഗാന്ധി ഞായറാഴ്ച വീണ്ടും രംഗത്തെത്തി. മോദിജിയുടെ ഭരണ കാലത്ത് ഇന്ത്യയുടെ സ്ഥലം സ്വന്തമാക്കാന്‍ മാത്രം എന്താണു സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.

യഥാർഥ നിയന്ത്രണ രേഖയിലെ ചൈനീസ് പിൻവാങ്ങലിനെക്കുറിച്ച് സർക്കാർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ഒരു മാധ്യമ റിപ്പോർട്ടിനൊപ്പമാണ് രാഹുൽ പുതിയ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഇന്ത്യയും ചൈനയും ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്നും രണ്ട് കിലോമീറ്ററോളം പിന്നോട്ടുപോകാന്‍ തീരുമാനമായിരുന്നു. എന്നാൽ ഇന്ത്യയുടെ പ്രദേശത്തുനിന്ന് എന്തിനാണ് ഇന്ത്യയെ പിൻവലിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ചോദ്യം.

ADVERTISEMENT

ചൈനയുടെ കാര്യത്തിൽ പ്രധാനമന്ത്രി കള്ളങ്ങൾ പറയുന്നതു തുടരുകയാണെന്ന് രാഹുൽ ശനിയാഴ്ച കോൺഗ്രസ് എംപിമാരോടു പറഞ്ഞിരുന്നു. ദേശീയ സുരക്ഷയെയും അതിർത്തിയെയും ദുർബലമാക്കുന്ന ഒന്നിനെയും കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

English Summary: "What Has Happened Under Modiji's Rule?" Rahul Gandhi's Latest Attack Over China