ന്യൂഡൽഹി∙ ഭാരത് ബയോടെക് ഇന്റർനാഷനൽ ലിമിറ്റഡും (ബിബിഐഎൽ) സൈഡസ് കാഡിലയും തദ്ദേശീയമായി നിർമിച്ച വാക്സിൻ പരീക്ഷണം രാജ്യത്ത് മുന്നേറുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിനും സൈഡസിന്റെ സൈകോവ്–ഡി വാക്സിനും ഫേസ് 1, ഫേസ് 2 ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. COVID-19 Vaccine, Covaxin, ZyCoV-D

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭാരത് ബയോടെക് ഇന്റർനാഷനൽ ലിമിറ്റഡും (ബിബിഐഎൽ) സൈഡസ് കാഡിലയും തദ്ദേശീയമായി നിർമിച്ച വാക്സിന്റെ പരീക്ഷണം രാജ്യത്ത് മുന്നേറുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിനും സൈഡസിന്റെ സൈകോവ്–ഡി വാക്സിനും ഫേസ് 1, ഫേസ് 2 ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ജൂലൈ 15ന് തന്നെ ഈ വാക്സിനുകളുടെ ആദ്യ ഡോസുകൾ മനുഷ്യരിൽ നൽകിത്തുടങ്ങിയിരുന്നുവെന്നും ഇരു കമ്പനികളും വ്യക്തമാക്കി.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം ഉടൻ ആരംഭിക്കും. പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ നിർമാണത്തിലെ ഓക്സ്ഫഡിന്റെ ഇന്ത്യൻ പങ്കാളി. ഓഗസ്റ്റ് അവസാനത്തോടെ കോവിഡ്–19ന്റെ വാക്സിൻ പരീക്ഷണം ഇന്ത്യയിൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അനുമതി ലഭിച്ചാൽ 5000ത്തോളം ഇന്ത്യക്കാരിലാകും മരുന്നു പരീക്ഷിക്കുക. കാര്യങ്ങൾ എല്ലാം കൃത്യമായി നടന്നാൽ അടുത്ത ജൂണോടെ വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ADVERTISEMENT

ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവരുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന കോവാക്സിൻ ഡൽഹി, പട്ന എയിംസ് ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് പരീക്ഷിക്കുക. സൈഡസിന്റെ സൈകോവ്–ഡി നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ മാത്രമാണ് പരീക്ഷിക്കുന്നത്. വൈകാതെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും പരീക്ഷണം നീട്ടും.

ഏഴു മാസത്തിനുള്ളിൽ സൈകോവ്–ഡിയുടെ പരീക്ഷണങ്ങൾ പൂർത്തിയാകുമെന്ന് കമ്പനിയുടെ ചെയർമാൻ പങ്കജ് ആർ. പട്ടേൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആദ്യ മൂന്നു മാസത്തിനുള്ളിൽ ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, കോവാക്സിന്റെ ആദ്യ പരീക്ഷണം ഡൽഹി എയിംസിൽ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ ഡോസ് നൽകിയത് ഒരു മുപ്പതുകാരനാണ്. രണ്ടു മണിക്കൂർ നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് അയച്ചു. ഇയാൾ പൂർണ നിരീക്ഷണത്തിലാണെങ്കിലും ഏഴു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകും. 14 ാം ദിവസവും 28 ാം ദിവസവും ഫോളോഅപ്പുണ്ടാകും. ഒരു വർഷത്തോളം നിരീക്ഷിച്ചാണ് വാക്സിന് ദീർഘനാൾ പ്രഹരശേഷിയുണ്ടോയെന്ന് മനസ്സിലാക്കുന്നതെന്ന് എയിംസ് കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. പുനീത് മിശ്ര വ്യക്തമാക്കി.

സ്വയം സന്നദ്ധരായി 3500ൽ പരം അപേക്ഷകരാണ് വാക്സിൻ പരീക്ഷണത്തിന് എത്തിയിരിക്കുന്നത്. ഇതിൽ പൂർണ ആരോഗ്യമുള്ള 100 പേരെ തിരഞ്ഞെടുക്കും. ഇവരിൽ 18നും 55നും ഇടയിൽ പ്രായമുള്ളവരെയാണ് ഉൾക്കൊള്ളിക്കുക. പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഹൃദയ – കിഡ്നി രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരെയാണ് പരിഗണിക്കുക, ഡോ. മിശ്ര പറഞ്ഞു.

ADVERTISEMENT

English Summary: Human trials for Covid-19 vaccines by Bharat Biotech, Zydus underway

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056 ൽ ബന്ധപ്പെടാം.