തിരുവനന്തപുരം ∙ സംസ്ഥാനത്ത് 1169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് മൂലമാണെന്ന്.... Kerala Covid Update, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 1169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് മൂലമാണെന്ന്.... Kerala Covid Update, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 1169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് മൂലമാണെന്ന്.... Kerala Covid Update, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 1169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പോസിറ്റീവായവർ, ജില്ല തിരിച്ച്

ADVERTISEMENT

തിരുവനന്തപുരം– 377

എറണാകുളം– 128

മലപ്പുറം– 126

കാസര്‍കോട്– 113

ADVERTISEMENT

കോട്ടയം– 70

കൊല്ലം– 69

തൃശൂര്‍– 58

കോഴിക്കോട്– 50

ADVERTISEMENT

ഇടുക്കി–  42

ആലപ്പുഴ– 38

പാലക്കാട്– 38

പത്തനംതിട്ട– 25

വയനാട്– 19

കണ്ണൂര്‍– 16

നെഗറ്റീവായവർ, ജില്ല തിരിച്ച്

കൊല്ലം– 168

കോഴിക്കോട്– 93

തിരുവനന്തപുരം– 66

തൃശൂര്‍– 63

കണ്ണൂര്‍– 55

മലപ്പുറം– 44

കോട്ടയം– 39

എറണാകുളം–  37

ഇടുക്കി– 30

കാസര്‍കോട്– 30

പാലക്കാട്– 29

വയനാട്– 19

ആലപ്പുഴ– 15

രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 363 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍കോട് ജില്ലയിലെ 110 പേര്‍ക്കും, എറണാകുളം ജില്ലയിലെ 79 പേര്‍ക്കും, കോട്ടയം ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 51 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 36 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 10 കെഎസ്ഇ ജീവനക്കാര്‍ക്കും ഒരു കെഎല്‍എഫ് ജീവനക്കാരനു രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,17,078 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5215 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,26,042 സാംപിളുകള്‍ ശേഖരിച്ചതില്‍ 1541 പേരുടെ ഫലം വരാനുണ്ട്.

പുതുതായി 30 ഹോട് സ്പോട്ടുകൾ

ഇന്ന് 30 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13),

ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുനിസിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), വടശേരിക്കര (6), അടൂര്‍ മുനിസിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റക്കോട് (എല്ലാ വാര്‍ഡുകളും),

തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), കാസര്‍കോട് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ മുനിസിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 497 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.

English Summary: COVID-19: 1,169 new positive cases in Kerala on Sunday, 688 recover