വാഷിങ്ടൻ ∙ യുഎഇ – ഇസ്രയേൽ സഖ്യ കരാറിന്റെ ഭാഗമായുള്ള ഉപകരാറിലൂടെ യുഎസിന്റെ എഫ്–35 യുദ്ധവിമാനങ്ങൾ യുഎഇക്ക്. ഈ കരാർ യാഥാർഥ്യമായാൽ മധ്യപൂർവദേശത്തെ... UAE Israel Deal, F-35 Fighter Jets, US, Malayala Manorama, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎഇ – ഇസ്രയേൽ സഖ്യ കരാറിന്റെ ഭാഗമായുള്ള ഉപകരാറിലൂടെ യുഎസിന്റെ എഫ്–35 യുദ്ധവിമാനങ്ങൾ യുഎഇക്ക്. ഈ കരാർ യാഥാർഥ്യമായാൽ മധ്യപൂർവദേശത്തെ ഇസ്രയേലിന്റെ സൈനിക മുൻതൂക്കം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന കരാറിലൂടെ യുഎഇ – ഇസ്രയേൽ പുതിയ ബന്ധം നയതന്ത്ര തലത്തിൽ മെച്ചപ്പെടുകയും ചെയ്യും.

ലോക്ഹീഡ് മാർട്ടിൻ കോർപറേഷൻ നിർമിക്കുന്ന എഫ്–35 യുദ്ധവിമാനങ്ങൾ വാങ്ങാൻ യുഎഇ താൽപര്യം കാണിച്ചിട്ടുണ്ടെന്ന് ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രയേൽ ഈ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഇസ്രയേലിന് മേഖലയിലുള്ള മുൻതൂക്കം നഷ്ടപ്പെടുന്നതിനെ എതിർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ADVERTISEMENT

‘യുഎഇക്ക് എഫ്–35 വിമാനങ്ങൾ നൽകാനുള്ള യുഎസിന്റെ നീക്കത്തെ എതിർക്കും’ – അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ അറബ് രാജ്യങ്ങളേക്കാൾ ഇസ്രയേലിനു മുൻതൂക്കം ലഭിക്കുന്ന അത്യാധുനിക ആയുധങ്ങളാണ് യുഎസ് നൽകുന്നതെന്ന ഉറപ്പ് ഇസ്രയേലിന് നൽകിയിട്ടുണ്ട്. എഫ്–35 വിമാനങ്ങളുടെ വിൽപ്പനയ്ക്ക് വർഷങ്ങളുടെ സമയമെടുക്കും. അടുത്തിടെ 32 എഫ്–35 യുദ്ധവിമാനങ്ങൾ വാങ്ങിയത് പോളണ്ടാണ്.

വിമാനങ്ങൾ ആദ്യ യൂണിറ്റുകൾ അവിടെ എത്തണമെങ്കിൽത്തന്നെ 2024 ആകണം. എഫ്–35ന്റെ ഓരോ വിൽപ്പനയും കോൺഗ്രസിന്റെ അനുമതി തേടിയാകണമെന്നാണ് ചട്ടം. യുദ്ധവിമാന വിൽപ്പനയ്ക്കു പിന്നിൽ ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്നറാണെന്നാണ് വിവരം. ഇക്കാര്യത്തോടു പ്രതികരിക്കാൻ പെന്റഗണും വൈറ്റ് ഹൗസും വിസമ്മതിച്ചു.

ADVERTISEMENT

English Summary: UAE Could Get F-35 Jets In Side Agreement To Israel Peace Deal: Source