കോഴിക്കോട്∙ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അതിക്രമം. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.വി.രജീഷ് ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പൊലീസ് ലാത്തിചാർജിൽ പരുക്കേറ്റു | Lathicharge | ABVP | ABVP march | Kozhikode | KT Jaleel | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അതിക്രമം. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.വി.രജീഷ് ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പൊലീസ് ലാത്തിചാർജിൽ പരുക്കേറ്റു. മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. 

എബിവിപി ജില്ലാ കമ്മറ്റി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മിഷണര്‍ ഓഫിസിന് സമീപം ബാരിക്കേഡ് നിരത്തി പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. ലാത്തിയേറ്റ് വീണ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

ADVERTISEMENT

സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കെ.വി. രജീഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ്, ജില്ലാ സെക്രട്ടറി കെ.ടി. ശ്യാം ശങ്കര്‍, ജില്ലാ സമിതി അംഗം എന്‍.ടി. പ്രവീണ്‍, രാമനാട്ടുകര നഗര്‍ സെക്രട്ടറി ആകാശ്, അശ്വിന്‍ പെരുവയല്‍, ഉദയ് കൃഷ്ണ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.വി. രജീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു പൊലീസിന്റെ ജലപീരങ്കി. കെ.കെ. അമല്‍ മനോജ്, കെ.ടി. ശ്യാം ശങ്കര്‍, എന്‍.ടി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

English Summary: Lathicharge against ABVP march