കോഴിക്കോട്∙ യുവതിയുടെ പേരു പരാമർശിച്ച് കമ്മിഷണർ സസ്പെൻഷൻ ഓർഡർ നൽകിയ പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനു നേരെ വീണ്ടും ശിക്ഷ നടപടിയെടുക്കുമെന്നു കാണിച്ച് കാരണം കാണിക്കൽ മെമ്മോ. തീവ്ര ഇടതുപക്ഷ പ്രവർത്തകർക്ക് അനുകൂലമായി സമൂഹമാധ്യമത്തിൽ.... | Kerala police | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ യുവതിയുടെ പേരു പരാമർശിച്ച് കമ്മിഷണർ സസ്പെൻഷൻ ഓർഡർ നൽകിയ പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനു നേരെ വീണ്ടും ശിക്ഷ നടപടിയെടുക്കുമെന്നു കാണിച്ച് കാരണം കാണിക്കൽ മെമ്മോ. തീവ്ര ഇടതുപക്ഷ പ്രവർത്തകർക്ക് അനുകൂലമായി സമൂഹമാധ്യമത്തിൽ അഭിപ്രായപ്രകടനം നടത്തിയതായി ബോധ്യപ്പെട്ടെന്ന് മെമ്മോയിൽ പറയുന്നു. പൊലീസ് വകുപ്പിന്റെ അച്ചടക്ക നടപടിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ചതായും പറയുന്നുണ്ട്.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യമനുവദിച്ചുകൊണ്ട് നടത്തിയ വിധിയിലെ കോടതിയുടെ വിശദീകരണങ്ങൾ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വായിച്ചുനോക്കേണ്ടതാണെന്നാണ് ഉമേഷ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കഴിഞ്ഞ വർഷം കാടുപൂക്കുന്ന നേരം എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് രണ്ട് ഇൻക്രിമെന്റ് തടഞ്ഞതായും ഉമേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു.

ADVERTISEMENT

സമൂഹമാധ്യമത്തിൽ ഇടപെടുമ്പോൾ പൊലീസ് സേനാംഗങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾക്ക് ഇതു രണ്ടും വിരുദ്ധമാണെന്നും തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിവരുന്നതായി ബോധ്യപ്പെട്ടതായും കമ്മിഷണർ എ.വി. ജോർജ് നൽകിയ മെമ്മോയിൽ പറയുന്നു. ഗായികയായ യുവതിക്കു ഫ്ലാറ്റ് എടുത്തു  നൽകിയതായും ആ ഫ്ലാറ്റിൽ നിത്യസന്ദർശനം നടത്തുന്നതായും യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. എന്നാൽ മുൻകാല വൈരാഗ്യം തീർക്കാൻ കമ്മിഷണർ ‘സദാചാര പൊലീസിങ്ങ്’ നടത്തിയതായി വിവാദമുയർന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ വീണ്ടും ഉമേഷിന് നോട്ടിസ് നൽകിയത്.

തന്നെ അപകീർത്തിപ്പെടുത്തുന്നവിധം ഔദ്യോഗിക രേഖയിൽ പേരു പരാമർശിച്ചതിൽ കമ്മിഷണർക്കെതിരെ യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നൽകിയിരുന്നു. തന്റെ മൊഴിയെടുക്കാൻ താമസസ്ഥലത്തെത്തിയ പൊലീസുകാർ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന രീതിയിൽ പരിഹസിച്ചതായി കാണിച്ച് മറ്റൊരു പരാതിയും യുവതി ഐജിക്കു നൽകിയിട്ടുണ്ട്.  

ADVERTISEMENT

English Summary : Police officer who suspended may face more actions