ന്യൂഡൽഹി ∙ വിദ്വേഷ പ്രചാരണം തടയാൻ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിൽ ഫെയ്സ്ബുക് ഇന്ത്യ വൈസ് പ്രസിഡന്റിനെതിരെ നിർബന്ധിത നടപടി പാടില്ലെന്ന് സുപ്രീംകോടതി. ഡൽഹി നിയമസഭാ ​| Supreme Court | Manorama News

ന്യൂഡൽഹി ∙ വിദ്വേഷ പ്രചാരണം തടയാൻ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിൽ ഫെയ്സ്ബുക് ഇന്ത്യ വൈസ് പ്രസിഡന്റിനെതിരെ നിർബന്ധിത നടപടി പാടില്ലെന്ന് സുപ്രീംകോടതി. ഡൽഹി നിയമസഭാ ​| Supreme Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദ്വേഷ പ്രചാരണം തടയാൻ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിൽ ഫെയ്സ്ബുക് ഇന്ത്യ വൈസ് പ്രസിഡന്റിനെതിരെ നിർബന്ധിത നടപടി പാടില്ലെന്ന് സുപ്രീംകോടതി. ഡൽഹി നിയമസഭാ സെക്രട്ടറി, കേന്ദ്ര സർക്കാർ, രാജ്യസഭയിലെയും ലോക്സഭയിലെയും സെക്രട്ടറി ജനറൽ, ഡൽഹി പൊലീസ് എന്നിവർക്ക് സുപ്രീംകോടതി നോട്ടിസയച്ചു. തുടർന്ന് ബുധനാഴ്ച ചേരാനിരുന്ന ഡൽഹി നിയമസഭാ സമിതി യോഗം റദ്ദാക്കി.

ഫെയ്സ്ബുക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹനെ പ്രതിയെന്ന നിലയിലല്ല സമിതി വിളിപ്പിച്ചതെന്നു ഡൽഹി നിയമസഭാ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഡൽഹി കലാപത്തിനു പ്രേരണയാകുന്ന തരത്തിലുള്ള പ്രചാരണം തടയാൻ നടപടിയെടുത്തില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതികൾ ലഭിച്ചതിനെ തുടർന്ന് കമ്പനി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സമിതി നോട്ടിസ് നൽകിയിരുന്നു.

ADVERTISEMENT

അജിത് മോഹൻ നേരിട്ടു ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതിനെതിരെ അജിത് മോഹൻ സുപ്രീംകോടതിയെ സമീപിച്ചു. എഎപി എംഎൽഎ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയാണ് നോട്ടിസ് നൽകിയത്. ഹാജരായില്ലെങ്കിൽ അവകാശലംഘനത്തിനു നടപടിയെടുക്കുമെന്നു സമിതി വ്യക്തമാക്കി. കഴിഞ്ഞ 15നു ഹാജരാകണമെന്നാവശ്യപ്പട്ടു നൽകിയ നോട്ടിസ് ഫെയ്സ്ബുക് തള്ളിയിരുന്നു. 

English Summary: Supreme Court's notice to Delhi assembly on a plea by Facebook India vice president Ajit Mohan