ചെങ്ങന്നൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇടയാടിപ്പറമ്പിൽ വിഷ്ണു ആണ് അറസ്റ്റിലായത്. chengannur, Rape, Arrest, Manorama News, breaking news, manorama news.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച്  ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇടയാടിപ്പറമ്പിൽ വിഷ്ണു ആണ്  അറസ്റ്റിലായത്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് വിഷ്ണു ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ വീഴ്ത്തിയത്. 

കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് പെൺകുട്ടി ചെങ്ങന്നൂർ തിരുവൻവണ്ടൂരുള്ള തന്റെ ബന്ധുവീട്ടിൽ എത്തിയത്. ഈ സമയത്താണ് പ്രതിയായ വിഷ്ണു പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. 19 വയസ്സാണ് പ്രതിയുടെ പ്രായം. 

ADVERTISEMENT

നിരന്തരം പ്രണയ അഭ്യർഥന നടത്തിയിട്ടും വഴങ്ങാൻ പെൺകുട്ടി തയാറായില്ല. തുടർന്ന്  ആത്മഹത്യ ചെയ്യുമെന്ന് വിഷ്ണു പെൺകുട്ടിയോട് പറഞ്ഞു. സൗഹൃദത്തിലായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി  നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. 

ശാരീരിക അസ്വസ്ഥതകളെ തുടർന്ന്  വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇതേത്തുടർന്ന് ചെങ്ങന്നൂർ പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. ഇതറിഞ്ഞ വിഷ്ണുവും കുടുംബവും ബുധനഴ്ച വീട്ടിൽ നിന്ന് മുങ്ങി.  

ADVERTISEMENT

അന്വേഷണത്തിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച്  തിരുവൻവണ്ടൂരിനടുത്തുള്ള ബന്ധുവീട്ടിൽ  നിന്നും ഇയാളെ അറസ്റ്റു ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം  കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു .ചെങ്ങന്നൂർ സി ഐ ജോസ് മാത്യു, എസ് ഐ എസ്.വി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary: Minor Rape: Man held in chengannur