നാഗപട്ടണം∙ യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസ്സിന്റെ സ്ഥാനലബ്ദിയിൽ ആഘോഷങ്ങളുമായി അമ്മയുടെ ജന്മനാട്. Kamala Harris, Tamil Nadu, Swearing in Ceremony, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗപട്ടണം∙ യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസിന്റെ സ്ഥാനലബ്ദിയിൽ ആഘോഷങ്ങളുമായി അമ്മയുടെ ജന്മനാട്. അമ്മയുടെ മാതാപിതാക്കളുടെ നാടായ തമിഴ്നാട്ടിലെ രണ്ടുഗ്രാമങ്ങൾ പടക്കങ്ങൾ പൊട്ടിച്ചും മധുരം വിതരണം ചെയ്തും കമലയുടെ ഫോട്ടോ പതിപ്പിച്ച കലണ്ടറുകളുമായും ആഘോഷനിറവിലാണ്. 

തിരുവരൂർ ജില്ലയിലെ മന്നാർഗുഡി, തുളസേന്തിരാപുരം – പൈൻഗനാട് ഗ്രാമങ്ങളിലാണ് ആഘോഷങ്ങൾ. ഇവിടങ്ങളിൽ കമലയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ ഉയർത്തിയിട്ടുണ്ട്. പല കച്ചവട സ്ഥാപനങ്ങളും കമലയുടെ ഫോട്ടോ പതിപ്പിച്ച കലണ്ടറുകൾ പുറത്തിറക്കി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ മധുരവിതരണത്തിന് നേരിട്ടിറങ്ങിയിട്ടുണ്ട്. വീടുകളിൽ ആശംസാ സന്ദേശങ്ങളെഴുതിയ കോലം വരച്ചും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയും ഗ്രാമീണർ ആഘോഷിക്കുകയാണ്. 

കമലയുടെ സ്ഥാനലബ്ദിയിൽ തുളസേന്തിരാപുരത്ത് പടക്കം പൊട്ടിക്കാൻ ഒരുങ്ങുന്നു. (Photo by Arun SANKAR / AFP)
ADVERTISEMENT

ബ്രിട്ടീഷ് സർക്കാരിൽ ലഭിച്ച ജോലിക്കായി കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലൻ തുളസേന്തിരാപുരം യുവാവായിരുന്നപ്പോഴേ ഗ്രാമം വിട്ടിരുന്നു. മുത്തശ്ശി രാജം സമീപത്തുള്ള പൈൻഗനാട് ഗ്രാമത്തിൽനിന്നുള്ളയാളാണ്. വർഷങ്ങൾക്കുമുൻപേ ഇരുവരും ഗ്രാമങ്ങളിൽനിന്നു പോയിരുന്നെങ്കിലും തുളസേന്തിരാപുരം ക്ഷേത്രവുമായി കുടുംബം ബന്ധം നിലനിർത്തിയിരുന്നു. വിവിധ കാലങ്ങളിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി കുടുംബം സംഭാവന നൽകിയിരുന്നു. 2014ൽ കമല ഹാരിസിന്റെ പേരിലും ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയിരുന്നു. തന്റെ ഇന്ത്യാ സന്ദർശന വേളയിൽ മുത്തച്ഛന്റെ നാട്ടിലേക്ക് കമലയെത്തുമെന്നാണ് ഗ്രാമവാസികളുടെ പ്രതീക്ഷ. 

English Summary: Festive mood in Kamala Harris's ancestral villages in TN ahead of her swearing-in as US Vice Prez

കമലയുടെ സ്ഥാനലബ്ദിയിൽ തുളസേന്തിരാപുരത്ത് മധുരം വിതരണം ചെയ്യുന്നു (Photo by Arun SANKAR / AFP)