കേരളത്തിലെ ഏറ്റവും പഴക്കമുള്ള അർധ സൈനിക വിഭാഗമായ മലബാർ സ്പെഷൽ പൊലീസ് എന്ന എംഎസ്പി നൂറാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിൽ. .. Malabar Special Police, Kerala Police, Malabar Special Police centenary, MSP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഏറ്റവും പഴക്കമുള്ള അർധ സൈനിക വിഭാഗമായ മലബാർ സ്പെഷൽ പൊലീസ് എന്ന എംഎസ്പി നൂറാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിൽ. 1921 സെപ്റ്റംബർ 30 നാണ് എംഎസ്പി രൂപീകരിച്ചത്. 1884ൽ രൂപീകരിച്ച മലപ്പുറം സ്പെഷൽ പൊലീസിനെ പുനഃസംഘടിപ്പിച്ചാണു പുതിയ സേനയുണ്ടാക്കിയത്.

അസം റൈഫിൾസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗം കൂടിയാണ് എംഎസ്പി. ബ്രിട്ടിഷുകാരാണു രൂപീകരിച്ചതെങ്കിലും സ്വാതന്ത്ര്യാനന്തരം ചൈനാ ആക്രമണ കാലത്ത് നാഗാലാൻഡിൽ വിന്യസിക്കപ്പെട്ടതടക്കം രാജ്യസേവനത്തിന്റെ മാതൃകകളേറെയുണ്ട് എംഎസ്പിയുടെ തൊപ്പിയിൽ. ഇതുവരെ 28 ബാച്ചുകളാണ് പരിശീലനം പൂർത്തിയാക്കിയത്.

ADVERTISEMENT

നിലവിൽ 1240 അംഗങ്ങളാണ് സേനാബലം. മലപ്പുറത്തെ പ്രധാന ക്യാംപിനു പുറമെ മേൽമുറി, നിലമ്പൂർ എന്നിവിടങ്ങളിൽ ഡിറ്റാച്ച്മെന്റ് ക്യാംപുകളുമുണ്ട്. ഒ.വി.വിജയൻ ചെറുപ്പകാലം ചെലവഴിച്ച അരീക്കോട് ക്യാംപ് ഉൾപ്പെടെ മൂന്നെണ്ണം മറ്റ് അർധസൈനിക വിഭാഗങ്ങൾക്ക് വിട്ടുകൊടുത്തിട്ടുമുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി കൂടിയായ യു.അബ്ദുൽ കരീം ആണ് നിലവിലെ കമൻഡാന്റ്

ചരിത്രത്തിലുള്ള വലിയ പ്രാധാന്യം നിലനിർത്താൻ നൂറ്റാണ്ട് പഴക്കമുള്ള ആയുധങ്ങ​ളും ഉപകരണങ്ങളുമടക്കം പ്രത്യേകമായി സൂക്ഷിച്ച് മ്യൂസിയം ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ആയുധം മൂർച്ച കൂട്ടാനുപയോഗിച്ചിരുന്ന യന്ത്രം, ആയുധപ്രയോഗത്തിന് ഉപയോഗിച്ചിരുന്ന പ്രത്യേക രാസവസ്തു തുടങ്ങി നൂറ്റാണ്ട് പഴക്കമുള്ള വസ്തുക്കൾ മുതൽ ഇറക്കുമതി ചെയ്ത പഴയ പുല്ലുവെട്ടി യന്ത്രവും മരുന്നുണ്ടാക്കുന്ന പാത്രവും വരെ ഇവിടെയുണ്ട്.

മലബാർ സ്പെഷൽ പൊലീസ് പരിശീലന ക്യാംപിൽനിന്ന് (ഫയൽ ചിത്രം)
ADVERTISEMENT

വെളിച്ചത്തിനായി പണ്ട് ഉപയോഗിച്ചിരുന്ന മണ്ണെണ്ണ സൂക്ഷിക്കാനായുള്ള ഷെഡ് മോടി പിടിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് മലബാറിലെ മുഴുവൻ പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ഉപയോഗിച്ചിരുന്ന വർക്‌ഷോപ് ഇന്നുമുണ്ട്. മലബാറിൽ പൊലീസിനു വേണ്ടി ബ്രിട്ടിഷുകാർ നിർമിച്ച ആദ്യ ആശുപത്രി എംഎസ്പിയിലാണ്. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടം കൂടിയാണിത്.

അക്കാലത്ത് ഉപയോഗിച്ചിരുന്ന ഓപ്പറേഷൻ തിയറ്ററും ശസ്ത്രക്രിയ ഉപകരണങ്ങളും ഇന്നും ഇവിടെ സൂക്ഷിച്ചു പോരുന്നു. പൊലീസ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളും ഇവിടത്തെ പ്രത്യേകത. മലബാറിന്റെ ഫുട്ബോൾ പ്രണയത്തിന്റെ ആണിക്കല്ല് കൂടിയായ എംഎസ്പി ഇവിടത്തെ ജനങ്ങ​ളുടെ ജീവിതത്തിലും നൂറ്റാണ്ടിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന മറ്റൊരു പ്രസ്ഥാനമാണ്.

ADVERTISEMENT

English Summary: Malabar Special Police, the MSP to celebrate centenary