കോട്ടയം ∙ രാജ്യവ്യാപകമായി 4ജി ലഭ്യമാക്കാനുള്ള നടപടികൾ ഇഴയുന്ന സാഹചര്യത്തില്‍ നിലവിലെ 3ജി ടവറുകൾ 4ജിയാക്കി ഉയർത്തുന്ന നടപടികൾ തുടരാൻ ബിഎസ്എൻഎൽ. 3ജി ടവറുകൾ അപ്ഗ്രേഡ് ചെയ്യാൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ... BSNL to upgrade from 3G to 4G; Changes soon in Nearly 50,000 Towers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ രാജ്യവ്യാപകമായി 4ജി ലഭ്യമാക്കാനുള്ള നടപടികൾ ഇഴയുന്ന സാഹചര്യത്തില്‍ നിലവിലെ 3ജി ടവറുകൾ 4ജിയാക്കി ഉയർത്തുന്ന നടപടികൾ തുടരാൻ ബിഎസ്എൻഎൽ. 3ജി ടവറുകൾ അപ്ഗ്രേഡ് ചെയ്യാൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ ബിഎസ്എൻഎൽ അനുമതി തേടി. രാജ്യവ്യാപകമായി അരലക്ഷത്തിനടുത്ത് 3ജി ടവറുകൾ 4ജിയാക്കി മാറ്റാനാണു ലക്ഷ്യമിടുന്നത്. ഇതു വഴി, നിലവിൽ കയ്യിലുള്ള സ്പെക്ട്രം ഉപയോഗിച്ചു 4ജി സേവനം നൽകാനും നടപടി സ്വീകരിക്കും. കേരളത്തിൽ ഉൾപ്പെടെ 3 ജി ടവറുകളിൽ ഒരു ഭാഗം 4ജിയാക്കി മാറ്റി നേരത്തേതന്നെ ബിഎസ്എൻഎൽ 4ജി സേവനം നൽകുന്നുണ്ട്. രാജ്യത്ത് ആദ്യമായി ഇടുക്കിയിലാണ് ഈ സേവനം ബിഎസ്എൻഎൽ ആരംഭിച്ചത്.

ടെൻഡറിൽ ചൈനീസ് കമ്പനി

ADVERTISEMENT

ചൈനീസ് വമ്പന്മാരായ ഇസെഡ്ടിഇ അടക്കം ടെൻഡറുകളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിനു കേന്ദ്രസർക്കാർ അനുമതി നൽകുമോ എന്നത് അനുസരിച്ചിരിക്കും പുതിയ ടെൻഡർ നടപടികളുടെ ഭാവി. 4ജി രാജ്യവ്യാപകമായി ലഭ്യമാക്കാനുള്ള ടെൻഡറുകളില്‍ നിന്നു ചൈനീസ് കമ്പനികളെ ഒഴിവാക്കിയിരുന്നു. തുടർന്നു തദ്ദേശീയ കമ്പനികൾക്ക് അനുകൂലമായ നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇതു പക്ഷേ 4ജി എത്തുന്നതിൽ താമസം വരുത്തി.

3ജി ഒഴിവാക്കുന്നു

ADVERTISEMENT

2ജി, 4ജി സർവീസുകളിലേക്ക് ബിഎസ്എൻഎൽ എത്തുന്നതിന്റെ തുടർച്ചയാണു 3ജി ടവറുകൾ 4ജിയായി അപ്ഗ്രേഡ് ചെയ്യുന്നതിനു പിന്നിൽ. ഫോൺ വിളികൾക്കും മെഷീൻ ടു മെഷീൻ (എംടുഎം) ഇടപാടുകൾക്കും 2ജിയും 4ജി കോളിങ്, ഇന്റർനെറ്റ് ഉപയോഗം എന്നിവയ്ക്കു 4ജിയും എന്നാണു ബിഎസ്എൻഎൽ നയം. 4ജി പൂർണമായും ലഭ്യമാക്കാൻ സാധിക്കുന്നതോടെ 3ജി ഒഴിവാക്കും. 3 ജി ടവറുകൾ 4ജിയായി ഉയർത്തും. കേരളത്തിൽ 701 ടവറുകൾ ഇപ്പോൾത്തന്നെ 3ജിയിൽ നിന്ന് 4ജിയായി ഉയർത്തിയെന്നാണു കേന്ദ്ര ടെലികോം മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്.

2ജി ചെറിയ മീനല്ല

ADVERTISEMENT

നാരോ ബാൻഡ് ഡേറ്റ കണക്‌ഷനിൽ 2ജിയുടെ സാധ്യതകൾ ബിഎസ്എൻഎല്ലിനു മുൻതൂക്കം നൽകുന്നു. രാജ്യത്ത് എല്ലായിടത്തും 2ജി സേവനം ബിഎസ്എൻഎല്ലിനു സ്വന്തമായുണ്ട്. ഫോൺകോളുകൾക്ക് മികച്ച വോയിസ് ക്ലാരിറ്റി നൽകാന്‍ 2ജി വഴി സാധിക്കും. കൂടാതെ മെഷീൻ ടു മെഷീൻ കമ്യൂണിക്കേഷനിൽ 2ജി സേവനം മുറിഞ്ഞു പോകാത്ത ഇന്റർനെറ്റ് സേവനവും നൽകുന്നു. ഉദാഹരണത്തിന് കടകളിലെ കാർഡ് സ്വൈപ്പിങ് മെഷീനുകളിൽ അതിവേഗ ഇന്റർനെറ്റിന്റെ ആവശ്യമില്ല. എന്നാൽ തടസ്സമില്ലാതെ നെറ്റ് ലഭിക്കുകയും വേണം. അല്ലെങ്കിൽ കാർഡ് സ്വൈപ്പ് ചെയ്താൽ പണം ക്രെഡിറ്റ് ചെയ്യാൻ സാധിക്കാതെ വരും. ഇവിടെ 2ജി വഴി തടസ്സമില്ലാതെ സേവനം ഉറപ്പാക്കാം. 2 ജി വഴി ലഭിക്കുന്ന 64 കെബിപിഎസ് സ്പീഡ് മതിയാകും ഇതിനെന്നും വിദഗ്ധർ പറയുന്നു.

English Summary: BSNL to upgrade from 3G to 4G; Changes soon in Nearly 50,000 Towers