ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് എത്ര യാത്രകൾ നടത്തിയെന്നു ചോദിച്ചാൽ അരവിന്ദ് മേനോന് കൃത്യമായി പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതൊരു ശീലമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവരുമ്പോൾ ബിജെപിയുടെ അണിയറ തന്ത്രങ്ങളുടെ അമരത്ത്.....BJP Bengal Election, BJP Bengal Election news, BJP Bengal Election malayal

ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് എത്ര യാത്രകൾ നടത്തിയെന്നു ചോദിച്ചാൽ അരവിന്ദ് മേനോന് കൃത്യമായി പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതൊരു ശീലമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവരുമ്പോൾ ബിജെപിയുടെ അണിയറ തന്ത്രങ്ങളുടെ അമരത്ത്.....BJP Bengal Election, BJP Bengal Election news, BJP Bengal Election malayal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് എത്ര യാത്രകൾ നടത്തിയെന്നു ചോദിച്ചാൽ അരവിന്ദ് മേനോന് കൃത്യമായി പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതൊരു ശീലമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവരുമ്പോൾ ബിജെപിയുടെ അണിയറ തന്ത്രങ്ങളുടെ അമരത്ത്.....BJP Bengal Election, BJP Bengal Election news, BJP Bengal Election malayal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ൽഹിയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് എത്ര യാത്രകൾ നടത്തിയെന്നു ചോദിച്ചാൽ അരവിന്ദ് മേനോന് കൃത്യമായി പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതൊരു ശീലമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവരുമ്പോൾ ബിജെപിയുടെ അണിയറ തന്ത്രങ്ങളുടെ അമരത്ത് ഗുരുവായൂർ മുല്ലശേരി സ്വദേശി അരവിന്ദ് മേനോനുമുണ്ട്.

ബംഗാളിൽ അധികാരം പിടിക്കുന്നതിൽ കുറഞ്ഞൊന്നും അജൻഡയിലില്ലെന്ന് ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു നേതൃത്വം നൽകുന്ന ദേശീയ സെക്രട്ടറി കൂടിയായ മേനോൻ വ്യക്തമാക്കുന്നു ‘മനോരമ ഓൺലൈന്’ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ ബിജെപി രാഷ്ട്രീയത്തിന്റെ ഇലയനക്കങ്ങൾ അറിയുന്ന അരവിന്ദ് മേനോൻ കൊൽക്കൊത്തയിലും ഡൽഹിയിലുമായി ഓടിനടന്നുള്ള തിരക്കിട്ട പ്രവർത്തനത്തിനിടെയാണ് മനോരമയോട് സംസാരിച്ചത്.

ADVERTISEMENT

ബനാറസ് ഹിന്ദു സർവകലാശാലയിലായിരുന്നു അരവിന്ദിന്റെ വിദ്യാഭ്യാസം. ബിഹാർ, ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച അദ്ദേഹം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗാളിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കുന്നതിനും തന്ത്രങ്ങളൊരുക്കിയിരുന്നു. പാർട്ടിയുടെ വിവിധ പ്രോജക്ടുകളുടെ ചുതമലയുള്ള അരവിന്ദ് മേനോൻ പശ്ചിമ ബംഗാളിന്റെ സംഘടനാ ചുമതലയിലേക്ക് എത്തിയതോടെ പാർട്ടിയുടെ പ്രവർത്തന രീതിതന്നെ മാറുകയായിരുന്നു.

വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുന്നതിന് ഇക്കുറി പ്രവർത്തകരുടെ പ്രത്യേക സ്ക്വാഡുകളൊരുക്കുമെന്നും അതുവഴി പാർട്ടിക്ക് ഭൂരിപക്ഷം സാധ്യമാകുമെന്നും അരവിന്ദ മേനോൻ പറഞ്ഞു. സിപിഎമ്മുകാർ ഭരിച്ചപ്പോഴും മമതയുടെ ഭരണത്തിലും വോട്ടർമാരെ പോളിങ് ബൂത്തിൽനിന്ന് അകറ്റുന്ന സമീപനമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുന്നതിലാണ് പാർട്ടി ശ്രദ്ധ വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിൽ ബിജെപിയുടെ ആത്മവിശ്വാസത്തിനു പിന്നിലെന്താണ്?

യോഗി ആദിത്യനാഥിനൊപ്പം അരവിന്ദ് മേനോൻ (ചിത്രം: ബംഗാൾ ബിജെപി/ട്വിറ്റർ)

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ബംഗാളിൽ 41 ശതമാനത്തോളം വോട്ട് നേടാൻ സാധിച്ചു. തൃണമൂൽ കോൺഗ്രസ് നേടിയതാകട്ടെ 43%. ശതമാനത്തിലെ ഈ വ്യത്യാസം പരിശോധിച്ചാൽതന്നെ ഞങ്ങളുടെ ആത്മവിശ്വാസം മനസ്സിലാകും. 42ൽ 18 പാർലമെന്റ് സീറ്റാണ് നേടിയത്. കൂടാതെ ബിജെപിയിലേക്ക് തൃണമൂൽ കോൺഗ്രസ് എംപി വന്നു. എംഎൽഎമാർ വന്നു. ഇനിയും ചില എംപിമാർ വരും. ഇപ്പോൾ ഇക്കാര്യങ്ങൾ വെളിവാക്കാനാവില്ല.

ADVERTISEMENT

എന്താണ് ബിജെപിയുടെ പ്രധാന പ്രചാരണം?

സ്വാതന്ത്ര്യമില്ലായ്മയാണ് ബംഗാളി ജനത ഇപ്പോൾ അനുഭവിക്കുന്നത്. അഴിമതി പെരുകിയ നാടാണ് ബംഗാൾ. സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും പെരുകിയ നാട്. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ദുർഗാപൂജ, സരസ്വതിപൂജ തുടങ്ങിയ ആഘോഷങ്ങൾക്കൊന്നും അനുമതി കൊടുക്കാത്ത സർക്കാർ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും ശ്രമിക്കുന്നു. 30 ശതമാനം വോട്ടുള്ള ന്യൂനപക്ഷത്തിന്റെ വോട്ടിലാണ് സർക്കാരിന്റെ കണ്ണ്. ഇതിനു ബംഗാൾ ജനത മറുപടി നൽകും.

തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം ?

‘അരി കക്കുന്ന സർക്കാർ വേണ്ടേവേണ്ട’ എന്നുതന്നെയാണ്. 34 വർഷം ഭരിച്ച കമ്യൂണിസ്റ്റും 10 വർഷമായി ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനും നയങ്ങളിൽ മാറ്റമില്ല. സ്ത്രീ, കർഷകൻ, സാധാരണക്കാരൻ ഇവർക്കൊക്കെ ആശ്വാസമാകുമെന്നു (മാ, മാട്ടി, മനുഷ്) പറഞ്ഞ് അധികാരത്തിൽ വന്ന തൃണമൂൽ കോൺഗ്രസ് ഈ മൂന്നു വിഭാഗങ്ങളുടെയും ഒറ്റപ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. 134 ബിജെപി പ്രവർത്തകരെയാണ് ഈ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ വിരോധത്തിൽ ഇല്ലാതാക്കിയത്.

ADVERTISEMENT

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ?

200 സീറ്റാണ് പശ്ചിമബംഗാളിൽ പാർട്ടി നൽകിയിരിക്കുന്ന ലക്ഷ്യം. ഏഴിനു പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുന്നുണ്ട്. അന്ന് 10 ലക്ഷം പേരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. ഇക്കുറി തൃണമൂലും ഒവൈസിയും മറ്റും അടങ്ങിയ ‘തുക്കടാ മുന്നണി’ മൂന്നാം സ്ഥാനത്താവും. ഒരു പക്ഷേ മമതാ ബാനർജിതന്നെ പരാജയപ്പെടുന്ന സ്ഥിതിയുണ്ടാവും.

ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി?

തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്ന അരവിന്ദ് മേനോൻ (ചിത്രം: ബംഗാൾ ബിജെപി/ട്വിറ്റർ)

ബിജെപി ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ ബംഗാളിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളില്ല. ഭൂരിപക്ഷം ലഭിക്കുമ്പോൾ പാർട്ടി മുഖ്യമന്ത്രിയെ കണ്ടെത്തും.

സ്വജനപക്ഷപാതം മമത ബാനർജിക്കെതിരെ കാര്യമായി ഉന്നയിക്കുന്നുണ്ടല്ലോ?

മമത ചെയ്തു കൂട്ടുന്നതെല്ലാം സഹോദരന്റെ മകനു വേണ്ടിയാണ് എന്നതു ശരിയല്ലേ? സഹോദരന്റെ മകനാണ് മുതിർന്ന നേതാക്കളെ പോലും ഭരിക്കുന്നത്. അവരെ ശകാരിക്കാനും മടിക്കുന്നില്ല. ഇതിൽ മനം മടുത്തിരിക്കുകയാണ് പശ്ചിമബംഗാളിലെ തൃണമൂൽ നേതാക്കളിൽ പലരും. ഈ സത്യം ബിജെപി വിളിച്ചു പറയുന്നു. കാര്യങ്ങൾ ജനത്തിനു മനസ്സിലാകുമല്ലോ. പഠിച്ചവരെല്ലാം മറ്റു സംസ്ഥാനങ്ങളിൽ തൊഴിലിനായി അലയുകയാണ്. ബംഗാളിയെ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളാക്കി ഇവരെല്ലാം ചേർന്നു മാറ്റി.

കണക്കിലെ കളികളിൽ വിശ്വസിച്ചാണോ ഭരണം കിട്ടുമെന്ന ഉറപ്പ്?

കണക്കിലെ കളികളെയും വിശ്വസിക്കാമല്ലോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2.30 കോടി വോട്ടാണ് പാർട്ടിക്കു ലഭിച്ചത്. നിയമസഭയിലേക്കു വരുമ്പോൾ കണക്ക് ഇതായിരിക്കില്ല. 294 അസംബ്ലി സീറ്റുകളിൽ ഭൂരിപക്ഷവും നേടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിലാണു പാർട്ടിയുടെ ആത്മവിശ്വാസം.

മറ്റെന്തെല്ലാം ആരോപണങ്ങളാണ് സർക്കാരിനെതിരെയുള്ളത്?

കേന്ദ്ര പദ്ധതികൾ നടപ്പാക്കാതിരിക്കാൻ വഴി കണ്ടെത്തുന്ന സർക്കാർ, കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയും ചെയ്തു. എന്തു നെറിയില്ലാത്ത പ്രവർത്തനമാണ് മമത സർക്കാർ നടത്തിയതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.

ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള പോരാട്ടം എങ്ങനെയായിരിക്കും വോട്ടുകൾ നേടുക?

രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടമാണ് അവർ നടത്തുന്നത്. കോൺഗ്രസും സിപിഎമ്മും ഇത്രയുംകാലം പോരടിച്ചു നിന്നിട്ട് ഇപ്പോൾ ഒന്നിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് ജനങ്ങൾക്കു മനസ്സിലാകും. സിപിഎം ഭരണകാലത്ത് പീഡിപ്പിക്കപ്പെട്ട കുടുംബങ്ങൾ ബിജെപിയെ പിന്തുണയ്ക്കും.

സിപിഎം വോട്ടുകളിൽ ബിജെപിക്കു പ്രതീക്ഷയുണ്ടോ ?

സിപിഎം അണികൾക്കു കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ കൂട്ടുകെട്ടിൽ കാര്യമില്ലെന്ന് അവർക്കറിയാം. നേരത്തേ കേന്ദ്രത്തിൽ കോൺഗ്രസും സിപിഎമ്മും ചേർന്നു ഭരിച്ചതിന്റെ കഥയൊക്കെ ജനത്തിനറിയാമല്ലോ. അണികളെ സിപിഎം അടിമകളെപ്പോലെയാണല്ലോ കണ്ടിരുന്നത്. അതിന്റെ പ്രതികാരം അവരുടെ മനസ്സിലുണ്ട്. വിശ്വാസികളായ കമ്യൂണിസ്റ്റുകാർക്ക് ബിജെപിയെ പിന്തുണയ്ക്കാതിരിക്കാൻ കഴിയില്ല.

അബ്ബാസ് സിദ്ദിഖി ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി വരുമ്പോൾ അതു വർഗീയ സംഘടനയാണെന്നു കോൺഗ്രസിലെ തന്നെ പല നേതാക്കളും അഭിപ്രായപ്പെടുന്നുണ്ടല്ലോ?

കോൺഗ്രസ്, കമ്യൂണിസ്റ്റ് കൂട്ടുകെട്ടും തൃണമൂൽ കോൺഗ്രസുമെല്ലാം ന്യൂനപക്ഷ വോട്ടുകളിലാണ് കണ്ണുവയ്ക്കുന്നത്. അതിനായി അവർ വർഗീയ കാർഡ് ഇറക്കി കളിക്കുന്നു. എന്നിട്ട് ബിജെപിയെ വർഗീയ പാർട്ടി എന്നു വിളിക്കുന്നു. ബിജെപി വർഗീയതയല്ല പറയുന്നത് ദേശീയതയാണ്. ഹിന്ദു ആഘോഷങ്ങൾക്കു പോലും അനുവാദം തരാതെ അടിച്ചമർത്തലാണ് മമത സർക്കാർ നടത്തുന്നത്. ഇതിനെതിരെ കോൺഗ്രസോ, കമ്യൂണിസ്റ്റോ മിണ്ടിയിട്ടില്ലല്ലോ. ഇതെല്ലാം മനസ്സിലാകുന്ന ഒരു ജനത ബംഗാളിലുണ്ടെന്നാണ് ബിജെപി മനസ്സിലാക്കുന്നത്.

ബിജെപി പ്രവർത്തകർ ശാരീരികാക്രമണങ്ങൾ നേരിടുന്നുണ്ടല്ലോ ?

ബിജെപി പ്രവർത്തകർക്കു േനരെ കാടൻ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്. 134 ബിജെപി പ്രവർത്തകർ തൃണമൂൽ സർക്കാരിന്റെ കാലത്ത് കശാപ്പ് ചെയ്യപ്പെട്ടു എന്നു പറയുമ്പോൾ തന്നെ ആക്രമണത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ആക്രമണത്തിൽ പരുക്കേറ്റു കഴിയുന്നവരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാണ്.

English Summary: BJP Bengal Election Strategist- National Secretary and, Keralite Arvind Menon Speaks