ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് ട്വന്റി 20 നെഞ്ചിലെ തീയാണ്. എറണാകുളം ജില്ലയിൽ നിലവിൽ 14ൽ 9 സീറ്റുള്ള മുന്നണിക്ക് 11 സീറ്റാണു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള തടസമാകുമോ ട്വന്റി 20 എന്നാണ് അവർ നോക്കുന്നത്. എൽഡിഎഫ് ജയിച്ച 4 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 തങ്ങളുടെ സാധ്യതകൾ... T20 ELections . Kerala Elections 2021

ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് ട്വന്റി 20 നെഞ്ചിലെ തീയാണ്. എറണാകുളം ജില്ലയിൽ നിലവിൽ 14ൽ 9 സീറ്റുള്ള മുന്നണിക്ക് 11 സീറ്റാണു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള തടസമാകുമോ ട്വന്റി 20 എന്നാണ് അവർ നോക്കുന്നത്. എൽഡിഎഫ് ജയിച്ച 4 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 തങ്ങളുടെ സാധ്യതകൾ... T20 ELections . Kerala Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് ട്വന്റി 20 നെഞ്ചിലെ തീയാണ്. എറണാകുളം ജില്ലയിൽ നിലവിൽ 14ൽ 9 സീറ്റുള്ള മുന്നണിക്ക് 11 സീറ്റാണു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള തടസമാകുമോ ട്വന്റി 20 എന്നാണ് അവർ നോക്കുന്നത്. എൽഡിഎഫ് ജയിച്ച 4 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 തങ്ങളുടെ സാധ്യതകൾ... T20 ELections . Kerala Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തിരഞ്ഞെടുപ്പിൽ ട്വന്റി 20 രാഷ്്ട്രീയത്തിന്റെ പ്രഹര ശേഷി എന്താവും, അത് ഏതു മുന്നണിയുടെ വിജയ സാധ്യതയെ ബാധിക്കും? മേയ് രണ്ടിനു വോട്ടെണ്ണി ഫലം വരും വരെ ഇക്കാര്യം ചുരുങ്ങിയപക്ഷം എറണാകുളം ജില്ലയിലെങ്കിലും ചൂടുള്ള ചർച്ചയാണ്. മുന്നണികളുടെ നെഞ്ചിടിപ്പു കൂട്ടുന്ന രാഷ്ട്രീയ ഘടകവുമാണ്. മുന്നണികളെ മാത്രമല്ല, ട്വന്റി 20ക്കും തിരഞ്ഞെടുപ്പിലെ പ്രകടനം നിർണായകമാണ്. നല്ലൊരു വിഹിതം വോട്ടു പിടിക്കുകയും പ്രസ്ഥാനത്തിനു വേരോട്ടമുള്ള കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുകയും ചെയ്താൽ പാർട്ടിയുടെ പ്രതിഛായ വേറെയാവും. കുന്നത്തുനാട്ടിൽ പരാജയപ്പെട്ടാലും മത്സരിക്കുന്ന 8 മണ്ഡലങ്ങളിൽ വിജയം നിർണയിക്കുന്ന ശക്തിയായാൽ  പിടിച്ചുനിൽക്കാം. അതല്ലെങ്കിൽ പഞ്ചായത്തുകളിൽ മാത്രം വളരാൻ പ്രാപ്തിയുള്ള  ശക്തി പോയ ചുഴലിയായി ഗണിക്കപ്പെടും. 

ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് ട്വന്റി 20 നെഞ്ചിലെ തീയാണ്. എറണാകുളം ജില്ലയിൽ നിലവിൽ 14ൽ 9 സീറ്റുള്ള  മുന്നണിക്ക് 11 സീറ്റാണു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള തടസമാകുമോ ട്വന്റി 20 എന്നാണ് അവർ നോക്കുന്നത്. എൽഡിഎഫ് ജയിച്ച 4 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 തങ്ങളുടെ സാധ്യതകൾ കളയുമോയെന്നും പുതിയ ഏതെങ്കിലും മണ്ഡലങ്ങളിൽ വിജയം നൽകുമോയെന്നും ഇടതുമുന്നണി ഉറ്റുനോക്കുന്നു. ഒരു കാര്യം ഉറപ്പാണ്, ട്വന്റി 20 വന്നതോടെ 8 മണ്ഡലങ്ങളിൽ ‘നോട്ട’ യുടെ കാര്യം ഏറെക്കുറെ പോക്കായി.

ADVERTISEMENT

എന്താണ് ട്വന്റി 20?

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കിഴക്കമ്പലം പഞ്ചായത്തിൽ ഭരണത്തിലേറിയ അരാഷ്ട്രീയ സംഘടന. 19 വാർഡിൽ 17 ലും ജയിച്ച് അധികാരത്തിൽ വന്ന ട്വന്റി 20 അഞ്ചു വർഷംകൊണ്ടു പഞ്ചായത്തിനെയാകെ മാറ്റിമറിച്ചു. റോഡുകൾ, പാലങ്ങൾ, ഭരണരീതികൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. 2020ലെ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനു പുറമെ വേറെ 3 പഞ്ചായത്തുകളിൽ കൂടി ഭരണം പിടിച്ചു. അതും പ്രതിപക്ഷത്തിനു നാമമാത്രമായ അംഗങ്ങളെ മാത്രം നൽകിക്കൊണ്ട്. വേറൊരു പഞ്ചായത്തിൽ പ്രധാന പ്രതിപക്ഷമായി. ഇൗ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും ജയിച്ചു. കിഴക്കമ്പലം മോഡൽ ആയിരുന്നു ഇൗ വിജയത്തിന്റെ അടിസ്ഥാനം. അതുതന്നെയാണു ജില്ലയിലെ 8 സീറ്റുകളിൽ മത്സരം നടത്തിയപ്പോഴും ട്വന്റി 20 യുടെ പ്രചരണായുധം.

നിർണായകം 8 സീറ്റുകൾ

കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 നല്ല രീതിയിൽവോട്ടുനേടും എന്നതിൽ സംശയമില്ല. അത്  എത്രത്തോളമെന്നാണ് അറിയേണ്ടത്. ഇടതും വലതും നേർക്കുനേർ  ഏറ്റുമുട്ടിയ കാലത്തു യുഡിഎഫിന്റെ ശക്തമായ മേൽക്കോയ്മയായിരുന്നു ജില്ലയിൽ. ബിജെപി കുറേ മണ്ഡലങ്ങളിൽ വോട്ടുപിടിക്കാൻ തുടങ്ങിയതോടെ ഇടതിനും ചില മണ്ഡലങ്ങളിൽ അപ്രതീക്ഷിത വിജയം ലഭിച്ചുതുടങ്ങി. ബിജെപിക്ക് ഒപ്പംതന്നെ ശക്തിയുള്ള നാലാമതൊരു ഘടകമായാണു ട്വന്റി 20 എട്ടു മണ്ഡലങ്ങളിൽ അവതരിക്കുന്നത്. 

ADVERTISEMENT

മത്സരത്തിനിറങ്ങും മുൻപ് പാർട്ടി നടത്തിയ അംഗത്വ വിതരണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തീരുമാനിച്ചു. രാഷ്ട്രീയക്കാരെ പൂർണമായും ഒഴിവാക്കി. നിലവിലുള്ള മുന്നണി രാഷ്ട്രീയത്തിൽ മനം മടുത്തവരും കിഴക്കമ്പലം മോഡലിൽ തങ്ങളുടെ നാടിനെയും മാറ്റിയെടുക്കണമെന്ന  പ്രതീക്ഷകൾ വച്ചുപുലർത്തുന്നവരുമാണു  ട്വന്റി20യുടെ വോട്ട് ബാങ്ക്. ഇത് ഓരോ മണ്ഡലത്തിലും എത്രത്തോളം ഉണ്ടെന്നതാണ് പ്രധാനം. കുന്നത്തുനാട്ടിൽ വിജയവും 7 മണ്ഡലങ്ങളിൽ 10,000–25,000 വോട്ടുമാണ് ട്വന്റി 20 പ്രതീക്ഷിക്കുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ വോട്ടുനിലയിൽ മാറ്റമില്ലാതിരിക്കുകയും, ഇതിൽ  ഏതെങ്കിലും ഒരു മുന്നണിയിൽനിന്നു മാത്രം 10,000 വോട്ടുകൾ ചോരുകയും ചെയ്താൽ ട്വന്റി 20 ജയിച്ചില്ലെങ്കിലും അട്ടിമറി വിജയങ്ങൾക്കു വഴിവയ്ക്കും. ഇൗ സാഹചര്യത്തിലാണ് 7 മണ്ഡലങ്ങളിലെ വിധിയെഴുത്തിന്റെ ഫലത്തിനായി കാത്തിരിക്കുന്നത്.  

ആരാണ് അനുയായികൾ?

കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ട്വന്റി 20 ഭരണം പിടിച്ചത് ക്ഷേമരാഷ്ട്രീയത്തിലൂടെയാണെങ്കിൽ കുന്നത്തുനാട് മണ്ഡലത്തിനു പുറത്ത് ക്ഷേമ രാഷ്ട്രീയമല്ല ആയുധം. നവ രാഷ്ട്രീയമാണ്. ക്ഷേമം അതിന്റെ ഘടകം മാത്രം. കിഴക്കമ്പലം മോഡൽ വികസനമാണ് പുറത്തെ ആയുധം. രാഷ്ട്രീയ അതിപ്രസരം ഇഷ്ടപ്പെടാത്തവർ, പുതിയ രാഷ്ട്രീയ രീതി ആഗ്രഹിക്കുന്നവർ, സർക്കാരിനോടും ജനപ്രതിനിധിയോടും ഉള്ള എതിർപ്പ് , സ്ഥാനാർഥിയോടുള്ള എതിർപ്പ് ഇതൊക്കെ ചേർന്നാൽ ട്വന്റി 20 വോട്ട് ആയി. 

വിദേശങ്ങളിൽ ദീർഘകാലം ജോലിചെയ്തു നാട്ടിൽ വന്നു താമസിക്കുന്നവർ, റിട്ടയർമെന്റിനു ശേഷം വീട്ടിൽ ഒതുങ്ങിക്കഴിയുന്നവർ, ക്യാംപസ് രാഷ്ട്രീയം  അൽപംപോലും രുചിച്ചുനോക്കാതെ വിദ്യാഭ്യാസകാലം കഴിഞ്ഞ് അധികം വൈകാതെ ജോലികിട്ടി സ്വസ്ഥതയോടെ കഴിയുന്ന ചെറുപ്പക്കാർ തുടങ്ങി  വലിയൊരു വിഭാഗത്തെകൂടി  ട്വന്റി 20 ഉൾക്കൊള്ളുന്നു. പൊതുവായി നോക്കുമ്പോൾ നിലവിലുള്ള സംവിധാനങ്ങളോടുള്ള നിഷേധമാണ് ഇൗ വോട്ടുകളുടെ അടിസ്ഥാനം എന്നു കാണാം. കിഴക്കമ്പലം മോഡൽ തങ്ങളുടെ നാട്ടിൽ നാളെ നടപ്പാവുമെന്ന് ഇവരാരും പ്രതീക്ഷിക്കുന്നില്ല. 

ADVERTISEMENT

ആരെ ബാധിക്കും?

പോളിങ് കുറഞ്ഞാലും  പുതു രാഷ്ട്രീയ പരീക്ഷണങ്ങൾ വന്നാലും എല്ലാവരും ആദ്യമേ പറയുന്നത് യുഡിഎഫിനെ ബാധിക്കുമെന്നാണ്. യുഡിഎഫ് ഉറപ്പോടെ കെട്ടിപ്പടുത്ത ഒരു വോട്ട് ബാങ്ക് അല്ല എന്നതാണു കാരണം. എൽഡിഎഫ് വോട്ടുകൾ താരതമ്യേന സംഘടിതമാണ്. ബിജെപി വോട്ടുകളും ഏതാണ്ട് അങ്ങനെ തന്നെ. എന്നാൽ ട്വന്റി 20 മൂന്നു മുന്നണികളുടെ വോട്ടും ചോർത്തിയിട്ടുണ്ട്. അതിന്റെ ഏറ്റക്കുറച്ചിലുകൾ  പ്രധാന മുന്നണികളുടെ ജയപരാജയങ്ങളെ ബാധിക്കും. 

കോതമംഗലം

നിലവിലെ ഭൂരിപക്ഷം – 19282 ( എൽഡിഎഫ് ) 

പി. ജെ. ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫാണു കോതമംഗലത്തെ ട്വന്റി 20 സ്ഥാനാർഥി. ജോസഫ് ഗ്രൂപ്പ്തന്നെ യുഡിഎഫിൽ ഇവിടെ മത്സരിക്കുന്നു. 6000 മുതൽ 10,000 വോട്ട് വരെയാണു ട്വന്റി 20 നേടുമെന്നു പ്രതീക്ഷിക്കുന്നത്. ഇതിന്റെ 75% വോട്ടും യുഡിഎഫിനു ലഭിക്കേണ്ട വോട്ടെന്നാണു വിലയിരുത്തൽ. 20 % വോട്ട് എൽഡിഎഫിന്റെ; ബിജെപിക്കു ചെറിയ നഷ്ടം മാത്രമേയുള്ളു. 2016ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയോടുള്ള നിഷേധ വോട്ടും സർക്കാരിനോടുള്ള വിരോധവുമാണ് എൽഡിഎഫിനു വലിയ മുന്നേറ്റം നൽകിയതെങ്കിൽ ഇക്കുറി ഒരേ നിരപ്പിലുള്ള മത്സരമാണ്. ആ മത്സരത്തിൽ യുഡിഎഫിനു ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ കുറേ നഷ്ടമാകുമ്പോൾ 20,000 വോട്ടെങ്കിലും തിരിച്ചുപിടിക്കാൻ യുഡിഎഫിനു കഴിയണം. അതിനാൽ ട്വന്റി 20 വോട്ട് ഇവിടെ നിർണായകമാണ്.  

മൂവാറ്റുപുഴ 

നിലവിൽ ഭൂരിപക്ഷം 9375 (എൽഡിഎഫ് )

മാധ്യമ പ്രവർത്തകൻ സി. എൻ. പ്രകാശ് സ്ഥാനാർഥിയായ മൂവാറ്റുപുഴയിൽ ട്വന്റി 20 നല്ല രീതിയിൽ വോട്ടുപിടിക്കുമെന്നാണു സൂചനകൾ. സർക്കാരിനോടുള്ള നിഷേധ വോട്ടും എംഎൽഎയ്ക്കെതിരെയുള്ള അസംതൃപ്തിയും പുതുമുഖ സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടനു പൂർണമായും ലഭിക്കില്ല. കുറേയൊക്കെ  ട്വന്റി 20 കൊണ്ടുപോകും. പാർട്ടിക്ക് ഇവിടെ 46,000 മെംബർഷിപ് ഉണ്ടെന്നാണു അവകാശവാദം. യുഡിഎഫ് സ്വാധീന മേഖലകളായ  ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ട്വന്റി 20 പ്രവർത്തനം. 

പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി പൈനാപ്പിൾ കൃഷിയുടെ നാട്ടിൽ പ്രവർത്തനം കേന്ദ്രീകരിച്ചു എന്നു ലഘുവായി ഇതിനെ  കാണേണ്ടതില്ല. 1,0000 വോട്ടുകൾക്കു മേൽ ട്വന്റി 20 നേടിയാൽ യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം കുറയും. എന്നാൽ എൽഡിഎഫ് വോട്ടുകളെ ബാധിക്കാതെയാണു ട്വന്റി 20 വോട്ടുനേടുന്നതെങ്കിൽ എൽദോ ഏബ്രഹാമിനു രണ്ടാം ടേം ലഭിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾ നേടിയ ബിജെപി ഇക്കുറി അതിന്റെ പകുതിയെങ്കിലും നേടുമോയെന്നും സംശയമുണ്ട്. എൽഡിഎഫ് വോട്ടുകളും കുറെയൊക്കെ ട്വന്റി 20ക്കു പോകാൻ സാധ്യതയുണ്ട്. അതിനാൽ മൂവാറ്റുപുഴയിലെ രാഷ്ട്രീയ പോരാട്ടത്തിൽ ട്വന്റി 20 വലിയ സ്വാധീനം െചലുത്താൻ സാധ്യതയില്ല. 

പെരുമ്പാവൂർ 

നിലവിലെ ഭൂരിപക്ഷം 7088 (യുഡിഎഫ്)

സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വോട്ടർമാർക്കിടയിലുള്ള അസംതൃപ്തി മുതലെടുക്കാൻ പര്യപ്തനായ ആളല്ല കേരള കോൺഗ്രസ് (എം) സ്ഥാനാർഥി  ബാബു ജോസഫ് എന്നു പൊതുവെ ഇടതു ക്യാംപിൽ ആക്ഷേപമുണ്ട്. എന്നിട്ടും പെരുമ്പാവൂരിലെ മത്സരം കടുപ്പത്തിലാവാൻ കാരണം ട്വന്റി 20 തന്നെ. കുന്നത്തുനാടിനു പുറത്തു പാർട്ടിയുടെ കൂടുതൽ സ്വാധീനമുള്ള മേഖലയാണിത്. 15,000 വോട്ട്  ഇവിടെ ട്വന്റി 20 പ്രതീക്ഷിക്കുന്നു. യുഡിഎഫിന് വൻ  ഭൂരിപക്ഷം ലഭിക്കുന്ന കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിൽ വോട്ടു വിഭജിക്കപ്പെട്ടാൽ യുഡിഎഫിനു അതു പരിഹരിക്കേണ്ടതു വെങ്ങോലയിലെ ഭൂരിപക്ഷം കൊണ്ടാണ്. 

വെങ്ങോലയിലാണു ട്വന്റി 20 ശക്തികാട്ടുന്നത്. 15,000 വോട്ടാണ് പാർട്ടിയുടെ പ്രതീക്ഷ. ബിജെപി ശക്തമായ പ്രചാരണം നടത്തിയ മണ്ഡലത്തിൽ ട്വന്റി 20 സാന്നിധ്യം യുഡിഎഫിനാണു കൂടുതൽ നഷ്ടമുണ്ടാക്കുന്നത്. സിപിഎം മത്സരിച്ചുവന്ന സീറ്റ് കേരള കോൺഗ്രസിനു(എം) നൽകിയതിൽ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ട്. ട്വന്റി 20 യുടെ വോട്ടുകളിൽ ഒരു പങ്ക് ഇതാവാം. ഇതിന്റെ ഏറ്റക്കുറച്ചിലനുസരിച്ചാവും പെരുമ്പാവൂരിലെ ഫലം. 

വൈപ്പിൻ

നിലവിലെ ഭൂരിപക്ഷം 19,353 (എൽഡിഎഫ്)

ട്വന്റി 20ക്കു കാര്യമായ സ്വാധീനമൊന്നുമില്ലെങ്കിലും പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോടു സ്വീകാര്യതയുള്ളവർ ഇവിടെയുണ്ട്. ദീർഘനാളായി യുഡിഎഫിൽ തുടരുന്ന തർക്കങ്ങൾ, എല്ലാവർക്കും ഒരുപോലെ സ്വീകാര്യനായ സ്ഥാനാർഥി വരാത്തത്, എൽഡിഎഫിലെ പിണക്കങ്ങൾ എന്നിവ ട്വന്റി20ക്കു മതിയായ വോട്ടുകൾ നൽകും. എങ്കിലും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കത്തക്ക ശക്തി വൈപ്പിനിൽ ട്വന്റി 20ക്ക് ഇല്ല. 

എറണാകുളം

നിലവിലെ ഭൂരിപക്ഷം 21,949 (യുഡിഎഫ്)

എറണാകുളത്ത് ട്വന്റി 20 രാഷ്ട്രീയത്തോട് അനുഭാവമുള്ള ഒട്ടേറെ വോട്ടർമാരുണ്ട്. പക്ഷേ പ്രചാരണ ത്തിൽ സജീവമാകാൻ കഴിഞ്ഞില്ല. ചായ്‌വുള്ള വോട്ടുകൾ മുഴുവൻ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയം. എങ്കിലും 10,000 വോട്ട് പ്രതീക്ഷിക്കുന്നു. പോളിങ് കുറവായ മണ്ഡലത്തിൽ ട്വന്റി 20 10,000 വോട്ടും ബിജെപി 15,000 വോട്ടും പിടിച്ചാൽ മത്സരത്തിന്റെ ഗതിമാറും. ഹൈബി ഇൗഡൻ മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം 2019ലെ ഉപതിരഞ്ഞെടുപ്പിൽ 5000ത്തിനു താഴേക്കു വന്നു. പോളിങ്ങും കുറഞ്ഞു. 2016ലെ ഭൂരിപക്ഷം യുഡിഎഫ് ഒരുകാരണവശാലും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ചെറിയൊരു ചലനം എറണാകുളത്ത് അട്ടിമറിക്കോ, ഭൂരിപക്ഷം നന്നായി കുറയ്ക്കാനോ ഇടവരുത്തും. 

തൃക്കാക്കര 

നിലവിലെ ഭൂരിപക്ഷം 11,996 (യുഡിഎഫ്)

ഡോ. ടെറി തോമസ് ഇടത്തൊട്ടിയാണു ട്വന്റി 20 സ്ഥാനാർഥി. കോൺഗ്രസിന്റെ ഏറ്റവും ഉറച്ച സീറ്റിൽ മത്സരം കടുകട്ടിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചെറുപ്പക്കാരായ വോട്ടർമാർ, ഐടി പ്രഫഷണലുകൾ, ഫ്ലാറ്റ് താമസക്കാർ, ഉന്നത വിദ്യാഭ്യാസമുള്ള വോട്ടർമാർ, വിദേശ രാജ്യങ്ങളുമായി നിരന്തര സമ്പർക്കമുള്ള കൂടുതൽ വോട്ടർമാർ എന്നിങ്ങനെ ഒട്ടേറെ പുതുമകൾ തൃക്കാക്കരയ്ക്കുണ്ട്. ഇവരുടെ പ്രതീക്ഷകൾ വലുതാണ്. കുന്നത്തുനാടിനു പുറമെ ട്വന്റി 20 ഏറ്റവും അധികം പ്രചാരണം നടത്തിയ മണ്ഡലമാണ്. യുഡിഎഫ് അനുകൂല മണ്ഡലം ആണെങ്കിലും  കഴിഞ്ഞ തവണയുള്ള ഭൂരിപക്ഷം 11,996 വോട്ടുമാത്രം. ട്വന്റി 20 15,000 വോട്ടുനേടിയാൽ യുഡിഎഫിന്റെ ഭൂരിപക്ഷം താഴ്ന്നുപോകാം. ജെ. ജേക്കബിന്റെ സ്ഥാനാർഥിത്വത്തോടുള്ള എതിർപ്പുവോട്ടുകളും നല്ല രീതിയിൽ ട്വന്റി 20 ക്കു ലഭിക്കും. അതിനാൽ ട്വന്റി 20 പിടിക്കുന്ന മുഴുവൻ വോട്ടും യുഡിഎഫിനു ലഭിക്കേണ്ടത് എന്നു കരുതാനാവില്ല. 

കൊച്ചി 

നിലവിലെ ഭൂരിപക്ഷം 1086 (എൽഡിഎഫ്)

ചെല്ലാനം പഞ്ചായത്തിൽ 8 സീറ്റുകൾ നേടിയ ചെല്ലാനം ട്വന്റി20 യും കിഴക്കമ്പലംട്വന്റി 20 യും ചേരുമ്പോൾ കൊച്ചിയിൽ പാർട്ടിക്കു ‘ലോക്കൽ ഫ്ലേവർ’ ആയി. സ്ഥാനാർഥി ഷൈനി ആന്റണിക്കു ശക്തമായ പ്രചാരണം നടത്താൻ കഴിഞ്ഞു. തീര മേഖലയിൽ സർക്കാരിനെതിരെയും എംഎൽഎക്കെതിരെയും ഉണ്ടായിരുന്ന നിഷേധ വോട്ടുകൾ നല്ലരീതിയിൽ സമാഹരിക്കാൻ ട്വന്റി20ക്കു കഴിഞ്ഞതു യുഡിഎഫിനു ക്ഷീണമാകും. കുമ്പളങ്ങി, തോപ്പുംപടി മേഖലകളിൽ വൻ ഭൂരിപക്ഷം യുഡിഎഫിനു കണ്ടെത്താനായില്ലെങ്കിൽ ട്വന്റി 20 കൊച്ചിയിൽ എൽഡിഎഫിനു ഗുണകരമാകും. 

കുന്നത്തുനാട് 

നിലവിലെ ഭൂരിപക്ഷം 2679 (യുഡിഎഫ്)

ആകെയുള്ള 8 പഞ്ചായത്തുകളിൽ നാലിലും ട്വന്റി 20 ഭരണം. അതും നാമമാത്ര പ്രതിപക്ഷവുമായി. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാടിന്റെ മനസ്സ് ഇതാണ്. അതിനാൽ ട്വന്റി 20 വിജയം പ്രതീക്ഷിക്കുന്നു. ഒന്നര ലക്ഷം വോട്ട് ഇവിടെ പോൾ ചെയ്തു. നാലു പഞ്ചായത്തിലും കൂടി ട്വന്റി 20ക്ക് 40,000 വോട്ട് ലഭിച്ചിട്ടുണ്ട്. ഇതിൽ 30,000 വോട്ട് പ്രതീക്ഷിക്കുന്നു. ബാക്കി 4 പഞ്ചായത്തുകളിൽ നിന്നുമായി 30,000 വോട്ടുകളാണു പ്രതീക്ഷ. അത്രയും ലഭിച്ചാൽ വൻ ഭൂരിപക്ഷത്തിനു ജയിക്കാമെന്നു ട്വന്റി 20 കരുതുന്നു. 

എന്നാൽ പൊതു ശത്രു എന്ന നിലയിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള അന്തർധാരയ്ക്കുള്ള സാധ്യതയും ട്വന്റി 20 കാണുന്നുണ്ട്. അതിനാൽ കുന്നത്തുനാട്ടിലെ വിജയം പറയാറായിട്ടില്ല. ഡോ. സുജിത് പി. സുരേന്ദ്രനാണ് സ്ഥാനാർഥി. ഡോക്ടർ അല്ലാത്ത സുജിത് കെ. സുരേന്ദ്രനും ഇവിടെ സ്ഥാനാർഥിയായുണ്ട്. പൈനാപ്പിളിന്റ മധുരം െകടുത്താൻ അതും കാരണമാകുമോയെന്നു സംശയിക്കണം.

English Summary: Kizhakkambalam Twenty 20 to Become a Game Changer in Kerala Assembly Elections 2021? All You Need to Know