ഒരാഴ്ച മുൻപു ജനമെഴുതിയ വിധിയുടെ ഫലം വരാൻ ഇനിയും മൂന്നാഴ്ച ബാക്കിനിൽക്കെ രാഷ്ട്രീയകേന്ദ്രങ്ങളിൽ കൂട്ടിക്കിഴക്കലുകൾ സജീവം. ഭരണം ലഭിക്കുമോ എന്നതു മാത്രമല്ല, ലഭിച്ചാൽ ഭാവി എന്ത് എന്ന ചിന്തയും പല പാർട്ടികളിലുമുണ്ട്. എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ മുന്നണിയിലെ പുതുമുഖമായ... Kerala Congress . CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഒരാഴ്ച മുൻപു ജനമെഴുതിയ വിധിയുടെ ഫലം വരാൻ ഇനിയും മൂന്നാഴ്ച ബാക്കിനിൽക്കെ രാഷ്ട്രീയകേന്ദ്രങ്ങളിൽ കൂട്ടിക്കിഴക്കലുകൾ സജീവം. ഭരണം ലഭിക്കുമോ എന്നതു മാത്രമല്ല, ലഭിച്ചാൽ ഭാവി എന്ത് എന്ന ചിന്തയും പല പാർട്ടികളിലുമുണ്ട്. എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ മുന്നണിയിലെ പുതുമുഖമായ കേരള കോൺഗ്രസിന് (എം) ഏത് വകുപ്പ് ലഭിക്കും, എത്ര മന്ത്രിമാരെയും മറ്റു സ്ഥാനങ്ങളും ലഭിക്കും തുടങ്ങിയവയിലാണ് ആകാംക്ഷ. 

യുഡിഎഫിലായിരുന്നപ്പോൾ ഭരണം ലഭിച്ചാൽ കേരള കോൺഗ്രസിന് (എം) ലഭിച്ചിരുന്ന പ്രധാന വകുപ്പ് ധനകാര്യമാണ്. സ്വാഭാവികമായും എൽഡിഎഫിന് ഭരണം ലഭിച്ചാൽ കേരള കോൺഗ്രസ് (എം) ധനകാര്യ വകുപ്പ് ആവശ്യപ്പെടും. എന്നാൽ, എൽഡിഎഫിനു ഭരണം ലഭിക്കുമ്പോൾ ധനകാര്യ വകുപ്പ് സിപിഎം തന്നെ കൈകാര്യം ചെയ്യുകയാണ് പതിവ്. അതു മറ്റു പാർട്ടികൾക്കു വിട്ടുകൊടുക്കാറില്ല. മാത്രമല്ല, യുഡിഎഫിലായിരുന്നപ്പോൾ കേരള കോൺഗ്രസിന് ധനകാര്യം ലഭിച്ചിരുന്നത് പാർട്ടിക്ക് എന്നതിനപ്പുറം കെ.എം. മാണിക്കുള്ള അംഗീകാരം കൂടിയായിരുന്നു എന്നും പറയാം. 

കെ.എം.മാണി
ADVERTISEMENT

ധനകാര്യവകുപ്പ് കിട്ടില്ല എന്ന ബോധ്യം കേരള കോൺഗ്രസിനുമുണ്ട്. പകരം അവർ റവന്യു ചോദിച്ചേക്കാം. അത് ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത് സിപിഐയെയാണ്. എൽഡിഎഫ് അധികാരത്തിലെത്തുമ്പോഴെല്ലാം മുന്നണിയിലെയും ഭരണത്തിലെയും രണ്ടാമൻ പദവി സിപിഐ നിലനിർത്തുന്നത് റവന്യു വകുപ്പിലൂടെയാണ്. അതുവഴി എല്ലാ ജില്ലാ കലക്ടറേറ്റുകളിലും സിപിഐയുടെ സാന്നിധ്യവും സ്വാധീനവും ഉറപ്പാക്കാനും കഴിയും. സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നിലനിൽപ്തന്നെ ഈ വകുപ്പിനെ ആശ്രയിച്ചാണ്. റവന്യു കിട്ടാതെ വന്നാൽ മുന്നണിയിലെയും ഭരണത്തിലെയും രണ്ടാമൻ പദവിയും അപ്രസക്തമാകുമെന്നാണ് സിപിഐയുടെ ആശങ്ക. 

മറുപക്ഷത്ത് യഡിഎഫ് അധികാരത്തിലെത്തുകയും മുസ്‌ലിം ലീഗിന് 20 സീറ്റെങ്കിലും ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന ചർച്ച രാഷ്ട്രീയകേന്ദ്രങ്ങളിൽ സജീവമാണ്. ആര് മുഖ്യമന്ത്രി ആയാലും കോൺഗ്രസിലെ എതിർ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിൽനിന്നു തന്നെ ഒരു ഉപമുഖ്യമന്ത്രിയും വന്നേക്കാം എന്നു പ്രവചിക്കുന്നവരുമുണ്ട്. അങ്ങനെ വരുമ്പോൾ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമോ? 

സി.എച്ച്.മുഹമ്മദ് കോയ
ADVERTISEMENT

മറ്റുപല സംസ്ഥാനങ്ങളിലും രണ്ട് ഉപമുഖ്യമന്ത്രിമാർ എന്നതു കൗതുകമോ പുതുമയോ അല്ല. എന്നാൽ, കേരളത്തിന്റെ 64 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിനിടയിൽ ഇതുവരെ മൂന്ന് ഉപമുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ– ആർ. ശങ്കർ (1960–62), സി.എച്ച്. മുഹമ്മദ് കോയ (1982–83), കെ. അവുക്കാദർ കുട്ടി നഹ (1983–87). ഇപ്പോൾ ഒറ്റയടിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന സാഹചര്യം വരുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളിലെ ആകാംക്ഷ. ഇതുവരെയുള്ള മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ രണ്ടു പേർ ലീഗ് നേതാക്കളും ഒരാൾ കോൺഗ്രസ് നേതാവുമാണ്. വീണ്ടും ഉപമുഖ്യമന്ത്രിമാർ വരികയാണെങ്കിൽ അതും യുഡിഎഫ് മന്ത്രിസഭയിൽ എന്ന കൗതുകവുമുണ്ടാകും.

English Summary: Who will be the next Revenue and Finance Minister in Kerala? Speculations Starts