പ്രകൃതി നൽകിയ വിശ്രമം എന്നാണ് ഈ ക്വാറന്റീൻ കാലത്തെ കാണുന്നതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. വിശ്രമിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അപ്പോൾ ഇതൊരു വിശ്രമ കാലമായി കണക്കാക്കിയാൽ മതി. ഇടയ്ക്ക് വീട്ടിൽപ്പോകണമെന്നു പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ ധൃതി കാണിക്കുന്നില്ല... Covid19 . Coronavirus . Oommen Chandy

പ്രകൃതി നൽകിയ വിശ്രമം എന്നാണ് ഈ ക്വാറന്റീൻ കാലത്തെ കാണുന്നതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. വിശ്രമിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അപ്പോൾ ഇതൊരു വിശ്രമ കാലമായി കണക്കാക്കിയാൽ മതി. ഇടയ്ക്ക് വീട്ടിൽപ്പോകണമെന്നു പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ ധൃതി കാണിക്കുന്നില്ല... Covid19 . Coronavirus . Oommen Chandy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതി നൽകിയ വിശ്രമം എന്നാണ് ഈ ക്വാറന്റീൻ കാലത്തെ കാണുന്നതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. വിശ്രമിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അപ്പോൾ ഇതൊരു വിശ്രമ കാലമായി കണക്കാക്കിയാൽ മതി. ഇടയ്ക്ക് വീട്ടിൽപ്പോകണമെന്നു പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ ധൃതി കാണിക്കുന്നില്ല... Covid19 . Coronavirus . Oommen Chandy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ജില്ലയിൽ ഒന്നാം ഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി പരുത്തുംപാറയിലെ വേദിയിലെത്തി. സ്ഥാനാർഥികളും നേതാക്കളും തിരക്കിനിടെ വേദിയിലേക്ക് കയറി. ഒരാളെ മാത്രം കാണുന്നില്ല. വേദിയിൽനിന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘അല്ലെങ്കിലും അത് അങ്ങനെയാണ് അദ്ദേഹം എപ്പോഴും ജനങ്ങൾക്കിടയിലാണ്’. രാഹുൽ ഗാന്ധി പറഞ്ഞ ജനങ്ങൾക്കിടയിലെ നേതാവ് ആരെന്ന് മറുചോദ്യത്തിന്റെ ആവശ്യമില്ല. അത് ഉമ്മൻ ചാണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. ജനക്കൂട്ടത്തെ ഇത്രമാത്രം സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടി കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും ചോദിക്കുന്ന ഒറ്റക്കാര്യം– എങ്ങനെ അദ്ദേഹം ആൾത്തിരക്കില്ലാതെ കഴിഞ്ഞു കൂടുന്നു? കോവിഡ് ക്വാറന്റീനിൽ കഴിയുന്ന ഉമ്മന്‍ ചാണ്ടി ‘മനോരമ ഓൺലൈനോട്’ മനസ്സു തുറക്കുന്നു...

വിശ്രമിക്കാൻ സമയം ആവശ്യമില്ല

ADVERTISEMENT

‘എനിക്ക് വിശ്രമിക്കാൻ പ്രത്യേക സമയം ആവശ്യമില്ല. അങ്ങനെ ശീലിച്ചിട്ടുമില്ല. കോവിഡ് പോസിറ്റീവായ സ്ഥിതിക്ക് അതിന്റെ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. അതിനാൽ ആശുപത്രിയിൽ കഴിയുന്നു’. ആശുപത്രിയിൽ കഴിയുന്നതിന്റെ ചെറിയ അസ്വസ്ഥത വാക്കുകളിൽ വ്യക്തം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം എട്ടിനാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 

ആരോഗ്യ നില തൃപ്തികരം

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില പൂർണതൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. പനി ഇപ്പോഴില്ല. മറ്റ് ലക്ഷണങ്ങളും ഇല്ല. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമില്ല. കോവിഡ് സംബന്ധിച്ച ഒരു അസ്വസ്ഥതകളും ഉമ്മൻ ചാണ്ടിക്ക് ഇല്ല. ഒരു വിശ്രമം ആകട്ടെ എന്നു കരുതിയാണ് ആശുപത്രിയില്‍ തുടരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മനാണ് ഉമ്മൻ ചാണ്ടിക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയവർക്ക് കൂട്ടിരിപ്പുകാരനെ അനുവദിക്കാൻ സംസ്ഥാനത്ത് അനുമതിയുണ്ട്. കൂട്ടിരിപ്പുകാരനും പുറത്തു പോകാതെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മാത്രം. 

കോവിഡ് ക്വാറന്റീനിടെ ഉമ്മന്‍ചാണ്ടി

പ്ര‍കൃതി നൽകിയ വിശ്രമം 

ADVERTISEMENT

പ്രകൃതി നൽകിയ വിശ്രമം എന്നാണ് ഈ ക്വാറന്റീൻ കാലത്തെ കാണുന്നതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. വിശ്രമിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അപ്പോൾ ഇതൊരു വിശ്രമ കാലമായി കണക്കാക്കിയാൽ മതി. ഇടയ്ക്ക് വീട്ടിൽപ്പോകണമെന്നു പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ ധൃതി കാണിക്കുന്നില്ല. ഇപ്പോൾ ഉറക്കം കൂടുതലുണ്ട്. അതു മാത്രമാണ് ഒരു മാറ്റമുള്ളത്. 

പത്ര വായന, ടിവിയിൽ വാർത്ത കാണൽ 

പത്ര വായന, ടിവിയിൽ വാർത്ത കാണുക എന്നിവ മുടങ്ങാതെയുണ്ട്. പ്രധാന പത്രങ്ങൾ എല്ലാം വായിക്കും. കൂടാതെ ഫോൺ വഴിയും സജീവമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനങ്ങൾ ഫോൺ വഴി നടത്തിക്കഴിഞ്ഞു. യുഡിഎഫ് വിജയം ഉറപ്പെന്ന റിപ്പോർട്ടുകളാണ് വിവിധ കേന്ദ്രങ്ങളിൽനിന്നു ലഭിച്ചത്. ജില്ലാ പ്രസിഡന്റുമാർ, പാർട്ടി നേതാക്കൾ, സ്ഥാനാര്‍ഥികൾ എന്നിവരുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞു. പുതുപ്പള്ളിയിൽ ഓരോ മണ്ഡലം പ്രസിഡന്റുമാരെയും വിളിച്ചു സംസാരിച്ചു. ചെറിയ നോട്ടുകൾ കുറിക്കുക അടക്കം ചെയ്യുന്നുണ്ട്. 

ഫോണിൽ പ്രമുഖർ 

ADVERTISEMENT

ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് ഒട്ടേറെ പ്രമുഖർ ഫോൺ വഴി വിവരങ്ങൾ ആരാഞ്ഞു. ഇവരോടെല്ലാം നേരിട്ട് തന്നെ ഉമ്മൻ ചാണ്ടി സംസാരിച്ചു. രാഹുൽ ഗാന്ധി, എ.കെ.ആന്റണി തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം വിവരങ്ങൾ ആരാഞ്ഞു. മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഇവരോടെല്ലാം നേരിൽത്തന്നെ ഉമ്മൻ ചാണ്ടി സംസാരിച്ചു. 

ക്വാറന്റീനിടെ ഉമ്മൻ ചാണ്ടി

പുറത്തേക്ക് ഒരു ജനൽ 

ഒരു ഡ്രോയിങ് റൂം അടക്കമുള്ള മുറിയിലാണ് ഉമ്മൻ ചാണ്ടി കഴിയുന്നത്. ഡോക്ടർമാർ അടക്കം സ്ഥിരം എത്തി ആരോഗ്യ സ്ഥിതി പരിശോധിക്കുന്നു. ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തിന് അഭിമുഖമായ മുറിയാണ് ഉമ്മൻ ചാണ്ടിക്കായി ഒരുക്കിയത്. പാർക്കിങ് സ്ഥലത്ത് വന്ന് അടുപ്പക്കാർ അദ്ദേഹത്തെ കൈവീശി കാണിക്കുന്നു. അദ്ദേഹവും പ്രത്യഭിവാദനം ചെയ്യുന്നു. 

പ്രതിരോധം ഒന്നു പാളിയോ? 

കോവിഡ് വന്നകാലം മുതൽ പ്രതിരോധ ശേഷി വർധിക്കുന്നതിനുള്ള ഗുളികകളും ഹോമിയോ മരുന്നും ഉമ്മന്‍ ചാണ്ടി കഴിക്കുന്നുണ്ട്. ഇത് കൃത്യമായി നൽകിയിരുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ ഈ ചിട്ടയിൽ ചെറിയ വീഴ്ച പറ്റി. ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും പലപ്പോഴും വേറെ സ്ഥലങ്ങളിലായിരുന്നു പ്രചാരണം. മരുന്നുകൾ കഴിക്കുന്നതിൽ ശ്രദ്ധ വന്നില്ല. ഇത് കോവിഡ് വരാന്‍ കാരണമായെന്നു തോന്നുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു. 

English Summary: Covid Quarantine Days of Former CM Oommen Chandy