മമത ബാനർജിയുടെ വിജയത്തിനു പിന്നിൽ സ്ത്രീയുമില്ല, പുരുഷനുമില്ല. ഇന്ദിരയ്ക്കു നെഹ്റുവും ജയലളിതയ്ക്ക് എംജിആറും മായാവതിക്ക് കാൻഷി റാമുമുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും താങ്ങുമരത്തിന്റെ പേര് മമതയ്ക്കൊപ്പമില്ല... Mamata Banerjee, West Bengal, Bengal Didi, West bengal elections 2021, trinamool congress

മമത ബാനർജിയുടെ വിജയത്തിനു പിന്നിൽ സ്ത്രീയുമില്ല, പുരുഷനുമില്ല. ഇന്ദിരയ്ക്കു നെഹ്റുവും ജയലളിതയ്ക്ക് എംജിആറും മായാവതിക്ക് കാൻഷി റാമുമുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും താങ്ങുമരത്തിന്റെ പേര് മമതയ്ക്കൊപ്പമില്ല... Mamata Banerjee, West Bengal, Bengal Didi, West bengal elections 2021, trinamool congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമത ബാനർജിയുടെ വിജയത്തിനു പിന്നിൽ സ്ത്രീയുമില്ല, പുരുഷനുമില്ല. ഇന്ദിരയ്ക്കു നെഹ്റുവും ജയലളിതയ്ക്ക് എംജിആറും മായാവതിക്ക് കാൻഷി റാമുമുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും താങ്ങുമരത്തിന്റെ പേര് മമതയ്ക്കൊപ്പമില്ല... Mamata Banerjee, West Bengal, Bengal Didi, West bengal elections 2021, trinamool congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമത ബാനർജിയുടെ വിജയത്തിനു പിന്നിൽ സ്ത്രീയുമില്ല, പുരുഷനുമില്ല. ഇന്ദിരയ്ക്കു നെഹ്റുവും ജയലളിതയ്ക്ക് എംജിആറും മായാവതിക്ക് കാൻഷി റാമുമുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും താങ്ങുമരത്തിന്റെ പേര് മമതയ്ക്കൊപ്പമില്ല. സാമാന്യബുദ്ധിയും അതിനൊത്ത തന്ത്രങ്ങളുമാണുള്ളത്. അങ്ങനെയാണ് ഇതുവരെ ജയിച്ചിട്ടുള്ളത്. ജയയെയും മായാവതിയെയുംപോലെതന്നെ, കൂടെയുള്ളവരെ വരച്ചവരയിൽ നിർത്താനറിയാം, അവർ കൂടെയുള്ളിടത്തോളം കാലം. അവർ സാഷ്ടാംഗം പ്രണമിക്കണമെന്നില്ല. എതിർവായാവരുതെന്നു മാത്രം. അല്ലാതെങ്ങനെയാണ് 23 വർഷമായി ഒരു പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുക? അതും, പിളർപ്പില്ലാതെ?

രൂപപ്പെടൽ

ADVERTISEMENT

ബംഗാൾ രാഷ്ട്രീയത്തിൽ ജാതി പ്രധാനമാണ്. നേതാവാകണമെങ്കിൽ മേൽജാതിയാവണമെന്ന മാനദണ്ഡം ഏതു പാർ‍ട്ടിയിലുമുണ്ട്. ആ യോഗ്യതയുള്ളപ്പോഴും ആണല്ലെന്നത് മമതയ്ക്കു തടസമായിരുന്നു. ആണിനും മേലെയെന്നു സ്ഥാപിക്കാൻ മമത ശ്രമിച്ചു, വിജയിച്ചു. മമതയുടെ ആദ്യ സമരചിത്രംതന്നെ കൊൽത്ത സർവകലാശാലയിലേക്കു പോകുന്ന ജയപ്രകാശ് നാരായണന്റെ കാറിന്റെ ബോണറ്റിൻമേൽ കയറി നിൽകുന്നതാണ്. 1975 ഏപ്രിലിലേതാണ് ചിത്രം. ചിത്രം അടിയന്തരാവസ്ഥക്കാലത്തേതെന്ന വലതു പ്രചാരണം തിരുത്തപ്പെട്ടിട്ടില്ല, ബോണറ്റിൻമേൽ നൃത്തം ചവിട്ടുന്ന മമതയെന്ന പ്രയോഗവും.

മമതയുടെ രാഷ്ട്രീയം തുടങ്ങിയത് എസ്‌യുസിഐയിൽ ആണെന്നതു സ്ഥിരീകരണമില്ലാത്ത പ്രചാരണമാണ്. ജൊഗമായ കോളജിൽ ബിരുദത്തിനു പഠിക്കുമ്പോൾ എസ്‌യുസിഐയിൽ പ്രവർത്തനം തുടങ്ങിയെന്നും അവസരപരിമിതി കണ്ടപ്പോൾ കോൺഗ്രസിന്റെ ഛാത്ര പരിഷത്തിലേക്കു മാറിയെന്നുമാണ് ആ കഥ. ജെപിയുടെ കാറിൻമേൽ നിൽക്കുന്നത് ഛാത്ര പരിഷത്ത് നേതാവാണ്.

മമത ബാനർജി വീൽ ചെയറിൽ വോട്ടു തേടുന്നു

അടിയന്തരാവസ്ഥക്കാലം മൂതൽ സ്വയം ഇല്ലാതാകാൻ ശ്രമിക്കുന്നവരാണ് ബംഗാളിലെ കോൺഗ്രസ്. പ്രതിപക്ഷമില്ലായിരുന്നുെവന്നതാണ് ഭരണം അപ്രതീക്ഷിതമായി 34 വർഷം നീണ്ടതിന് കമ്യൂണിസ്റ്റുകാരും പറയുന്ന പ്രധാന കാരണം. പിളർപ്പിനുശേഷം അവശേഷിച്ച കോൺഗ്രസിലാണ് മമത വളർന്നത്. മഹിളാ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയുമൊക്കെ നേതാവായി. 1984ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോമനാഥ് ചാറ്റർജിയെയാണ് തോൽപിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുന്നു, തുടർന്നങ്ങോട്ട് മമത ബംഗാൾ നേതാവായി കൊൽക്കത്ത സൗത്തിൽ സ്ഥാനമുറപ്പിക്കുകയാണ്, തുടച്ചയായി 5 തവണ ലോക്സഭയിലേക്ക് വിജയിച്ച്. 2011ൽ ലോക്സഭാംഗമായിരിക്കെയാണ് മുഖ്യമന്ത്രിയാവുന്നത്.

മദറില്ലാത്ത ബംഗാളിന്റെ ദീദി

മമത ബാനർജി
ADVERTISEMENT

കൊൽക്കത്തയിലെ തെരുവുകളെ നന്നായി അറിഞ്ഞിട്ടുള്ളതും അവയിലൂടെ ഏറെ നടന്നിട്ടുള്ളതുമായ രണ്ടു സ്ത്രീകളാണ് കഴിഞ്ഞ അര നൂറ്റാണ്ടിലുള്ളത്. രണ്ടു പേരും കോട്ടൺ സാരിയും ലാളിത്യവും ധരിച്ചു. 1997 സെപ്റ്റംബർ 5 മുതൽ മദർ തെരേസയില്ല. പിന്നീടിതുവരെ മമതയാണുള്ളത്. മദറുള്ളപ്പോൾ മമതയ്ക്ക് ദീദിയെന്ന പേരിനുള്ള പ്രായമിവുമില്ലായിരുന്നു. മമത മെല്ലെ ദീദിയായി, മൂത്ത സഹോദരി.

1997 ഓഗസ്റ്റിലാണ് ബംഗാൾ കോൺഗ്രസിൽ മമത കലാപം പ്രഖ്യാപിക്കുന്നത്. കൊൽക്കത്തയിൽ നിശ്ചയിച്ച എഐസിസി പ്ളീനറി സമ്മേളനത്തെപ്പോലും പ്രതിസന്ധിയിലാക്കിയ നടപടി. സോണിയ ഗാന്ധിയുടെ ഒൗദ്യോഗിക രാഷ്ട്രീയ പ്രവേശത്തിനു നിശ്ചയിച്ച വേദിയെന്ന പ്രാധാന്യവുമുള്ളതായിരുന്നു പ്ളീനറി. ഇന്ദിരയും രാജീവുമില്ലാത്ത കോൺഗ്രസിൽ എന്തുണ്ടെന്ന ചോദ്യമെറിഞ്ഞ് മമത ബ്രിഗേഡ് ഗ്രൗണ്ടിൽ നടത്തിയ റാലിയിൽ 3 ലക്ഷം പേർ പങ്കെടുത്തെന്നായിരുന്നു വാർത്ത. തൃണമൂൽ കോൺഗ്രസ് കമ്മിറ്റി(ടിസിസി) എന്നൊരു വേദിയാണ് മമത പ്രഖ്യാപിച്ചത്. 1998 ജനുവരി മുതൽ അത് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസായി.

വരാൻ കാത്തിരുന്നുവെന്നപോലെയാണ് ബംഗാളിലെ കോൺഗ്രസ് വോട്ടുകളേറെയും തൃണമൂലിനു ലഭിച്ചത്. അങ്ങനെ പറയിപ്പിക്കുന്ന കണക്കിതാണ്:
1996ലെ നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഎമ്മിന് 38% വോട്ട്, 157 സീറ്റ്; കോൺഗ്രസിന് 39% വോട്ട്, 43 സീറ്റ്. 2001ൽ മമതയുമുണ്ട്. സിപിഎമ്മിന് 37% വോട്ട്, 143 സീറ്റ്; കോൺഗ്രസിന് 8% വോട്ട്, 26 സീറ്റ്, ടിഎംസി – 31% വോട്ട്, 60 സീറ്റ്. അത് ഇപ്പോൾ, 2021ൽ, എത്തിനിൽക്കുന്നതിവിടെ: സിപിഎമ്മിന് 4.73% വോട്ട്, 0 സീറ്റ്; കോൺഗ്രസിന് 2.93% വോട്ട്, 0സീറ്റ്, ടിഎംസി – 47.94% വോട്ട്, 213 സീറ്റ്, ബിജെപി 38.13% വോട്ട്, 77 സീറ്റ്.

പ്രതിഛായ നിർമ്മാണം

മമത ബാനർജി മാധ്യമങ്ങൾക്കു മുന്നിൽ
ADVERTISEMENT

മുടിയുടെ കറുപ്പ് സംരക്ഷിക്കപ്പെടുന്നുണ്ട്. ആകെ പറയപ്പെടുന്ന അധികം അതാണ്. അല്ലാതെയെല്ലാം രാഷ്ട്രീയമായ പ്രതിഛായ വളർത്താനുള്ളതാണ്. അതിനുള്ള ശ്രമങ്ങൾ അടുത്തുപിടിച്ചു നോക്കുമ്പോൾ ചില പൊരുത്തമില്ലായ്മൾ തോന്നാം. സാധാരണ ജനം, തന്നെയെന്നല്ല, ഒരു നേതാവിനെയും അങ്ങനെ നോക്കില്ലെന്നു മമതയ്ക്കറിയാം. ചുരുക്കത്തിൽ, ബംഗാളിലെ ജനസാമാന്യത്തിന്റെ മനസ് മമതയോളം മനസിലാക്കിയിട്ടുള്ള ആരും അടുത്തകാലത്തെങ്ങുമില്ല.

1990 ഓഗസ്റ്റ് 16നാണ് മമതയ്ക്കു സിപിഎമ്മുകാരുടെ ആക്രമണമേൽക്കുന്നത്. ഉണ്ടായ മുറിവും അതു വച്ചുകെട്ടിയ തുണിയുടെ വലുപ്പവും തമ്മിൽ അനുപാതമില്ലെന്ന് അന്ന് ആരോപണമുണ്ടായി. കഴിഞ്ഞ മാർച്ച് 10ന് നന്ദിഗ്രാമിൽ പത്രിക നൽകാൻ പോകുമ്പോഴാണ് കാലിനു പരുക്കേൽക്കുന്നത്. അതിന്റെ വച്ചുകെട്ടിനും അനുപാതപരമായ ആരോപണം നേരിടേണ്ടിവന്നു. ആ ഇടംകാൽ ഉയർത്തിവച്ച് വീൽചെയറിലിരുന്ന് വേദികളിൽ പ്രത്യക്ഷപ്പെട്ടായിരുന്നു മമതയുടെ പ്രചാരണം. പരുക്കേറ്റതിന്റെ 52ാം ദിവസം, വോട്ടെണ്ണലിന്റെയന്നാണ് മമത പരസ്യമായി വീൽചെയറിൽനിന്ന് എഴുന്നേൽക്കുന്നത്.

അപകടമെന്നാണ് നന്ദിഗ്രാം സംഭവത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ വിളിച്ചത്, ആക്രമണംതന്നെയെന്നു മമത തിരുത്തി. ആ പരുക്കും മമതയ്ക്ക് ബിജെപിക്കെതിരെയുള്ള പ്രചരണായുധമായി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും മമത തെരുവിൽനിന്നു കയറുന്നില്ലെങ്കിൽ, അതും ശരാശരി ബംഗാളിയെ ഉന്നംവച്ചാണ്. ഡൽഹിയുമായി വഴക്കിടുകയെന്നത് കഴിഞ്ഞ നാൽപതിലേറെ വർഷമായി ബംഗാൾ ഭരണരാഷ്ട്രീയത്തിന്റെ ശീലമാണ്. ബുദ്ധദേവ് ഭരണത്തിന്റെ അവസാനവർഷങ്ങളിൽ അതു കുറഞ്ഞെങ്കിൽ, മമത അതിന്റെ തീവ്രത കൂട്ടാനാണു ശ്രമിച്ചിട്ടുള്ളത്. 2013ലെ ചിട്ടി കേസുകൾ മുതലിങ്ങോട്ട് സിബിഐയുമായുള്ള ഏറ്റുമുട്ടലും കഴിഞ്ഞ വർഷം പെരുവഴിയിലെ ധർണയുമുൾപ്പെടെ എത്രയോ സംഭവങ്ങൾ. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിടുമ്പോഴും ഫലത്തിലത്, ഡൽഹിയോടുള്ള കലാപത്തിന്റെ തുടർച്ചയാണ്.

ബംഗാളിനപ്പുറം

തൃണമൂൽ കോൺഗ്രസിനെ ബംഗാളിനപ്പുറം വളർത്താൻ മമത പല തവണ ശ്രമിക്കുകയും പരാജയപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്. ബംഗാൾ പിടിച്ചുകഴിഞ്ഞാൽ ഡൽഹിയെന്നതാണ് മമത പറഞ്ഞിട്ടുള്ള ലക്ഷ്യം. തനിക്കും പാർട്ടിക്കും. തൃണമൂൽ കോൺഗ്രസ് കമ്മിറ്റി, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്, 2004ൽപി.എ.സാംഗ്മയുടെ ദേശീയവാദി കോൺഗ്രസ് പാർട്ടിയെന്ന അംഗീകാരം പോലുമില്ലാത്ത കക്ഷിയുമായി ലയിച്ച് ദേശീയവാദി തൃണമൂൽ കോൺഗ്രസ്, 2019ൽ വെറും തൃണമൂൽ, വീണ്ടും ഇപ്പോൾ തൃണമൂൽ കോൺഗ്രസ് – ഇങ്ങനെ പല ഭാവനാമങ്ങൾ മമതയുടെ പാർട്ടി സ്വീകരിച്ചിട്ടുണ്ട്. അതൊക്കെയും ബംഗാളിനു പുറത്തേക്കു പാർട്ടിയെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്.

മമത ബാനർജി

ആം ആദ്മി പാർട്ടി ബംഗാളിൽ കാലുകുത്താൻ ആലോചിച്ചപ്പോൾ, മമതയെന്തു ചെയ്തു? അവരുടെ തലതൊട്ടപ്പനായ അണ്ണാ ഹസാരെയെ കൊൽക്കത്തയിൽ എത്തിച്ചു. മമത, ഹസാരെയുടെ കാലിൽ തൊട്ടു വണങ്ങി. മമതയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഹസാരെ പ്രഖ്യാപിക്കുമെന്ന സ്ഥിതിയായി. 2014ൽ. റാം ലീലാ മൈതാനത്ത് മമതയും ഹസാരെയും പങ്കെടുക്കുന്ന റാലി നിശ്ചയിക്കപ്പെട്ടു. ഡൽഹിയിൽ മമതയുടെയും ഹസാരെയുടെയും ചിത്രങ്ങളുള്ള വലിയ ബോർഡുകൾ വരെ പ്രത്യക്ഷപ്പെട്ടു. റാലിക്കു മമതയെത്തി. ഹസാരെ എത്തിയില്ല. അങ്ങനെ, ഡൽഹിമോഹത്തിന് മമത താൽക്കാലിക അവധി കൊടുത്തു.

കോൺഗ്രസും ഇടതും ബിജെപിയുമല്ലാത്ത കക്ഷികളൊക്കെയും മമത വിളിച്ചാൽ കൊൽക്കത്തയിൽ എത്താറുണ്ട്. പലരും തങ്ങളുടെ സംസ്ഥാനത്ത് സത്യപ്രതിജ്ഞയ്ക്ക് മമതയെ ക്ഷണിക്കാറുമുണ്ട്. ഇത്തവണ, തിരഞ്ഞെടുപ്പിനെ, ഏപ്രിൽ രണ്ടാംവാരത്തിൽ മമത ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും കൂട്ടുകെട്ടു വേണമെന്ന് അഭ്യർഥിച്ചു, ഇടതു നേതാക്കളോടൊഴികെ. തിരഞ്ഞെടുപ്പിനിടെ അങ്ങനെ ചെയ്യുന്നത് തോൽവി ഭയന്നിട്ടെന്ന് ബിജെപി പരിഹസിച്ചു. എന്നാൽ, അതു പാർട്ടികളോടൊന്നുമല്ല, ബംഗാളിലെ വോട്ടർമാരെ ഉദ്ദേശിച്ചുള്ള പ്രസ്താവനയായിരുന്നുവെന്ന് മമതയുടെ തന്ത്രമറിയുന്നവർ പിന്നീടു സൂചിപ്പിച്ചു.

ഇപ്പോൾ, തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കോൺഗ്രസിൽ വാദം വീണ്ടും തുടങ്ങിയിട്ടുണ്ട്. ബംഗാളിൽ മമതയ്ക്കൊപ്പം മൽസരിക്കുകയായിരുന്നു വേണ്ടതെന്ന്. തൃണമൂലിന്റെ പിന്തുണയോടെ രാജ്യസഭയിലെത്തിയിരിക്കുന്ന അഭിഷേക് സിങ്‌വിയും, പി.ചിദംബരവുമൊക്കെ നേരത്തെ അങ്ങനെ വാദിച്ചവരായിരുന്നു. ബിജെപിയെ മലർത്തിയടിച്ചെന്ന ഖ്യാതിയാണ് ഇപ്പോൾ മമതയ്ക്കുള്ളത്. ഇത്രവലിയൊരു പരാജയം മോദിയുടെ ബിജെപിക്കു നൽകാൻ മറ്റാർക്കും സാധിച്ചിട്ടില്ല. അത് മമതയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. അതിനിയൊരു പുതിയ മുന്നണിക്കുതന്നെ രൂപംകൊടുക്കുന്ന സ്ഥിതിയുണ്ടാവാം. അതിനെ ചെറുക്കാനുള്ള കരുത്ത് കോൺഗ്രസിനില്ല, ഇടതിനുമില്ല. ചെറുത്താൽ ഒറ്റപ്പെടാനും മതി. തെക്കുനിന്നു ജയലളിതയും വടക്കുനിന്നു മായാവതിയും ശ്രമിച്ചു പരാജയപ്പെട്ട നീക്കങ്ങൾക്കാണ് കിഴക്കുനിന്ന് മമത വീണ്ടും ശ്രമിക്കുന്നത്. ബദൽ സൂര്യോദയവും കിഴക്കുനിന്നല്ലെന്ന് ആർക്കാണ് ഉറപ്പിച്ചുപറയാനാവുക?

English Summary: Mamata Banerjee kingpin of Bengal