കൊച്ചി∙ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന എറണാകുളത്ത് കോവിഡ് സ്ഥിതി ആശങ്കാജനകം. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി Daily TPR remains high in Ernakulam, Ernakulam Covid Case, Corona Virus, Covid Ernakulam, Kochi Covid Cases, Covid Death Kerala, Kerala Covid Cases, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന എറണാകുളത്ത് കോവിഡ് സ്ഥിതി ആശങ്കാജനകം. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും  മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്.  

ചെല്ലാനം പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് 56. 27 ശതമാനം. 574 പേരില്‍ പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചത് 323 പേര്‍ക്ക്. കടമക്കുടി, കുമ്പളങ്ങി പഞ്ചായത്തുകളിലും അതിതീവ്ര വ്യാപനം തന്നെയാണ്.  ചെല്ലാനം, കടമക്കുടി, കുമ്പളങ്ങി, ചെങ്ങമനാട്, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, തുറവൂര്‍, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലാണ് അന്‍പതിന് മുകളിലുള്ള ടിപിആര്‍. നഗര പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന എലൂര്‍, മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, ഞാറയ്ക്കല്‍ തുടങ്ങി 27 പഞ്ചായത്തുകളില്‍ നാല്‍പതിന് മുകളിലാണ് ടിപിആര്‍. 

ADVERTISEMENT

ജില്ലയിലെ 13 മുന്‍സിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും സ്ഥിതി രൂക്ഷമാണ്. ഏലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 48.08 ശതമാനമാണ് ടിപിആര്‍. കളമശേരി, മരട്, തൃപ്പുണിത്തുറ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്.  ആശങ്ക വര്‍ധിപ്പിക്കുന്നത് തന്നെയാണ് ഈ കണക്കുകള്‍.

5361 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 64,453 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായുള്ളതും എറണാകുളത്ത് തന്നെയാണ്. മുപ്പതിന് മുകളില്‍ തന്നെയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ തന്നെയാണ് ലോക്ഡൗണില്‍ ജില്ലയില്‍ നടപ്പിലാക്കുന്നതും.

ADVERTISEMENT

English Summary: Daily TPR remains high in Ernakulam