ആനയും പുലിയുമിറങ്ങുന്ന കാടുകളിൽ കിലോമീറ്ററുകൾ നടന്നെത്തി ക്ലാസെടുക്കുന്ന സംസ്ഥാനത്തെ 362 ബദൽ സ്കൂൾ അധ്യാപകർ അനിശ്ചിതത്വത്തിന്റെ കൊടുംകാട്ടിലാണ്. | Kerala Online Classes, MGLC Teachers, Kerala Education, Online Learning, Learning barriers, Kerala education, COVID-19 in Kerala, Manorama Online

ആനയും പുലിയുമിറങ്ങുന്ന കാടുകളിൽ കിലോമീറ്ററുകൾ നടന്നെത്തി ക്ലാസെടുക്കുന്ന സംസ്ഥാനത്തെ 362 ബദൽ സ്കൂൾ അധ്യാപകർ അനിശ്ചിതത്വത്തിന്റെ കൊടുംകാട്ടിലാണ്. | Kerala Online Classes, MGLC Teachers, Kerala Education, Online Learning, Learning barriers, Kerala education, COVID-19 in Kerala, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനയും പുലിയുമിറങ്ങുന്ന കാടുകളിൽ കിലോമീറ്ററുകൾ നടന്നെത്തി ക്ലാസെടുക്കുന്ന സംസ്ഥാനത്തെ 362 ബദൽ സ്കൂൾ അധ്യാപകർ അനിശ്ചിതത്വത്തിന്റെ കൊടുംകാട്ടിലാണ്. | Kerala Online Classes, MGLC Teachers, Kerala Education, Online Learning, Learning barriers, Kerala education, COVID-19 in Kerala, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കോവിഡിന്റെ രണ്ടാംവരവിൽ സ്കൂൾ ക്ലാസുകൾ വീണ്ടും ഓൺലൈനാകുമ്പോഴും ആനയും പുലിയുമിറങ്ങുന്ന കാടുകളിൽ കിലോമീറ്ററുകൾ നടന്നെത്തി ക്ലാസെടുക്കുന്ന സംസ്ഥാനത്തെ 362 ബദൽ സ്കൂൾ അധ്യാപകർ അനിശ്ചിതത്വത്തിന്റെ കൊടുംകാട്ടിലാണ്. ശമ്പളം മുടങ്ങിയിട്ട് 5 മാസം. സർക്കാർ അവഗണയുടെ കയ്പുനീരു കുടിക്കുമ്പോഴും തങ്ങളെ വിശ്വസിച്ച് ഏകാധ്യാപക വിദ്യാലയങ്ങളിൽ കാത്തിരിക്കുന്ന കുട്ടികളെ അവഗണിക്കാൻ അവർക്കാവില്ല. മറ്റ് തസ്തികകളിലേക്ക് നിയമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ തുടങ്ങിയിട്ടുമില്ല. 

ആനയും പുലിയും കാത്തിരിക്കുന്ന വഴിയിലൂടെ...

ADVERTISEMENT

ഇടുക്കി പൂയംകുട്ടി കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ലിസിയെ കാട്ടാന ചവിട്ടിക്കൊന്നത് കുട്ടൻപുഴയിലേക്ക് ചോദ്യക്കടലാസ് കൊണ്ടുവരാൻ പോകുമ്പോഴാണ്. ഭാവിയൊരു ചോദ്യചിഹ്നമായി മാറിയേക്കാവുന്ന കുട്ടികൾക്ക് ഭാവിയെക്കുറിച്ചുള്ള ശരിയുത്തരം പകർന്നുകൊടുക്കുന്ന ബദൽ സ്കൂൾ അധ്യാപകരിൽ ഒരാളായിരുന്നു ലിസി. ഒറ്റയാന്റെ ആക്രമണത്തിൽ ലിസി മരിച്ചതോടെ കുഞ്ചിപ്പാറ ഏകാധ്യാപക വിദ്യാലയം ഏറെക്കാലം നിശബ്ദമായി. ബദൽ സ്കൂളുകളെന്നും ഏകാധ്യാപക വിദ്യാലയങ്ങളെന്നും വിളിക്കുന്ന, അതീവ പിന്നാക്ക മേഖലകളിലെ എംജിഎൽസികളിലെ (മൾട്ടി ഗ്രേഡ് ലേണിങ് സെന്റർ) അധ്യാപകർ ഇപ്പോഴും വന്യമൃഗങ്ങളെ ഭയപ്പെട്ടുള്ള ആ യാത്ര തുടരുന്നു. 

മുണ്ടേരി ഉൾവനത്തിലെ കാട്ടാന.

ആനയെയും പുലിയെയും കരടിയെയുമൊക്കെ നേർക്കുനേർ കണ്ട് ഭാഗ്യംകൊണ്ട് ജീവിതത്തിലേക്കു തിരിച്ചുവന്ന ഒട്ടേറെപ്പേരുണ്ട് അക്കൂട്ടത്തിൽ. അതിനൊപ്പം പുതിയ ഒരു ഭീതി കൂടി അവരെ വളഞ്ഞിരിക്കുന്നു, ബദൽ വിദ്യാലയങ്ങൾ പൂട്ടുമെന്നും അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ വിന്യസിക്കുമെന്നുമുള്ള പ്രഖ്യാപനമാണ് അത്. പ്രഖ്യാപനത്തിലെ ധൃതി തീരുമാനം നടപ്പാക്കാൻ ഉണ്ടായില്ല. പ്രഖ്യാപനം കഴിഞ്ഞിട്ട് അഞ്ചു മാസം. അത്രയും കാലമായി അവർക്ക് ശമ്പളവും ലഭിക്കുന്നില്ല.

സംസ്ഥാനത്തെ 270 എംജിഎൽസികളിൽ 144 എണ്ണത്തിന്റെ പ്രവർത്തനം നിബന്ധനകൾക്ക് വിധേയമായി അവസാനിപ്പിക്കുകയാണെന്നും അവിടുത്തെ അധ്യാപകർക്ക് മറ്റ് തസ്തികകളിൽ നിയമനം നൽകുമെന്നും ഫെബ്രുവരിയിലാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ശമ്പളം മുടങ്ങിയിട്ടും പുതിയ അധ്യയനവർഷത്തിലും ‘ഓഫ്‌ലൈൻ’ ക്ലാസുകളുമായി മുന്നോട്ടു പോകുകയാണ് അധ്യാപകർ.

നിർത്തുന്നത് എങ്ങനെയൊക്കെ?

ADVERTISEMENT

വിദ്യാർഥികൾ തീരെക്കുറഞ്ഞതും മറ്റു പൊതുവിദ്യാലയങ്ങളിലേക്ക് പോകാൻ വാഹനസൗകര്യം ഏർപ്പെടുത്താവുന്നതുമായ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാമെന്നാണ് സർക്കാർ തീരുമാനിച്ചത്. കാസർകോട് ജില്ലയിലാണ് ഏറ്റവുമധികം ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുക–42. വയനാട്ടിൽ 20 സ്കൂളുകളും ഇടുക്കിയിൽ 19 സ്കൂളുകളും അടച്ചുപൂട്ടും. കൊല്ലം ജില്ലയിൽ ആകെയുള്ള 2 ഏകാധ്യാപക വിദ്യാലയങ്ങൾക്കും അവസാനമാകും. സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിൽ ഒന്നു പോലും എൽപി സ്കൂളായി ഉയർത്താനാവില്ലെന്ന് സർക്കാർ പറയുന്നു. മറ്റു സ്കൂളുകളുമായി ലയിപ്പിക്കാനാവുന്നത് 25 എണ്ണമാണ്. ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം സ്കൂളുകൾ നിലനിർത്തുക. 62 സ്കൂളുകളിൽ 33 എണ്ണം നിലവിലെ അവസ്ഥ തുടരും. സംസ്ഥാനത്തൊട്ടാകെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലായി 3818 കുട്ടികളാണ് പഠിക്കുന്നത്. 344 വിദ്യാ വൊളന്റിയർമാരും 269 പാചകത്തൊഴിലാളികളുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

തുടർ പഠനം ഉറപ്പാക്കുമോ?

വിദ്യാർഥികൾ തീരെക്കുറഞ്ഞ സ്കൂളുകൾ പ്രവർത്തനം അവസാനിപ്പിക്കുകയും അവർക്കു മറ്റിടങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നു. പക്ഷേ, തുടർ പഠനം ഉറപ്പാക്കുന്നതിൽ വ്യക്തത വേണമെന്നാണ് അധ്യാപകർ ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്ന്. ട്രൈബൽ ഹോസ്റ്റലുകളിൽ പഠിക്കുന്ന കുട്ടികൾ പലപ്പോഴും വീട്ടിലേക്ക് മടങ്ങിയാൽ തിരികെ വരാറില്ലെന്നും ഇവരെ തിരിച്ചെത്തിക്കുന്നതിൽ വീഴ്ച വരാറുണ്ടെന്നും വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു. വിദ്യാർഥികളെ ഇപ്പോഴും വീട്ടിൽ നേരിട്ടു ചെന്ന് സ്കൂളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു, കൊല്ലം ജില്ലയിൽ പ്രവർത്തനം അവസാനിക്കുന്ന സ്കൂളിലെ അധ്യാപിക. 

ചിത്രം: മനോരമ

സ്വന്തം വാഹനത്തിൽ വീടുകൾ കയറിയിറങ്ങിയാലേ പലപ്പോഴും വിദ്യാർഥികൾ എല്ലാവരും സ്കൂളിലെത്തൂ. മറ്റു ജില്ലകളിലും സമാനമായ അവസ്ഥ പങ്കുവയ്ക്കുന്നവരിൽ പലരുടെയും സ്കൂളുകൾ പ്രവർത്തനം അവസാനിപ്പിക്കുന്ന ലിസ്റ്റിൽപ്പെട്ടതാണ്. സർക്കാർ പൊതുവിദ്യാലയത്തിൽ എത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്താം എന്ന് പറയുന്നുണ്ടെങ്കിലും എംജിഎൽസിയിലെ വിദ്യാർഥികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ വൊളന്റിയർമാരെ ചുമതലപ്പെടുത്തണമെന്നും സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അധ്യാപകർ ആവശ്യപ്പെടുന്നു.

ADVERTISEMENT

‘അവർ സെറ്റിൽമെന്റുകളിൽത്തന്നെയാണ്’

സംസ്ഥാനത്ത് ക്ലാസുകൾ ഡിജിറ്റലാകുമ്പോൾ ട്രൈബൽ മേഖലയിലെ കുട്ടികൾ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകന്നു പോകുന്നതിന് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുകയാണെന്ന്  സാമൂഹിക പ്രവർത്തക ധന്യ രാമൻ പറയുന്നു. ഒന്നര വർഷമായി കുട്ടികൾ അവരുടെ സെറ്റിൽമെന്റുകളിൽത്തന്നെയാണ് കഴിയുന്നത്. പുറംലോകവുമായി അവർക്ക് ബന്ധമില്ല. പാകത്തിനൊത്ത വസ്ത്രങ്ങളോ മറ്റു സാമഗ്രികളോ ഇല്ല. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പുറത്തേക്കു പോയി ജോലി ചെയ്യാൻ കഴിയാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. 

കഴിഞ്ഞവർഷം തുടക്കത്തിൽ ടിവികളും മറ്റും സ്ഥാപിച്ചിരുന്നെങ്കിലും പഠനം കാര്യക്ഷമമായി മുന്നോട്ടു പോയിട്ടില്ല. ട്രൈബൽ ഹോസ്റ്റലുകളിൽ പഠിച്ചിരുന്ന കുട്ടികൾ കോവിഡിനെത്തുടർന്ന് തിരികെ വന്നിട്ട് ഒന്നര വർഷമായി. പഠനത്തിന്റെ ചിട്ടകളിൽനിന്നെല്ലാം അവർ അകന്നിരിക്കുകയാണ്. ഇവർക്കും പിന്തുണ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകർ മാത്രം. പുറംലോകത്തോട് അകന്ന കുട്ടികൾക്ക്, കൂടുതൽ അധ്യാപകരെ നിയമിച്ച് വ്യക്തിപരമായ പിന്തുണ നൽകുകയും അവരെ മുന്നോട്ടു കൊണ്ടുപോകുകയുമാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് ധന്യ രാമൻ പറയുന്നു. എത്തിപ്പെടാൻ റോഡില്ലാത്ത തിരുവനന്തപുരത്തെ കോട്ടമാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയാൽ എങ്ങനെ തുടർപഠനം ഉറപ്പുവരുത്തുമെന്നാണ് ചോദ്യം.

‘പടിയിറങ്ങാൻ സങ്കടമുണ്ട്’

25 വർഷത്തോളമായി ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരായി തുടരുന്നവരുമുണ്ട്. മലപ്പുറം നിലമ്പൂർ അളയ്ക്കൽ എംജിഎൽപിഎസ് അധ്യാപകനായ കെ.നാരായണന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘ഒരു ജീവിതം മുഴുവൻ പിന്നാക്കാവസ്ഥയിലെ കുട്ടികൾക്ക് വേണ്ടി സമർപ്പിച്ചവർ.’ ആനയും പുലിയുമിറങ്ങുന്ന വനപാതയിലൂടെ 12 കിലോമീറ്റർ നടന്നാണ് ചോലനായ്ക്കർ വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കു മാഷെത്തുക. ആനയുടെ ആക്രമണത്തിനിരയായി കഷ്ടിച്ചു രക്ഷപ്പെട്ടതാണു പല തവണ. ചോലനായ്ക്കരുടെ ഗോത്രഭാഷയിലാണ് ആദ്യ 2 വർഷം ഇവിടെ അധ്യയനം. പിന്നീടാണ് കുട്ടികൾ മലയാളം പഠിക്കുക. 

ഇടുക്കി കണ്ണംപടിയിലെ ട്രൈബൽ സ്‌കൂൾ ക്വാർട്ടേഴ്‌സ്.

ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സുധീഷിന്റെ അധ്യാപകൻ കൂടിയാണ് നാരായണൻ മാഷ്. പ്രവർത്തനം അവസാനിപ്പിക്കുന്ന പട്ടികയിൽപ്പെട്ടതല്ല ഈ സ്കൂൾ. പക്ഷേ, തന്നെപ്പോലെ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പലർക്കും ഈ ജോലി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്ന് ‘നാരായണന്‍ മാഷ്’ പറയുന്നു. കൊല്ലം തെന്മലയിലെ പഴക്കമുള്ള ഏകാധ്യാപക വിദ്യാലയത്തിൽ പാമ്പുകളെ പലവട്ടം അടിച്ചു കൊന്ന്, ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ കുട്ടികളെ ചേർത്തുപിടിച്ചിരുന്ന കഥ പറയാനുണ്ട് മഞ്ജു ടീച്ചർക്ക്. 60 വർഷത്തിലധികം പഴക്കമുണ്ട് ഈ കെട്ടിടത്തിന്.

അധ്യാപകർക്ക് മറ്റു വഴിയില്ല

2017 വരെ 7000 രൂപ മാത്രമായിരുന്നു ഇവര്‍ക്കു ലഭിച്ചിരുന്ന ഓണറേറിയം. ഇപ്പോൾ അത് 18,500 ആണ്. ആ തുക മുടങ്ങിയിട്ട് 5 മാസമായി. കോവിഡ് കാരണമുള്ള സാങ്കേതിക തടസ്സങ്ങളാണ് ഫയൽ നീങ്ങാത്തതിന് കാരണമെന്നാണ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന വിശദീകരണം. അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ ഇപ്പോഴും നേരിട്ടെത്തി ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ് അധ്യാപകർ. 10 വർഷത്തിലധികമായി തുടരുന്ന അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലവിലുള്ളതോ ഉണ്ടാകുന്നതോ ആയ പിടിസിഎം/എഫ്ടിസിഎം തസ്തികകളിലേക്ക് നിയമിക്കുമെന്നാണ് അറിയിപ്പ്. സ്വീപ്പർ തസ്തികകളിലേക്ക് ഇവരെ മാറ്റുന്നത് മാനുഷികമായ പരിഗണനയില്ലാത്ത തീരുമാനമാണെന്നാണ് എഎസ്ടിഎ (ഓൾട്ടർനേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന പ്രസിഡന്റ് എ.പി.ഉസ്മാന്റെ അഭിപ്രായം. 

നിയമന വിവാദങ്ങൾക്കിടെ വായടപ്പിക്കാൻ സർക്കാർ എടുത്ത തീരുമാനമാണിത്. സ്കൂളുകൾ നിർത്തുന്നതു മൂലം പഠനം മുടങ്ങുന്ന ഒരുപാട് വിദ്യാർഥികൾ സംസ്ഥാനത്തുണ്ടാവും. അതിനെപ്പറ്റി വ്യക്തത വരുത്താതെയാണ് ഇവരെ സ്വീപ്പർ തസ്തികയിലേക്ക് മാറ്റുന്നത്. സമ്മതമാണെന്ന് അധ്യാപകർക്ക് സമ്മതിക്കേണ്ടി വന്നത് ഇത്രയും വർഷത്തിനു ശേഷം ഇനിയൊരു ജോലിയും അവർക്ക് കണ്ടെത്താൻ കഴിയാത്ത സാഹചര്യം കൊണ്ട് മാത്രമാണെന്നും എ.പി.ഉസ്മാൻ പറയുന്നു. 

English Summary: Sad Life Story of MGLC Teachers in Kerala