കണ്ണൂര്‍∙ പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് പൊലീസ്... | mansoor murder case | ratheesh | Murder | Kannur | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂര്‍∙ പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പൊലീസ് നിഗമനം. രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരുക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റതാണെന്നും വ്യക്തമായി.

രതീഷിന്റെ ദുരൂഹ മരണമുണ്ടായി രണ്ടു മാസം പിന്നിടുമ്പോഴാണ് പൊലീസ് അന്തിമ നിഗമനത്തിലേക്കെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തെ സംഘര്‍ഷത്തിലുണ്ടായതാണ്. കൂട്ടുപ്രതികളുടെ മൊഴിയും സാഹചര്യത്തെളിവുകളും രതീഷിന്റെ സുഹൃത്തുക്കളും നല്‍കിയ വിവരത്തില്‍ വ്യക്തമായ സൂചനകളുണ്ട്. സൈബര്‍ സെല്ലും ഫൊറന്‍സിക് വിദഗ്ധരും ശേഖരിച്ച വിവരങ്ങളും കേസില്‍ നിര്‍ണായകമായി.

ADVERTISEMENT

മന്‍സൂര്‍ വധമുണ്ടായി മൂന്നാം നാളിലാണ് വളയത്തെ കശുമാവിന്‍ തോട്ടത്തില്‍ രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകള്‍ ദുരൂഹത കൂട്ടി. കൊലയ്ക്കുശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവുമുണ്ടായി. പോസ്റ്റുമോര്‍ട്ടത്തിലും പരുക്കുകളില്‍ ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചിരുന്നു.

പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ചുമതല നല്‍കി വടകര റൂറല്‍ എസ്പി കേസ് നേരിട്ട് അന്വേഷിച്ചത്. രതീഷിന്റെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ 51 പേരില്‍നിന്ന് മൊഴിയെടുത്തു. അന്വേഷണ മേധാവി അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ വടകര റൂറല്‍ എസ്പിക്ക് കൈമാറും.

ADVERTISEMENT

രാഷ്ട്രീയ വിവാദം ഒഴിവാക്കുന്നതിനു പൂര്‍ണമായ തെളിവുകള്‍ ശേഖരിച്ചാണ് നിഗമനത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പലരെയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ലീഗ് നേതൃത്വം ആരോപിക്കുന്നു.

English Summary: Mansoor murder case accused Ratheesh's death is suicide, says police