ഒടുവിൽ വിജയ് മല്യമാരും നീരവ് മോദിമാരും ഇന്ത്യൻ ബാങ്കുകളെയും ഇന്ത്യൻ സർക്കാരിനെത്തന്നെയും ലോകത്തിനു മുമ്പിൽ പരിഹാസ കഥാപാത്രങ്ങളാക്കി രാജ്യം വിട്ടതോടെ കേന്ദ്ര സർക്കാർ ഉണർന്നു. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പ്രത്യേക സംവിധാനത്തിനു രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ... India Bad Bank . Vijay Mallya

ഒടുവിൽ വിജയ് മല്യമാരും നീരവ് മോദിമാരും ഇന്ത്യൻ ബാങ്കുകളെയും ഇന്ത്യൻ സർക്കാരിനെത്തന്നെയും ലോകത്തിനു മുമ്പിൽ പരിഹാസ കഥാപാത്രങ്ങളാക്കി രാജ്യം വിട്ടതോടെ കേന്ദ്ര സർക്കാർ ഉണർന്നു. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പ്രത്യേക സംവിധാനത്തിനു രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ... India Bad Bank . Vijay Mallya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവിൽ വിജയ് മല്യമാരും നീരവ് മോദിമാരും ഇന്ത്യൻ ബാങ്കുകളെയും ഇന്ത്യൻ സർക്കാരിനെത്തന്നെയും ലോകത്തിനു മുമ്പിൽ പരിഹാസ കഥാപാത്രങ്ങളാക്കി രാജ്യം വിട്ടതോടെ കേന്ദ്ര സർക്കാർ ഉണർന്നു. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പ്രത്യേക സംവിധാനത്തിനു രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ... India Bad Bank . Vijay Mallya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഏതാണ്ട് 9 ലക്ഷം കോടി രൂപ കവിഞ്ഞുകഴിഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള മറ്റു പല ഘടകങ്ങളും കൂടി കണക്കാക്കിയാൽ ഇത് 20 ലക്ഷം കോടി കവിയുമെന്നാണ് ബാങ്കിങ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ വർഷം തോറും 2 ലക്ഷം കോടിയുടെ വായ്പകൾ കിട്ടാക്കടമായി മാറുന്നു. വലിയ വ്യാവസായിക വായ്പകളാണ് ബാങ്കുകളെ കിട്ടാക്കടത്തിന്റെ കെണിയിൽ പെടുത്തുന്നത്.

കോടികൾ വായ്‌പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങുന്നവർ, വായ്പകൾ മനഃപൂർവം തിരിച്ചടയ്‌ക്കാത്ത കോടീശ്വരന്മാർ, ബിസിനസ് കണക്കുകൂട്ടലുകൾ പിഴച്ച് കടക്കെണിയിലായി വായ്‌പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തവർ... ഇത്തരക്കാരുടെ എണ്ണം പെരുകുകയാണ്. അതോടൊപ്പം, ഇവരിൽനിന്ന് പണം തിരിച്ചു പിടിക്കാൻ ബാങ്കുകളും സർക്കാരും രാജ്യത്തും പുറത്തും നടത്തുന്ന അതിസങ്കീർണമായ നിയമയുദ്ധങ്ങളും നീണ്ടുപോകുന്നു. ഇതിനെല്ലാം ചെലവാകുന്ന പണവും സമയവും വേറെ!

ADVERTISEMENT

കിട്ടാക്കടങ്ങൾ ബാങ്കുകൾക്ക് വലിയ തലവേദന ആയപ്പോഴാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഇതു തിരിച്ചുപിടിക്കാന്‍ ഒരു പ്രത്യേക സംവിധാനം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കായി ഈ സംവിധാനം ഇപ്പോൾ രാജ്യത്തു നിലവിലുണ്ട്. ബാങ്കുകൾ ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

നീരവ് മോദി

ഒടുവിൽ വിജയ് മല്യമാരും നീരവ് മോദിമാരും ഇന്ത്യൻ ബാങ്കുകളെയും ഇന്ത്യൻ സർക്കാരിനെത്തന്നെയും ലോകത്തിനു മുമ്പിൽ പരിഹാസ കഥാപാത്രങ്ങളാക്കി രാജ്യം വിട്ടതോടെ കേന്ദ്ര സർക്കാർ ഉണർന്നു. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പ്രത്യേക സംവിധാനത്തിനു രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ 2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെ കടങ്ങൾ തിരിച്ചുപിടിക്കുന്ന ആ പ്രത്യേക ‘സംവിധാനം’ ഇന്നു ലോകമാകെ അറിയപ്പെടുന്നത് ‘ബാഡ് ബാങ്ക്’ എന്നാണ്.

ബജറ്റിനു പിന്നാലെ അതിവേഗം ‘ബാഡ് ബാങ്ക്’

ഒരു വായ്പ, അതു നൽകിയ ബാങ്കിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആസ്തി (അസറ്റ്) ആണ്. തിരിച്ചടവ് നിശ്ചിത കാലയളവിനപ്പുറം മുടങ്ങിയാൽ അത് സമ്മർദ ആസ്തി (സ്ട്രെസ്സ്ഡ് അസറ്റ്) ആയി മാറും. ബാങ്ക് അതിന്റെ സമ്മർദ ആസ്തി ബാഡ് ബാങ്കിനു വിൽക്കും. പിന്നെ ബാഡ് ബാങ്ക് ആയിരിക്കും സമ്മർദ ആസ്തികൾ സംബന്ധിച്ച നടപടികളുമായി മുന്നോട്ടു പോവുക. ബാഡ് ബാങ്ക് എന്നു സൗകര്യത്തിന് വിളിക്കുമെങ്കിലും ഈ സ്ഥാപനങ്ങളെ ബാങ്കിങ് മേഖലയിൽ വിളിക്കുന്നത് അസെറ്റ്സ് റീകൺസ്ട്രക്‌ഷൻ കമ്പനീസ് എന്നാണ്. കിട്ടാക്കടങ്ങൾ, കിട്ടാക്കടമായി മാറാൻ സാധ്യതയുള്ള വായ്പകൾ, കാലാവധി പൂർത്തിയായിട്ടും പണം കിട്ടാത്ത കടപ്പത്രങ്ങൾ, ഡിബഞ്ചറുകൾ തുടങ്ങി എല്ലാ സമ്മർദ ആസ്തികളും, ബാങ്കുകൾക്കും അതുപോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ബാഡ് ബാങ്കുകൾക്ക് വിൽക്കാം.

ADVERTISEMENT

ബജറ്റിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബാഡ് ബാങ്കുമായി ബന്ധപ്പെട്ട നടപടികൾ വേഗം കൈവരിച്ചത്. ഇതിനായി ഐബിഎ ഒരു അഞ്ചംഗ കോർ കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ രാജ്‌കിരൺ റായ് ആണ് അധ്യക്ഷൻ. ഐഡിബിഐ മാനേജിങ് ഡയറക്ടർ രാകേഷ് ശർമ, ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ സന്ദീപ് ഭട്ട്, എസ്ബിഐ മാനേജിങ് ഡയറക്ടർ ജെ.സ്വാമിനാഥൻ, ഐബിഎ ചീഫ് എക്സിക്യൂട്ടിവ് സുനിൽ മേത്ത എന്നിവരാണ് അംഗങ്ങൾ.

റിസർബ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിൽനിന്ന്. ചിത്രം: Punit PARANJPE / AFP

ഈ പുതിയ സംരഭത്തിന് നാഷനൽ അസറ്റ് റീകൺസ്ട്ര‌ക‌്ഷൻ കമ്പനി ലിമിറ്റഡ് (എൻആർസിഎൽ) എന്നാണു പേരിട്ടിരിക്കുന്നത്. എസ്ബിഐയുടെ സമ്മർദ ആസ്തി പരിഹാര വിഭാഗത്തിലെ ചീഫ് ജനറൽ മാനേജർ പത്മകുമാർ എം.നായരാണ് ഇതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. പൊതുമേഖലാ ബാങ്കുകൾക്ക് 51 ശതമാനവും സ്വകാര്യ ബാങ്കുകൾക്കും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും കൂടി 49 ശതമാനവും ഓഹരികളാണ് എൻആർസിഎല്ലിൽ ഉള്ളത്. സർക്കാരിന് ഈ സംരംഭത്തിൽ ഓഹരി പങ്കാളിത്തം ഇല്ല. പ്രവർത്തനം തുടങ്ങാനായി ഓഹരികളിൽ കൂടിയും കടമെടുപ്പിലൂടെയും 6000 കോടി രൂപ മൂലധനം സമാഹരിക്കണം.

എൻആർസിഎല്ലിന്റെ ഓഹരി മൂലധനത്തിൽ, കാനറ ബാങ്ക് ഒഴികെ മറ്റുള്ള ബാങ്കുകൾക്കെല്ലാം 10 ശതമാനത്തിൽ താഴെയായിരിക്കും ഓഹരി പങ്കാളിത്തം. പുതിയ സംരംഭത്തിൽ 12 ശതമാനം ഓഹരി നിക്ഷേപം നടത്താൻ അതിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കാനറ ബാങ്കിന് തത്വത്തിൽ അനുമതി നൽകി. തുടർന്നു ബാങ്ക് അനുമതിക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. ആർബിഐയുടെ അനുവാദം കിട്ടിയാൽ കാനറ ബാങ്കായിരിക്കും എൻആർസിഎല്ലിന്റെ ലീഡ് സ്പോൺസർ. ജൂലൈയിൽ ബാഡ് ബാങ്ക് പ്രവർത്തനം ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

കൈകാര്യം ചെയ്യാൻ 2 ലക്ഷം കോടിയുടെ കിട്ടാക്കടം!

ADVERTISEMENT

500 കോടിയോ അതിനു മുകളിലോ ഉള്ള കിട്ടാക്കടം ആയിരിക്കും ബാഡ് ബാങ്ക്, ബാങ്കുകളിൽനിന്നു വാങ്ങുക. ഏതാണ്ട് 2 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാഡ് ബാങ്കിന് ഭാവിയിൽ കൈകാര്യം ചെയ്യേണ്ടിവരും എന്നാണ് ബാങ്കിങ് വിദഗ്ധർ കണക്കാക്കുന്നത്. തുടക്കമെന്ന നിലയിൽ 82,500 കോടിയുടെ 22 കിട്ടാക്കടങ്ങളാണ് ബാഡ് ബാങ്കിന്, ബാങ്കുകൾ കൈമാറുക. ഇതിൽ വിഡിയോകോൺ ഓയിൽ വെഞ്ചേഴ്‌സ് (22,532 കോടി), റിലയൻസ് നേവൽ ആൻഡ് എൻജിനീയറിങ് (8934 കോടി), ആംടെക് ഓട്ടോ (940 കോടി), ജേപീ ഇൻഫ്രാസ്ട്രക്ചർ (7950 കോടി), കാസ്ടെക്സ് ടെക്നോളജീസ് (6337 കോടി), ജിടിഎൽ ലിമിറ്റഡ് (4866 കോടി), വിസ സ്റ്റീൽ (3394 കോടി), വിൻഡ് വേൾഡ് ഇന്ത്യ (3394 കോടി), ഇടുക്കി ഡാം ഉൾപ്പെടെ പണിത ഹിന്ദുസ്ഥാൻ കൺസ്ട്രക്‌ഷൻ കമ്പനിയുടെ സഹസ്ഥാപനമായ ലാവസ്‌ കോർപറേഷൻ (1424 കോടി), കൺസോളിഡേറ്റഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ (1353 കോടി) തുടങ്ങി പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങളുടെ കിട്ടാക്കടമാണ് 80 ശതമാനവും. ഈ കിട്ടാക്കടമെല്ലാം ബാങ്ക് അടച്ചുതീർത്തതുകൊണ്ട് ഇതു വിറ്റുകിട്ടുന്ന പണം ബാങ്കിന്റെ ലാഭത്തിലേക്കു പോകും.

പ്രതീകാത്മക ചിത്രം (Image Credit - Shutterstock)

82,500 കോടിയിൽ എസ്ബിഐയ്ക്കു കിട്ടാനുള്ളത് 20,000 കോടി രൂപയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7800 കോടിയും പഞ്ചാബ് നാഷനൽ ബാങ്കിന് 8000 കോടിയും ബാങ്ക് ഓഫ് ഇന്ത്യക്കു 5500 കോടിയും ഇന്ത്യൻ ബാങ്കിന് 1900 കോടിയുമാണ്. ആർബിഐയുടെ നിബന്ധന അനുസരിച്ച് ബാഡ് ബാങ്ക് വാങ്ങുന്ന കിട്ടാക്കടത്തിന്റെ, വാങ്ങിയ വിലയുടെ 15 ശതമാനം പണമായി നൽകണം. ബാക്കി 85 ശതമാനത്തിനു സെക്യൂരിറ്റി റസിപ്റ്റസ് നൽകണം. ഇതിനു കേന്ദ്ര സർക്കാർ ഈടുനൽകും. ഇതിനായി സർക്കാർ 35,000 കോടി നീക്കിവച്ചിട്ടുണ്ട്. വിറ്റ കിട്ടാക്കടം അന്തിമമായി തീർപ്പാക്കുമ്പോൾ, ബാഡ് ബാങ്ക്, കടം വിറ്റ ബാങ്കുമായുള്ള ഇടപാട് തീർക്കും.

82,500 കോടിയുടെ കിട്ടാക്കടങ്ങൾ 50 ശതമാനത്തിന് (അവയുടെ നെറ്റ് ബുക്ക് വാല്യൂവിന്റെ) വാങ്ങുകയാണെങ്കിൽ പോലും, അത് വാങ്ങുമ്പോൾതന്നെ വിൽക്കുന്ന ബാങ്കുകൾക്ക്, ബാഡ് ബാങ്ക് 12,000 കോടി രൂപയിൽ അധികം കൊടുക്കണം. 2002ൽ പ്രാബല്യത്തിൽ വന്ന സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്‌ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് (സർഫാസി) ആക്ട് അനുസരിച്ചു രൂപീകരിച്ചിട്ടുളള നാഷണൽ അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനി ആർബിഐയുടെ നിയന്ത്രണത്തിൽ ഐബിഐയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ബാഡ് ബാങ്ക് മേടിക്കുന്ന കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സംരംഭം തുടങ്ങുന്നതിനും സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ത്യൻ ഡെറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് എന്നാണ് ഇതിന്റെ പേര്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകൾ ഇതിൽ നിക്ഷേപം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്

ബാഡ് ബാങ്കിന്റെ വരവ്

കടക്കെണിയിൽ പെട്ടുപോയ ബാങ്കുകളെയും, ധനകാര്യ സ്ഥാപനങ്ങളെയും എങ്ങനെ രക്ഷിക്കാം എന്ന ആലോചനയിൽനിന്നാണ് ബാഡ് ബാങ്ക് എന്ന പുതിയ സംരംഭത്തിന്റെ ആശയം ജനിച്ചത്. 1988 ൽ ബാഡ് ബാങ്ക് അമേരിക്കൻ ബാങ്കിങ് വ്യവസായത്തിൽ നിലവിൽ വന്നെങ്കിലും, 2008 ൽ അമേരിക്കയിൽ ചെറുകിട ഭവന വായ്പാ തിരിച്ചടവ് നേരിട്ട വമ്പിച്ച തകർച്ചയെയും ഇതേ തുടർന്ന് സാമ്പത്തികലോകം നേരിട്ട, 1929 നു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തെയും തുടർന്നാണ് ബാഡ് ബാങ്കുകൾ കൂടുതൽ വ്യാപകമായത്. അന്ന് സർക്കാർ മേഖലയിൽ ബാഡ് ബാങ്ക് ആരംഭിക്കണമെന്ന അന്നത്തെ ഫെഡറൽ റിസർവ് മേധാവി ബെൻ ബെർണാക്കിന്റെ നിലപാടാണ് ഇതു സാധ്യമാക്കിയത്.

ബാഡ് ബാങ്കും ബാങ്കുകളും ചർച്ചയിലൂടെ കിട്ടാക്കടത്തിന് ഒരു ന്യായവില നിശ്ചയിക്കും. ബാഡ് ബാങ്ക്, കിട്ടാക്കടം വാങ്ങുന്നതോടെ, അത് വിറ്റ ബാങ്കുകളുടെ തുല്യതാപത്രത്തിൽ (ബാലൻസ് ഷീറ്റ്) നിന്ന് നീക്കം ചെയ്യും. ഇങ്ങനെ ‘ബാലൻസ്‌ഷീറ്റ് ക്ലീൻ അപ്’ ചെയ്യുന്നതോടെ ബാങ്കുകളുടെ സാമ്പത്തിക നില കൂടുതൽ ശക്തമാകും. കൂടാതെ, കിട്ടാക്കടം എന്ന തലവേദന ഒഴിഞ്ഞുപോകുന്നതോടെ, ബാങ്കുകൾക്ക് അവരുടെ സാധാരണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും കഴിയും. ബാഡ് ബാങ്കുകൾ വാങ്ങുന്ന കിട്ടാക്കടം ചെറിയ ഘടകങ്ങളായി (സെക്യൂരിറ്റൈസേഷൻ) ക്വളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്സിന് വിൽക്കും. കടം മേടിക്കുന്നവർക്ക് അഞ്ചു വർഷത്തിനു ശേഷം മുതലും പലിശയും ബാഡ് ബാങ്ക് തിരിച്ചു കൊടുക്കും.

വായ്പ ‘എഴുതിത്തള്ളുമോ?’

കിട്ടാക്കടം തിരിച്ചുപിടിക്കാൻ, ബാഡ് ബാങ്ക്, കടം മേടിച്ചവരുടെ ബിസിനസ് ഏറ്റെടുക്കുകയോ അതിന്റെ മാനേജ്മെന്റിൽ മാറ്റം വരുത്തുകയോ കടക്കാരുടെ ബിസിനസ് വിൽക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യും. മറ്റു നടപടികളിലേക്ക് കടക്കാതെ, ചർച്ചകളിലൂടെ കടക്കാരെകൊണ്ട് കടം അടപ്പിക്കും, കടം പുനഃക്രമീകരിക്കും. 90 ദിവസം തിരിച്ചടവ് മുടങ്ങിയാൽ, ആ വായ്പ കിട്ടാക്കടമായി മാറും. നാലു വർഷം കഴിഞ്ഞ ഒരു കിട്ടാക്കടം ബാങ്കിന്റെ തുല്യതാപത്രത്തിൽ കാണിക്കാൻ അക്കൗണ്ടിങ് നടപടികൾ അനുവദിക്കുന്നില്ല. അതിനാൽ ബാങ്ക് അതിന്റെ സ്വന്തം ഫണ്ടിൽനിന്ന് പണം അടച്ച്, ആ കിട്ടാക്കടം തുല്യതാപത്രത്തിൽനിന്ന് മാറ്റും. ഇതിനു ബാങ്കിങ്ങിൽ ‘ലോൺ റൈറ്റ് ഓഫ്’ എന്നാണു പറയുക. മലയാളത്തിൽ ഇതിനു ‘വായ്പ എഴുതിത്തള്ളുക’ എന്നു പ്രയോഗിക്കുന്നു. ഇത് രണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങളാണ്. വായ്പ എടുത്തവർ വായ്പ അടയ്ക്കാതെ രക്ഷപ്പെട്ടു എന്നൊരു ധ്വനി ഇത് നൽകുന്നു. എന്നാൽ ഇത് ശരിയല്ല. ബാങ്കിന്റെ തുല്യതാപത്രത്തിൽ ഈ വായ്പയെക്കുറിച്ചു പറയുന്നില്ലെങ്കിലും, ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും അത് തുടർന്നുകൊണ്ടിരിക്കും.

Representative Image

ബാങ്കുകൾക്കു കിട്ടാക്കടം ഉപേക്ഷിക്കാൻ കഴിയുകയില്ല. അത് നിക്ഷേപകരുടെ പണമാണ്. പലിശ ഉൾപ്പെടെ തിരിച്ചു നൽകാം എന്ന നിയമപരമായ ഉറപ്പിലാണ് ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. മുതലും പലിശയും നിക്ഷേപർക്കു തിരിച്ചു നൽകണമെങ്കിൽ അവരുടെ നിക്ഷേപം അവർക്കു നൽകുന്നതിനേക്കാൾ കൂടുതൽ പലിശയ്ക്ക് വായ്പകളായി നൽകണം. ഇതുകൂടാതെ, വായ്പകളുടെ പലിശകൊണ്ടാണ് ബാങ്കിന്റെ നടത്തിപ്പു ചെലവുകളിൽ ഭൂരിഭാഗവും നടന്നു പോകുന്നത്. ഇങ്ങനെ വായ്പകളായി നൽകുന്ന നിക്ഷേപങ്ങൾ തിരിച്ചു വന്നില്ലെങ്കിൽ, ബാങ്ക് അതിന്റെ ലാഭത്തിൽനിന്നോ നീക്കിയിരിപ്പിൽനിന്നോ മൂലധനത്തിൽനിന്നോ മറ്റ് ആസ്തികളിൽനിന്നോ വായ്പത്തുകയും, അതിന്റെ പലിശയും ബാങ്കിനുതന്നെ നൽകുന്നു.

മല്യയ്ക്കും മോദിക്കും പിന്നാലെ...

നിക്ഷേപകരുടെ നിക്ഷേപം ബാങ്ക് അതിന്റെ സ്വന്തം ഉത്തരവാദത്തിലാണ് വായ്പയായി കൊടുക്കുന്നത്. അതു തിരിച്ചു കിട്ടാത്തപ്പോൾ, ബാങ്ക് അതിന്റെ കീശയിൽനിന്ന് ആ പണം നിക്ഷേപകർക്കു തിരിച്ചു നൽകുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് ബാങ്കിന്റെ സാമ്പത്തികസ്ഥിതിയെ ശോഷിപ്പിക്കുകയും ബാങ്കിനെ പ്രതിസന്ധിയിൽ എത്തിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ ബാങ്കുകൾ എല്ലാ നിയമ വഴികളും തേടും. അപൂർവമായെങ്കിലും ചില സ്വകാര്യ ബാങ്കുകൾ, കിട്ടാക്കടങ്ങൾ വീണ്ടെടുക്കാൻ നിയമ വഴികൾ വിട്ടും സഞ്ചരിക്കാറുണ്ട്. ഇതറിയാതെയാണ് ‘സാമ്പത്തിക വിദഗ്ധർ’ ചാനലുകളിലെ അന്തിച്ചർച്ചകളിൽ ‘വായ്പ എഴുതിത്തള്ളലിൽ’ പ്രതിഷേധിക്കുകയും വിലപിക്കുകയും ചെയ്യുന്നത്.

വിജയ് മല്യ

എന്നാൽ ബാഡ് ബാങ്ക് വരുന്നതോടെ, ഇപ്പോഴത്തെ വായ്‌പാ എഴുതിത്തള്ളൽ അവസാനിപ്പിച്ച്, കടം ബാഡ് ബാങ്കിന് വിറ്റ്, ബാങ്കുകൾ അവരുടെ തുല്യതാപത്രത്തിൽനിന്ന് കിട്ടാക്കടങ്ങൾ ഒഴിവാക്കും. വായ്പയിൽനിന്ന് പ്രതീക്ഷിച്ചതിൽ കുറഞ്ഞ വരുമാനമേ ബാഡ് ബാങ്ക് കച്ചവടത്തിലൂടെ ബാങ്കുകൾക്ക് കിട്ടൂ. എന്നാലും രാഷ്ട്രീയക്കാരുടെ പിന്തുണയുള്ള കോടീശ്വരന്മാരുമായി വർഷങ്ങൾ കേസു പറയുന്നതിന്റെ പണ നഷ്ടവും സമയ നഷ്ടവും കണക്കാക്കിയാൽ, ബാഡ് ബാങ്കുമായുള്ള കച്ചവടം അത്ര നഷ്ടക്കച്ചവടമാണന്നു പറയാൻ കഴിയുകയില്ല. ഇന്ത്യയിലെ വമ്പൻ വായ്പാ തട്ടിപ്പുകാരുടെ പിറകിൽ ഒന്നോ അതിലധികമോ, അതിശക്തരായ രാഷ്ട്രീയ നേതാക്കന്മാർ ഉണ്ടാകുമെന്ന യാഥാർഥ്യവും ബാങ്കുകൾക്കു മുന്നിലുണ്ട്. വിജയ മല്യതന്നെ ശക്തനായ ഒരു മന്ത്രിയെ കണ്ടു ‘റ്റാറ്റാ’ പറഞ്ഞിട്ടാണു രാജ്യം വിട്ടതെന്നാണ് ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴികളിൽത്തന്നെയുള്ള അടക്കം പറച്ചിൽ!

English Summary: India's First Bad Bank Expected to be Launched in July; All You Need to Know