ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിക്കുംമുൻപേ തടയുകയെന്ന ലക്ഷ്യമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുള്ളതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്.... PM Modi, Corona, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിക്കുംമുൻപേ തടയുകയെന്ന ലക്ഷ്യമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുള്ളതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്. എപ്പോൾ വേണമെങ്കിലും രോഗം പൊട്ടിപ്പുറപ്പെടാമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ പറഞ്ഞു. രോഗവ്യാപനം കുറയുന്നത് വളരെ പതുക്കെയാണ്.

ചില സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നതു മുന്നറിയിപ്പാണ്. മൂന്നാം തരംഗം ഉണ്ടാകരുതെന്ന ലക്ഷ്യമാണു പ്രധാനമന്ത്രി ഞങ്ങളെ‍ ഏൽപിച്ചിരിക്കുന്നത്. വാക്സിനേഷന്റെ വേഗത വർധിപ്പിക്കേണ്ടതുണ്ടെന്നും പോൾ പറഞ്ഞു. വ്യാഴാഴ്ച രാജ്യത്ത് 38.79 ലക്ഷം ഡോസ് കോവിഡ് വാക്സീൻ മാത്രമാണു കുത്തിവച്ചത്. മൂന്നാം തരംഗത്തെ തടയുന്നതാണു പ്രഥമ പരിഗണനയെന്ന് ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ADVERTISEMENT

വൈറസിനെതിരെ ടെസ്റ്റ്, ട്രാക്, ട്രീറ്റ്, വാക്സിനേഷൻ എന്ന രീതിയാണു പിന്തുടരേണ്ടതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. മൂന്നാം തരംഗത്തെ തടയാൻ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തിന്റെ സ്വാധീനം കുറയ്ക്കണമെങ്കിൽ 60 ശതമാനം ജനങ്ങൾക്കെങ്കിലും കുത്തിവയ്പ് നൽകിയിരിക്കണമെന്നാണു വിദഗ്ധരുടെ നിർദേശം.

English Summary: PM Has Given Us A Target - No Third Wave: Health Ministry