കൊച്ചി∙ കടൽപായലിൽ നിന്നു പ്രമേഹമുൾപ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഉൽപന്നങ്ങൾ വികസിപ്പിച്ചതിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ | CMFRI scientist | Norman Borlaug award | lifestyle diseases | CMFRI | Kajal Chakraborthy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കടൽപായലിൽ നിന്നു പ്രമേഹമുൾപ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഉൽപന്നങ്ങൾ വികസിപ്പിച്ചതിനു കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രവർത്തിക്കു ദേശീയ അംഗീകാരം. കാർഷിക-കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഗവേഷണ രംഗത്തു മികവു തെളിയിച്ച ശാസ്ത്രജ്ഞർക്കുള്ള ഏറ്റവും ഉയർന്ന നോർമൻ ബോർലോഗ് ദേശീയ പുരസ്‌കാരമാണ് കാജൽ ചക്രവർത്തിക്കു ലഭിച്ചത്. അഞ്ചു വർഷത്തിലൊരിക്കൽ മാത്രം നൽകുന്ന ഈ പുരസ്‌കാരത്തിന് 10 ലക്ഷം രൂപയാണ് സമ്മാനം. ഇതിനു പുറമേ, അനുയോജ്യമായ ഗവേഷണപദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് അഞ്ച് വർഷത്തേക്ക് ഒന്നര കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും.

സിഎംഎഫ്ആർഐ

കാർഷിക ഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയതിനാണ് കാജലിന് ഈ പുരസ്‌കാരം ലഭിച്ചത്. സന്ധിവേദന, ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം, അമിത രക്തസമ്മർദം, തൈറോയിഡ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങൾക്കു ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, കടൽപായലിൽനിന്നു വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ നേട്ടം. കോവിഡ് മഹാമാരിയുടെ വരവോടെ വികസിപ്പിച്ച രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായകമായ ഇമ്യൂൺ-ബൂസ്റ്ററാണ് ഈ ഗണത്തിൽ ഏറ്റവും ഒടുവിലായി കാജൽ വികസിപ്പിച്ചത്.

ഇമ്യൂൺ-ബൂസ്റ്റർ
ADVERTISEMENT

ഐസിഎആറിന്റെ 93–ാമത് സ്ഥാപകദിനത്തോടനുബന്ധിച്ചു വിതരണം ചെയ്ത പുരസ്‌കാരങ്ങളിൽ നാലെണ്ണം സിഎംഎഫ്ആർഐക്കു ലഭിച്ചു. മികച്ച ഡോകട്റൽ പ്രബന്ധത്തിന് നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്‌കാരം സിഎംഎഫ്ആർഐയിലെ ഗവേഷക വിദ്യാർഥി ഡോ. ഫസീന മക്കാറിന് ലഭിച്ചു. ഔദ്യോഗിക ഭാഷാനയം മികവോടെ നടപ്പിലാക്കിയതിന് രാജർഷി ടാൻഡൻ രാജ്ഭാഷ പുരസ്‌കാരവും സിഎംഎഫ്ആർഐ നേടി. 11–ാം തവണയാണ് സിഎംഎഫ്ആർഐക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച ഹിന്ദി മാഗസിനുള്ള ഗണേഷ ശങ്കർ വിദ്യാർഥി പുരസ്‌കാരത്തിന് സിഎംഎഫ്ആർഐയുടെ ഹിന്ദി മാഗസിനായ ‘മത്സ്യഗന്ധ’ അർഹമായി.

ഫസീന മക്കാർ

ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. യോജിച്ച ഗവേഷണ സംരംഭങ്ങളിലൂടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ ഗ്രാമവികസനത്തിന് വലിയതോതിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പുരുഷോത്തം രൂപാല, അശ്വിനി വൈഷ്ണവ്, കൈലാസ് ചൗധരി, ശോഭ കരന്ദ്‌ലജെ എന്നിവർക്കൊപ്പം കാർഷിക മന്ത്രാലയത്തിലെയും ഐസിഐആറിലെയും മുതിർന്ന ഉദ്യോഗസ്ഥരും സമ്മാന ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

English Summary: CMFRI scientist bags prestigious Norman Borlaug award for research to combat lifestyle diseases