1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. കൊല്ലം 52 കഴിഞ്ഞെങ്കിലും ശിൽപം നിർമിക്കുമ്പോൾ കാനായിയുടെ മനസിൽ കുറിച്ചിട്ട പ്രായമാണ് ഇപ്പോഴും. ഒട്ടും ഉടവു തട്ടിയിട്ടില്ല. മലമ്പുഴയെന്നു കേൾക്കുമ്പോൾതന്നെ ഓർക്കുന്നത് യക്ഷിയെയായി. .Manorama Online

1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. കൊല്ലം 52 കഴിഞ്ഞെങ്കിലും ശിൽപം നിർമിക്കുമ്പോൾ കാനായിയുടെ മനസിൽ കുറിച്ചിട്ട പ്രായമാണ് ഇപ്പോഴും. ഒട്ടും ഉടവു തട്ടിയിട്ടില്ല. മലമ്പുഴയെന്നു കേൾക്കുമ്പോൾതന്നെ ഓർക്കുന്നത് യക്ഷിയെയായി. .Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. കൊല്ലം 52 കഴിഞ്ഞെങ്കിലും ശിൽപം നിർമിക്കുമ്പോൾ കാനായിയുടെ മനസിൽ കുറിച്ചിട്ട പ്രായമാണ് ഇപ്പോഴും. ഒട്ടും ഉടവു തട്ടിയിട്ടില്ല. മലമ്പുഴയെന്നു കേൾക്കുമ്പോൾതന്നെ ഓർക്കുന്നത് യക്ഷിയെയായി. .Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രങ്ങളുടെ ഭാരമില്ലാതെ കാലത്തിന്റെ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന സുന്ദരി മനുഷ്യഗന്ധമില്ലാതെ ഏകാന്തവാസം തുടങ്ങിയിട്ടു കാലമേറെയായി. ചുറ്റുമുള്ള ഉദ്യാനത്തിൽ മൊട്ടുകൾ ഉരുവപ്പെടുകയും അവ പൂക്കളാകുകയും മണം പരത്തുകയും ചെയ്യുന്നുണ്ട്. കൊതിയോടെ നോക്കിയവരെയും ഒളികണ്ണെറിഞ്ഞവരെയും നാണം കൊണ്ടു മുഖം പൊത്തിയവരെയുമൊന്നും അവൾ ഇപ്പോൾ കാണാറില്ല.

മഴയിൽ നനഞ്ഞു കുളിച്ച അവളുടെ കറുകറുത്ത മേനിയിൽ വിരഹത്തിന്റെ പായലുകൾ പൊതിഞ്ഞുതുടങ്ങി.കോവിഡ് കാലത്ത് മലമ്പുഴ ഉദ്യാനം അടച്ചതോടെ കാനായി കു‍ഞ്ഞിരാമന്റെ വിശ്വപ്രസിദ്ധ ശിൽപമായ ‘യക്ഷി ’ ഒറ്റയ്ക്കാണ്. കരിമ്പനകളിൽ കാറ്റുപിടിക്കുകയും പാലമരം പൂത്തുവിരിയുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആവൾ ആരെയും കാണുന്നില്ല. അവളെയും...

മലമ്പുഴയിലെ യക്ഷി ശിൽപം. ചിത്രം: സിബു ഭുവനേന്ദ്രൻ
ADVERTISEMENT

‘52 വയസ്സുള്ള യുവതി’

1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. കൊല്ലം 52 കഴിഞ്ഞെങ്കിലും ശിൽപം നിർമിക്കുമ്പോൾ കാനായിയുടെ മനസിൽ കുറിച്ചിട്ട പ്രായമാണ് ഇപ്പോഴും. ഒട്ടും ഉടവു തട്ടിയിട്ടില്ല. ഒരുപാട് ‘ പേരു കേൾപ്പിച്ചവളാണ്’ എങ്കിലും ഒരുമ്പെട്ടവൾ എന്ന് ഇതുവരെ പേരു കേൾപ്പിച്ചിട്ടില്ല. പഴി മുഴുവൻ ശിൽപിക്കും ഇത്തരം ശിൽപം നിർമിക്കാനുള്ള തീരുമാനം എടുത്തവർക്കുമായിരുന്നു. നഗ്നപ്രതിമ പൊതുസ്ഥലത്ത് സ്ഥാപിക്കുമ്പോൾ ഒട്ടേറെ പേർ പ്രതിഷേധവുമായെത്തി. അവയെല്ലാം അതിജീവിച്ചു. മലമ്പുഴയെന്നു കേൾക്കുമ്പോൾതന്നെ ഓർക്കുന്നത് യക്ഷിയെയായി. കപടസദാചാരവാദികൾക്ക് മുഖത്തേറ്റ കനത്ത പ്രഹരമാണു യക്ഷിയെന്നു കരുതുന്നവരും  ഉണ്ട്.

‘അവൾ കാവലാളാണ്’

‘അവളാണിപ്പോൾ നാടിന്റെ കാവലാൾ. നാടും നാട്ടാരുമെല്ലാം പരസ്പരം കാണാത്തൊരു കാലത്ത് അവൾ മലമ്പുഴയിലെ മലയും പുഴയും കുന്നുമെല്ലാം കാത്തുപരിപാലിക്കുകയാണ്’, യക്ഷിയുടെ ഏകാന്തതയെക്കുറിച്ച് കാനായി കുഞ്ഞിരാമൻ മനോരമ ഓൺലൈനിനോടു മനസ്സു തുറന്നു. കേരളത്തിലെ ആദ്യ മോഡേൺ ആർട്ടാണ് യക്ഷിയുടേത്. ഒരു പാട് പഴികൾ കേട്ടെങ്കിലും ഇപ്പോൾ അഭിമാനം തോന്നുന്നു. പക്ഷേ, ഇന്ന് ഇത്തരം ഒരു കലാരൂപം നിർമിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. 

കാനായി കുഞ്ഞിരാമൻ. ചിത്രം: മനോരമ
ADVERTISEMENT

ഒരിക്കൽ ഒ.വി. വിജയൻതന്നെ പറഞ്ഞു, ‘ഇത്രയും വിപ്ലവകരമായ ഒരു ശിൽപമുണ്ടാക്കിയിട്ട് ഒന്നും സംഭവിച്ചില്ലല്ലോ. ഇത്തരമൊരു പുസ്തകം ഞാൻ എഴുതിയിരുന്നെങ്കിൽ എന്നെ നാടുകടത്തുമായിരുന്നു’ എന്ന്. ശിൽപങ്ങളോടും ശിൽപകലയോടും ഭാരതസംസ്കാരത്തിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഇതിനു കാരണമെന്നാണ് അന്നു വിജയനോടു മറുപ‍ടി പറഞ്ഞത്. ശിൽപം വെങ്കലം പൂശി മനോഹരമാക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാനായി പറയുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയോട് ആഗ്രഹം പറ‍ഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും താൽപര്യമുണ്ട്. പദ്ധതി അംഗീകരിക്കപ്പെട്ടാൻ താൻ തന്നെ മേൽനോട്ടം വഹിക്കാമെന്നും കാനായി പറഞ്ഞു.

യക്ഷി പിറന്ന കഥ

ഇംഗ്ലണ്ടിലെ ഉപരിപഠനത്തിനു ശേഷം മദ്രാസിലെ ചോളമണ്ഡലത്തിൽ താമസിക്കുമ്പോഴാണു കാനായിക്കു മലമ്പുഴയിൽ ശിൽപം നിർമിക്കാൻ അവസരം ലഭിക്കുന്നത്. കെസിഎസ് പണിക്കരാണ് അദ്ദേഹത്തെ മലമ്പുഴയിലേക്ക് അയച്ചത്. ചെറിയ ശിൽപം മതിയെന്ന് എൻജിനീയർമാർ അഭിപ്രായപ്പെട്ടെങ്കിലും മലമ്പുഴയിലെ അന്തരീക്ഷത്തിനു ചേരുക വലിയ ശിൽപമാണെന്നു വാദിച്ചു.

ആദ്യം നന്ദിയുടെ ശിൽപമാണു തുടങ്ങിയത്. അതിൽ തൃപ്തി വന്നില്ല. അസ്വസ്ഥമായ മനസോടെ പുൽത്തകിടിയിൽ പല ദിവസങ്ങളും കിടന്നു. ഒടുവിലാണ് മലമ്പുഴയുടെ മലയിറങ്ങിവന്ന യക്ഷി കാനായിയുടെ മനസ്സിൽ ആവാഹിക്കപ്പെടുന്നത്; ഉന്മാദിനിയായ യക്ഷി. ദിവസക്കൂലിക്കാർക്കൊപ്പം വെയിലും മഴയും കൊണ്ട് സിമന്റും കല്ലും ചുമന്നു ശിൽപം നിർമിക്കാൻ കാനായിയും ഇറങ്ങി. അങ്ങനെ മലകൾക്കു താഴെ, മലയോളം തലയെടുപ്പിൽ അവൾ പിറന്നു.

ADVERTISEMENT

ഒടുവിൽ നബീസയും പോയി

കഴിഞ്ഞ വർഷം മരിച്ച നബീസ ഉമ്മയും യക്ഷിയും തമ്മിൽ മുറിച്ചാൽ മുറിയാത്ത ബന്ധമുണ്ടായിരുന്നു. ശിൽപനിർമാണത്തിന് കാനായിയുടെ സഹായിയായിരുന്ന നബീസ ഉമ്മ തന്റെ എൺപതാം വയസിലാണ് മരിക്കുന്നത്. ശില ശിൽപമാകുന്നതുവരെ കാനായിക്കൊപ്പം നബീസ ഉമ്മ ഉൾപ്പെടെ 5 സഹായികളുണ്ടായിരുന്നു. യക്ഷിശിൽപത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു ലോകം മുഴുവൻ ചർച്ചയായപ്പോഴും അതിന്റെ പിന്നിൽ സഹായികളായി നിന്നവരെ ആരും അറിഞ്ഞില്ല. പക്ഷേ കാനായി അവരെ മറന്നില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കാനായി അവരെ കാണാൻ പോയിരുന്നു. യക്ഷിശിൽപം നിർമിക്കുമ്പോൾ എടുത്ത പഴയൊരു ചിത്രവും കാനായി അന്നവർക്കു സമ്മാനിച്ചു.

ആദരവായി യക്ഷിയാനം

യക്ഷിക്ക് 50 വയസും ശിൽപി കാനായി കുഞ്ഞിരാമന് 80 വയസ്സും തികയുന്നതിനോടനുബന്ധിച്ച് യക്ഷിയാനം എന്ന പേരിലുള്ള പരിപാടി  ലളിതകലാ അക്കാദമി 2019ൽ സംഘടിപ്പിച്ചിരുന്നു. 50 വയസ്സുള്ള തന്റെ സുന്ദരിയുടെ മേനിയിലെ പോറലുകളും ചുളിവുകളുമെല്ലാം ശിൽപിതന്നെ നേരിട്ടെത്തി മിനുക്കി. അന്നത്തെ പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 45 ചിത്രകാരന്മാരും 20 ശിൽപികളും പങ്കെടുത്തിരുന്നു. മലയടിവാരത്ത് ഒറ്റയ്ക്കിരിക്കുന്ന ഒരു നഗ്നസുന്ദരി എത്രമാത്രമാണ് മലയാളത്തിന്റെ മനം കവർന്നതെന്ന് അവരെല്ലാം ഒരുപക്ഷേ അന്ന് ആശ്ചര്യപ്പെട്ടിരിക്കാം!

English Summary: Malampuzha 'Yakshi' is All Alone in the Time of Covid