ജനപ്രതിനിധികളുടെ സ്ഥിരംവേഷമായിരുന്ന തൂവെള്ളയിൽനിന്നു കടുത്ത നിറങ്ങളിലേക്കാണ് ഈ മാറ്റം. 140 അംഗ നിയമസഭയിൽ ഇപ്പോൾ വെള്ള ധരിക്കണമെന്ന നിർബന്ധമുള്ളതു പരമാവധി 45 പേർക്കു മാത്രം. മറ്റുള്ളവരെല്ലാം അടിമുടി കളർഫുൾ!....Kerala MLAs, Kerala MLAs dress code, Manorama Online

ജനപ്രതിനിധികളുടെ സ്ഥിരംവേഷമായിരുന്ന തൂവെള്ളയിൽനിന്നു കടുത്ത നിറങ്ങളിലേക്കാണ് ഈ മാറ്റം. 140 അംഗ നിയമസഭയിൽ ഇപ്പോൾ വെള്ള ധരിക്കണമെന്ന നിർബന്ധമുള്ളതു പരമാവധി 45 പേർക്കു മാത്രം. മറ്റുള്ളവരെല്ലാം അടിമുടി കളർഫുൾ!....Kerala MLAs, Kerala MLAs dress code, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രതിനിധികളുടെ സ്ഥിരംവേഷമായിരുന്ന തൂവെള്ളയിൽനിന്നു കടുത്ത നിറങ്ങളിലേക്കാണ് ഈ മാറ്റം. 140 അംഗ നിയമസഭയിൽ ഇപ്പോൾ വെള്ള ധരിക്കണമെന്ന നിർബന്ധമുള്ളതു പരമാവധി 45 പേർക്കു മാത്രം. മറ്റുള്ളവരെല്ലാം അടിമുടി കളർഫുൾ!....Kerala MLAs, Kerala MLAs dress code, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കുർത്തയിട്ട് അതിനു മേലൊരു ജായ്ക്കറ്റും ധരിച്ച് യു.പ്രതിഭ, പാന്റ്സിട്ട് പി.വി.ശ്രീനിജൻ, കടും നിറത്തിലുള്ള വേഷങ്ങളുമായി യുവ എംഎൽഎമാർ... കൂടുതൽ ചെറുപ്പക്കാരുടെ വരവോടെ കേരള നിയമസഭ മെല്ലെ നിറംമാറുകയാണോ? ഒരുകാലത്ത് നിയമസഭയിൽ ജനപ്രതിനിധികളുടെ സ്ഥിരംവേഷമായിരുന്ന തൂവെള്ളയിൽനിന്നു കടുത്ത നിറങ്ങളിലേക്കാണ് ഈ മാറ്റം. 140 അംഗ നിയമസഭയിൽ ഇപ്പോൾ വെള്ള ധരിക്കണമെന്ന നിർബന്ധമുള്ളതു പരമാവധി 45 പേർക്കു മാത്രം. മറ്റുള്ളവരെല്ലാം അടിമുടി കളർഫുൾ!

നിയമസഭയിൽ അധികവും സാരിയിൽ എത്താറുള്ള യു.പ്രതിഭ കഴിഞ്ഞ ദിവസം കുർത്ത ധരിച്ചാണെത്തിയത്. അതിനു മുകളിലായി ഒരു ജായ്ക്കറ്റും. 2016ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പ്രതിഭ തന്റെ ആഗ്രഹങ്ങളിലൊന്നായി പറഞ്ഞത് സഭയിലേക്ക് ചുരിദാർ ധരിച്ചു പോകണമെന്നതായിരുന്നു. ‘കോട്ടൺസാരികളാണ് എന്റെ പ്രിയവേഷം. ചുരിദാർ നല്ല വസ്ത്രമാണെന്നു പറയുന്നവർക്കൊപ്പമാണ് ഞാനും. പക്ഷേ ‘ചുരിദാർ ധരിച്ച ജനപ്രതിനിധിയോ?’ എന്ന് അന്തംവിടുന്നവരാണ് ഏറെയും. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്നുണ്ട്. ഒരുപക്ഷേ നിയമസഭയിലേക്ക് ചുരിദാറിട്ടു വരുന്ന വനിതാ ജനപ്രതിനിധികളുടെ ആദ്യ ജനറേഷൻ ഞങ്ങളുടേതായിരിക്കും...’ അന്ന് പ്രതിഭ പറഞ്ഞു.

കെ.കെ. രമ. ചിത്രം: മനോരമ
ADVERTISEMENT

നിയമസഭാ രേഖകളിലെ ചിത്രത്തിലുൾപ്പെടെ കെ.കെ.രമയുടെ വേഷം ചുരിദാറാണ്. അപൂർവമായി മാത്രം സാരി ധരിച്ചും, അല്ലാത്തപ്പോൾ ചുരിദാർ ധരിച്ചുമാണു രമ സഭയിലെത്തുന്നത്. കഴിഞ്ഞ നിയമസഭയിൽ പാന്റ്സിന്റെ കുത്തക കോൺഗ്രസ് എംഎൽഎമാർക്കായിരുന്നെങ്കിൽ, അവിടെ യുവ എംഎൽഎമാർ കുറഞ്ഞതോടെ പാന്റ്സിട്ടു വരുന്നവരുടെ എണ്ണം ഷാഫി പറമ്പിലിൽ ഒതുങ്ങി. എന്നാൽ ഈ സഭാ സമ്മേളനത്തിൽ എല്ലാദിവസവും മുണ്ടുടുത്താണു ഷാഫി എത്തിയത്. പകരം ഭരണപക്ഷത്തെ ചെറുപ്പക്കാരൻ പി.വി.ശ്രീനിജൻ പാന്റ്സ് ധാരിയായി.

പി.വി.ശ്രീനിജൻ എംഎൽഎ മണ്ഡലത്തില്‍ പര്യടനത്തിനിടെ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

കൃത്രിമത്വമില്ലാതിരിക്കാനാണ്, ധരിച്ചു ശീലിച്ച വേഷം നിയമസഭയിലും ധരിക്കുന്നതെന്നു കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ പറയുന്നു. ‘പാന്റ്സും ഷർട്ടും ധരിച്ച് ആളുകൾക്കിടയിൽ നിൽക്കുമ്പോൾ എംഎൽഎയാണെന്നു തിരിച്ചറിയാതെ പോകുന്നുണ്ട്. എന്നാൽ ആളുകൾക്കിടയിൽ ഒരാൾ എന്നു തോന്നിപ്പിക്കുന്നതാണ് എനിക്കിഷ്ടം. ആദ്യം ചിലരൊക്കെ നെറ്റി ചുളിച്ചിരുന്നു. പിന്നീട് അവർ തന്നെ പറഞ്ഞു, വേഷം ഇതു തന്നെ മതിയെന്ന്’. 

മന്ത്രിമാരിൽ ‘വെള്ളക്കാർ’ എട്ടുപേർ മാത്രം

മന്ത്രിമാരിൽ കെ.രാജനാണു കടുത്ത നിറക്കാരൻ. തീമഞ്ഞ ഷർട്ടും കടുംചുവപ്പു ഷർട്ടുമെല്ലാം ധരിച്ചു റവന്യൂ മന്ത്രി സഭയിലെത്താറുണ്ട്. സിപിഐ മന്ത്രിമാരിൽ ആരും വെള്ളയോടു പ്രിയമുള്ളവരില്ല. ജി.ആർ.അനിലും പി.പ്രസാദും ജെ.ചിഞ്ചുറാണിയുമെല്ലാം കളർഫുൾ. കടുത്ത നിറത്തോടു പ്രിയമുള്ള മറ്റൊരാൾ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ പി.എ.മുഹമ്മദ് റിയാസാണ്. വെളുത്ത ഷർട്ടും ധരിക്കുമെങ്കിലും അധികവും കടുത്ത നിറങ്ങളിലാണു റിയാസ് പ്രത്യക്ഷപ്പെടാറുള്ളത്.

യൂ. പ്രതിഭ, മുഹമ്മദ് റിയാസ്. ചിത്രം: മനോരമ
ADVERTISEMENT

മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരിൽ വെള്ള ധരിക്കണമെന്ന നിർബന്ധം മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, കെ.രാധാകൃഷ്ണൻ, സജി ചെറിയാൻ എന്നിവർക്കു മാത്രം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ പി.െക.ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോൾ സാരിക്കൊരു വെള്ള ബോർഡർ നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോഴത്തെ മൂന്നു വനിതാ മന്ത്രിമാർക്കും ആ നിർബന്ധമില്ല. 

‘വെള്ളയിൽ ഭൂരിപക്ഷം പ്രതിപക്ഷത്തിന്’

പതിനഞ്ചാം നിയമസഭയിൽ കൂടുതൽ ‘വെള്ളക്കാർ’ പ്രതിപക്ഷത്താണ്. പ്രതിപക്ഷത്തെ 41 പേരിൽ ഏതാണ്ട് 22 പേർക്കു വെള്ളയാണു വേഷം. ഭരണപക്ഷത്തെ 99ലും അത്രതന്നെ ‘വെള്ളക്കാരു’ണ്ട്. എന്നാൽ ഇതു ഭരണപക്ഷത്തിന്റെ അംഗസംഖ്യയുടെ അഞ്ചിലൊന്നു മാത്രമേ വരൂ. പ്രതിപക്ഷത്തിന് സഭയിൽ അംഗസംഖ്യ കുറവായതിനാൽ സഭയിൽ വെള്ള വേഷത്തിൽ ഭൂരിപക്ഷം അവർക്കാണെന്നു പറയാം.

ഷാഫി പറമ്പിൽ. ചിത്രം: മനോരമ

കോൺഗ്രസിൽ റോജിക്കും ഷാഫിക്കുമാണു നിറങ്ങളോട് ഇഷ്ടമെങ്കിൽ, ലീഗിൽ എം.കെ.മുനീർ, കെ.പി.എ.മജീദ്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, ആബിദ് ഹുസൈൻ തങ്ങൾ, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ എന്നിവരാണു നിറപ്രിയർ. എൽഡിഎഫ് എംഎൽഎമാരിലെ ചെറുപ്പക്കാർ ഏതാണ്ടു മുഴുവൻ പേരും കടുത്ത നിറമുള്ള ഷർട്ട് ധരിച്ചാണു സഭയിലെത്തുന്നത്. എ.എൻ.ഷംസീർ, എം.വിജിൻ, വി.ജോയ്, കെ.യു.ജനീഷ്കുമാർ, വി.കെ.പ്രശാന്ത്, കെ.വി.സുമേഷ്, കോവൂർ കുഞ്ഞുമോൻ, എം.മുകേഷ്, കെ.ബി.ഗണേഷ്കുമാർ, ലിന്റോ ജോസഫ് എന്നിങ്ങനെ പോകുന്നു കടുത്ത നിറക്കാരുടെ നിര. 

ADVERTISEMENT

‘വേഷം കെട്ടാനില്ല’

ധരിച്ചു ശീലമുള്ളതും ശരീരത്തിന് ഇണങ്ങുന്നതുമായ വേഷം ധരിക്കുന്നുവെന്നാണ് കടുത്ത നിറങ്ങളണിയുന്ന എംഎൽഎമാർ പറയുന്നത്. വസ്ത്രധാരണ സ്വാതന്ത്ര്യം എംഎൽഎമാർക്കായി നിഷേധിക്കുന്നതു ശരിയല്ലല്ലോ. വെള്ള ധരിച്ചാലേ രാഷ്ട്രീയക്കാരനാകൂ എന്നില്ല. 1996ലെ നിയമസഭയോടെയാണു വെള്ള പയ്യെ മങ്ങിത്തുടങ്ങിയതെന്നു പറയാം. നിറമുള്ള ഷർട്ട് ധരിക്കുന്ന കെ.പി.രാജേന്ദ്രനെയും എം.കെ.മുനീറിനെയും പോലെയുള്ളവരുടെ വരവോടെ ഇതിനു തുടക്കമായി. പിന്നീട് വന്ന കെ.ബി.ഗണേഷ്കുമാർ ഉൾപ്പെടെയുള്ളവർ ആ വഴി തന്നെ പിടിച്ചു. സിനിമയിൽ തന്നെ വെള്ള വേഷം ധരിച്ചല്ലല്ലോ കാണുന്നത്, അതുകൊണ്ട് രാഷ്ട്രീയത്തിനായി വേഷം മാറേണ്ട കാര്യമില്ലെന്നായിരുന്നു ഇതേക്കുറിച്ച് ഒരിക്കൽ ഗണേഷിന്റെ പ്രതികരണം. 

കെ.ബി ഗണേഷ്‌കുമാർ, ആർ ബാലകൃഷ്‌ണപിള്ള. ചിത്രം: മനോരമ

2001ൽ ആദ്യമായി നിയമസഭയിലെത്തിയപ്പോൾ വേഷത്തിന്റെ കാര്യത്തിൽ ചില കോണിൽനിന്നു ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ടെന്നു ഷിബു ബേബി ജോണും പറഞ്ഞിട്ടുണ്ട്. പക്ഷേ ശീലം മാറ്റാൻ ഷിബു നിന്നില്ല. കളർ ഷർട്ട് ധരിച്ചുതുടങ്ങിയപ്പോൾ, വിലകൂടിയ ഷർട്ട് ധരിക്കുന്നെന്ന ആരോപണമാണു മുൻ എംഎൽഎയും ഇപ്പോൾ എംപിയുമായ എ.എം.ആരിഫ് നേരിട്ടത്. പക്ഷേ, പാർട്ടിക്കാരും അഭ്യുദയകാംക്ഷികളും അതിനു ചെവി കൊടുത്തില്ല. അതോടെ കളർ കുറേക്കൂടി കടുപ്പിച്ചു.

കഴിഞ്ഞ നിയമസഭയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധികവും നിറമുള്ള ഷർട്ടുകളാണു ധരിച്ചിരുന്നത്. ഇപ്പോഴത്തെ സ്പീക്കർ എം.ബി.രാജേഷിനും ഇഷ്ടം അതുതന്നെ. കെ.മുരളീധരൻ എംഎൽഎയായിരിക്കേ നിയമസഭയിൽ വേഷം വെള്ള ഷർട്ടും മുണ്ടുമായിരുന്നെങ്കിലും കേരളം വിട്ടാൽ പാന്റ്സിലേക്കും ഷർട്ടിലേക്കും മാറും. കേരളം വിട്ടാൽ ഈ ഇഷ്ടം മുൻ എംഎൽഎ കെ.എം.ഷാജിക്കുമുണ്ടായിരുന്നു. പക്ഷ സഭയിൽ മുണ്ടുടുത്തേ ഷാജി വന്നിരുന്നുള്ളൂ. ഷർട്ട് പാന്റ്സിനകത്തിട്ട്, ബാഗ് തോളിൽ തൂക്കി ഐടി പ്രഫഷനലിനെപ്പോലെ വന്നപ്പോൾ സഭയിലെ വാച്ച് ആൻഡ് വാർഡ് തിരിച്ചറിയാതെ പോയ സന്ദർഭം എംഎൽഎ ആയിരിക്കേ ഹൈബി ഈഡനുണ്ടായിരുന്നു.

വേറിട്ടു നിന്ന വേഷങ്ങൾ

മുൻ മന്ത്രി അന്തരിച്ച സി.എൻ.ബാലകൃഷ്ണന്റെ ഇഷ്ടവേഷം സിൽക് ഷർട്ടായിരുന്നു. ഓഫ് വൈറ്റ് സിൽക് ഷർട്ട് ധരിച്ചാണു ബാലകൃഷ്ണനെ അധികവും കേരളം കണ്ടിട്ടുള്ളത്. സഭയിലും അതേ വേഷം തന്നെയായിരുന്നു. കഴിഞ്ഞ നിയമസഭയിൽ വേറിട്ടു നിന്ന ഒരു വേഷം മുൻമന്ത്രി ടി.എം.തോമസ് ഐസകിന്റെ ജൂബ്ബയാണ്.

തോമസ് ഐസക്ക്. ചിത്രം: മനോരമ

ചെഗവാര ഷർട്ടും തൊപ്പിയും ധരിച്ചെത്തുന്ന എം.രാജഗോപാലൻ എംഎൽഎ കഴിഞ്ഞ സഭയിലെ വേഷം ഈ സഭയിലും തുടരുന്നു. നിയമസഭ ഇങ്ങനെ നിറങ്ങളിൽ നീരാടുമ്പോൾ അടിമുടി വെള്ളയായിരുന്ന ഒരു എംഎൽഎയെക്കൂടി ഓർക്കാതെ പോകാനാകില്ല. കഴിഞ്ഞ നിയമസഭയിൽ അംഗമായിരിക്കേ അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽറസാഖ്. തൂവെള്ള ഷർട്ടും തൂവെള്ള പാന്റ്സും വെള്ള ഷൂസുമായിരുന്നു നിയമസഭയിൽ അബ്ദുൽറസാഖിന്റെ വേഷം. 

English Summary: Kerala Legislative Assembly is Changing it's Usual 'Dress Code'

(നിയമസഭയിലേക്കുള്ള ചെറുപ്പക്കാരുടെ വരവിനെ എങ്ങനെ നോക്കിക്കാണുന്നു? അവരുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു? നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്കു വിലയേറിയതാണ്. ക്രിയാത്മക നിർദേശങ്ങളിലൂടെ കമന്റ് ബോക്സ് ഒരു തുറന്ന ചർച്ചയ്ക്കുള്ള വേദിയാക്കാം)