ഉത്രയുടെയത്ര ശരീരഭാരമുള്ള ഡമ്മി കട്ടിൽ കിടത്തിയശേഷം ഉത്രയെ കടിച്ച അത്രയുംതന്നെ വലുപ്പമുള്ള അഞ്ചടി നീളമുള്ള മൂർഖനെകൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയിലേക്ക് പാമ്പിനെ ഇട്ടുകൊടുത്തെങ്കിലും മൂന്നു തവണയും പാമ്പ് ഒന്നും ചെയ്തില്ല. അവസാനം കാര്യമായി പ്രകോപിച്ചപ്പോൾ കടിച്ചു...

ഉത്രയുടെയത്ര ശരീരഭാരമുള്ള ഡമ്മി കട്ടിൽ കിടത്തിയശേഷം ഉത്രയെ കടിച്ച അത്രയുംതന്നെ വലുപ്പമുള്ള അഞ്ചടി നീളമുള്ള മൂർഖനെകൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയിലേക്ക് പാമ്പിനെ ഇട്ടുകൊടുത്തെങ്കിലും മൂന്നു തവണയും പാമ്പ് ഒന്നും ചെയ്തില്ല. അവസാനം കാര്യമായി പ്രകോപിച്ചപ്പോൾ കടിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രയുടെയത്ര ശരീരഭാരമുള്ള ഡമ്മി കട്ടിൽ കിടത്തിയശേഷം ഉത്രയെ കടിച്ച അത്രയുംതന്നെ വലുപ്പമുള്ള അഞ്ചടി നീളമുള്ള മൂർഖനെകൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയിലേക്ക് പാമ്പിനെ ഇട്ടുകൊടുത്തെങ്കിലും മൂന്നു തവണയും പാമ്പ് ഒന്നും ചെയ്തില്ല. അവസാനം കാര്യമായി പ്രകോപിച്ചപ്പോൾ കടിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഉത്രയുടെ കൊലപാതകം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണെന്ന് ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയത് രാജ്യത്തുതന്നെ ആദ്യം. രാജ്യത്തെ മുൻപുണ്ടായ മറ്റു രണ്ടു കേസുകളിലും പാമ്പിനെക്കൊണ്ട് കൊലപാതകത്തിനായി കടിപ്പിച്ചതാണെന്ന് തെളിയിക്കാൻ കഴിയാത്തതുകൊണ്ട് ശിക്ഷിക്കപ്പെട്ടില്ല. ഇന്ത്യയിലാകെ ഇതുവരെ ഇത്തരത്തിൽ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുണെയിൽ കുടുംബാംഗത്തെ കൊല്ലാൻ മൂർഖനെ ഉപയോഗിച്ചതാണ് ഒരു കേസ്. അലഹബാദിൽ കൂടെ ജോലിചെയ്യുന്നയാളെ കൊലപ്പെടുത്താനും പാമ്പിനെ ഉപയോഗിച്ചു കടിപ്പിച്ച കേസാണ് രണ്ടാമത്തേത്. പീന്നീട് കേരളത്തില്‍ ഉത്രയുടെ കൊലപാതകവും. ആദ്യ 2 കേസുകളിലും സാക്ഷിമൊഴി മാത്രമേ തെളിവായി ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല. 

രാജ്യത്തെ ഇൗ രണ്ടുകേസുകളിലെയും പഴുതുകളാണ് ഉത്ര വധക്കേസ് അന്വേഷിച്ച എസ്പി എസ്. ഹരിശങ്കർ പഠിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുന്നതും പാമ്പിനെകൊണ്ട് കൊല്ലാനായി കടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ശാസ്ത്രീയമായി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായിരുന്നു ഡമ്മി പരീക്ഷണം. ഉത്രയുടെയത്ര ശരീരഭാരമുള്ള ഡമ്മി കട്ടിൽ കിടത്തിയശേഷം ഉത്രയെ കടിച്ച അത്രയുംതന്നെ വലുപ്പമുള്ള അഞ്ചടി നീളമുള്ള മൂർഖനെകൊണ്ട് കടിപ്പിക്കുകയായിരുന്നു. 

ADVERTISEMENT

കടിക്കാതെ ‘ഒഴിഞ്ഞുമാറി’ മൂർഖൻ

ഡമ്മിയിലേക്ക് പാമ്പിനെ ഇട്ടുകൊടുത്തെങ്കിലും മൂന്നു തവണയും പാമ്പ് ഒന്നും ചെയ്തില്ല. പിന്നീട് കയ്യുടെ ഡമ്മിയിൽ കോഴിയിറച്ചി കെട്ടിവച്ച് പാമ്പിന്റെ മുന്നിലേക്ക് വച്ചിട്ടും പാമ്പ് കടിക്കാൻ മടിച്ചു. പാമ്പിനെ നല്ലതുപോലെ പ്രകോപിപ്പിച്ചിട്ടും പാമ്പ് പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ഒഴിഞ്ഞുമാറുകയായിരുന്നു. അവസാനം കാര്യമായി പ്രകോപിച്ചപ്പോൾ കടിച്ചു. 1.7–1.8 െസ‌ന്റിമീറ്ററായിരുന്നു മുറിവിന്റെ ആഴം. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പ്രകോപിപ്പിച്ചാൽ പോലും ഇത്രയുമേ കടിയേൽക്കുകയുള്ളു. ഉത്രയുടെ കയ്യിൽ കടിയുടെ ആഴം 2.8 സെന്റി മീറ്ററും 2.3 സെന്റി മീറ്ററുമാണ്. 

ഏഴടിക്കു മുകളിൽ വലുപ്പമുള്ള മൂർഖൻ പാമ്പിനു പോലും സ്വാഭാവികമായ കടിയിൽ ഇത്രയും വലുപ്പത്തിലുളള മുറിവുണ്ടാക്കാനാകില്ല. അങ്ങനെ വീണ്ടും ഡമ്മിയിൽ പാമ്പിന്റെ തല പിടിച്ചുവച്ച് കടിപ്പിച്ചു പരീക്ഷണം നടത്തി. പാമ്പുകളിൽനിന്ന് വിഷം എടുക്കുന്നതും ഇൗ രീതിയിലാണ്. ഇൗ കടിയിൽ ശാസ്ത്രീയമായ തെളിവുകൾ ഉറപ്പായി. ഉത്രയുടെ കയ്യിലെ മുറിവിന്റെ വലുപ്പത്തിന്റെയും അത്രയുംതന്നെ വലുപ്പം ആ ശ്രമത്തിൽ കണ്ടെത്താനായി. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കാൻ വിഡിയോയും പകർത്തിയിരുന്നു. ഇതോടെ തെളിഞ്ഞത് സൂരജിന്റെ അതിക്രൂരതയാണ്. 

ആഴത്തിൽ പല്ലുകൾ പതിഞ്ഞതെങ്ങനെ?

ADVERTISEMENT

പാമ്പിൽനിന്നു വിഷമെടുക്കുന്ന രീതിയാണ്‌ ഉത്രയെ കൊലപ്പെടുത്താൻ പ്രയോഗിച്ചതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. പാമ്പിന്റെ തല പിടിച്ചുവച്ച് ഉത്രയുടെ കയ്യിൽ കടിപ്പിക്കുകയായിരുന്നു. വിഷം കുത്തിയിറക്കുന്നതുവരെ പാമ്പിന്റെ തല അമർത്തിയിരുന്നു. അങ്ങനെയാണ് പാമ്പിന്റെ പല്ലുകൾ ഇത്രയേറെ ഉത്രയുടെ കയ്യിലേക്ക് അമർന്നത്. സൂരജ് ഇതിന് മുൻപ് 2 ആഴ്ചയോളം നിരന്തരം കണ്ട യുട്യൂബ് വിഡിയോകൾ പാമ്പിൽനിന്ന് വിഷം എടുക്കുന്ന രീതിയാണെന്നതും കണ്ടെത്തി. 

ഉത്രയുടെ ചിത്രവുമായി മാതാപിതാക്കൾ. ∙മനോരമ

പാമ്പിന്റെ പോസ്റ്റുമോർട്ടത്തിലും തെളിവുകൾ ലഭിച്ചു പാമ്പിന്റെ വയറ്റിൽനിന്ന് ഭക്ഷണത്തിന്റെ അംശമൊന്നും കിട്ടിയില്ല. മൂർഖൻ ഭക്ഷണം കഴിച്ചാൽ ഏഴ് ദിവസം അവശിഷ്'ടം വയറ്റിലുണ്ടാകുമെന്നാണ് പഠനം. ഇൗ മൂർഖനെ കുപ്പിയിലാക്കി അടച്ച് വച്ചിട്ട് ഏഴ് ദിവസത്തിലേറെയായെന്നു കണ്ടെത്തി. രാത്രി ഏഴു മണിക്ക് ശേഷം മൂർഖൻപാമ്പ് കടിക്കുന്നത് അത്യപൂർവമാണെന്ന് ഗവേഷകര്‍ പറഞ്ഞതിനാൽ അതിലേക്കും പോയി അന്വേഷണം. മൂർഖൻ ഇരതേടുന്നത് പകലാണ്. രാത്രി ഉറക്കമാണ്. ഉത്രയെ മൂർഖൻ കടിച്ചത് രാത്രി 12ന് ശേഷമാണ്. 

കേസ് ഇനി ഗവേഷണ പ്രബന്ധം

മൂർഖൻ പാമ്പിന് ഒരിക്കലും തന്റെ നീളത്തിന്റെ മൂന്നിലൊരു ഭാഗം ഉയരത്തിനപ്പുറം സഹായമില്ലാതെ കയറാൻ പറ്റില്ല. 150 സെന്റിമീറ്ററായിരുന്നു പാമ്പിന്റെ വലുപ്പം. ഉത്ര കിടന്നിരുന്ന മുറിയുടെ ജനലിന്റെ ഉയരം തറനിരപ്പിൽനിന്ന് 148 സെന്റിമീറ്ററായിരുന്നു. ചുറ്റിക്കയറാൻ ഒരു വസ്തുവും സമീപത്ത് ഉണ്ടായിരുന്നതുമില്ല. അതോടെ പാമ്പിനെ മുറിയിൽ കൊണ്ടുവന്നതാണെന്നും തെളിഞ്ഞു. 

പാമ്പുകടിയേറ്റ് മരണപ്പെടുന്നതിന് മുൻപ് ഉത്ര താമസിച്ചിരുന്ന മുറി. ചിത്രം: മനോരമ
ADVERTISEMENT

ഉത്ര വധക്കേസ് കോടതിയിൽ ഇന്ന് പരിഗണിക്കുകയാണ്. ബ്യൂറോ ഓഫ് പൊലീസ് റിസർ‌ച് ആൻഡ് ഡവലപ്്മെന്റ് (ബിപിആർഡി) ആവശ്യപ്പെട്ടതിനാൽ ഉത്ര വധക്കേസ് തെളിയിച്ചതിന്റെ വഴികൾ ഗവേഷണ പ്രബന്ധമാക്കിയൊരുക്കുന്ന തിരക്കിലാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്തെ എഐജിയായ ഹരിശങ്കർ. ഡെറാഡൂണിലെ നാഷണൽ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉന്നതരോട് ഉത്രയുടെ കൊലപാതകസാഹചര്യങ്ങൾ വിവരിച്ചപ്പോൾ രാജ്യത്തെ ഏറ്റവും പ്രഗദ്ഭരായ 2 പാമ്പു വിദഗ്ധരെ അവർ എസ്പിയ്ക്കു പരിചയപ്പെടുത്തി. അവരുടെ കൂടെ സഹായത്തോടെയാണ് കേസിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയത്. 

2018 മാർച്ച് 25നായിരുന്നു സൂരജ്–ഉത്ര വിവാഹം. സ്വത്ത് തട്ടിയെടുക്കാൻ ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യ ശ്രമം നടത്തിയത് 2020 ഫെബ്രുവരിയിലായിരുന്നു. അന്ന് അടൂരിലെ സൂരജിന്റെ വീട്ടിലെ സ്റ്റെയർകേസിനു സമീപത്തുവച്ച് അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി. തൊട്ടടുത്ത മാസം അടൂരിലെ വീട്ടിൽ ഗുളികകൾ നൽകി ഉത്രയെ മയക്കിയ ശേഷം കാലിൽ അണലിയെ കൊണ്ട് കടിപ്പിച്ചു. അന്ന് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു. ഏപ്രിൽ 22ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി ഉത്ര അഞ്ചലിലെ വീട്ടിലെത്തി. മേയ് ആറിന് ഗുളികകൾ കൊടുത്ത് മയക്കിയ ശേഷം ഉത്രയുടെ ഇടതു കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പി ഹരിശങ്കറിനു പരാതി നൽകിയതിനെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

English Summary: Snakebite Murder Case: Police Use Cobra Dummy Experiment to Find how Sooraj Killed Uthra