‘സ്വന്തമെന്ന്’ കരുതി പരിപാലിക്കുന്ന ദക്ഷിണ ചൈനാ ക‍ടലിൽ നീരാളിക്കൈ ഉയർത്തി ചൈന. വാക്‌പോരും ആയുധപരീക്ഷണവും സൈനിക സാന്നിധ്യവും എല്ലാമായി ‘വെടക്കാക്കി തനിക്കാക്കുന്ന’ ‘തർക്കക്കടലി’ൽ പുതിയ നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണു ആയുഷ്കാല | China’s Maritime Rule ​| South China Sea | Manorama News

‘സ്വന്തമെന്ന്’ കരുതി പരിപാലിക്കുന്ന ദക്ഷിണ ചൈനാ ക‍ടലിൽ നീരാളിക്കൈ ഉയർത്തി ചൈന. വാക്‌പോരും ആയുധപരീക്ഷണവും സൈനിക സാന്നിധ്യവും എല്ലാമായി ‘വെടക്കാക്കി തനിക്കാക്കുന്ന’ ‘തർക്കക്കടലി’ൽ പുതിയ നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണു ആയുഷ്കാല | China’s Maritime Rule ​| South China Sea | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്വന്തമെന്ന്’ കരുതി പരിപാലിക്കുന്ന ദക്ഷിണ ചൈനാ ക‍ടലിൽ നീരാളിക്കൈ ഉയർത്തി ചൈന. വാക്‌പോരും ആയുധപരീക്ഷണവും സൈനിക സാന്നിധ്യവും എല്ലാമായി ‘വെടക്കാക്കി തനിക്കാക്കുന്ന’ ‘തർക്കക്കടലി’ൽ പുതിയ നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണു ആയുഷ്കാല | China’s Maritime Rule ​| South China Sea | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്വന്തമെന്ന്’ കരുതി പരിപാലിക്കുന്ന ദക്ഷിണ ചൈനാ ക‍ടലിൽ നീരാളിക്കൈ ഉയർത്തി ചൈന. വാക്‌പോരും ആയുധപരീക്ഷണവും സൈനിക സാന്നിധ്യവും എല്ലാമായി ‘വെടക്കാക്കി തനിക്കാക്കുന്ന’ ‘തർക്കക്കടലി’ൽ പുതിയ നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണു ആയുഷ്കാല പ്രസിഡന്റ് പദവി ഉറപ്പിച്ച ഷി ചിൻപിങ്ങിന്റെ ചൈന. ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കം മുറുകുമ്പോഴാണു നിയമത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള ഈ നീക്കം. സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിലായ നിയമം യുഎസും ജപ്പാനും ഉൾപ്പെടെ മേഖലയിലെ ശാക്തിക ബലതന്ത്രത്തിനു കടുത്ത വെല്ലുവിളിയാണ്.

∙ എന്താണ് പുതിയ നിയമം?

ADVERTISEMENT

‘ചൈനയുടെ അധീനതയിലുള്ള സമുദ്രപ്രദേശത്ത്’ പ്രവേശിക്കുന്നതിനു വിദേശ ജലയാനങ്ങൾക്കു നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് പുതിയ മാരിടൈം നിയമം. വാണിജ്യ, സൈനിക ജലയാനങ്ങളുടെ സഞ്ചാരത്തെ ഈ നിയമം ബാധിക്കും. തർക്കപ്രദേശങ്ങളായ ദക്ഷിണ ചൈനാ കടലിൽ മാത്രമല്ല, കിഴക്കൻ ചൈനാ കടൽ, തയ്‌വാൻ കടലിടുക്ക് എന്നിവിടങ്ങളിലും നിയമം പ്രാബല്യത്തിലായി. സ്വന്തമെന്നു ചൈന അവകാശപ്പെടുന്ന സമുദ്ര ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജലയാനങ്ങളുടെ മേൽനോട്ടം ചൈനയ്ക്കായിരിക്കും എന്നതാണു നിയമത്തിന്റെ കാതൽ.

ഇവിടെ പ്രവേശിക്കുന്നതിനു മുൻപു കപ്പലുകൾ ചൈനയ്ക്കു നോട്ടിസ് നൽകണം. കപ്പലിന്റെ പേര്, കോൾ സൈൻ (വിശദമായ യാത്രാവിവരം), നിലവിലെ സ്ഥാനം, അടുപ്പിക്കുന്ന അടുത്ത തുറമുഖം, യാത്രയുടെ സമയം തുടങ്ങിയ എല്ലാ വിവരങ്ങളും നൽകണം. അഞ്ചു തരം വിദേശ കപ്പലുകളെയാണ് ഇതിലൂടെ നോട്ടമിടുന്നത്. സമുദ്രത്തിൽ മുങ്ങാവുന്നവ, ആണവോർജത്തിൽ പ്രവർത്തിക്കുന്നവ, റേഡിയോ ആക്ടീവ് വസ്തുക്കൾ വഹിക്കുന്നവ, എണ്ണ–രാസവസ്തു–ദ്രവീകൃത വാതകം–മറ്റ് വിഷവസ്തുക്കൾ വഹിക്കുന്നവ, ‘ചൈനയുടെ സമുദ്രാതിർത്തി അപകടത്തിലാക്കുന്നവ’ തുടങ്ങിയ കപ്പലുകളാണു വിവരങ്ങൾ സമർപ്പിക്കേണ്ടതെന്നു ചൈനയുടെ മാരിടൈം സുരക്ഷ അതോറിറ്റിയുടെ നോട്ടിസിൽ പറയുന്നു.

കപ്പലിൽ അപകടകരമായ സാധനങ്ങൾ കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നിരിക്കെ, ഒറ്റനോട്ടത്തിൽ ന്യായമെന്നു തോന്നുന്നതാണു നിയമം. പക്ഷേ, എവിടെയാണു ചൈന അധികാരപ്രയോഗം നടത്തുന്നത്? രാജ്യാന്തരതലത്തിൽ വലിയ തർക്കം നിലനിൽക്കുന്ന ഈ സമുദ്രമേഖലയിൽ ഏകപക്ഷീയമായി ചൈന നിയമം അടിച്ചേൽപ്പിക്കുകയാണ്. ദക്ഷിണ ചൈനാ കടലിൽ അധികാരമുറപ്പിക്കാനുള്ള ചൈനീസ് ശ്രമത്തെ പസഫിക് ശക്തികളായ യുഎസും ജപ്പാനും എതിർക്കുന്നു. മേഖലയിൽ കൂടുതൽ അധികാര വടംവലികൾക്കു സാധ്യത തെളിയിക്കുന്നു എന്നതാണു നിയമത്തിന്റെ പരിണിതഫലം.

∙ വ്യക്തമല്ലാത്ത നിയമത്തിന്റെ ലക്ഷ്യം?

ADVERTISEMENT

ചൈന കൊണ്ടുവന്ന നിയമത്തിനു വ്യക്തതയില്ലെന്നാണു രാജ്യാന്തര പ്രതിരോധ വിദഗ്ധർ പറയുന്നത്. സമുദ്ര നിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനാ കൺവൻഷനെ എതിർക്കുന്നതാണു ചൈനയുടെ നടപടിയെന്നും ആക്ഷേപമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയല്ലെങ്കിൽ, വിദേശ കപ്പലുകൾക്കു കടന്നുപോകാനുള്ള അവകാശത്തെ ഒരു തീരദേശ രാജ്യത്തിനും തടസ്സപ്പെടുത്താൻ സാധിക്കില്ലെന്നാണു യുഎൻ കൺവൻഷൻ നൽകുന്ന ഉറപ്പ്. ഇതിനെ ലംഘിക്കുന്നതാണു ചൈനയുടെ നിയമം.

ദക്ഷിണ ചൈനാ കടൽ (ഫയൽ ചിത്രം)

തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള അതിർത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയൽ വാട്ടേഴ്സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെയുള്ള ജലാതിർത്തി, ‘യുഎൻ കൺവൻഷൻ ഓൺ ദ് ലോസ് ഓഫ് ദ് സീ’ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) ആയി നിർവചിക്കുന്നു. യുഎൻ കൺവൻഷൻ രേഖ പക്ഷേ, യുഎസും അംഗീകരിച്ചിട്ടില്ല. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയൽ വാട്ടേഴ്സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കൽ മൈലിനപ്പുറമുള്ള കടൽ) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കിൽ ‘പൊതുവഴി’യോ ആയാണു യുഎസ് കാണുന്നത്.

‘‘അവകാശവാദങ്ങൾ ഉറപ്പിച്ചു മേഖലയിൽ നിയമപരമായ ഇടപെടലിനുള്ള സാധ്യത സൃഷ്ടിക്കാനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. ഈ നിയമം നടപ്പാക്കുന്നതു പ്രയാസമായിരിക്കും. എങ്കിലും തർക്കപ്രദേശങ്ങളിൽ ചൈനീസ് സ്വാധീനം ക്രമേണ വർധിപ്പിക്കുന്ന ബെയ്ജിങ്ങിന്റെ നടപടി ചെറുതായി കാണരുത്.’’– ലണ്ടനിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ ഫെലോ റോബർട്ട് വാർഡ് സിഎൻഎന്നോടു അഭിപ്രായപ്പെടുന്നതിങ്ങനെ.

ദക്ഷിണ ചൈനാ കടൽ (ഫയൽ ചിത്രം)

∙ ഭൂപടത്തിൽ 9 വരയിട്ടു, സ്വന്തമായി!

ADVERTISEMENT

ചൈന പുതിയ നിയമം ഏർപ്പെടുത്തിയത് എവിടെയാണ് എന്നതു കൗതുകകരമാണ്. മാവോ സെ ദൂങ്ങിന്‍റെ കാലം മുതല്‍ ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കമുണ്ട്. ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു 2000 വർഷത്തെ പഴക്കമുണ്ടെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 1948ൽ സമുദ്രഭൂപടത്തിൽ 9 വരകളിട്ട് അടയാളപ്പെടുത്തിയ മേഖലകളെല്ലാം സ്വന്തമാണെന്നാണു ചൈനയുടെ വാദം. ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദമുന്നയിക്കുന്നു. മത്സ്യബന്ധന അധികാരങ്ങളിൽ ചൈന കൈകടത്തുന്നതിനെതിരെ ഫിലിപ്പീൻസ് നൽകിയ കേസില്‍, തർക്കമേഖലയിൽ ചൈനയ്ക്ക് അവകാശമൊന്നുമില്ലെന്നു യുഎൻ കോടതി 2016 ല്‍ വിധിച്ചു.

ആഴം കുറഞ്ഞ സ്കാർബറൊയിൽ ഫിലിപ്പീൻസിനുള്ള മത്സ്യബന്ധന അധികാരങ്ങളിൽ കൈകടത്താൻ ചൈനയ്ക്ക് അവകാശമില്ലെന്നും റീഡ് ബാങ്ക് എന്ന ഭാഗത്തു ചൈന നടത്തുന്ന എണ്ണ–വാതക പര്യവേക്ഷണങ്ങൾ നിയമവിരുദ്ധമാണെന്നും യുഎൻ കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിധി കുപ്പത്തൊട്ടിയില്‍ തള്ളുന്നുവെന്നായിരുന്നു ബെയ്ജിങ്ങിന്‍റെ മറുപടി. എണ്ണ, പ്രകൃതിവാതക ഖനിയായ മേഖലയിൽ സമ്പൂർണാധിപത്യമാണു ചൈനയുടെ ലക്ഷ്യം. ആഗോള ചരക്കുനീക്കത്തിന്റെ വലിയപങ്കും ഈ വഴിയാണ് എന്നതു ചൈനീസ് നടപടിയിൽ ലോകരാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നു. പാനമ കനാലിലൂടെയുള്ളതിന്റെ മൂന്നിരട്ടിയും സൂയസ് കനാലിലൂടെയുള്ളതിന്റെ അഞ്ചിരട്ടിയും ചരക്കുനീക്കം ദക്ഷിണ ചൈനാക്കടൽ വഴിയാണ്.

ഇന്ത്യ ഉൾപ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങൾക്കൊന്നും അവഗണിക്കാനാവാത്ത അതിപ്രധാന സമുദ്ര മേഖലയാണിത്. ഇന്ത്യയ്ക്കു സൈനികമായും വാണിജ്യപരമായും ഏറെ നിർണായകമാണ് ഈ പാത. ജപ്പാൻ, ദക്ഷിണ കൊറിയ, ആസിയാൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന വാണിജ്യപാതയാണിത്. ദക്ഷിണ ചൈനാ കടലിലൂടെയും മലാക്കാ കടലിടുക്കിലൂടെയുമാണ് ഇന്ത്യയുടെ 55 ശതമാനം വ്യാപാരവും നടക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. മേഖലയിൽ ഇന്ത്യയ്ക്ക് എണ്ണ, പ്രകൃതിവാതക പര്യവേക്ഷണങ്ങളുമുണ്ട്; ഇതു ചൈനയ്ക്കൊട്ടും താൽപര്യമില്ലാത്തതാണ്. ലോകത്തിന്റെ ഈ വ്യാപാരഞരമ്പിന്റെ നടുക്കുപിടിച്ചാണു ചൈന വില്ലത്തരം കാണിക്കുന്നതെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

∙ ‘രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും’

പരമാധികാരം സംരക്ഷിക്കാനായി ചൈനീസ് തീരസംരക്ഷണ സേനയ്ക്കും ആയുധങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമം ഫെബ്രുവരിയിൽ ചൈന കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ്, നിയമത്തെ ആഗോള തലത്തിൽ സാധൂകരിക്കാനെന്നവണ്ണം, പുതിയ മാരിടൈം നിയമം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്കായി പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) മാത്രം അവകാശപ്പെട്ടിരുന്ന ആയുധ ഉപയോഗത്തിനാണു തീരസംരക്ഷണ സേനയെക്കൂടി ചുമതലപ്പെടുത്തിയത്. സൈനിക തന്ത്രത്തിലെ നയപരമായ മാറ്റവും ഇതിലൂടെ ലക്ഷ്യമിടുന്നു. മറ്റു രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ദക്ഷിണാ ചൈനാ കടലിൽ സൈനികമായും അധികാരം ഉറപ്പിക്കാനാണു നീക്കമെന്നു വ്യക്തം.

ചൈനയുടെ നീക്കത്തെ ഗൗരവത്തോടെയാണു യുഎസ് വീക്ഷിക്കുന്നത്. ‘‘വളരെ ആശങ്കാജനകമാണിത്. നിയമം നടപ്പിലാക്കിയാൽ, ദക്ഷിണ ചൈനാ കടലിൽ അസ്ഥിരതയ്ക്കും സംഘർഷങ്ങൾക്കും അടിത്തറ പാകുന്നതാകും അത്.’’– പസഫിക്കിലെ യുഎസ് കോസ്റ്റ് ഗാർഡ് വൈസ് അഡ്മിറൽ മൈക്കിൾ മക്അലിസ്റ്റർ അഭിപ്രായപ്പെട്ടു. തർക്ക ദ്വീപുകളിന്മേലുള്ള ചൈനയുടെ അവകാശവാദങ്ങളെ തള്ളുന്ന യുഎസ്, മേഖലയിൽ സ്വാതന്ത്രമായ സമുദ്രസഞ്ചാരം സാധ്യമാകണമെന്ന നിലപാടിലാണ്. അതിനാൽത്തന്നെ പുതിയ നിയമത്തെയും ഗൗനിക്കാൻ യുഎസ് ഒരുങ്ങിയേക്കില്ലെന്നാണു റിപ്പോർട്ട്.

പീപ്പിൾസ് ലിബറേഷൻ ആർമി (ഫയൽ ചിത്രം)

∙ കാഹളം മുഴക്കി യുഎസ് പടക്കപ്പലുകൾ

യുഎസ് സേനയുടെ വിമാനവാഹിനി കപ്പലുകളും അനേകം യുദ്ധക്കപ്പലുകളും ചൈനയെ വെല്ലുവിളിച്ചു പലപ്പോഴായി ദക്ഷിണ ചൈനാ കടലിൽ പ്രത്യക്ഷപ്പെടുകയും സൈനികാഭ്യാസം നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ, പസഫിക് സമുദ്രത്തിൽനിന്നു യു‌എസ്‌എസ് നിമിറ്റ്സ്, യു‌എസ്‌എസ് റൊണാൾഡ് റീഗൻ എന്നീ വിമാനവാഹിനി കപ്പലുകൾ ഇവിടെ സാന്നിധ്യമറിയിച്ചു. ‘‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികൾക്കും പങ്കാളികൾക്കും സ്പഷ്ടമായി തന്നെ ബോധ്യപ്പെടുത്തുകയാണു സൈനികപ്രകടനം കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.’’– അന്നു യുഎസ് സേനാ ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെ.

ഒരേ സമയം മൂന്നു വൻ വിമാനവാഹിനി കപ്പലുകളുടെ അസാധാരണ സേനാവിന്യാസവുമായി ദക്ഷിണ ചൈനാക്കടലിൽ യുഎസ് മുൻപും ചൈനയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ‘‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിച്ചത്; പസഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ച്, ക്സിഷാ– നാൻഷാ ദ്വീപുകളിലെ (പാരാസെൽ – സ്പ്രാറ്റ്ലി) ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയും അവരുടെ ഉദ്ദേശ്യമാണ്.’’– ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ദക്ഷിണ ചൈനാ കടൽ (ഫയൽ ചിത്രം)

യുഎസിനു മറുപടിയായി ചൈന മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിരുന്നു. ദക്ഷിണ ചൈനാ കടലിലെ യുഎസ് വിമാനവാഹിനി കപ്പലുകള്‍ക്കും സൈനിക താവളങ്ങള്‍ക്കുമുള്ള കൃത്യമായ താക്കീതാണ് ഇതെന്നായിരുന്നു പ്രതിരോധ വിദഗ്ധരുടെ നിഗമനം. ഡിഎഫ്-21ഡി, ഡിഎഫ്-26ബി എന്നിവയും മിസൈലുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. കിഴക്കന്‍ തീരത്തെ സൈനിക ഭീഷണികള്‍ തകര്‍ക്കാനുള്ള ചൈനയുടെ ആയുധങ്ങളാണിവ. ഡിഎഫ്-24 ശ്രേണിയിൽ ഉൾപ്പെടുന്ന മിസൈലുകൾ ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ്. വളരെ പ്രഹരശേഷിയും വൈവിധ്യവുമുള്ള മിസൈല്‍ ശേഖരമാണു ചൈനയ്ക്കുള്ളത്. ഡിഎഫ്-21ഡി 1500 കിലോമീറ്റര്‍ സഞ്ചരിക്കും. ഡിഎഫ്-26ന് 4000 കിലോമീറ്റര്‍വരെയാണു പ്രഹരപരിധി.

∙ ജപ്പാനോട് കോർത്ത് ചൈന, ഉരസി ഇന്ത്യയും

ചൈനീസ് കപ്പലുകൾ സമുദ്രാതിർത്തി ലംഘിക്കുന്നതിൽ റെക്കോർഡ് ഇട്ടെന്നാണു ജപ്പാന്റെ പരാതി. ചൈനീസ് തീരസംരക്ഷണ സേനാ കപ്പലുകൾ ജപ്പാന്റെ സമുദ്ര മേഖലയിൽ (കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ) ഈ വർഷം 88 തവണ കടന്നുകയറിയെന്നു ജപ്പാന‍് തീരസംരക്ഷണ സേന പറയുന്നു. ഇതിന്റെ തുടർച്ചയായുള്ള സമുദ്രമേഖലയിൽ 851 ചൈനീസ് കടന്നുകയറ്റങ്ങളുമുണ്ടായി. എന്നാൽ, തീരസംരക്ഷണ കപ്പലുകൾ ദിയാവു ദ്വീപുകൾക്കു ചുറ്റും പട്രോളിങ് നടത്തുക മാത്രമാണു ചെയ്തതെന്നാണു ചൈനയുടെ മറുപടി. ജപ്പാനാണു കടന്നുകയറുന്നതെന്നും അവരെ ഒഴിവാക്കുകയാണു ചെയ്തതെന്നും ചൈന പറയുന്നു.

ഷി ചിൻപിങ്, ജോ ബൈഡൻ (ഫയൽ ചിത്രം)

നാവികസേനയുടെ കരുത്ത്‌ ലോകത്തിനു മുന്നിൽ തെളിയിച്ച് 2018 ൽ ദക്ഷിണ ചൈനാ കടലില്‍ ചൈന അഭ്യാസപ്രകടനങ്ങള്‍ നടത്തി. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാവികക്കരുത്തു തെളിയിക്കലായിരുന്നു അത്. 10,000 നാവികരും 48 യുദ്ധകപ്പലുകളും 76 യുദ്ധവിമാനങ്ങളും അന്നത്തെ പ്രകടനങ്ങളില്‍ പങ്കാളികളായി. കടലിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരായ ആസിയാന്‍ കൂട്ടായ്മയുടെ വികാരം ഇന്ത്യയും ഏറ്റെടുത്തു. ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും എതിരായാണ് ഇന്ത്യ–യുഎസ്–ജപ്പാൻ–ഓസ്ട്രേലിയ സഖ്യരൂപീകരണമുണ്ടായത്.

‘‘മുന്നറിയിപ്പില്ലാതെ വരുന്ന കപ്പലുകൾ, ചൈനയുടെ സമുദ്രാതിർത്തി അതിക്രമിക്കുന്ന ഗുരുതര പ്രകോപനമായി കണക്കാക്കപ്പെടും. ആക്രമണകാരികളെ തുരത്താനോ, കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളാനോ ചൈനീസ് പട്ടാളത്തിന് അധികാരമുണ്ടായിരിക്കും.’’– പുതിയ നിയമത്തെപ്പറ്റി സൈനിക വിദഗ്ധനെ ഉദ്ധരിച്ച്, സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പറയുമ്പോൾ ഭയപ്പാടോടെ ചോദ്യങ്ങളുയരുന്നു. യുഎസ്, ജപ്പാൻ എന്നിവയടക്കമുള്ള ‘ശത്രുരാജ്യങ്ങളുടെ’ കപ്പലുകളേതെങ്കിലും ഈ നിയമപ്രകാരം ചൈന പിടിച്ചുവയ്ക്കുമോ? ചൈനീസ് വ്യാളി തീ തുപ്പിയാൽ യുഎസ് മിണ്ടാതിരിക്കുമോ? ഷിയുടെ തന്ത്രങ്ങളെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരിടുക കൗശലം കൊണ്ടോ, ആയുധം കൊണ്ടോ?

ഇന്ത്യ–യുഎസ്–ജപ്പാൻ–ഓസ്ട്രേലിയ സഖ്യം നടത്തിയ മലബാർ നാവികാഭ്യാസം

English Summary: China’s new maritime law may escalate tension in the South China Sea