പൂർണ ഡോസ് വാക്സീനെടുത്ത ശേഷവും കോവിഡ് പിടിപെടുന്ന ബ്രേക്ക് ത്രൂ കേസുകൾക്കുള്ള പ്രധാന കാരണം, ഡെൽറ്റ വകഭേദമാണെന്നു കേരളത്തെക്കുറിച്ചുള്ള ജനിതക പഠന റിപ്പോർട്ടിലുണ്ട്. വാക്സീനെടുത്തിട്ടു വരുന്ന കോവിഡ് കേസുകൾ കാര്യമായി പ്രശ്നമുണ്ടാക്കുന്നുമില്ല. അതേസമയം, അവ മറ്റുള്ളവർക്കു രോഗം നൽകാമെന്നതിനാൽ കരുതിയിരിക്കണം

പൂർണ ഡോസ് വാക്സീനെടുത്ത ശേഷവും കോവിഡ് പിടിപെടുന്ന ബ്രേക്ക് ത്രൂ കേസുകൾക്കുള്ള പ്രധാന കാരണം, ഡെൽറ്റ വകഭേദമാണെന്നു കേരളത്തെക്കുറിച്ചുള്ള ജനിതക പഠന റിപ്പോർട്ടിലുണ്ട്. വാക്സീനെടുത്തിട്ടു വരുന്ന കോവിഡ് കേസുകൾ കാര്യമായി പ്രശ്നമുണ്ടാക്കുന്നുമില്ല. അതേസമയം, അവ മറ്റുള്ളവർക്കു രോഗം നൽകാമെന്നതിനാൽ കരുതിയിരിക്കണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർണ ഡോസ് വാക്സീനെടുത്ത ശേഷവും കോവിഡ് പിടിപെടുന്ന ബ്രേക്ക് ത്രൂ കേസുകൾക്കുള്ള പ്രധാന കാരണം, ഡെൽറ്റ വകഭേദമാണെന്നു കേരളത്തെക്കുറിച്ചുള്ള ജനിതക പഠന റിപ്പോർട്ടിലുണ്ട്. വാക്സീനെടുത്തിട്ടു വരുന്ന കോവിഡ് കേസുകൾ കാര്യമായി പ്രശ്നമുണ്ടാക്കുന്നുമില്ല. അതേസമയം, അവ മറ്റുള്ളവർക്കു രോഗം നൽകാമെന്നതിനാൽ കരുതിയിരിക്കണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്സീനെടുത്താലും കോവിഡ് വരുമെങ്കിൽ പിന്നെന്തിനു കുത്തിവയ്പെടുക്കണം? ചോദ്യം ന്യായമാണ്. ഈ ചോദ്യം ഏറ്റവും കൂടുതൽ കേൾക്കാനിടയുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. കാരണം, രാജ്യത്തു വാക്സീനെടുത്തിട്ടും വ്യാപകമായി കോവി‍ഡ് പിടിപെടുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. എന്താണ് ഇതിലെ പ്രശ്നം ? വാക്സീനെടുത്ത ശേഷം വരുന്ന കോവിഡ് എത്രമാത്രം അപകടകാരിയാണ്? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

വാക്സീനെടുത്ത ശേഷം...

ADVERTISEMENT

സാധാരണഗതിയിൽ വാക്സീനുകൾ വികസിപ്പിക്കാൻ വർഷങ്ങളുടെ ശ്രമവും അധ്വാനവും പരീക്ഷണവുമെല്ലാം ആവശ്യമാണ്. എന്നാൽ, ലോകത്തെ നിശ്ചലമാക്കിയ കോവിഡിനെതിരെ ദ്രുതഗതിയിലായിരുന്നു വാക്സീൻ ഗവേഷണം. കണ്ടെത്തി രണ്ടു വർഷം പോലുമാകാത്ത വൈറസിനെതിരെ പത്തോളം ഫലപ്രദമായ വാക്സീനുകൾ ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നു. ഇവയുടെയൊക്കെ ഫലപ്രാപ്തിയുടെ തോത് (Efficacy) പരിശോധിച്ചാൽ നമ്മുക്കറിയാം, ഒരു വാക്സീനും 100% ഫലപ്രദമല്ല. 

എന്നു പറഞ്ഞാൽ കോവിഡിനെതിരെ നിലവിലുള്ള ഒരു വാക്സീനും കോവിഡ് ബാധയെ പൂർണമായും തടയുന്നില്ല. പിന്നെന്താണു വാക്സീൻ ചെയ്യുന്നത്? ഒരു പരിധിവരെ രോഗബാധയെ തടയുകയും രോഗത്തിന്റെ തീവ്രതയേയും മരണത്തെയും പരമാവധി ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ വാക്സീനെടുത്താലും കോവിഡ് പിടിപെടാം. ഈ രീതീയിൽ വാക്സീന്റെ രണ്ടു ഡോസും എടുത്തശേഷവും വൈറസ് പിടിപെടുമ്പോഴാണ് അവയെ ‘ബ്രേക്ത്രൂ കേസുകൾ’ എന്നു വിളിക്കുന്നത്.

എന്തുകൊണ്ട് ബ്രേക്‌ത്രൂ?

2019 അവസാനമാണ് ചൈനയിലെ വുഹാനിൽ ആദ്യമായി സാർസ് കോവ്–2 എന്ന അപകടകാരിയായ കൊറോണ വൈറസിനെ കണ്ടെത്തിയത്. ഈ വൈറസ് അപകടകാരിയെന്നു തോന്നിയ ഘട്ടത്തിൽതന്നെ ചൈന ഇതിന്റെ ജനിതക ഘടന ശ്രേണീകരിച്ചും മറ്റും ആവശ്യമായ വിവരങ്ങൾ ഗവേഷകർക്കായി ലഭ്യമാക്കി. പിന്നാലെയാണ് ഇന്ത്യയിൽ ഉൾപ്പെടെ വാക്സീൻ പരീക്ഷണങ്ങൾ തുടങ്ങിയത്. ചുരുക്കത്തിൽ ആദ്യം കണ്ടെത്തിയ കൊറോണ വൈറസിന്റെയും ഏതാണ്ട് അതേ സ്വഭാവത്തോടു കൂടിയ വകഭേദങ്ങൾക്കും എതിരെയാണ് ഇപ്പോൾ നാം ഉപയോഗിക്കുന്ന മിക്ക വാക്സീനുകളും രൂപപ്പെടുത്തിയിരിക്കുന്നത്. 

ADVERTISEMENT

എന്നാൽ, ഈ രണ്ടു വർഷത്തിനിടെ ചില വകഭേദങ്ങൾ വല്ലാത്ത ജനിതക മാറ്റത്തിനു വിധേയമായി. ഉദാഹരണം, 2020 ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം. ആദ്യ വകഭേദങ്ങൾക്കെതിരെ രൂപപ്പെടുത്തിയ വാക്സീനുകൾ ഡെൽറ്റ പോലുള്ളവയ്ക്കെതിരെയും ഫലപ്രദമാകുന്നുണ്ടെന്നു പഠനങ്ങളുണ്ടെങ്കിലും പ്രശ്നങ്ങൾ ബാക്കിയാണ്. അതിലെ പ്രധാന പ്രശ്നമാണ് വാക്സീനെടുത്ത ശേഷവും പിടിപെടുന്ന ബ്രേക്ത്രൂ കേസുകൾ.

കേരളം എന്ന ഉദാഹരണം

രണ്ടാം കോവിഡ് തരംഗം മറ്റു സംസ്ഥാനങ്ങളിൽ പതിയെ കെട്ടടങ്ങിയപ്പോഴും കേരളം പകച്ചു നിൽക്കുകയാണ്. ഇതുസംബന്ധിച്ചു വിശദമായി പഠിക്കാൻ എത്തിയ വിദഗ്ധ സംഘം സുപ്രധാനമായൊരു കാര്യം കണ്ടെത്തി. ‘ബ്രേക് ത്രൂ’ കേസുകൾ പത്തനംതിട്ട പോലുള്ള ജില്ലകളിൽ കൂടുതലാണ്. പ്രത്യേക ശ്രദ്ധ വേണം. വകഭേദം സംബന്ധിച്ച വ്യക്തതയ്ക്കായി സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണം’. ഈ മുന്നറിയിപ്പു സ്ഥിരീകരിക്കുന്ന പഠനമാണ് കഴിഞ്ഞദിവസം കേരള സർക്കാരും സിഎസ്ഐആറിനു കീഴിൽ ഡൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയും (ഐജിഐബി) ചേർന്നു നടത്തിയ പഠനത്തിലുള്ളത്.

ഡെൽറ്റയെന്ന പ്രശ്നം

ADVERTISEMENT

പൂർണ ഡോസ് വാക്സീനെടുത്ത ശേഷവും കോവിഡ് പിടിപെടുന്ന ബ്രേക്ക് ത്രൂ കേസുകൾക്കുള്ള പ്രധാന കാരണം, ഡെൽറ്റ വകഭേദമാണെന്നു കേരളത്തെക്കുറിച്ചുള്ള ജനിതക പഠന റിപ്പോർട്ടിലുണ്ട്. 155 ബ്രേക്ക്ത്രൂ കേസുകൾ (147 പേർ കോവിഷീൽഡ്, 8 പേർ കോവാക്സീൻ) പരിശോധിച്ചതിൽ 126 പേരിലും കോവിഡ് വന്നത് ഡെൽറ്റ വഴിയായിരുന്നു. മറ്റു ചിലരിൽ ഡെൽറ്റയുടെ ഉപഭേദങ്ങളും കാരണമായി. പരിശോധനയ്ക്കു വിധേയമായ 155 ബ്രേക്ക്ത്രൂ കേസുകളും വാക്സീനെടുത്ത് 16 മുതൽ 124 ദിവസത്തിനുള്ളിൽ സംഭവിച്ചവയാണ്. ഇതിൽ 151 പേരും ലക്ഷണങ്ങൾ കാട്ടി. ആർക്കും രോഗം കടുക്കുകയോ ആശുപത്രിയിലാക്കുകയോ ചെയ്യേണ്ട അവസ്ഥയുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്.

മുംബൈയിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ യുവതിക്ക് വാക്സീൻ ഡോസ് നൽകുന്നു. ചിത്രം: Sujit Jaiswal / AFP

ആശങ്കപ്പെടണോ?

വാക്സീനെടുത്തിട്ടും വൈറസ് പിടിപെടുന്ന ‘ബ്രേക്ത്രൂ’ കേസുകളെ ആശങ്കപ്പെടേണ്ടതില്ലെന്നും അതേസമയം, അവ മറ്റുള്ളവർക്കു രോഗം നൽകാമെന്നതിനാൽ കരുതിയിരിക്കണമെന്നുമാണ് ജനിതക ഗവേഷണ രംഗത്തെ വിദഗ്ധർ പറയുന്നത്. രോഗതീവ്രത കുറയ്ക്കാൻ വാക്സീനുകൾക്ക് കഴിയുമെന്നതിനാലാണിത്. വാക്സീനെടുത്തിട്ടു വരുന്ന കോവിഡ് കേസുകൾ കാര്യമായി പ്രശ്നമുണ്ടാക്കുന്നുമില്ല. അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ ചെയ്യാവുന്നത് എല്ലാവരും വാക്സീനെടുക്കുകയെന്നതാണ്. അല്ലാത്തപക്ഷം, വാക്സീൻ എടുത്തശേഷവും വൈറസ് പിടിപെടുന്ന ഒരാൾ അയാൾക്കു ഗുരുതരമായില്ലെങ്കിലും വാക്സീനെടുക്കാത്തവർക്കു (പ്രത്യേകിച്ചു പ്രായമായവരിലും മറ്റു ഗുരുതര രോഗമുള്ളവരിലും) വൈറസിനെ പകർന്നു നൽകാൻ കാരണമാകും. ഇതിനെയാണ് കരുതിയിരിക്കേണ്ടത്.

കേരളമെന്ന വിജയം

എന്തുകൊണ്ടാണ് കേരളത്തിൽ ബ്രേക്ത്രൂ കേസുകൾ കൂടുതൽ എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. ഒന്ന്, ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം. മറ്റൊന്ന്, കേരളം വളരെ പെട്ടെന്ന് വാക്സീൻ നൽകുന്നുവെന്ന വിജയമാതൃക കൂടിയുണ്ട്. 100 % പേർക്കും വാക്സീൻ ലഭ്യമായിക്കഴിഞ്ഞാൽ പിന്നീട് റിപ്പോർട്ടു ചെയ്യപ്പെടുന്ന എല്ലാ കേസുകളും ബ്രേക്ക് ത്രൂ കേസുകളായിരിക്കും. അപ്പോൾ 100% ബ്രേക്ക്ത്രൂ കേസുകൾ എന്നു വിളിക്കേണ്ടി വരും. കേരളത്തിൽ വൈറസ് വ്യാപനം ഇപ്പോഴും അതിന്റെ പാരമ്യത്തിൽ എത്തിയിട്ടില്ലെന്ന പ്രശ്നത്തെ കൂടി ഇതിനൊപ്പം കാണണം. അതേസമയം, വാക്സീൻ കുത്തിവയ്പ് കാര്യമായി പുരോഗമിക്കുകയും ചെയ്യുന്നു. 

കൊച്ചിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വാക്സീൻ സ്വീകരിക്കാൻ എത്തിയ ആളുകൾ. ചിത്രം: Arunchandra BOSE / AFP

ഇതിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ നല്ലൊരു ശതമാനം ബ്രേക്ക്ത്രൂ കേസുകളാകാം. മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി മെച്ചമാകുന്നതു കോവിഡ് അവിടെ നേരത്തേ തന്നെ പാരമ്യത്തിൽ എത്തിയെന്നതു കൊണ്ടാണ്. രണ്ടു ഡോസും എടുത്തശേഷവും കോവിഡ് പിടിപെട്ട ഒരു ലക്ഷത്തോളം കേസുകൾ രാജ്യത്താകെയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ പകുതിയും കേരളത്തിലാണ്. ആദ്യ ഡോസ് എടുത്തവരിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തിൽ ഒരു ലക്ഷത്തോളമുണ്ടെന്നാണ് കണക്ക്.

പുതിയ വകഭേദങ്ങളെ ഭയക്കണോ?

നിലവിൽ ആശങ്കയ്ക്കു വകയില്ലെങ്കിലും ‘എവൈ.1’ പോലെ ഡെൽറ്റ വകഭേദത്തിന്റെ ഉപഭേദങ്ങൾ കേരളത്തിൽ കൂടുന്നതായി ഐജിഐബിയുടെ ജനിതക ശ്രേണീകരണ റിപ്പോർട്ടിലുണ്ട്. തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റയും അതിന്റെ ഉപഭേദങ്ങളുമാണു സംസ്ഥാനത്തു കൂടുതലുള്ളത്. അതേസമയം, മറ്റു പുതിയ വകഭേദങ്ങളുടെ സാന്നിധ്യമില്ലെന്നതും ആശ്വാസം നൽകുന്നു. 

‘എവൈ.1’ പോലുള്ള ഡെൽറ്റയുടെ ഉപവിഭാഗങ്ങൾ കൂടുതൽ ആശങ്ക നൽകുന്നതാണെന്നതിനു തെളിവില്ലെങ്കിലും ഇവയുടെ വർധനയും വ്യാപനവും കൂടുതൽ സൂക്ഷ്മതയോടെ നിരീക്ഷിക്കണമെന്ന് ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളത്തിലെമ്പാടും ഡെൽറ്റയുടെയോ അതിന്റെ ഉപഭേദങ്ങളുടെയോ സാന്നിധ്യമുണ്ട്. ത്രീവവ്യാപന സ്വാഭവമുള്ളതിനാൽ മുതിർന്ന പൗരന്മാർക്കു വാക്സീൻ ഉറപ്പാക്കുകയെന്നതാണ് അടിയന്തരമായി ചെയ്യാവുന്ന കാര്യം. മറ്റു കോവിഡ് ജാഗ്രത നടപടികളും തുടരണമെന്നും ഡോ. വിനോദ് പറഞ്ഞു.

English Summary: Does Covid19 Breakthrough Cases Pose a Concern to India? Especially Kerala?