കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ എറണാകുളം സിപിഎമ്മില്‍ കൂട്ടനടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.മണിശങ്കറിനെ | CPM | Kerala Assembly Election | ck manishankar | poll campaign lapses | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ എറണാകുളം സിപിഎമ്മില്‍ കൂട്ടനടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ചു പാർട്ടി നടത്തിയ പരിശോധനയ്ക്കു ശേഷമാണു നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം സി.എം.സുന്ദരനെ ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി.വിന്‍സന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി.

കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ രണ്ടു പദവികളിൽനിന്നും നീക്കി. തൃപ്പൂണിത്തുറയിലെ തോല്‍വിയിൽ സി.എന്‍.സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണിനെയും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി.മോഹനനെതിരെയുള്ള നടപടി പരസ്യ ശാസനയിലൊതുക്കി.

ADVERTISEMENT

ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണു തീരുമാനം. നേരത്തെ നടത്തിയ അന്വേഷണത്തിൽ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൽ വിശദീകരണം നൽകാന്‍ ഒരാഴ്ച സമയം നൽകിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാതെ വന്നതിനാലാണു നടപടിയെടുത്തത്.

English Summary: CPM action against leaders over election campaign lapses