'ബുദ്ധിമാനാണ് സൂരജ്. പാമ്പിന്റെ സ്വഭാവം നന്നായി അറിയാം. 5 ദിവസം നീണ്ട ചോദ്യംചെയ്യലിൽ സൂരജ് പിടിച്ചു നിന്നു. പാമ്പുകളെക്കുറിച്ച് സൂരജ് പഠനം നടത്തിയത് ഫോണിലാണ്. സൂരജ് അണലികളെ കുറിച്ചു പഠിക്കുന്നു. ഉത്രയെ അണലി കടിക്കുന്നു. അതോടെ അണലി പഠനം സൂരജ് നിർത്തി..'...Uthra Murder Case, Kerala Snakebite Murder

'ബുദ്ധിമാനാണ് സൂരജ്. പാമ്പിന്റെ സ്വഭാവം നന്നായി അറിയാം. 5 ദിവസം നീണ്ട ചോദ്യംചെയ്യലിൽ സൂരജ് പിടിച്ചു നിന്നു. പാമ്പുകളെക്കുറിച്ച് സൂരജ് പഠനം നടത്തിയത് ഫോണിലാണ്. സൂരജ് അണലികളെ കുറിച്ചു പഠിക്കുന്നു. ഉത്രയെ അണലി കടിക്കുന്നു. അതോടെ അണലി പഠനം സൂരജ് നിർത്തി..'...Uthra Murder Case, Kerala Snakebite Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ബുദ്ധിമാനാണ് സൂരജ്. പാമ്പിന്റെ സ്വഭാവം നന്നായി അറിയാം. 5 ദിവസം നീണ്ട ചോദ്യംചെയ്യലിൽ സൂരജ് പിടിച്ചു നിന്നു. പാമ്പുകളെക്കുറിച്ച് സൂരജ് പഠനം നടത്തിയത് ഫോണിലാണ്. സൂരജ് അണലികളെ കുറിച്ചു പഠിക്കുന്നു. ഉത്രയെ അണലി കടിക്കുന്നു. അതോടെ അണലി പഠനം സൂരജ് നിർത്തി..'...Uthra Murder Case, Kerala Snakebite Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ‘മലപ്പുറം കത്തി, സ്റ്റെൻഗൺ, കുന്തം... ഏത് ആയുധം കൊണ്ടുപോലും കൊല്ലാം’ നാടോടിക്കാറ്റിൽ 'പ്രഫഷനൽ കില്ലർ' പവനായി പറയുന്നതാണ് ഈ ആയുധങ്ങൾ. എന്നാൽ പവനായി പോലും ചിന്തിക്കാത്ത ആയുധം ഉപയോഗിച്ചാണ് സൂരജ് സ്വന്തം ഭാര്യ ഉത്രയെ കൊന്നത്. ആരും ഭയക്കുന്ന മൂർഖൻ പാമ്പാണ് സൂരജിന്റെ ആയുധം.

‘ഹോമിസൈഡൽ സ്നേക്ക് ബൈറ്റ്’ അല്ലെങ്കിൽ ‘പാമ്പിനെക്കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകം. രാജ്യാന്തര കുറ്റാന്വേഷണ ശാസ്ത്ര രംഗത്ത് ഉത്ര വധക്കേസ് പുതിയ കൊലപാതക രീതിയും അവയുടെ അന്വേഷണവും വിവരിക്കുന്ന പാഠപുസ്തകമാണ്. പാമ്പ് എന്ന പ്രകൃതിദത്ത ആയുധം ഉപയോഗിച്ച് എതിരാളിയെ എങ്ങനെ കൊല്ലാമെന്നും ആ കൊലപാതകം അന്വേഷിച്ചു കണ്ടെത്താമെന്നും ഉത്ര വധക്കേസ് വിവരിക്കുന്നു.

ADVERTISEMENT

കേസ് അന്വേഷണത്തിലെ ഓരോ നിമിഷവും കുറ്റാന്വേഷണ പാഠ പുസ്തകത്തിലെ ഓരോ അധ്യായമാണ്. അടുത്തുതന്നെ ഉത്ര വധക്കേസ് അന്വേഷണം പൊലീസ് കുറ്റാന്വേഷണ ജേണലിൽ പ്രസിദ്ധീകരിക്കും. എങ്ങനെയാണ് ഉത്ര വധക്കേസിൽ അന്വേഷണം നടത്തിയത്? ഉത്ര കേസ് അന്വേഷണത്തിന്റെ ഉള്ളുകള്ളികൾ അന്വേഷണത്തിനു നേതൃത്വം നൽകിയ എസ്പി ഹരിശങ്കർ മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തുന്നു. കേസന്വേഷണ വേളയിൽ കൊല്ലം റൂറൽ എസ്പിയായിരുന്നു ഹരിശങ്കർ. നിലവിൽ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഐജിയാണ്.

ഉത്രയുടെ മരണത്തിൽ സംശയം തോന്നാൻ കാരണമെന്താണ്?

അസിസ്റ്റന്റ് ഐജി ഹരിശങ്കർ.

ഉത്രയെ രണ്ടു വട്ടം പാമ്പു കടിച്ചുവെന്നതിൽ അസ്വാഭാവികത തോന്നിയിരുന്നു. സംശയവും തുടർന്നു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയെങ്കിലും കൊലപാതകം സംശയിക്കാവുന്ന സൂചനകളൊന്നും ലഭിച്ചില്ല. സ്പെഷൽ ബ്രാഞ്ച് വഴി വിവരങ്ങൾ തിരക്കിക്കൊണ്ടിരുന്നു. സൂരജ് മുൻകൈ എടുത്ത് ഉത്രയുടെ വീട്ടിൽ സർപ്പപൂജ നടത്തിയ വിവരം അറിഞ്ഞു. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഉത്രയുടെ അച്ഛൻ പരാതിയുമായി വന്നു. സൂരജിനെ കുറിച്ചാണ് പരാതി. പണത്തിനോട് ആർത്തിയുണ്ട്. ഉത്രയുടെ മരണത്തിൽ ഏതെങ്കിലും തരത്തിൽ സൂരജ് സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് അച്ഛന്റെ സംശയം. ഇതോടെ പൊലീസിന്റെ സംശയവും ബലപ്പെട്ടു. അന്വേഷണം ആരംഭിച്ചു.

ഉത്രയുടേത് പാമ്പു കടിച്ചുള്ള മരണമല്ല എന്ന സംശയം ബലപ്പെടാൻ കാരണം എന്താണ്?

ADVERTISEMENT

രണ്ടു വട്ടമാണ് ഉത്രയെ പാമ്പു കടിച്ചത്. ആദ്യം അണലി പിന്നീട് മൂർഖൻ. ആദ്യം സൂരജിന്റെ വീട്ടിലും പിന്നീട് ഉത്രയുടെ വീട്ടിലും. രണ്ടിടത്തും നടത്തിയ സ്ഥല പരിശോധന സംശയങ്ങൾ ദുരീകരിച്ചു. സ്ഥലപരിശോധനയ്ക്ക് ഒപ്പം പാമ്പുകളുടെ സ്വഭാവം സംബന്ധിച്ചും പഠിച്ചു. അതോടെ പാമ്പു കടിച്ചുള്ള മരണത്തിൽ പൊരുത്തക്കേടു കണ്ടെത്തി. ഉത്രയെ അണലി കടിച്ചത് വീടിന്റെ ഒന്നാംനിലയിൽ വച്ചാണ്. റസൽ വൈപ്പർ വിഭാഗത്തിൽപ്പെട്ട അണലി മരത്തിൽ കയറില്ല. അണലി കടിക്കുന്നത് തറയിൽ വച്ചാണ്. അല്ലെങ്കിൽ ആരെങ്കിലും അണലിയെ മുകളിൽ എത്തിക്കണം. അന്ന് സൂരജിന്റെ വീട്ടിൽ പരിശോധന നടക്കുമ്പോൾ സൂരജിന്റെ അമ്മ വന്നു. ജനലിനു സമീപത്തെ മരക്കൊമ്പ് കാണിച്ച് പൊലീസിനോട് പറഞ്ഞു. ഈ മരക്കൊമ്പ് വഴിയാണ് പാമ്പു വന്നത്. അത് വെട്ടിക്കളയാൻ  നേരത്തേ സൂരജിനോട് പറഞ്ഞതാണെന്നും അമ്മ പറഞ്ഞു. അതിനു ശേഷം പൊലീസ് അയൽക്കാരെ കണ്ടപ്പോൾ കള്ളി പൊളിഞ്ഞു. ആ മരക്കൊമ്പ് അടുത്ത കാലത്ത് ചായ്ച്ചു നിർത്തിയതാണെന്ന് അയൽക്കാർ മൊഴി നൽകി. അതോടെ സംശയം ബലപ്പെട്ടു.

രണ്ടാമത്തേത് മൂർഖനാണ്. ഉത്രയുടെ വീട്ടിലാണ് അപകടം. അവിടെ എങ്ങനെ പാമ്പ് എത്തി? വാതിലിനു  പുറമേ 2 ജനലും 3 വെന്റിലേറ്ററും മുറിക്കുണ്ട്. 2 മീറ്റർ പൊക്കത്തിലാണ് വെന്റിലേറ്റർ. 150 സെന്റിമീറ്റർ ഉയരത്തിലാണ് ജനലുകൾ. ഇവിടെ ഞങ്ങൾ വെറ്ററിനറി മേഖലയിലെ വിദഗ്ധരുടെ സഹായം തേടി. മൂർഖന് സ്വന്തം നീളത്തിന്റെ മുന്നിലൊന്ന് മാത്രമേ സ്വയം പൊങ്ങാൻ കഴിയൂ. ഉത്രയെ കടിച്ച പാമ്പിന്റെ നീളം 150 സെന്റിമീറ്ററാണ്. അതിനാൽ 50 സെന്റിമീറ്ററിൽ കൂടുതൽ പാമ്പിന് പൊങ്ങാൻ കഴിയില്ല.

മൂർഖൻ ഇരപിടിക്കുന്നത് രാത്രി 6 മുതൽ 8 വരെയാണ്. അതു കഴിഞ്ഞാൽ മൂർഖൻ വിശ്രമത്തിലാകും. പ്രകോപനമില്ലാതെ മൂർഖൻ കടിക്കില്ല. മൂർഖന് വിഷം ഉണ്ടായി വരാൻ സമയം എടുക്കും. അതിനാൽ വളരെ പിശുക്കോടെയാണ് മൂർഖൻ വിഷം ഉപയോഗിക്കുക. ശത്രുവിനെ പേടിപ്പിക്കുക, വിഷമില്ലാതെ കടിക്കുക, വിഷം ചെറിയ അളവിൽ ഉപയോഗിക്കുക, ശരിക്കും വിഷം കുത്തിവച്ച് കടിക്കുക എന്നിവയാണ് മൂർഖന്‍ കടിക്കുന്നതിന്റെ രീതി. ഉത്രയെ രണ്ടു വട്ടം വിഷത്തോടെ മൂർഖൻ കടിച്ചു. ഒന്നാംനിലയിൽ കയറിക്കടിച്ച  അണലിയും പാതിരാത്രി രണ്ടു വട്ടം വിഷം വച്ച് കടിച്ച മൂർഖനും ഞങ്ങളുടെ സംശയം ദൃഢമാക്കി. പാമ്പ് സ്വയം കടിച്ചതല്ല. മറിച്ച് ആരോ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണ്.

അന്വേഷണം സൂരജിലേക്ക് എത്തിയത് എങ്ങനെയാണ്?

ADVERTISEMENT

സൂരജിനെ കുറിച്ച് നേരത്തെ പരാതിയുണ്ടല്ലോ. ആദ്യ സംശയം സുരജിലേക്കായി. വന്യജീവികളോട് കമ്പമുണ്ട് സൂരജിന്. ആട്, മുയൽ, നായ തുടങ്ങി എല്ലാം വീട്ടിലുണ്ട്. ഉത്രയുടെ മരണത്തിന് ആറ് മാസം മുൻപ് സൂരജിന്റെ വീട്ടിൽ പാമ്പിനെ കൊണ്ടു വന്നു പ്രദർശിപ്പിച്ചുവെന്ന വിവരം അറിഞ്ഞു. പാമ്പു പിടുത്തക്കാരനായ സുരേഷിനെ കണ്ടെത്തി. സൂരജിന് പാമ്പിനെ നൽകിയതായും തിരികെ വാങ്ങിയതായും സുരേഷ് സമ്മതിച്ചു. സുരേഷും സൂരജും പലവട്ടം ഫോണിൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ നേരിട്ട് കണ്ടത് രണ്ടു വട്ടം മാത്രം. അത് ഉത്രയെ പാമ്പു കടിക്കുന്നതിനു തൊട്ടു മുൻപാണ്. അതോടെ പാമ്പിനെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചതാണെന്ന് ഉറപ്പായി. എന്നാൽ സൂരജ് ഇക്കാര്യം തുടക്കത്തിൽ സമ്മതിച്ചില്ല.

കൊല നടത്തിയത് സൂരജാണെന്ന് ഉറപ്പിച്ചത് എങ്ങനെയാണ്. എപ്പോഴാണ് സൂരജ് കുറ്റം സമ്മതിക്കുന്നത്?

തെളിവെടുപ്പിനായി സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ എത്തിച്ചപ്പോൾ. ഫയൽ ചിത്രം. മനോരമ

ബുദ്ധിമാനാണ് സൂരജ്. പാമ്പിന്റെ സ്വഭാവം നന്നായി അറിയാം. 5 ദിവസം നീണ്ട ചോദ്യംചെയ്യലിൽ സൂരജ് പിടിച്ചു നിന്നു. പാമ്പിനെ വാങ്ങിയെന്നതു സത്യമാണെന്ന് സൂരജ് ആവർത്തിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തിരികെ കൊടുത്തു. അണലി ഒന്നാം നിലയിൽ കയറി കടിക്കില്ലെന്നും സൂരജിന് അറിയാം. ഉത്രയെ കുളിമുറിയിൽ വച്ചാണ് അണലി കടിച്ചതെന്നാണ് സൂരജിന്റെ മറുപടി. പക്ഷേ സൂരജിന്റെ മൊബൈൽ ഫോൺ വേണ്ട തെളിവുകൾ നൽകി. പാമ്പുകളെക്കുറിച്ച് സൂരജ് പഠനം നടത്തിയത് ഫോണിലാണ്. സൂരജ് അണലികളെ കുറിച്ചു പഠിക്കുന്നു. ഉത്രയെ അണലി കടിക്കുന്നു. അതോടെ അണലി പഠനം സൂരജ് നിർത്തി. മൂർഖനെ കുറിച്ച് സൂരജ് പഠിച്ചു. ഉത്രയെ മൂർഖൻ കടിച്ചു. എന്തിനാണ് ഈ രണ്ടു പാമ്പുകളെ കുറിച്ച് പഠിച്ചത് ? എന്തിനാണ് പഠനം നിർത്തിയത്. ഈ ചോദ്യങ്ങൾക്ക് സൂരജിന് വ്യക്തമായ ഉത്തരം നൽകാനായില്ല.

പാമ്പ് ഇഴഞ്ഞു വന്നു കടിച്ചുവെന്നാണ് സൂരജിന്റെ പ്രതിരോധം. ഇര വിഴുങ്ങിയാൽ ഒരാഴ്ചയോളം പാമ്പിന്റെ വയറ്റിൽ ഇരയുടെ അവശിഷ്ടങ്ങൾ കാണും. ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. വയറ്റിൽ ഒന്നുമില്ല. അതിനർഥം പാമ്പ് ഇഴഞ്ഞു വന്നതല്ല. ആരോ കുപ്പിയിൽ കുറച്ചു ദിവസമായി സൂക്ഷിച്ചതാണ്. ഈ തെളിവുകൾക്ക് മുന്നിൽ സൂരജ് പതറി. കുറ്റം സമ്മതിച്ചു.

പാമ്പു സ്വയം കടിച്ചതല്ല പാമ്പിനെ കൊണ്ട് സൂരജ് കടിപ്പിച്ചതാണ് എന്നാണ് പൊലീസിന്റെ വാദം. ഹോമിസൈഡൽ സ്നേക്ക് ബൈറ്റ് എന്ന പുതിയ കൊലപാതക രീതിയാണ് പൊലീസിന്റെ വാദം. ഇത് എങ്ങനെ തെളിയിക്കും?

ദൃക്സാക്ഷികളില്ലാത്ത കേസാണ്. സാഹചര്യത്തെളിവുകൾ മാത്രം. ഹോമിസൈഡൽ സ്നേക്ക് ബൈറ്റ് തെളിയിക്കാൻ കഴിയും. അതിനാണ് ഡമ്മിയിൽ പാമ്പിനെ കടിപ്പിച്ച് പരീക്ഷണം നടത്തിയത്. നാഷണൽ സെന്റർ ഫോർ ബയോ ടെക്നോളജി ഇൻഫർമേഷൻ പാമ്പുകളുടെ കടിയെ കുറിച്ചു പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ പാമ്പിന്റെയും കടിയുടെ അകലം സംബന്ധിച്ചു കൃത്യമായ കണക്കുണ്ട്. 180 സെന്റിമീറ്റർ നീളമുള്ള പാമ്പ് സ്വാഭാവികമായി കടിക്കുന്നത് 2 സെന്റിമീറ്റർ അകലത്തിലാണ്. രണ്ട് കടിപ്പാടുകൾ തമ്മിലുള്ള അകലം 2 സെന്റമീറ്റർ. ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്ററാണ് നീളം. ഉത്രയുടെ ദേഹത്തെ കടിയുടെ നീളം 2.5 സെന്റിമീറ്റർ, 2.8 സെന്റിമീറ്റർ എന്നി ക്രമത്തിലാണ്. ഇത് അസ്വാഭാവിക പാമ്പുകടിയാണ്. 

പാമ്പിനെ ആരോ പിടിച്ച് ബലമായി മറ്റൊരാളെ കടിപ്പിക്കുമ്പോഴാണ് തലയോട്ടി വികസിച്ച് കടിയുടെ പാടുകൾ തമ്മിലുള്ള അകലം കൂടുന്നത്. ഇത് ശാസ്ത്രീയമായ തെളിവാണ്. ഡമ്മിയിൽ നടത്തിയ പരീക്ഷണവും ഇതാണ്. പാമ്പ് സ്വയം കടിക്കുന്നതും പിടിച്ചു കടിപ്പിക്കുന്നതും രേഖപ്പെടുത്തി. ശാസ്ത്രീയമായ കണ്ടെത്തലിനെ ശരി വയ്ക്കുന്നതാണ് ഡമ്മി പരീക്ഷണം. അവയുടെ വീഡിയോ എടുത്തു. കോടതിയിൽ ഹാജരാക്കി. ആറടി നീളമുള്ള മൂർഖനു പോലും രണ്ട് സെന്റിമീറ്റർ അകലത്തിൽ കൂടുതൽ കടിക്കാൻ കഴിയില്ല. ഇവിടെ അഞ്ചടി നീളമുള്ള മൂർഖനാണ് 2.5 സെമി, 2.8 സെമി അകലത്തിൽ ഉത്രയെ കടിച്ചത്. അങ്ങനെ കടിക്കണമെങ്കിൽ പാമ്പിനെ ആരോ തലയിൽ പിടിച്ചു കടിപ്പിച്ചു. ഉത്ര കൊല്ലപ്പെട്ട സമയത്ത് സൂരജ് മാത്രമാണ് ആ മുറിയിലുള്ളത്. ഇതാണ് പ്രധാന തെളിവ്.

സൂരജ് പാമ്പിനെ കൊണ്ടു വന്ന് കടിപ്പിച്ചുവെന്ന് എങ്ങനെ തെളിയിക്കും? പാമ്പിന് ഡിഎൻഎ പരിശോധന നടത്തിയിരുന്നല്ലോ?

ഉത്ര താമസിച്ചിരുന്ന മുറി. ഫയൽ ചിത്രം: മനോരമ

പാമ്പിനെ സൂരജിന് നൽകിയെന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ട്. കേസിൽ സുരേഷ് മാപ്പുസാക്ഷിയാണ്. പാമ്പിനെ കുറിച്ച് സൂരജ് നടത്തിയ അന്വേഷണങ്ങൾ മൊബൈൽ ഫൊറൻസിക് തെളിവാണ്. പാമ്പിനെ കൈകാര്യം ചെയ്യാൻ സൂരജിനറിയാമെന്നതിനും തെളിവുണ്ട്. സുരേഷ് നൽകിയ പാമ്പാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. സൂരജ് പാമ്പിനെ സൂക്ഷിച്ച ഡപ്പ കിട്ടി. ഇതിലെ അവശിഷ്ടത്തിൽ നിന്നു ലഭിച്ച ഡിഎൻഎയും പാമ്പിന്റെ പോസ്റ്റ് മോർട്ടം സമയത്ത് ശേഖരിച്ച ഡിഎൻഎയും ഒന്നാണ്. 

പാമ്പ് കടിച്ചാൽ ആരും വേദന കൊണ്ട് പുളയും. കിടന്ന് ഉറങ്ങാൻ കഴിയില്ല. ഉത്ര കടിയേറ്റ വിവരം അറിഞ്ഞില്ല. ഉത്രയ്ക്ക് 12 സെട്രിസിൻ ഗുളിക നൽകിയതായി കണ്ടെത്തി. സെട്രിസിൻ മയക്കം ഉണ്ടാക്കുന്ന ഗുളികയാണ്. ഉത്രയുടെ പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവ പരിശോധനയിൽ ഇതു തെളിഞ്ഞു. പാമ്പ് സ്വയം കടിച്ചതല്ല, മറിച്ച് കടിപ്പിച്ചതാണെന്ന് ഡമ്മി പരീക്ഷണത്തിൽ തെളിഞ്ഞു. സൂരജും ഉത്രയും മാത്രമാണ് മരണ സമയത്ത് ഒപ്പമുണ്ടായിരുന്നത്. ഈ തെളിവുകളിലൂടെയാണ് കൊലപാതകം തെളിയിക്കുന്നത്.

English Summary: Exclusive Interview with former Kollam Rural SP Harisankar who Investigated Uthra's Snakebite Murder Case