നോക്കുകൂലി നിരോധിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതിയിൽ അടക്കം ഒട്ടേറെ പരാതികളാണ് എത്തുന്നത്. നോക്കുകൂലി എന്ന വാക്കുപോലും ഇനി കേൾക്കരുതെന്നു വാക്കാൽ കോടതി പറഞ്ഞു നോക്കുകൂലി വേരോടെ പിഴുതെറിയണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്....Nokkukooli in Kerala

നോക്കുകൂലി നിരോധിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതിയിൽ അടക്കം ഒട്ടേറെ പരാതികളാണ് എത്തുന്നത്. നോക്കുകൂലി എന്ന വാക്കുപോലും ഇനി കേൾക്കരുതെന്നു വാക്കാൽ കോടതി പറഞ്ഞു നോക്കുകൂലി വേരോടെ പിഴുതെറിയണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്....Nokkukooli in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോക്കുകൂലി നിരോധിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതിയിൽ അടക്കം ഒട്ടേറെ പരാതികളാണ് എത്തുന്നത്. നോക്കുകൂലി എന്ന വാക്കുപോലും ഇനി കേൾക്കരുതെന്നു വാക്കാൽ കോടതി പറഞ്ഞു നോക്കുകൂലി വേരോടെ പിഴുതെറിയണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്....Nokkukooli in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എത്ര അടച്ചുവച്ചാലും മൂടി തുറന്ന് പുറത്തുവരുന്ന ഭൂതംപോലെയാണു കേരളത്തിലെ നോക്കുകൂലി പ്രശ്നം. നോക്കുകൂലി നിരോധിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതിയിൽ അടക്കം ഇതു സംബന്ധിച്ച ഒട്ടേറെ പരാതികളാണ് എത്തുന്നത്. ഇതിനിടെയാണു നോക്കുകൂലിക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷ വിമർശനം ഉയർത്തിയത്. നോക്കുകൂലി എന്ന വാക്കുപോലും ഇനി കേൾക്കരുതെന്നു കോടതി വാക്കാൽ പറഞ്ഞു. നോക്കുകൂലി വേരോടെ പിഴുതെറിയണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.

എന്നാൽ നോക്കുകൂലിക്കെതിരെ സ്വീകരിച്ച നടപടികൾ പരിശോധിച്ചാൽ എന്തുകൊണ്ടു കേരളത്തിൽ ഇനിയും നോക്കുകൂലി എന്ന അസാധാരണമായ കൂലി തുടരുന്നെന്ന് സംശയം തോന്നും. 2018നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തുവെന്നു സർക്കാർ അറിയിച്ചെങ്കിലും യഥാർഥത്തിൽ നൂറുകണക്കിനു കേസുകളുണ്ടെന്നാണു കോടതി പ്രതികരിച്ചത്. ഇതുസംബന്ധിച്ച് ഒട്ടേറെ ഹർജികളാണു ഹൈക്കോടതിയിൽ എത്തുന്നത്. യഥാർഥത്തിൽ കൺസിലിയേഷൻ ഓഫിസറുടെ ജോലി ചെയ്യുന്നതും ചുമട്ടുതൊഴിലാളി നിയമം കൂടുതൽ ഉപയോഗിക്കുന്നതും കോടതിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ADVERTISEMENT

നിയമമൊക്കെയുണ്ട്, പക്ഷേ...

ചുമട്ടുതൊഴിലാളികൾക്കായി കൃത്യമായ നിയമവും ക്ഷേമ ബോർഡും പതിറ്റാണ്ടുകൾക്കു മുൻപേ ആരംഭിച്ച സംസ്ഥാനമാണു കേരളം. ഈ രംഗത്തു കാലാകാലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ച് നിയമത്തിലും ഭേദഗതി വരുത്തിയിരുന്നു. 1978ലാണ് കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് നിയമം വന്നത്. 1980ൽ നടപ്പാക്കി. നിയമം നിലവിൽവന്നിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഇതു സംബന്ധിച്ച് ഒട്ടേറെ വിഷയങ്ങൾ ഉയർന്നുവരികയാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

കേരളത്തിൽ നാഴികകല്ലായ ഒന്നാണ് ഈ നിയമം. അസംഘടിതരായ, ചൂഷണത്തിനു വിധേയരായ ദരിദ്രരായ തൊഴിലാളികളുടെ തൊഴിൽ മേഖലയിൽ വേണ്ട നിയന്ത്രണങ്ങൾ എന്ന അഭിനന്ദനീയമായ ലക്ഷ്യത്തോടെ നടപ്പാക്കിയ നിയമമാണിത്. തൊഴിൽ നൽകൽ, തൊഴിൽ നൽകാതിരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ചുമട്ടുതൊഴിലാളികൾക്കായും ഈ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാനുമാണു നിയമം നടപ്പാക്കിയത്. നിയമം അതിന്റെ ജോലി കൃത്യമായി ചെയ്തെങ്കിലും സാങ്കേതികവിദ്യാരംഗത്ത് മുന്നേറ്റങ്ങൾ ഉണ്ടായതോടെ, പ്രത്യേക ശ്രദ്ധ വേണ്ട വസ്തുക്കളുടെ കാര്യത്തിൽ ഉൾപ്പെടെ, ചുമട്ടുതൊഴിലാളികളുടെ പങ്കും സംഭാവനയും സംബന്ധിച്ചു വിഷമം പിടിച്ച പ്രശ്നങ്ങളും പുറത്തുവരാൻ തുടങ്ങിയെന്നും കോടതി പറഞ്ഞു.

നോക്കുകൂലിക്കെതിരെ കോൾ സെന്റർ

ADVERTISEMENT

തൊഴിലാളി യൂണിയൻ അംഗങ്ങളിൽനിന്ന് പൊലീസ് സംരക്ഷണം തേടി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ.സുന്ദരേശൻ നൽകിയ ഹർജിയിൽ, സർക്കാർ നോക്കുകൂലി അടക്കമുള്ള ചുമട്ടുതൊഴിലാളി രംഗത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കിയിരുന്നു. നോക്കുകൂലി അടക്കം ചുമട്ടുതൊഴിലാളികൾ നിയമവിരുദ്ധമായി കൂലി ചോദിക്കുന്നതിനെതിരെ ദ്രുത നടപടി സ്വീകരിക്കാൻ സംസ്ഥാനത്തെ ലേബർ കമ്മിഷണറുടെ ഓഫിസിൽ കോൾ സെന്റർ സ്ഥാപിച്ചെന്നാണു സംസ്ഥാന സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. 

Representative Image

155215 എന്നതാണ് നമ്പർ. കൂടാതെ ടോൾ ഫ്രീ നമ്പരും ആരംഭിച്ചിട്ടുണ്ട്. നമ്പർ: 180042555214. കോൾ സെന്ററിലൂടെ പരാതി ലഭിച്ചാൽ അസിസ്റ്റന്റ് ലേബർ ഓഫിസർമാർ ഇടപെടും. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ അമിതമായതോ, ഉചിതമല്ലാത്തതോ ആയ കയറ്റിറക്ക് കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുവാങ്ങും. കൂടാതെ, അമിതകൂലി വാങ്ങിയ വിഷയത്തിൽ തൊഴിലാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നോക്കുകൂലി സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കിൽ അസിസ്റ്റന്റ് ലേബർ ഓഫിസർമാർ, ഡപ്യൂട്ടി ലേബർ ഓഫിസർമാർ‍, ജില്ലാ ലേബർ ഓഫിസർമാർ എന്നിവർ ഇടപെടുകയും അമിത തുക തിരിച്ചുവാങ്ങുകയും ചെയ്യും.

ഇതൂകൂടാതെ, തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഗൗരവമായ പ്രശ്നങ്ങളുണ്ടായാൽ, റജിസ്ട്രേഷൻ കാർഡ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശനമായ നടപടി കേരള ചുമട്ടുതൊഴിലാളി നിയമം (26) (4) വകുപ്പ് പ്രകാരം സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ഭീഷണിപ്പെടുത്തൽ, പീഡനം തുടങ്ങിയവ സംബന്ധിച്ച് ഉടമ പൊലീസിൽ പരാതിപ്പെട്ടാൽ ഉചിതമായ നിയമനടപടി സ്വീകരിക്കും. ചുമട്ടുതൊഴിലാളി മേഖലയിലെ കയറ്റിറക്കുകൂലി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഓരോ വിഭാഗത്തിലെയും ജില്ലാടിസ്ഥാനത്തിലുള്ള ഏകീകൃത കൂലി ലേബർ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും 14 ജില്ലകളിലും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

കയറ്റിറക്ക് കൂലി വിശദമാക്കുന്ന ബോർഡുകളും റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചു സ്ഥാപിച്ചിട്ടുണ്ട്. ചുമട്ടു തൊഴിലാളികളുടെ സേവനം ആവശ്യമുള്ളവർക്കു കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽനിന്ന് തൊഴിലാളികളുടെ സേവനം ഈ നിരക്കിൽ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച് സംസ്ഥാന പൊലീസ് മേധാവി 2012ൽ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നോക്കൂകൂലി സംബന്ധിച്ച പരാതികളിൽ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കി 2018ൽ മറ്റൊരു ഉത്തരവ് പറപ്പെടുവിച്ചെന്നും ‌സർക്കാർ കോടതിയോടു വിശദമാക്കി.

ADVERTISEMENT

കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്

1978ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്. ഉടമകളെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നവർ, അടക്കമുള്ളതാണ് ബോർഡ്. കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ പ്രവർത്തനനങ്ങളും ക്ഷേമവും നിയന്ത്രിക്കുന്നതിനു സ്കീമും സർക്കാർ രൂപീകരിച്ചിരുന്നു. കേരള ഹെഡ്‌ലോ‍ഡ് വർക്കേഴ്സ് (റെഗുലേഷൻ ആൻഡ് എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ) സ്കീം 1983, കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് സ്കാറ്റേഡ് ഗ്രൂപ്പ് വെൽഫെയർ സ്കീം 1999, കേരള ഹെഡ്‌ലോ‍‍ഡ് വർക്കേഴ്സ് (അറ്റാച്ച്ഡ് ഗ്രൂപ്പ്) വെൽഫെയർ സ്കീം 1995 എന്നിവയാണു മുഖ്യ സ്കീമുകൾ.

ശക്തമായ കോടതി ഇടപെടൽ

ചുമട്ടുതൊഴിലാളി രംഗത്ത് നിർണായകമായ ഉത്തരവുകളാണു കഴിഞ്ഞ ഒരു മാസത്തിനിടെ ഹൈക്കോടതി പുറപ്പെടുവിച്ചത്. സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്കു സ്വന്തം ചുമട്ടു തൊഴിലാളികളെ നിയോഗിക്കാൻ സാധ്യമാണെന്നും ഹെഡ് ലോഡ് വർക്കേഴ്സ് നിയമപ്രകാരം അവർക്കു റജിസ്ട്രേഷൻ നേടാൻ കയറ്റിറക്കു ജോലിയിൽ മുൻപരിചയം നിർബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊല്ലം സ്വദേശി ഇ.മൻസൂർ നൽകിയ ഹർജിയിലാണ് കഴിഞ്ഞ മാസം 23ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.

ഹൈക്കോടതി

എളുപ്പം പൊട്ടാവുന്ന വസ്തുക്കളുടെ കയറ്റിറക്കിന് തൊഴിലുടമയ്ക്കു പ്രത്യേക പരിശീലനം സിദ്ധിച്ച സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്നു സെപ്റ്റംബർ 20ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. നോക്കുകൂലി ചോദിച്ചാൽ കൊടിയുടെ നിറം നോക്കാതെ, ആരോപണത്തിന്റെ സ്വഭാവം അനുസരിച്ചു പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണു മറ്റൊരു ഹർജിയിൽ ഈ മാസം ഏഴിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. ഇതുസംബന്ധിച്ച ഹർജി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കോടതി പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ആ ദിവസം പുതു ചിന്തകൾക്കും പരിഷ്കൃതമായ നടപടിക്കുമുള്ള ദിനമായിരിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്.

തൊഴിലാളിക്കു കയറ്റിറക്കു ജോലി ചെയ്യാനുള്ള സന്നദ്ധതയും അതിനു തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കിൽ ഹെഡ്‌ലോഡ് വർക്കേഴ്സ് നിയമവും സ്കീമും അനുസരിച്ച് റജിസ്ട്രേഷൻ നിഷേധിക്കാനാവില്ലെന്നാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. നിലവിൽ കയറ്റിറക്കു ജോലി ചെയ്യുന്നവർക്കു മാത്രമേ റജിസ്ട്രേഷൻ നൽകുകയുള്ളൂ എന്നു വന്നാൽ പുതിയ ആളുകൾക്ക് ഈ രംഗത്തേക്കു കടന്നുവരാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. റജിസ്ട്രേഷൻ കിട്ടാൻ തൊഴിലാളികൾ നൽകിയ അപേക്ഷ തള്ളിയതിനെതിരെയാണു കൊല്ലം കെഇകെ കാഷ്യു സ്ഥാപനത്തിന്റെ ഉടമയായ ഇ.മൻസൂറും 3 തൊഴിലാളികളും ഹൈക്കോടതിയെ സമീപിച്ചത്.

സ്ഥാപന ഉടമയ്ക്കു മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ കയറ്റിറക്ക് പ്രത്യേക വൈദഗ്ധ്യമുള്ള, പരിശീലനം സിദ്ധിച്ച സ്വന്തം തൊഴിലാളികളെക്കൊണ്ടു ചെയ്യിക്കാമെന്നാണു ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവ്. ‘എളുപ്പം പൊട്ടുന്നത്’ എന്ന് അടക്കം നിർമാതാക്കൾ പ്രത്യേകം പറഞ്ഞിരിക്കുന്ന വസ്തുക്കളുടെയും കയറ്റിറക്കും സ്വന്തം തൊഴിലാളികളെക്കൊണ്ടു ചെയ്യിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. എന്നാൽ ഇത്തരത്തിൽ അല്ലാത്ത മറ്റു വസ്തുക്കളുടെ കയറ്റിറക്കിന് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ പൂളിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കാൻ ഹർജിക്കാർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കയറ്റിറക്കിന് പൊലീസ് സംരക്ഷണം തേടി ആലപ്പുഴ ഗുഡ്മോണിങ് എന്റർപ്രൈസസ് ആൻഡ് ശ്രീലക്ഷ്മി ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൊപ്രൈറ്റർ എ.ബാലകൃഷ്ണൻ, പാലാരിവട്ടം കൃഷ്ണ ഏജൻസീസ് പ്രൊപ്രൈറ്റർ കൃഷ്ണകുമാർ, തമ്മനം വോക്സ് വിഷൻ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി എം.എസ്.രതീഷ് എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും കയറ്റിറക്ക് വിദഗ്ധരായ സ്വന്തം തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കുന്നതു യൂണിയൻ അടക്കമുള്ളവർ തടയുന്നെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാണു ഹർജിക്കാർ ആവശ്യപ്പെട്ടത്.

English Summary: Despite Serious Warnings from Court, 'Nokkukooli' is Still Prevalent in Kerala; Why so?