തിരുവനന്തപുരം ∙ സംഘടനാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരുമിച്ച് നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾ. പുതിയ നേതൃത്വത്തിനെതിരെ മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് ഗ്രൂപ്പുകൾക്കുള്ളിൽ വികാരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ... Faction-ridden Congress , Congress, KPCC, PCC list, K Sudhakaran, Oommen Chandy, Ramesh Chennithala, Breaking News, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംഘടനാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരുമിച്ച് നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾ. പുതിയ നേതൃത്വത്തിനെതിരെ മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് ഗ്രൂപ്പുകൾക്കുള്ളിൽ വികാരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഡിസിസി പുനഃസംഘടനയെ എതിർക്കുമെന്നും ഗ്രൂപ്പുകൾ വ്യക്തമാക്കുന്നു.   

പുനഃസംഘടനയിലെ പിടിമുറുക്കം ഉപേക്ഷിച്ച് സംഘടനാ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ് സംസ്ഥാന കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ. മാറ്റിനിർത്തലുകൾക്കും അപമാനങ്ങൾക്കും സംഘടനാ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് പറയുന്ന ഗ്രൂപ്പ് നേതാക്കൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് നീങ്ങുമെന്ന കാര്യവും മറച്ചുവയ്ക്കുന്നില്ല.

ADVERTISEMENT

നേതൃത്വം വഴങ്ങിയില്ലെങ്കിൽ ബൂത്തുതലം മുതൽ ബലാബലം പരീക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പും ഒപ്പമുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനം ബൂത്തുതലം മുതൽ ഗ്രൂപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പുതിയ നേതൃത്വത്തിന്റെ കരുത്ത് തിരഞ്ഞെടുപ്പിൽ തെളിയട്ടെയെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്. സംഘടനാ തിരഞ്ഞെടുപ്പിനായി നവംബർ ഒന്ന് മുതൽ മെമ്പർഷിപ്പ് വിതരണവും പുതുക്കലും തുടങ്ങാനിരിക്കെ നാമനിർദേശത്തിലൂടെയുള്ള ഡിസിസി പുനഃസംഘടനയെ എതിർക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. 

പുതിയ ഡിസിസി പ്രസിഡന്റുമാർക്കൊപ്പം പഴയ ഭാരവാഹികൾതന്നെ പ്രവർത്തിക്കട്ടെയെന്നാണ് നിലപാട്. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ഉന്നയിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കെപിസിസി ഭാരവാഹി പട്ടികയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പറയുമ്പോഴും ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ എതിർക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഗ്രൂപ്പുകൾ. 

ADVERTISEMENT

English Summary: Faction-ridden Congress sees uneasy calm in Kerala as PCC list is prepared