ബിജെപിക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും പാർട്ടിയിൽ പി.പി.മുകുന്ദൻ ഒരു സ്വാധീനശക്തിയായിരുന്നു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പിന്നീട് പാർട്ടിയുടെ സാധാരണ അംഗം മാത്രമായി. എങ്കിലും ‘മുകുന്ദേട്ടൻ’ പറയുന്നതു നേതൃത്വവും പ്രവർത്തകരും കാതോർത്തു. അതേസമയം പാർട്ടിയിൽ സജീവമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളോട് അവർ മുഖം തിരിച്ചു നിൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പി.പി. മുകുന്ദൻ ബിജെപിക്ക് അനഭിമതനായത്? ആരാണ് അദ്ദേഹത്തിന്റെ മുന്നിൽ വാതിലുകൾ ചേർത്തടച്ചത്?മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.പി. മുകുന്ദൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നു. (2021 ഒക്ടോബർ 31ന് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പ്രസിദ്ധീകരിച്ച വിശദമായ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചത്)

ബിജെപിക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും പാർട്ടിയിൽ പി.പി.മുകുന്ദൻ ഒരു സ്വാധീനശക്തിയായിരുന്നു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പിന്നീട് പാർട്ടിയുടെ സാധാരണ അംഗം മാത്രമായി. എങ്കിലും ‘മുകുന്ദേട്ടൻ’ പറയുന്നതു നേതൃത്വവും പ്രവർത്തകരും കാതോർത്തു. അതേസമയം പാർട്ടിയിൽ സജീവമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളോട് അവർ മുഖം തിരിച്ചു നിൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പി.പി. മുകുന്ദൻ ബിജെപിക്ക് അനഭിമതനായത്? ആരാണ് അദ്ദേഹത്തിന്റെ മുന്നിൽ വാതിലുകൾ ചേർത്തടച്ചത്?മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.പി. മുകുന്ദൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നു. (2021 ഒക്ടോബർ 31ന് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പ്രസിദ്ധീകരിച്ച വിശദമായ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചത്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും പാർട്ടിയിൽ പി.പി.മുകുന്ദൻ ഒരു സ്വാധീനശക്തിയായിരുന്നു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പിന്നീട് പാർട്ടിയുടെ സാധാരണ അംഗം മാത്രമായി. എങ്കിലും ‘മുകുന്ദേട്ടൻ’ പറയുന്നതു നേതൃത്വവും പ്രവർത്തകരും കാതോർത്തു. അതേസമയം പാർട്ടിയിൽ സജീവമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളോട് അവർ മുഖം തിരിച്ചു നിൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പി.പി. മുകുന്ദൻ ബിജെപിക്ക് അനഭിമതനായത്? ആരാണ് അദ്ദേഹത്തിന്റെ മുന്നിൽ വാതിലുകൾ ചേർത്തടച്ചത്?മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.പി. മുകുന്ദൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നു. (2021 ഒക്ടോബർ 31ന് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പ്രസിദ്ധീകരിച്ച വിശദമായ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചത്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും  പാർട്ടിയിൽ പി.പി.മുകുന്ദൻ ഒരു സ്വാധീനശക്തിയായിരുന്നു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പിന്നീട് പാർട്ടിയുടെ സാധാരണ അംഗം മാത്രമായി. എങ്കിലും ‘മുകുന്ദേട്ടൻ’ പറയുന്നതു നേതൃത്വവും പ്രവർത്തകരും കാതോർത്തു. അതേസമയം പാർട്ടിയിൽ സജീവമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളോട് അവർ മുഖം തിരിച്ചു നിൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പി.പി. മുകുന്ദൻ ബിജെപിക്ക് അനഭിമതനായത്? ആരാണ് അദ്ദേഹത്തിന്റെ മുന്നിൽ വാതിലുകൾ ചേർത്തടച്ചത്?മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.പി. മുകുന്ദൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നു. (2021 ഒക്ടോബർ 31ന് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പ്രസിദ്ധീകരിച്ച വിശദമായ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചത്)

അപഭ്രംശവും അപഥ സഞ്ചാരവും ബലിദാനികളുടെ ആത്മാക്കൾ  പൊറുക്കില്ലെന്നാണ് താങ്കൾ ഒടുവിൽ ഫെയ്സ് ബുക്കിൽ കുറിച്ചത്, ബിജെപി സംസ്ഥാന നേതൃത്വം അങ്ങനെയുള്ളവരുടെ കയ്യിലാണെന്നാണോ? 

ADVERTISEMENT

ഇവർക്കെല്ലാം മുൻപില്ലാത്ത സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാണ്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന മൂല്യച്യുതിയെക്കുറിച്ചാണ് പറഞ്ഞത്. ഞങ്ങളെല്ലാം പ്രവർത്തകരുടെ വീടുകളിലാണ് താമസിച്ചിരുന്നത്. പകരം വലിയ ഹോട്ടലുകളിലാണ് ഇന്നു താമസം. നിങ്ങൾ‍ക്ക് വാഹനമുണ്ട്, കൂടെയുള്ള പ്രവർത്തകന് അതില്ല. എങ്കിൽ ടാക്സി വിളിക്കാനാണ് നിർദേശിക്കുന്നത്. നിങ്ങളുടെ  വാഹനത്തിൽ  അദ്ദേഹത്തെയും കൂട്ടിപ്പോയാൽ ആ പ്രവർത്തകനൊപ്പം സമയം ചെലവഴിക്കാൻ  സാധിക്കും. പ്രവർത്തകനെ കൂടെക്കൊണ്ടു നടക്കാ‍നുള്ള എല്ലാ സാധ്യതയും  ഉപയോഗിക്കുകയാണ് ഒരു നേതാവിന്റെ ശരി. സാധാരണ പ്രവർത്തകർക്കൊപ്പം അവരിലൊരാളായി തുടരാൻ കഴിയാത്തതിലെ അപാകത എന്നു പറയുന്നതാകും അപഥ സഞ്ചാരം എന്നതിലും ഉചിതം.

കേന്ദ്രാധികാരമാണോ ഇപ്പോഴത്തെ  മാറ്റത്തിനു കാരണം? 

അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്തും അധികാരവും ഈ സൗകര്യവും എല്ലാം ഉണ്ടായിരുന്നില്ലേ.എന്നിട്ടും ച്യുതി വന്നിട്ടില്ലല്ലോ.കെ.ജി.മാരാർ, കെ.രാമൻപിള്ള, ഒ.രാജഗോപാൽ തുടങ്ങിയ നേതാക്കൾ അന്നെല്ലാം റോൾ മോഡലായിരുന്നു. മാരാർജിയെല്ലാം സഞ്ചരിച്ചിരുന്നത് സ്ലീപ്പർ ക്ലാസിലാണ്. 15 കൊല്ലം ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ഞാൻ വിമാനത്തിൽ കയറിയത് നാലോ അഞ്ചോ തവണയാണ്. ഒരു ദിവസം മുൻപ് പുറപ്പെട്ടാൽ തീവണ്ടിയിലും എത്താമല്ലോ. പണവും ഭൗതിക സൗകര്യങ്ങളും ഉപയോഗിക്കുന്നതിലെ ശ്രദ്ധയാണ് പ്രശ്നം.

ഒ.രാജഗോപാൽ, പി.പി.മുകുന്ദൻ. ഫയൽ ചിത്രം

കാലത്തിനൊത്ത മാറ്റം നേതാക്കളുടെ പ്രവർത്തനശൈലിക്കും ആവശ്യമല്ലേ?അതോ മാരാർജിയുടെ സ്ലീപ്പർ ക്ലാസിൽ നിന്ന് കെ.സുരേന്ദ്രന്റെ ഹെലികോപ്ടർ യുഗത്തിലേക്കുള്ള മാറ്റം അനാവശ്യമാണെന്നാണോ? 

ADVERTISEMENT

സംഘടനയെ സംബന്ധിച്ച് ഉരകല്ല് സംഘടന മാത്രമാണ്. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാൻ സുരേന്ദ്രൻ അല്ല തീരുമാനിച്ചത്. അതു മുകളിൽ നിന്നുള്ളതായിരുന്നു. അവർക്കു വന്ന അപാകതയാണ് അയാളെ വലച്ചത്. മഞ്ചേശ്വരത്തു മാത്രമായിരുന്നു മത്സരിച്ചിരുന്നുവെങ്കിൽ സുരേന്ദ്രൻ  ജയിക്കുമായിരുന്നു. ഹെലികോപ്ടറിൽ രണ്ടിടത്തും നടക്കുമ്പോൾ  രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാർ എന്തു വിചാരിക്കും! മറ്റേ മണ്ഡലത്തിൽ ജയിച്ചാൽ ഇവിടെ ചെയ്ത വോട്ട് വെറുതെയാകുമെന്ന് അവർ കരുതുമല്ലോ. 

നിലവിൽ ബിജെപിയുടെ  മുൻനിര നേതാക്കളിൽ ഭൂരിഭാഗവും താങ്കളുടെ കാലത്ത് വളർന്നു വന്നവരാണ്. പഴയതിൽനിന്ന് അവരെല്ലാം മാറിപ്പോയെന്നാണോ? 

അവരുടെ ജീവിതശൈലിയിൽ മാറ്റം വന്നു. അന്നത്തെ കാലത്ത് ദിവസവും ചെലവഴിക്കുന്ന പണം അക്കൗണ്ട് ബുക്കിൽ എഴുതിവയ്ക്കണം. അതു പാ‍ർട്ടിയെ ബോധ്യപ്പെടുത്തണം. കാപ്പിയും ചായയും അടക്കമുള്ള കാര്യങ്ങൾ എഴുതണം. ഓരോ വർഷവും ബജറ്റിങ് ഉണ്ട്. അതിനുള്ളിൽ ഒതുങ്ങണം. ആഹാരം കഴിയുന്നതും വീടുകളിൽനിന്നു മാത്രമാക്കണം. അങ്ങനെ ഒരു കൂട്ടായ്മയാണ് ബിജെപിയെ ഇവിടെ വളർത്തിയത്. ആ കൂട്ടായ്മയ്ക്കേ ഇനിയും സംഘടനയെ വളർത്താനും കഴിയൂ. സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ എന്നെ വിളിക്കുകയും ഞാൻ പോകുകയും ചെയ്തു. ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ആദർശവും സംഘടനയും എന്ന പാളത്തിൽ കൂടിയാണ് വണ്ടി പോകേണ്ടത്.

കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പ്രചാരണത്തിനെത്തിയപ്പോൾ

എബിവിപിയിലും യുവമോർച്ചയിലും  സുരേന്ദ്രനെ നേതൃതലത്തിലേക്ക് ഉയർത്തിയതിൽ താങ്കൾക്ക് പങ്കുണ്ടോ? 

ADVERTISEMENT

അയാളെ കൊണ്ടുവന്നത് പി.കെ.കൃഷ്ണദാസാണ്. അധ്യാപകനായിരുന്ന കൃഷ്ണദാസ് അവധിയെടുത്താണ് അന്ന് സംഘടനയിൽ വന്നത്. ദാസ് മുഖേനയാണ് സുരേന്ദ്രൻ എന്റെ അടുക്കൽ എത്തുന്നത്. മോന്തായം വളഞ്ഞാൽ സർവതും വളയും എന്നേ  ഇപ്പോൾ പറയാനുള്ളൂ. 

∙പഴയ അക്കൗണ്ട് ബുക്കിന്റെ കാലത്തു നിന്ന് കുഴൽപ്പണക്കേസിലേക്കുള്ള പരിണാമം താങ്കളെപ്പോലെ ഉള്ളവരെ അദ്‌ഭുതപ്പെടുത്തുന്നില്ലേ? 

പ്രതിയോഗികൾക്ക് അത് ഒരു ആയുധമായി മാറി. എന്താണ് സത്യം എന്നത്  സംശയത്തിൽ നിൽക്കുകയാണ്. പ്രധാന കണ്ണിയായ ധർമരാജൻ തന്നെ നാലു തവണ മാറ്റിപ്പറഞ്ഞു. ഒരു സംഘടനയെ കൊണ്ടു നടക്കുക എളുപ്പമല്ല. മീൻ പിടിക്കാൻ പോകുന്ന ആൾക്കു മീൻ കിട്ടണം. അതിനായി ആദ്യം അയാൾ ചെയ്യുന്നത് വലയുടെ കണ്ണികൾ മുറുക്കുകയാണ്. പഴയ ആളുകളെയും പുതിയ ആളുകളെയും കൂട്ടിയിണക്കുകയായിരുന്നു സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടിയിരുന്നത്. സുരേന്ദ്രൻ സ്ഥാനമേറ്റ് വൈകാതെ തിരഞ്ഞെടുപ്പുകൾ വന്നു, പിന്നാലെ കോവിഡായി. അതിന്റെയെല്ലാം  ചില പരിമിതികൾ ഉണ്ടായി. പക്ഷേ ഞാൻ ഞാൻ തന്നെ ആണെന്നു കരുതി നീങ്ങണം. 

നേതാക്കളുമായും പ്രവർത്തകരുമായും ആത്മബന്ധം ഉണ്ടായിരുന്ന ഒരാളായിരുന്നു താങ്കൾ. ഇന്നത്തെ നേതൃത്വത്തിന്  അത് അവകാശപ്പെടാൻ കഴിയുമോ?

അക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ല. ഒരു പ്രവർത്തകൻ നഷ്ടപ്പെട്ടാൽ എന്നെ സംബന്ധിച്ച് വീട്ടിലെ ഒരു അംഗം മരിച്ചതു പോലെയാണ്. അങ്ങനെ ഒരു ബന്ധം നിലനിർത്തുന്നതിലെ പോരായ്മ സാരമായി പാർട്ടിയെ ബാധിച്ചു. രാഷ്ട്രീയത്തിന് അതീതമായും  ബന്ധം പുലർത്താൻ കഴിയണം. കെ.കരുണാകരൻ മുതൽ പന്ന്യൻ രവീന്ദ്രനും ചെറിയാൻ ഫിലിപ്പും  വരെ ഉള്ളവരുമായി എനിക്ക് നല്ല സൗഹൃദമുണ്ടായി. മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്. 

ബിജെപി കേരള ഘടകത്തിൽ രണ്ടു ഗ്രൂപ്പുകൾ ഉണ്ടോ? ഗ്രൂപ്പില്ലെന്നാണല്ലോ നേതാക്കൾ അവകാശപ്പെടുന്നത്..

അഭിപ്രായ ഐക്യം ഇല്ലായ്മയുണ്ട്. അതിനെ എന്തു വിളിച്ചാലും തരക്കേടില്ല. പല കാര്യങ്ങളിലും ഏകാഭിപ്രായമില്ല. വൈസ് പ്രസിഡന്റ് സ്ഥാനം പോരാ, ദേശീയ നിർവാഹകസമിതി അംഗത്വം നഷ്ടപ്പെടുത്തി എന്നെല്ലാം ശോഭാ സുരേന്ദ്രനു തോന്നിയില്ലേ? അങ്ങനെ  തോന്നാൻ പാടില്ല എന്നത് ഒരു കാര്യം. തോന്നിക്കാൻ പാടില്ല എന്നതു മറു വശം. 

ശോഭയെ  ഒറ്റപ്പെടുത്താനുള്ള നീക്കം  നേതൃത്വം നടത്തിയോ?

പ്രവൃത്തിക്കുന്നത് പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണെന്ന ഉറച്ച വിശ്വാസം ഒരാൾക്ക് ഉണ്ടാകണം. നമ്മളെ ഒരാൾ സ്റ്റേജിൽ ഇരുത്തി കണ്ടമാനം പുകഴ്ത്തി എന്നിരിക്കട്ടെ, കേൾക്കുമ്പോൾ ആരുടെ മനസ്സിലും അഹങ്കാരം ഉണ്ടാകും. അതു മനുഷ്യനെ താഴെയാക്കും. ശോഭയ്ക്ക് അങ്ങനെ വന്നുവെന്നല്ല. ഞാൻ തൃശൂരുള്ളപ്പോൾ അവൾ ചെറിയ കുട്ടിയാണ്, പഠിക്കുകയാണ്. അടുത്തകാലത്ത് എന്നെ വിളിച്ചു ചോദിച്ചു, 'മുകുന്ദേട്ടൻ എന്നെ ശപിച്ചിട്ടുണ്ടോ’എന്ന്. ‘അതെന്തിനാണ്’  എന്നു ഞാൻ ചോദിച്ചു. ജ്യോത്സ്യനെ കണ്ടപ്പോൾ ഗുരുശാപമുണ്ടെന്ന് അവരോടു പറഞ്ഞുപോലും.‍ ‘ഞാനതു ചെയ്യില്ല. അഞ്ചാറു മാസത്തേക്ക് നീ മിണ്ടാതിരിക്ക്’  എന്നു പറഞ്ഞു. എന്നോട് അങ്ങനെ ചോദിക്കാനുളള സ്വാതന്ത്ര്യം അവർക്കും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്. ഏതു കാര്യവും ചെയ്യുന്നത് ബന്ധപ്പെട്ടയാളെ കൂടി വിശ്വാസത്തിലെടുത്തായിരിക്കണം. പല കാര്യങ്ങളും തന്നോട് പറയാതെ ചെയ്തു എന്ന വിഷമം ശോഭയ്ക്കുണ്ട്. എന്നാൽ തസ്തിക നമുക്കു മാത്രമുള്ളതാണെന്ന് ആരും കരുതുകയും അരുത്. 

ശോഭാ സുരേന്ദ്രൻ. ഫയൽ ചിത്രം

∙ ജീർണത സംഭവിച്ചെങ്കിൽ  തെറ്റിപ്പോയത് പ്രസ്ഥാനത്തിനു കൂടിയല്ലേ? ആർഎസ്എസ് പോലെ അച്ചടക്കം കർക്കശമായ ഒരു  സംവിധാനം ഉണ്ടായിട്ടും എന്തു കൊണ്ട് പാർട്ടിയെ നേരായ വഴിയിൽ നയിക്കാൻ സാധിക്കുന്നില്ല?

ബിജെപി വിട്ടു പോകുക എന്നതു പണ്ടൊന്നും സംഭവിക്കാറില്ല. മറ്റു പാർട്ടികളിൽ കണ്ടേക്കാം. പക്ഷേ വളരെ അധികം പേർ ഇന്നു പ്രസ്ഥാനത്തെ ഉപേക്ഷിക്കുന്നു. അവരെല്ലാം നിരാശരാണ്. കണ്ണികൾ പൊട്ടിപ്പോകുന്നു. തിരുത്തിക്കൊണ്ടു വരുന്നതിൽ ഉന്നത നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും വലിയ പങ്കുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ മൂന്നു ലക്ഷം വോട്ട് ബിജെപിക്ക് കുറഞ്ഞു. കോൺഗ്രസിനും സിപിഎമ്മിനും  ലഭിച്ചുവരുന്ന വോട്ടും സ്ഥിരമല്ല. നാളെ കേരളം ഭരിച്ചു കളയുമെന്ന വ്യാമോഹമല്ല ബിജെപിയുടെ പ്രവർത്തകരെ പക്ഷേ പ്രസ്ഥാനത്തോട് ചേർത്തു നിർത്തിയത്. അവർക്കുള്ളത് ആശയപരമായ പ്രതിബദ്ധതയാണ് . 35 സീറ്റു കിട്ടിയാൽ ഭരിക്കുമെന്നും ഇ.ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്നും പറഞ്ഞാൽ ഏതു പ്രവർത്തകൻ വിശ്വസിക്കാനാണ്! ഇന്നലെ വന്ന അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിസ്ഥാനവും  ടോം വടക്കന് പദവിയും  നൽകുമ്പോൾ പ്രവർത്തകർക്ക് ദഹിക്കുമോ? അങ്ങനെയുള്ളവരെ പരിഗണിക്കേണ്ട എന്നല്ല. കേരള സമൂഹവുമായി എന്തു ബന്ധമാണ് ടോം വടക്കനുള്ളത്? അദ്ദേഹത്തിന് കഴിവുണ്ടായിരിക്കാം. പക്ഷേ ഈ രീതി പലർക്കും ഉൾക്കൊള്ളാനാകില്ല. ബംഗാളിൽ ബിജെപിയിലേക്കു വന്നവരെല്ലാം തിരികെ പോകുകയല്ലേ. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയപ്പോൾ അബ്ദുല്ലക്കുട്ടി എന്നെ കാണാൻ വന്നു.‘സമയമായിട്ടില്ലല്ലോ’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ചോദിച്ചിട്ടും ആവശ്യപ്പെട്ടിട്ടും അല്ലെന്ന് അയാൾ പറഞ്ഞു. പണിയെടുത്തു മുന്നോട്ടു വന്നാൽ നല്ല നേതാവാകും. അബ്ദുല്ലക്കുട്ടി നേതാവാകുമായിരിക്കും. പക്ഷേ ബിജെപിയുടെ ആശയത്തെക്കുറിച്ച് എന്തറിയാം.

ടോം. വടക്കനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന അമിത് ഷാ.

തിരിച്ചടികളെ തുടർന്ന് ചില ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അഴിച്ചുപണി സംസ്ഥാന നേതൃത്വത്തിലാണ് വേണ്ടത് എന്ന ആവശ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?  

ഒരു പുന:ക്രമീകരണമാണ് വേണ്ടത്. സുരേന്ദ്രൻ കഴിവു തെളിയിച്ച ആളാണ്. വേണ്ട രീതിയിൽ വേണ്ട സമയത്ത് ഉപയോഗപ്പെടുത്താൻ കഴിയണം. ആരോപണങ്ങൾ ഉയർന്നപ്പോൾ സുരേന്ദ്രൻ മാറി നിന്നിരുന്നുവെങ്കിൽ ആളുകൾക്ക് വിശ്വാസവും മതിപ്പും കൂടുമായിരുന്നു. പിന്നീട്  സുരേന്ദ്രനു തിരിച്ചു വരാമായിരുന്നു. പക്ഷേ അങ്ങനെ  ചെയ്തില്ല. ഉപ്പില്ലാത്ത കറിയില്ല. പക്ഷേ ഉപ്പുകൂടിയാലോ? പാകം നോക്കുന്നതിലാണ് അപാകത വന്നത്. ഇച്ഛാശക്തിയുള്ള നേതൃത്വം വരണം. അത് ഒരു വ്യക്തി ആകണമെന്നില്ല. ടീം ആയാൽ മതി. ഏക സീറ്റായ നേമത്തും തോൽക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. എല്ലാ ദിവസവും അവിടെ ഉള്ളവരോട്  വിവരങ്ങൾ തിരക്കി വന്നു പൾസ് നോക്കി രോഗം പറയുന്ന ഡോക്ടർമാരില്ലേ. അതു പോലെ താഴേതട്ടിലെ അനുഭവസമ്പത്തു കൊണ്ട് കാര്യം മനസ്സിലായി. പ്രവർത്തകരുടെ  പൾസ് ഇന്ന്  നേതൃത്വം മനസ്സിലാക്കുന്നില്ല.

തോൽവിയും ആരോപണങ്ങളും വന്നതോടെ ബിജെപിക്ക് മുൻകാല പ്രസക്തി ചോർന്നതായി കരുതുന്നുണ്ടോ? 

കേരള രാഷ്ട്രീയത്തി‍ൽ ബിജെപിക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. പക്ഷേ അതുകൊണ്ട് ബിജെപി തകർന്നിട്ടില്ല. വിത്ത് മണ്ണിനിടയിൽ ഉണ്ട്. അതിനെ മുളപ്പിച്ച് വളർത്തിയാൽ മതി. 

ഇപ്പോൾ ബിജെപിയുടേയോ ആർഎസ്എസിന്റെയോ സംഘടനാ സംവിധാനത്തിൽ ഏതെങ്കിലും തരത്തിൽ  ഭാഗമാണോ താങ്കൾ?

അല്ല. ബിജെപി അംഗത്വമുണ്ട്. ആർഎസ്എസിന് അംഗത്വരീതിയല്ല. എല്ലാവരുമായി  ബന്ധം പുലർത്താറുണ്ട്. അവർ തിരിച്ചും ചെയ്യാറുണ്ട്. 

പി.പി.മുകുന്ദൻ. ഫയൽ ചിത്രം

ഉത്തരവാദിത്തങ്ങളില്ലാതെ പുറമേ നിന്നു വെറുതെ വിമർശിക്കുകയാണ് എന്നാണല്ലോ താങ്കൾക്കെതിരെയുള്ള ആക്ഷേപം? 

ജീവിതം മുഴുവൻ ഇതിനായി മാറ്റിവച്ച ഒരാളായിരുന്നില്ലേ ഞാൻ. നേരായ ദിശയിലേക്കല്ല പോക്കെന്നു തോന്നുമ്പോൾ അതു ചൂണ്ടിക്കാട്ടുന്നതിൽ തെറ്റില്ല. ഞാൻ പറയുന്നത് വിലമതിക്കുന്ന പതിനായിരങ്ങൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ട്. അവർക്കു പറയാൻ വേദിയില്ല. അങ്ങനെയുള്ളവർക്കു വേണ്ടി കൂടിയാണ് ഞാൻ സംസാരിക്കുന്നത്.

എന്തുകൊണ്ടാണ് തിരിച്ചുവരാനുള്ള താങ്കളുടെ ശ്രമത്തിനു മുന്നിൽ ബിജെപിയും സംഘവും ഇതുപോലെ വാതിൽ കൊട്ടിയടയ്ക്കുന്നത്? 

എന്താണ് ഉത്തരം പറയേണ്ടത് എന്ന് എനിക്ക് പിടിയില്ല. സുരേന്ദ്രൻ അടക്കം എല്ലാവരും  എന്നോടു നേരിട്ട് സംസാരിച്ചിട്ടുള്ളവരാണ്. പ്രവർത്തകരുടെ ഒരു ക്യാംപ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് വരെ എന്നോട് സുരേന്ദ്രൻ പറഞ്ഞു. അയാളുടെ മനസ്സിൽ അപ്പോൾ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എവിടെയോ ചില ചരടുവലികൾ ഉണ്ടായി.

തിരിച്ചു കൊണ്ടുവരാനുള്ള സുരേന്ദ്രന്റെ ശ്രമം തടഞ്ഞതു വി. മുരളീധരനാണോ? 

അതിനു മുൻപ് കുമ്മനം രാജശേഖരൻ എന്താണ് ചെയ്തത്? അന്നു സുരേന്ദ്രനും മുരളിയും അല്ലല്ലോ. തിരുവനന്തപുരത്ത് എത്തണമെന്ന് കുമ്മനം പറഞ്ഞ പ്രകാരം ഞാൻ ചെന്നു. ഓഫിസിൽ എത്തിയപ്പോൾ അവിടെയുള്ള എല്ലാവരും സ്ഥലം വിട്ടു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. വിളിച്ചു വരുത്തി അപമാനിക്കലായിരുന്നു. തിരഞ്ഞെടുപ്പായതുകൊണ്ട് കുമ്മനം  പ്രചാരണത്തിനു പോയി എന്നു വിചാരിക്കുക. അതുകൊണ്ട് ഓഫിസിലുള്ള മറ്റുള്ളവരെയും മാറ്റിക്കളയുമോ? സ്റ്റാഫിലെ  രണ്ടു പേരാണ് ആകെ ഉണ്ടായത്. അതുകൊണ്ട് ഞാൻ അപമാനിക്കപ്പെട്ടില്ല. ചെയ്തവരാണ് സ്വയം വിലയിരുത്തേണ്ടത്. തറവാട്ടിലേക്ക് വരാൻ എനിക്കെന്തിനാണ് വേറെ അവിടെ  ആള് എന്നു ഞാൻ പത്രക്കാര് ചോദിച്ചപ്പോൾ പറഞ്ഞു. ഞങ്ങളെല്ലാവരും ചേർന്ന് ഉണ്ടാക്കിയതാണ് ‘മാരാർജി ഭവൻ’ എന്ന ആ കെട്ടിടം. ആ നല്ല സ്ഥലത്തു തിരിച്ചെത്തിയപ്പോൾ  ആത്മനിർവൃതി തോന്നി. 

വി.മുരളീധരൻ.

താങ്കൾക്ക് മിസ്ഡ് കോൾ അംഗത്വം എടുക്കാമെന്ന് അതിനിടയിൽ വി.മുരളീധരൻ പറഞ്ഞതു കേട്ടപ്പോൾ എന്തു തോന്നി ? 

കുട്ടികൾ എന്തെങ്കിലും അബദ്ധം കാണിക്കുന്നതിനെ അങ്ങനെ കണ്ടാൽ മതി. പത്രത്തിൽ ഒരു വാർത്ത വന്നിട്ടുണ്ടാകും. അതിനപ്പുറം ആരും  കണ്ടില്ല. ഞാൻ അപ്പോൾതന്നെ ബിജെപി അംഗമാണ്. പിന്നെ എന്തിനു മിസ്ഡ് കാൾ അടിച്ച് അംഗമാകണം. എനിക്ക് ചിലതെല്ലാം പറ്റുന്നില്ല. എന്നാൽ പിന്നെ സാധിക്കുന്നവർക്ക് മിസ്ഡ് കാൾ എന്നാണ്.

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ അതിശക്തനായിരുന്ന താങ്കൾ എന്തുകൊണ്ടാണ് പ്രസ്ഥാനത്തിന് അനഭിമിതനായത്?

ഉത്തരം കിട്ടാത്ത ചോദ്യമാണ് അത്. ഞാൻ വേണ്ടെന്ന്  ബിജെപിയിൽ ആരും  എന്നോട് പറഞ്ഞില്ല. ഒഴിവാക്കപ്പെട്ടപ്പോൾ രാജ്നാഥ് സിങ്ങായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ. ‘എന്തു പറ്റി മുകുന്ദൻജി’  എന്നാണ് അദ്ദേഹം  ചോദിച്ചത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിന് ഇക്കാര്യം അറിയില്ലായിരുന്നു. മാറ്റുന്നതു സംബന്ധിച്ച്  വ്യക്തിപരമായി സംസാരിച്ചിരുന്നുവെങ്കിൽ എനിക്കു വിഷമം ഉണ്ടാകില്ലായിരുന്നു. ഇന്നുവരെ  തിരിച്ചു വിളിക്കണമെന്ന് ആരോടും  അഭ്യർഥിച്ചിട്ടില്ല. തിരിച്ചു കൊണ്ടുവരുമെന്ന്  പിന്നീടുള്ള പ്രസിഡന്റുമാരെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. തീരുമാനിക്കേണ്ടത് ബിജെപിയാണ് എന്നാണ് ആർഎസ്എസും ചൂണ്ടിക്കാട്ടിയത്. 

അന്നത്തെ ആർഎസ്എസ് നേതൃത്വത്തിന്റെ  നിയന്ത്രണത്തിൽ താങ്കൾ നിന്നില്ല എന്നതു മൂലമുള്ള ഈഗോ പ്രശ്നം മാറ്റത്തിനു കാരണമായിരുന്നോ? 

അതിന്റെ അകത്തേയ്ക്ക് പോകാതിരിക്കുകയാണ് നല്ലത്. പുതിയ തലമുറയ്ക്ക്  അതു ഗുണം ചെയ്യില്ല.

ആർഎസ്എസിന്റെ തലപ്പത്ത് ഉണ്ടായിരുന്ന സേതുമാധവനുമായി  ഭിന്നത ഉണ്ടായിരുന്നോ എന്നാണ് ചോദിക്കുന്നത്?

ചോദ്യം മനസ്സിലായി. പല്ലിട കുത്തി നാറ്റിക്കേണ്ട കാര്യമില്ല. 

താങ്കൾക്കെതിരെ ചില അഴിമതി  ആരോപണങ്ങളും അന്ന്  ഉയർന്നിരുന്നല്ലോ? 

എന്റെ മനസ്സിന് അതു വളരെ വളരെ വേദന ഉണ്ടാക്കി. എന്തെങ്കിലും സമ്പാദിക്കണമെന്നു മോഹമുണ്ടെങ്കിൽ അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നു. അങ്ങനെ ഒരാൾ അല്ല പി.പി.മുകുന്ദൻ.  

ബിജെപിയിൽനിന്ന് ആർഎസ്എസ് തിരികെ വിളിച്ചപ്പോൾ, പ്രചാരക് സ്ഥാനം താങ്കൾ രാജിവയ്ക്കുകയല്ലേ ഉണ്ടായത്? 

രാജി എന്ന രീതി ഈ പ്രസ്ഥാനത്തിൽ ഇല്ലല്ലോ. നിങ്ങൾ പ്രചാരക് ആകണമന്നു പറഞ്ഞു ആയി, വേണ്ടെന്നു പറഞ്ഞു വേണ്ട. തീർന്നില്ലേ.

ദാവൂദ് ഇബ്രാഹിമുമായി വരെ താങ്കൾക്കു ബന്ധമുണ്ടെന്ന തരത്തിൽ അടുത്ത സഹപ്രവർത്തകനായിരുന്ന ഒ.രാജഗോപാൽ  ആരോപിച്ചത് വേദനിപ്പിച്ചോ?

ആ അഭിമുഖം നടത്തിയ പത്രപ്രവർത്തകനോട് ‍ഞാൻ ചോദിച്ചു. ഞാനായിട്ട് അങ്ങോട്ട് ചോദിച്ചതല്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. പിന്നെ അന്വേഷിച്ചില്ല. അദ്വാനിയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്വാനി രാജഗോപാലിനോട് സംസാരിച്ചിട്ടുണ്ടാകും. എന്തായാലും രാജഗോപാൽ  ഖേദം പ്രകടിപ്പിച്ചു പ്രസ്താവന ഇറക്കി. ഒരാളെ കളയാൻ എളുപ്പമാണ്. മുകളിൽ കയറുമ്പോൾ ഒന്നു തട്ടിയാൽ മതി. പക്ഷേ കയറി വരാൻ വലിയ പ്രയാസമാണ്. 

പി.പി.മുകുന്ദൻ. ഫയൽ ചിത്രം

അന്നത്തെ മാറ്റത്തിന് കാരണമായ പ്രശ്നങ്ങൾക്കു ശേഷം ആർഎസ്എസ് താങ്കളോട്  പൊറുക്കാത്തതാണോ തിരിച്ചുവരവിന് തടസ്സം?

സംഘം ഒരു അഭിപ്രായ വ്യത്യാസവും എന്നോട് പറ‍ഞ്ഞിട്ടില്ല. അവർക്ക് എന്നെ ഉപയോഗപ്പെടുത്തണമെങ്കിൽ അതു ചെയ്യാം. നമ്മൾ വീട്ടിലേക്കു കയറുമ്പോൾ പുറത്ത് ഒരു ചവിട്ടി കാണുമല്ലോ. ആ ചവിട്ടിയിൽ ‘യൂസ് മി’ എന്ന് എഴുതിയിട്ടുണ്ടാകും. അതു പോലെ എന്റെ പുറത്ത് ‘യൂസ് മി’ എന്ന് ഉണ്ട്. ഉപയോഗപ്പെടുത്തണോ എന്ന് അവരാണ് ആലോചിക്കേണ്ടത്.

ഇന്നു കേന്ദ്രം ഭരിക്കുന്നവരടക്കം അന്നു താങ്കൾക്കു സമശീർഷരോ താഴെയുള്ളവരോ ആയിരുന്നു. എന്തുകൊണ്ടാണ് അവരും മുഖം തിരിച്ചു നിൽ‍ക്കുന്നത്?

അവരിൽ പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. അവർക്ക്  അറിയാത്തതുകൊണ്ടല്ല. ഒരാൾ പോയാൽ വേറോരാൾ എന്നു കരുതിയിട്ടുണ്ടാകും. ഇന്നു ഞാൻ നാളെ നീ എന്നല്ലേ...

ബിജെപിയുടെ വോട്ടുകൾ കോ‍ൺഗ്രസിന് മറിച്ചുകൊടുക്കലായിരുന്നു താങ്കളുടെ കാലത്ത് എന്ന  ആരോപണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ആ വോട്ടുമറിക്കൽ നിർത്തിയത് ഞങ്ങളാണ് എന്നു പിന്നീട് ചിലരെല്ലാം അവകാശപ്പെട്ടല്ലോ?  

വിവരക്കേട്! അല്ലാതെന്താണ്? ജയിച്ച സീറ്റ് തോൽക്കുന്നതും തോറ്റ സീറ്റിൽ ജയിക്കുന്നതുമെല്ലാം രാഷ്ട്രീയത്തിൽ  ആദ്യമല്ല.  

കോ–ലീ–ബി സഖ്യം അന്നും ഇന്നും  കേരള രാഷ്ട്രീയത്തിൽ ചർച്ചയാണ്. എൽഡിഎഫിനെതിരെയുള്ള  രാഷ്ട്രീയ കൂട്ടുകെട്ട് രൂപപ്പെടുത്തിയതിനു പിന്നിൽ താങ്കളുടെ സംഭാവന ഇല്ലേ?   

അന്ന് നായനാർ സർക്കാരിന്റെ കാലത്ത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പലരും കൊല്ലപ്പെട്ടു. എൽഡിഎഫ് ഭരണകാലത്തെല്ലാം ഇതു സംഭവിക്കുന്നു. ഭരണ സ്വാധീനം  ഒരു കാരണമായി  ഞങ്ങൾ വിലയിരുത്തി. 1991ലെ തിരഞ്ഞെടുപ്പ് കാലത്ത്  ആ ഭരണം മാറണമെന്നുതന്നെ പ്രസ്ഥാനം ചിന്തിച്ചു. അതു സത്യമാണ്. മറച്ചു വയ്ക്കേണ്ട കാര്യമില്ല. അതിന്റെ പേരിൽ യുഡിഎഫുമായി ധാരണ ഉണ്ടായി. തൃശൂരിൽ വച്ചു യോഗം നടന്നു. ബന്ധപ്പെട്ട ആളുകൾ പങ്കെടുത്തിരുന്നു. അതെല്ലാം പ്രസ്ഥാനം അറിഞ്ഞുതന്നെയാണ്. അഖിലേന്ത്യാ നേതൃത്വം വരെ അത് അംഗീകരിച്ചിരുന്നു. അതൊന്നും അന്ന് രഹസ്യമായിരുന്നില്ല. ശത്രുവിന്റെ ശത്രു മിത്രമാണ് എന്ന നിലയാണ് സ്വീകരിച്ചത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള നിലപാടിന്റെ ഭാഗമായിരുന്നു അത്. അങ്ങോട്ടും ഇങ്ങോട്ടും കൊലകൾ നടന്നിട്ടുണ്ട്. യുഡിഎഫുമായി ധാരണ എന്നതിനേക്കാൾ ഇടതുപക്ഷം അധികാരത്തിൽ വരാതിരിക്കണമെന്ന സമീപനമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് ഞങ്ങൾ കോൺഗ്രസിന്റെ വാലായി എന്നല്ല. രാമൻപിള്ളയും കെ.ജി.മാരാരും അതിന്റെ ഭാഗമായി ജയിക്കുമെന്നു കരുതിയെങ്കിലും അതു സംഭവിച്ചില്ല. അതു കോൺഗ്രസിന്റെ  കുറ്റമായും കരുതുന്നില്ല. മാരാർ ചെറിയ വോട്ടിനാണ് തോറ്റത്. ജയിച്ചിരുന്നെങ്കിൽ സ്വർണസിംഹാസനത്തിൽ ഇരുത്തുമായിരുന്നു. പരാജയത്തിന് അച്ഛനില്ലല്ലോ. 

ഇ.കെ.നായനാർ. ഫയൽ ചിത്രം

തന്ത്രങ്ങളുടെ ആശാനായ പി.പി.മുകുന്ദൻ എന്നെങ്കിലും ബിജെപിയിലേക്ക് തിരിച്ചുവന്ന് സജീവമാകുമെന്ന് പ്രതീക്ഷിക്കാമോ? 

എല്ലാ ജില്ലകളിലും പഴയ കാല പ്രവർത്തകർ തഴയപ്പെടുന്നു. അവരെ കൂട്ടിയോജിപ്പിക്കാൻ സാധിക്കണം. അതിനു ഞാൻ വേണമെന്നില്ല. ‘ഞാനെന്ന ഭാവമിഹ തോന്നായ്ക വേണമിഹ’ എന്നാണല്ലോ. പാർട്ടിയിൽനിന്ന് ആരെങ്കിലുമെല്ലാം പോയിട്ടുണ്ടെങ്കിൽ അത് ആശയപരമായ ഭിന്നത കൊണ്ടല്ല. കൊണ്ടു നടക്കുന്നതിലെ അപാകത മൂലമാണ്. സി.കെ.പത്മനാഭൻ പ്രസിഡന്റായിരുന്നപ്പോൾ പ്രധാന പ്രതിപക്ഷമാണ് ബിജെപി എന്നു വരെ ചിലരെല്ലാം വിശേഷിപ്പിച്ചിരുന്നു. അതുപോലെ പല ആൾക്കാരുമില്ലേ. സംഘടന ദുർബലമാണെന്നു പറയുമ്പോൾ മുഖം തിരിച്ചിട്ടു കാര്യമില്ല. ഇക്കാലത്തിനിടെ മറ്റു പാർട്ടികളിൽനിന്ന് എനിക്കു ക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതു പാർട്ടി  എന്നു പറയില്ല. പക്ഷേ സംഘത്തിന്റെ  പ്രതിജ്ഞയാണ് എനിക്ക് പ്രധാനം. 'ഈ വ്രതം ഞാൻ ആജന്മം പാലിക്കും’ എന്നുള്ളതാണ് അത്. ഈ വ്രതം ഞാൻ പാലിക്കുക  തന്നെ ചെയ്യും.

English Summary: Cross Fire Exclusive Interview with BJP Veteran P.P.Mukundan