യുഎസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ (ഏറെയും ഏഷ്യൻ) കരുതൽ ശേഖരം തുറന്നുകൊടുക്കുന്നത് എത്രകണ്ടു ഫലവത്താവുമെന്നറിയാൻ ഡിസംബർ 2 വരെ കാത്തിരിക്കണം. അന്നു നടക്കുന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ (ഒപെക്) യോഗം ഉൽപാദനം കൂട്ടാനുള്ള തീരുമാനമെടുത്താൽ യുഎസിന്റെ പദ്ധതി വിജയിച്ചെന്നു കരുതാം...US Crude Oil

യുഎസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ (ഏറെയും ഏഷ്യൻ) കരുതൽ ശേഖരം തുറന്നുകൊടുക്കുന്നത് എത്രകണ്ടു ഫലവത്താവുമെന്നറിയാൻ ഡിസംബർ 2 വരെ കാത്തിരിക്കണം. അന്നു നടക്കുന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ (ഒപെക്) യോഗം ഉൽപാദനം കൂട്ടാനുള്ള തീരുമാനമെടുത്താൽ യുഎസിന്റെ പദ്ധതി വിജയിച്ചെന്നു കരുതാം...US Crude Oil

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ (ഏറെയും ഏഷ്യൻ) കരുതൽ ശേഖരം തുറന്നുകൊടുക്കുന്നത് എത്രകണ്ടു ഫലവത്താവുമെന്നറിയാൻ ഡിസംബർ 2 വരെ കാത്തിരിക്കണം. അന്നു നടക്കുന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ (ഒപെക്) യോഗം ഉൽപാദനം കൂട്ടാനുള്ള തീരുമാനമെടുത്താൽ യുഎസിന്റെ പദ്ധതി വിജയിച്ചെന്നു കരുതാം...US Crude Oil

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ധന വില കുറയ്ക്കാൻ കരുതൽ ശേഖരത്തിൽനിന്നു വിപണിയിലേക്കു ക്രൂഡ് ഓയിൽ നൽകാനുള്ള യുഎസിന്റെയും ഇന്ത്യയുടെയും തീരുമാനത്തിനു പിന്നിൽ എന്താണ്? ഇന്ധനവില വർധനയെ തുടർന്ന് രാജ്യത്താകമാനം രൂപപ്പെട്ട വിലക്കയറ്റമാണ് രാജ്യങ്ങളെ ഇത്തരമൊരു നീക്കത്തിലേക്കെത്തിച്ചതെന്നു വ്യക്തമാണെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലാതില്ല. ഇന്ധന വിലവർധനയെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കയറ്റത്തിൽ വീർപ്പുമുട്ടുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്തുക എന്ന വലിയ സമ്മർദം യുഎസിന്റെയും ഇന്ത്യയുടെയും ഭരണാധികാരികൾക്കു മേലുണ്ട്. 

വിവിധ തിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുമ്പോൾ വിലക്കയറ്റത്തെ പിടിച്ചു നിർത്തി എന്ന ഇമേജ് രൂപപ്പെടുത്തി വോട്ടു തേടുക എന്നതിനും ക്രൂഡ് ഓയിൽ കരുതൽ ശേഖരം തുറന്നുകൊടുക്കുന്നതിലൂടെ വിവിധ രാജ്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വർഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കണ്ണ് വയ്ക്കുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് അടുത്തവർഷം പ്രധാന സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് വിഷയം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെയുള്ള നിർണായക സംസ്ഥാനങ്ങളിലാണ് അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

ADVERTISEMENT

ഇന്ധന നികുതി കേന്ദ്രസർക്കാർ കുറച്ചെങ്കിലും വരുമാനം കൂടണമെങ്കിൽ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറയണം. നികുതി ഇനിയും കുറച്ചാൽ അതു സർക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നതിനാൽ ക്രൂഡ് വില കുറയ്ക്കാനുള്ള വഴികളാണ് ഇന്ത്യ തേടുന്നതും. ഇതിനുള്ള വഴിയൊരുക്കലാണ് കരുതൽ ശേഖരം വിപണിയിലേക്കു എത്തിക്കുന്നതിലൂടെ യുഎസും ഇന്ത്യയും ഉൾപ്പെടെ ലക്ഷ്യം വയ്ക്കുന്നത്. 

കാത്തിരിക്കണം ഡിസംബർ 2 വരെ!

എന്നാൽ യുഎസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ (ഏറെയും ഏഷ്യൻ) കരുതൽ ശേഖരം തുറന്നുകൊടുക്കുന്നത് എത്രകണ്ടു ഫലവത്താവുമെന്നറിയാൻ ഡിസംബർ 2 വരെ കാത്തിരിക്കണം. അന്നു നടക്കുന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ (ഒപെക്) യോഗം ഉൽപാദനം കൂട്ടാനുള്ള തീരുമാനമെടുത്താൽ യുഎസിന്റെ പദ്ധതി വിജയിച്ചെന്നു കരുതാം. എന്നാൽ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനമാണ് ഒപെക് പ്ലസ് രാജ്യങ്ങൾ സ്വീകരിക്കുന്നതെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു തിരിച്ചടിയാകും. 

ഇറാഖിലെ ഓയിൽ റിഫൈനറിയിലെ കാഴ്‌ച. ചിത്രം: HAIDAR MOHAMMED ALI / AFP

‌പലരാജ്യങ്ങളിലും കൊറോണ വ്യാപനം കൂടി വരുന്നതും ഉൽപാദനം കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് ഒപെക് രാജ്യങ്ങളെ പിന്നോട്ടുവലിക്കുന്നുണ്ട്. ഓരോ മാസവും പ്രതിദിനം 4 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനുള്ള തീരുമാനം നേരത്തേയുള്ളതാണെങ്കിലും നടപടികൾക്കു വേഗത ഇപ്പോഴും കൈവന്നിട്ടില്ല. നവംബർ 29നു വിയന്നയിൽ നടക്കുന്ന ഇറാന്റെ ആണവ ഉപരോധത്തിന്മേലുള്ള ചർച്ചകളും ഉൽപാദക രാജ്യങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കും. 

ADVERTISEMENT

ഫലം എത്രനാളത്തേക്ക്?

ദീർഘകാല വീക്ഷണത്തോടെയുള്ളതല്ല യുഎസിന്റെ നടപടിയെന്നും വിലയിരുത്തലുകളുണ്ട്. 9.89 കോടി ബാരൽ ക്രൂഡ് ഓയിൽ ഒരു ദിവസം ആഗോളതലത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. യുഎസ് കരുതൽ ശേഖരത്തിൽനിന്നു നൽകുന്ന 50 കോടി ബാരൽ ആഗോളതലത്തിൽ 5 ദിവസത്തെ ഉപയോഗത്തിനു മാത്രമേ തികയൂ എന്നു ചുരുക്കം.  ഇന്ത്യയുടെ ഒരു ദിവസത്തെ ക്രൂഡ് ഓയിൽ ഉപഭോഗം 48 ലക്ഷം ബാരലാണ്. കരുതൽ ശേഖരത്തിൽ നിന്ന് ഇന്ത്യ ഇപ്പോൾ നൽകാൻ തീരുമാനിച്ചിട്ടുള്ളതാകട്ടെ 50 ലക്ഷം ബാരലും. 

ചിത്രം: AFP

സ്വകാര്യ മേഖലയിലെ കരുതൽ ശേഖരത്തിൽനിന്ന് 15 ലക്ഷം ബാരൽ റിലീസ് ചെയ്യാൻ അനുവദിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്. കരുതൽ ശേഖരം വിട്ടുനൽകുമെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ടെങ്കിലും ചൈനയുടെയും ദക്ഷിണ കൊറിയയുടെയും നിലപാട് വരാനുണ്ട്. ആദ്യമായാണ് ഏഷ്യൻ രാജ്യങ്ങളെ കൂട്ടുപിടിച്ച് യുഎസ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ രാജ്യാന്തര തലത്തിൽ എണ്ണ ഉപഭോഗം കുതിച്ചുയർന്നതിനെ തുടർന്നുണ്ടായ പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം നേരിടാൻ ഉൽപാദനം കൂട്ടണമെന്ന ആവശ്യത്തോട് റഷ്യയും സൗദിയും ഉൾപ്പെടുന്ന എണ്ണ ഉൽപാദക രാജ്യങ്ങൾ മുഖംതിരിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുഎസും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ എത്തിച്ചത്. 

കരുതൽ ശേഖരത്തിൽ മുന്നിൽ യുഎസ്

ADVERTISEMENT

യുദ്ധമോ, കാലാവസ്ഥാ വ്യതിയാനങ്ങളോ മൂലമുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലും കടുത്ത ഇന്ധനക്ഷാമം നേരിടുമ്പോഴും ഉപയോഗിക്കാനായി ഭൂഗർഭ സംഭരണികളിലാണ് കരുതൽ ശേഖരം സൂക്ഷിക്കുന്നത്. രാജ്യാന്തര ഊർജ ഏജൻസിയിൽ അംഗമായിട്ടുള്ള 29 രാജ്യങ്ങളായ യുകെ, ജർമനി, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കും കരുതൽ ശേഖരമുണ്ട്. ഏറ്റവും വലുത് യുഎസിന്റേതാണ്. രണ്ടാമത് ചൈനയും മൂന്നാമത് ജപ്പാനും. 90 ദിവസത്തെ  ഇറക്കുമതിക്കു തുല്യമായ അളവാണ് ശേഖരിക്കാൻ അനുമതിയുള്ളത്.

പസിഫിക് സമുദ്രത്തിൽ അപ്പോളോ ക്രൂഡ് ഓയിൽ ടാങ്കർ വന്നപ്പോൾ. ചിത്രം: Patrick T. FALLON / AFP

4 കേന്ദ്രങ്ങളിലായി 60.6 കോടി ബാരൽ കരുതൽ ശേഖരമാണ് യുഎസിന് ഉള്ളത്. യുഎസിന് ആവശ്യമുള്ള ഇന്ധനത്തിന്റെ ഒരു മാസത്തെ ഉപയോഗത്തിനുള്ളതുണ്ട് ഇത്. ഇതിനു മുൻപ് മൂന്നു തവണ യുഎസ് കരുതൽ ക്രൂഡ് ശേഖരം തുറന്നിട്ടുണ്ട്– ഒപെക് അംഗമായ ലിബിയയിൽ യുദ്ധമുണ്ടായ 2011ൽ, കത്രീന ചുഴലിക്കാറ്റ് വീശിയടിച്ച 2005ൽ, ഗൾഫ് യുദ്ധത്തെ തുടർന്ന് 1991ല്‍. 1975ൽ ഗൾഫ് ഉപരോധത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് യുഎസ് ക്രൂ‍ഡ് ഓയിലിന്റെ കരുതൽ ശേഖരം ആരംഭിക്കുന്നത്. 

ഇന്ത്യ ചരിത്രത്തിലാദ്യമായാണ് കരുതൽ ശേഖരം എടുക്കുന്നത്. ഇന്ത്യയ്ക്ക് ഏകദേശം 53 ലക്ഷം ടണ്ണിന്റെ കരുതൽ ശേഖരമുണ്ടെന്നാണു കണക്ക്. വിശാഖപട്ടണം (‌13.3 ലക്ഷം ടൺ), മംഗളൂരു (15 ലക്ഷം ടൺ), പദൂർ (25 ലക്ഷം ടൺ) എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ശേഖരമുള്ളത്. ഏകദേശം 9 ദിവസത്തെ ഇന്ത്യയുടെ ഇന്ധന ആവശ്യം നിറവേറ്റാനുള്ള ഇന്ധനമാണ് ഇവിടങ്ങളിലുള്ളത്. ഇന്ത്യൻ ഓയിൽ ഇൻഡസ്ട്രി ഡവലപ്മെന്റ് ബോർഡിന്റെ കീഴിൽ 2005ൽ സ്ഥാപിതമായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സാണ് ഇന്ത്യയിൽ ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ചുമതല വഹിക്കുന്നത്. 

ചൈന 15 വർഷം മുൻപാണ് കരുതൽ ശേഖരം ആരംഭിക്കുന്നത്. പ്രെട്രോളിയം ഉപഭോഗത്തിൽ രാജ്യത്ത് രണ്ടും മൂന്നും സ്ഥാനക്കാരായ ചൈനയും ഇന്ത്യയും രാജ്യാന്തര ഊർജ ഏജൻസിയിലെ അസോഷ്യേറ്റ് അംഗങ്ങളാണ്. വില നിയന്ത്രണത്തിനായി കരുതൽ ശേഖരം ഉപയോഗിക്കുന്നതിൽ ജപ്പാന് നിയമപരമായ തടസങ്ങളുണ്ട്. അതിനാൽ നിയമപ്രകാരമുള്ള മിനിമം ശേഖരം നിലനിൽത്തി ബാക്കിയുള്ളത് വിപണിയിലേക്കു നൽകാനാണ് ജപ്പാന്റെ പദ്ധതി. 

വെട്ടിക്കുറയ്ക്കുമോ?

റഷ്യയും സൗദിയും ഉൾപ്പെടുന്ന എണ്ണ ഉൽപാദക രാജ്യങ്ങൾ പ്രതിദിനം 4 ലക്ഷം ബാരൽ കൂടുതലായി ഉൽപാദിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ആഗോളതലത്തിൽ ആവശ്യമായി വരുന്ന അളവിലേക്ക് ഉൽപാദനം ഇപ്പോഴും എത്തിയിട്ടില്ല. ഉൽപാദനം കൂട്ടാനുള്ള തീരുമാനം ഒപെക് എടുത്താൽ യുഎസിന് ഒപ്പം ഇന്ത്യയ്ക്കും നേട്ടത്തിൽ പങ്കുചേരാം. മറിച്ചാണെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു വൻ തിരിച്ചടിയാകും. കരുതൽ ശേഖരം ഉപയോഗിക്കുകയാണെങ്കിൽ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് ഒപെക് നേരത്തേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കൂടിയും കുറഞ്ഞും

അതേസമയം, ക്രൂഡ് ഓയിൽ വിലയിൽ ഈവർഷം ഏകദേശം 50 ശതമാനത്തിലധികം വർധനവാണുണ്ടായത്. കഴിഞ്ഞ രണ്ടു മാസങ്ങളായി ക്രൂഡ് വില 80 ഡോളറിനു മുകളിൽ തുടരുകയാണ്. കരുതൽ ശേഖരം ഉപയോഗിക്കാൻ യുഎസ് തയാറെടുക്കുന്നതായുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് ക്രൂഡ് വില 79 ലേക്ക് കുറഞ്ഞത്. എന്നാൽ വിപണിയിലേക്ക് നൽകുന്ന കരുതൽ ശേഖരത്തിന്റെ കണക്കുകൾ പുറത്തു വന്നതേടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 82 ഡോളറിലേക്ക് ഉയരുകയും ചെയ്തു.

English Summary: Crucial Meeting on December 2 on Crude Oil: Can US, India and China Join hands to Reduce its Price?