സീനിയോരിറ്റി പരിഗണിച്ചാണു സംയുക്ത സേനാ മേധാവിയുടെ നിയമനമെങ്കിൽ 3 സേനാ മേധാവികളിൽ മുതിർന്നയാളായ ജനറൽ നരവനെയ്ക്കാണ് (കരസേന) സാധ്യത. അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയിൽ നിന്നാവണമെന്ന വാദമുയർന്നാൽ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. ..Bipin Rawat, MM Naravane

സീനിയോരിറ്റി പരിഗണിച്ചാണു സംയുക്ത സേനാ മേധാവിയുടെ നിയമനമെങ്കിൽ 3 സേനാ മേധാവികളിൽ മുതിർന്നയാളായ ജനറൽ നരവനെയ്ക്കാണ് (കരസേന) സാധ്യത. അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയിൽ നിന്നാവണമെന്ന വാദമുയർന്നാൽ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. ..Bipin Rawat, MM Naravane

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീനിയോരിറ്റി പരിഗണിച്ചാണു സംയുക്ത സേനാ മേധാവിയുടെ നിയമനമെങ്കിൽ 3 സേനാ മേധാവികളിൽ മുതിർന്നയാളായ ജനറൽ നരവനെയ്ക്കാണ് (കരസേന) സാധ്യത. അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയിൽ നിന്നാവണമെന്ന വാദമുയർന്നാൽ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. ..Bipin Rawat, MM Naravane

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സംയുക്ത സേനാ മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്–സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിക്കായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് തുടരുന്നു. പ്രതിരോധ സേനകളുടെ ഏറ്റവും ഉന്നത പദവി ഡിസംബർ 8 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. അന്ന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ അപകടത്തിലാണ് ജനറൽ റാവത്ത്, ഭാര്യ മധുലിക എന്നിവരടക്കം 14 പേർ കൊല്ലപ്പെട്ടത്. 

പാക്ക്, ചൈന അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സേനയിലെ സുപ്രധാന പദവി ഒഴിച്ചിടുന്നത് ഭൂഷണമല്ലെന്നാണു കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞ ഒന്നര വർഷമായി ചൈന പ്രകോപനം സൃഷ്ടിക്കുകയാണ്. ചൈനീസ് സേനയെ പ്രതിരോധിച്ച് ഇന്ത്യൻ സേനയും അതിർത്തിയിലുടനീളം നിലയുറപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ഇന്ത്യ– പാക്ക് അതിർത്തിയിൽ ഈ വർഷമാദ്യം മുതൽ ഇരു സേനകളും വെടിനിർത്തൽ ധാരണ പാലിക്കുന്നുണ്ട്. 

ADVERTISEMENT

സേനകൾ തമ്മിലുള്ള സംഘർഷം അയഞ്ഞിട്ടുണ്ടെങ്കിലും അതിർത്തി വഴി ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാനുള്ള ശ്രമങ്ങൾ പാക്ക് സേന തുടരുന്നുണ്ട്. അതിർത്തികളിലെ സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള ഓപ്പറേഷനൽ ചുമതല അതത് സേനകളുടെ മേധാവികൾക്കാണെങ്കിലും സൈന്യത്തിനും ഭരണകൂടത്തിനുമിടയിലെ പാലമായി പ്രവർത്തിക്കുന്ന സംയുക്ത സേനാ മേധാവിയുടെ സാന്നിധ്യം സംഘർഷ വേളകളിൽ നിർണായകമാണ്. 

പിൻഗാമി നരവനെ?

റാവത്ത് അപകടത്തിൽപ്പെട്ട ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. 3 സേനാ മേധാവികളുൾപ്പെട്ട സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി) മേധാവിയായി കരസേനാ മേധാവി ജനറൽ എം.എം. നരവനെയെ കഴിഞ്ഞയാഴ്ച നിയമിച്ചു. സംയുക്ത സേനാ മേധാവിക്കു പുറമെ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകുമെന്ന സൂചനകൾ ശക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ നിയമനം. കേന്ദ്രത്തിന്റെ ഈ നിർണായക തീരുമാനത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകളേറെയും. 

കരസേന മേധാവി എം.എം.നരവനെ. ചിത്രം: PTI

സീനിയോരിറ്റി പരിഗണിച്ചാണു സംയുക്ത സേനാ മേധാവിയുടെ നിയമനമെങ്കിൽ 3 സേനാ മേധാവികളിൽ മുതിർന്നയാളായ ജനറൽ നരവനെയ്ക്കാണ് (കരസേന) സാധ്യത. റാവത്തും കരസേനയിൽ നിന്നായിരുന്നതിനാൽ അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയിൽ നിന്നാവണമെന്ന വാദമുയർന്നാൽ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. എന്നാൽ, ഇരുവരും സേനാ മേധാവികളായത് അടുത്തിടെയാണെന്നതിനാൽ സംയുക്ത സേനാ മേധാവിയാക്കുന്നത് ഉചിതമാവില്ലെന്ന ചിന്തയുണ്ട്. 

ADVERTISEMENT

റാവത്ത് ഏതാനും വർഷങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നെങ്കിൽ പിൻഗാമിയാവാൻ ഹരികുമാറിനു സാധ്യതയേറെയായിരുന്നു. 3 സേനകളുടെയും സംയുക്ത കമാൻഡ് രൂപീകരണത്തിൽ (തിയറ്റർ കമാൻഡ്) റാവത്തിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുണ്ട് ഹരികുമാറിന്. സേനകളുടെ സംയുക്ത ഘടകമായ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ മേധാവിയായി ഹരികുമാർ സേവനമനുഷ്ഠിച്ച വേളയിലാണ് റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിട്ടറികാര്യ വകുപ്പ് കേന്ദ്രം രൂപീകരിച്ചത്. തുടർന്ന് ഏതാനും നാൾ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. 

അടുത്തിടെ സേനയിൽ നിന്നു വിരമിച്ച മേധാവികളിലൊരാളെ റാവത്തിന്റെ പിൻഗാമിയായി നിയമിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് വിരമിച്ച നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങിനെ നിയമിച്ചുകൂടേ എന്ന് പ്രതിരോധ വൃത്തങ്ങളിൽ ചോദ്യമുയരുന്നു. രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായിരുന്ന റാവത്തിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ വിടവ് നികത്താനാവശ്യമായ നിയമനത്തിൽ കേന്ദ്രം ഏതു വഴി സ്വീകരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണു പ്രതിരോധ സേനകൾ. 

ബിപിൻ റാവത്ത്.

നരവനെ അടുത്ത സംയുക്ത സേനാ മേധാവിയായാൽ പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും. നരവനെയ്ക്കു ശേഷം കരസേനയിലെ സീനിയർ ഉദ്യോഗസ്ഥർ കശ്മീരിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷിയും കൊൽക്കത്ത ആസ്ഥാനമായ കിഴക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെയുമാണ്. ഇരുവരും 1982 ലാണു സേനയിൽ ചേർന്നത്. ...

ആരാണ് ജനറല്‍ നരവനെ?

ADVERTISEMENT

കരസേനയുടെ 28–ാമത്തെ മേധാവിയായാണ് ജനറൻ നരവനെ 2019 അവസാനം ചുമതലയേറ്റത്. കരസേനയുടെ ഉപമേധാവിയായിരുന്നു അദ്ദേഹം മുൻപ് ഈസ്റ്റേൺ കമാൻഡ് മേധാവിയുമായിരുന്നു. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ ഏഴാം ബറ്റാലിയനിൽ സേവനമാരംഭിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ്. 37 വർഷത്തെ സേവനത്തിനിടയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്മീരിലും ഭീകരപ്രവർത്തനം നേരിടുന്നതിൽ ജനറൽ നരവനെ സ്തുത്യർഹ സേവനം നിർവഹിച്ചിട്ടുണ്ട്.

സേനയിലെ പരിഷ്കാരങ്ങൾ നടപ്പാക്കുക, കശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരവാദം ഉന്മൂലനം ചെയ്യുക, വടക്കു കിഴക്കൻ മേഖലയിൽ ചൈനയുടെ സേനാവിന്യാസം പരിഗണിച്ച് ഇന്ത്യൻ സേനയുടെ നടപടികൾ ശക്തമാക്കുക എന്നിവയ്ക്കാണു മുൻതൂക്കം നൽകുന്നതെന്ന് സ്ഥാനമേറ്റതിനു ശേഷം നരവനെ പറഞ്ഞിരുന്നു. ഭീകരരെ മുൻനിർത്തി പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധം നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അന്ന് നരവനെ വ്യക്തമാക്കി. അയൽ രാജ്യങ്ങൾ ഉൾപ്പെടെ സന്ദർശിച്ച് തന്ത്രപ്രധാനമായ പല തീരുമാനങ്ങളും കൈകക്കൊള്ളുന്നതിൽ മുന്നിലാണ് ഇന്ത്യയുടെ കരസേന മേധാവി.

സിഡിഎസിന്റെ ചുമതലകളെന്ത്? അധികാരമെത്ര?

കാർഗിൽ യുദ്ധ സമയത്തെ സൈനികാസ്ഥാനത്തിന്റെ നടത്തിപ്പിൽ കണ്ടെത്തിയ അപാകതകളുടെ അടിസ്ഥാനത്തിൽ കെ. സുബ്രഹ്മണ്യം അധ്യക്ഷനായുള്ള സമിതിയാണ് സിഡിഎസിനെ നിയമിക്കാൻ നിർദേശിച്ചത്. അന്ന് സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമനം നീണ്ടുപോവുകയായിരുന്നു.

2020 ഒക്ടോബറിൽ ഹിമാചലിലെ മണാലിയിൽ അടൽ ടണൽ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, സിഡിഎസ് ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനെ തുടങ്ങിയവർ സമീപം (ഫയൽ ചിത്രം: PIB / AFP)

കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു സംയുക്ത മേധാവിയുടെ പദവി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം 2019ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിന്നീട് നടത്തിയത്. തൊട്ടുപിന്നാലെ, സംയുക്ത സേനാ മേധാവിയെ കണ്ടെത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കും രൂപം നൽകി. പ്രതിരോധ സെക്രട്ടറി, ധനവിനിയോഗ സെക്രട്ടറി, സേനാ മേധാവികളുടെ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി) തലവൻ എന്നിവരായിരുന്നു അംഗങ്ങൾ. 

സർക്കാരിന്റെ പ്രധാന സൈനികോപദേഷ്ടാവായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കാൻ 2019 ഡിസംബർ 24ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അന്നു കരസേനാ മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഡിസംബർ 31ന് വിരമിക്കുമ്പോൾ അദ്ദേഹത്തെ സിഡിഎസ് ആയി നിയമിക്കാനായിരുന്നു തീരുമാനം. 3 സേനാമേധാവികൾക്കും തുല്യമായ 4 നക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സിഡിഎസ്. കരസേനയിലെ ജനറൽ, നാവികസേനയിലെ അഡ്മിറൽ, വ്യോമസേനയിലെ എയർ ചീഫ് മാർഷൽ എന്നിവരാണു 4 നക്ഷത്രറാങ്കുകൾ. 

ഇവരുടെ ഏകോപനം സിഡിഎസിലൂടെയായിരിക്കും. അതായത് സേനാ മേധാവിമാരുടെ മേൽ കമാൻഡ് അധികാരം ഉണ്ടാവില്ല. നാൽവരിലെ പ്രഥമൻ മാത്രമായിരിക്കും സിഡിഎസ്. സൈനിക വിഭാഗങ്ങളുടെ ഓപറേഷനൽ കാര്യങ്ങളുടെ ചുമതലയും സേനാമേധാവികൾക്കു തന്നെയായിരിക്കും. പക്ഷേ ആൻഡമാനിലെ സംയുക്ത കമാൻഡ്, സൈബർ കമാൻഡ് തുടങ്ങിയ സൈനികവിഭാഗങ്ങൾ സിഡിഎസിനു കീഴിലായിരിക്കും.

സേനാവിഭാഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ മന്ത്രിസഭയുടെ ശ്രദ്ധയിലെത്തിക്കുക, പൊതുവായ പരിശീലനം, പൊതുവായ തന്ത്രങ്ങൾ മെനയൽ തുടങ്ങിയവയുടെ ഉത്തരവാദിത്തമാണ് സിഡിഎസിന്. ബിപിൻ റാവത്ത് ചുമതലയേൽക്കുന്നതു വരെ 3 സേനാമേധാവികളിൽ മുതിർന്നയാൾക്കായിരുന്നു ഈ ചുമതല. പ്രതിരോധ മന്ത്രാലയത്തിൽ സൈനികകാര്യ വകുപ്പിന്റെ തലവനാണ് സിഡിഎസ്. 

പ്രതിരോധ വകുപ്പിന്റെ ഉദ്യേഗസ്ഥതലത്തിൽ പ്രതിരോധ സെക്രട്ടറി തലവനായി തുടരുന്നുണ്ടെങ്കിലും, അദ്ദേഹത്തിനും മുകളിലാണ് സിഡിഎസ്. പ്രധാനമന്ത്രി തലവനായുള്ള ആണവായുധ കമാൻഡ് അതോറിറ്റിയിലും പ്രതിരോധമന്ത്രി തലവനായുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അധ്യക്ഷനായ ഡിഫൻസ് പ്ലാനിങ് കമ്മിറ്റിയിലും സിഡിഎസ് അംഗമാണ്.

English Summary: Who will be CDS General Bipin Rawat's successor?