തിരുവനന്തപുരം ∙ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് Omicron, Omicron variant, Kerala Government, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.‌

ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലും രോഗബാധാനിരക്ക് ഉയരുമ്പോള്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം. പൊതുചടങ്ങുകളിൽ പങ്കെടുക്കാതെ വീടുകളിൽതന്നെ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

ADVERTISEMENT

അതേസമയം, കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ച 21 വയസ്സുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കൽ ആരംഭിച്ചു. ബെംഗളൂരുവില്‍നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് കോഴിക്കോടെത്തിയത്. ബസിലെ കണ്ടക്ടറെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

കോവിഡ് ഒപിയില്‍ ഇനി ഒമിക്രോണ്‍ സേവനങ്ങളും

ADVERTISEMENT

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആകെ 5800 ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങളും ലഭ്യമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്റീനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കും ഈ സേവനം തേടാവുന്നതാണ്.

ADVERTISEMENT

English Summary: Kerala state provides alert in Omicron