2020ൽ കോവിഡ് മൂലമുണ്ടായ സാമ്പത്തിക മുരടപ്പിൽനിന്നുള്ള തിരിച്ചുവരവ് പ്രധാന ലക്ഷ്യമായിരുന്നതിനാലാണ് വളർച്ചാ നിരക്ക് 9.5 ശതമാനമെന്ന് ഐഎംഎഫ് പ്രവചിച്ചത്. ഇപ്പോൾ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ മെല്ലെ മെല്ലെ പൂർവസ്ഥിതിയിലേക്ക് എത്തുന്നു.

2020ൽ കോവിഡ് മൂലമുണ്ടായ സാമ്പത്തിക മുരടപ്പിൽനിന്നുള്ള തിരിച്ചുവരവ് പ്രധാന ലക്ഷ്യമായിരുന്നതിനാലാണ് വളർച്ചാ നിരക്ക് 9.5 ശതമാനമെന്ന് ഐഎംഎഫ് പ്രവചിച്ചത്. ഇപ്പോൾ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ മെല്ലെ മെല്ലെ പൂർവസ്ഥിതിയിലേക്ക് എത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020ൽ കോവിഡ് മൂലമുണ്ടായ സാമ്പത്തിക മുരടപ്പിൽനിന്നുള്ള തിരിച്ചുവരവ് പ്രധാന ലക്ഷ്യമായിരുന്നതിനാലാണ് വളർച്ചാ നിരക്ക് 9.5 ശതമാനമെന്ന് ഐഎംഎഫ് പ്രവചിച്ചത്. ഇപ്പോൾ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ മെല്ലെ മെല്ലെ പൂർവസ്ഥിതിയിലേക്ക് എത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം (ജിഡിപി) 8.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്) പ്രവചനം. 2021ലെ 9.5 ശതമാനം എന്ന നിരക്കിൽ നിന്ന് ഒരു ശതമാനം കുറവു വരുത്തിയെങ്കിലും മികച്ച പ്രതീക്ഷ നൽകുന്നതാണ് ലോകബാങ്കിന്റെ പ്രവചനം. പല രാജ്യാന്തര റേറ്റിങ് ഏജൻസികളും ഇന്ത്യ 9 ശതമാനം വളർച്ച നേടുമെന്നാണു പ്രവചിക്കുന്നത്. 2020ൽ കോവിഡ് മൂലമുണ്ടായ സാമ്പത്തിക മുരടപ്പിൽനിന്നുള്ള തിരിച്ചുവരവ് പ്രധാന ലക്ഷ്യമായിരുന്നതിനാലാണ് വളർച്ചാ നിരക്ക് 9.5 ശതമാനമെന്ന് ഐഎംഎഫ് പ്രവചിച്ചത്. ഇപ്പോൾ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ മെല്ലെ മെല്ലെ പൂർവസ്ഥിതിയിലേക്ക് എത്തുന്നു. 

തിരിച്ചുവരവിന്റെ വേഗത്തിൽ ഐഎംഎഫ് ഇന്ത്യയ്ക്കു നൽകുന്നത് മികച്ച സ്ഥാനം തന്നെയാണ്. 8.5 ശതമാനം നിരക്ക് എന്നത് അതിവേഗത്തിൽ വളരുന്ന സമ്പ‌ദ്‌വ്യവസ്ഥ എന്നതിനെ തന്നെയാണു സൂചിപ്പിക്കുന്നത്. ഒരു വശത്ത് തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും മറുവശത്ത് കോവിഡ് ഭീഷണി ഒഴിയാതെ പിന്തുടരുകയാണ്. 2022ലും കോവിഡ് ഭീഷണി ആഗോള സമ്പദ്‍‌വ്യവസ്ഥയെ വിട്ടൊഴിയില്ലെന്ന് ഒമിക്രോൺ പതിപ്പിന്റെ അതിവേഗ വ്യാപനം വ്യക്തമാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തെ ഭയന്ന് ഇനിയും അടച്ചിടൽ വേണ്ടി വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. പുതുവർഷത്തിൽ രാജ്യത്തിന്റെ പ്രതീക്ഷകളും വെല്ലുവിളികളും എന്തൊക്കെയാണെന്നു നോക്കാം.

ADVERTISEMENT

വളർച്ചയും തിരിച്ചുവരവും

2020 ഒക്ടോബറിലെ ഇന്ത്യയുടെ ജിഡിപി നിരക്ക് സാങ്കേതികമായി വലിയ സാമ്പത്തിക മാന്ദ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാൽ 2021ൽ തിരിച്ചുവരവുണ്ടായി. തുടർന്ന് ഡെൽറ്റ വകഭേദം വന്നപ്പോഴും സമ്പദ്‌വ്യവസ്ഥ ആടിയുലഞ്ഞു. തിരിച്ചുവരവിന്റെ പാതയിൽനിന്ന് വീണ്ടും രാജ്യം സമ്പൂർണ അടച്ചിടലിലേക്കു പോയി. പക്ഷേ, 2021ന്റെ അവസാനത്തോടെ കോവിഡിനു മുൻപത്തെ നിലവാരത്തിലേക്ക് ജിഡിപി വളർച്ചാ നിരക്ക് തിരിച്ചെത്തി. വലിയ കോർപറേറ്റുകളെ ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും കാര്യമായി ബാധിച്ചില്ലെങ്കിലും പിടിച്ചു നിൽക്കാൻ കഴിയാതെപോയ ഒട്ടേറെ മേഖലകളുണ്ട്. പല ചെറുകിട സംരംഭങ്ങളും അടച്ചുപൂട്ടി. ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടമായി. 

ആളുകളുടെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. പക്ഷേ,  കോവിഡ് മൂലം നേട്ടമുണ്ടാക്കിയ പല മേഖലകളുമുണ്ട്. അസംഘടിത മേഖലയെ കോവിഡ് തകർത്തുകളഞ്ഞപ്പോൾ കോർപറേറ്റുകൾ നേട്ടമുണ്ടാക്കി. 2019–2020ൽ രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം 146 ലക്ഷം കോടിയായിരുന്നെങ്കിൽ 2020–21ൽ അത് 135 ലക്ഷം കോടിയായി കുറഞ്ഞു. എന്നാൽ 2021–22ൽ 148 ലക്ഷം കോടിയായി ജിഡിപി ഉയർന്നിട്ടുണ്ട്. എന്നാൽ കോവിഡിനു മുൻപത്തെപ്പോലെ ആളുകൾ പണം ചെലവഴിക്കുന്നില്ലെന്നതും വസ്തുതയാണ്. ആളുകളുടെ ജോലി നഷ്ടമായതും വരുമാനം കുറഞ്ഞതും ഇതിനു കാരണമാണ്. 

രാജ്യത്തിന്റെ ജിഡിപിയുടെ പ്രധാന ഘടകമാണു സ്വകാര്യ വ്യക്തികളുടെ ഉപഭോഗം. 55 ശതമാനത്തോളം വരുമിത്. വ്യക്തികൾ പണം ചെലവഴിക്കുന്നതു കുറയുന്നത് വളർച്ചാ നിരക്കിനെ സാരമായി ബാധിക്കും. കോവിഡ് മൂന്നാം തരംഗമുണ്ടായാൽ ആളുകൾ വീണ്ടും ചെലവു ചുരുക്കലിലേക്കാകും പോകുക. കോവിഡിനിടയിലും രാജ്യത്തെ അതിസമ്പന്നരുടെ എണ്ണവും ആസ്തിയും കൂടി. പണക്കാരുടെ കൈകളിലേക്കു കൂടുതൽ പണം അടിഞ്ഞു കൂടുമ്പോൾ രാജ്യത്തെ പാവപ്പെട്ടവരുടെ എണ്ണവും കൂടുന്നുണ്ട്. കൂടുതൽ ശതകോടീശ്വരൻമാരുണ്ടാകുന്നതും രാജ്യത്തെ തുല്യതാ അനുപാതത്തിൽ വലിയ അന്തരം സൃഷ്ടിക്കുന്നുണ്ട്. 

മുംബൈയിലെ ധാരാവിയിലെ കാഴ്‌ച.
ADVERTISEMENT

2022ൽ ഇന്ത്യ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകുമെന്നാണ് ഭൂരിഭാഗം രാജ്യാന്തര റേറ്റിങ് ഏജൻസികളുടെയും പ്രവചനം. 2022ലെ സാമ്പത്തിക സൂചികകൾ 2019ലെ നിരക്കുകളോടാകും താരതമ്യം ചെയ്യപ്പെടുക.

പണപ്പെരുപ്പം ഭീഷണി

രാജ്യത്തിന്റെ സമ്പദ‌്‌വ്യവസ്ഥയുടെ മുകളിൽ തൂങ്ങിയാടുന്ന വാൾ പോലെ പണപ്പെരുപ്പ ഭീഷണി നിലനിൽക്കുകയാണ്. മൊത്തവില സൂചികയും ചില്ലറ വില സൂചികയും വലിയ ഉയരത്തിൽ തുടരുന്നു. ഉയർന്ന ഇന്ധനവില, ഉയർന്ന നികുതികൾ എന്നിവയെല്ലാം വിലപ്പെരുപ്പത്തോത് കൂട്ടുന്നു. പലിശനിരക്കുകൾ കൂട്ടി പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ 2022ൽ ഉണ്ടായേക്കും.

തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും വെല്ലുവിളി

ADVERTISEMENT

കോവിഡ് പ്രതിസന്ധി ഉയർത്തിയ പ്രധാന വെല്ലുവിളി തൊഴിൽ നഷ്ടമാണ്. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്കു കടന്നിട്ടും തൊഴിലില്ലായ്മ കൂടിവരുന്നത് വലിയ വെല്ലുവിളിയാകുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും തൊഴിൽ നൽകിയിരുന്നത് അസംഘടിത മേഖലയാണ്. കോവിഡ് ഈ മേഖലയെ ആകെ ഉലച്ചു. മേഖലയുടെ തിരിച്ചുവരവ് സാവധാനത്തിലാണ്. 2019ലെ രാജ്യത്തെ ആകെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം (2019 ഓഗസ്റ്റിലെ കണക്ക് അനുസരിച്ച്) 40.4 കോടി ആയിരുന്നു. 2020 ഓഗസ്റ്റിൽ ഇത് 37.2 കോടി ആളുകളായി കുറഞ്ഞു. 2021 ഓഗസ്റ്റിൽ 39.4 കോടി ആയി.

മുംബൈയിലെ പലചരക്കുകടയിലെ കാഴ്ച. ചിത്രം: AFP

തൊഴിൽ നഷ്ടമായ എല്ലാവർക്കും തൊഴിൽ ലഭിച്ചിട്ടില്ല. ഒപ്പം പുതിയ തൊഴിലവസരങ്ങളിലും കാര്യമായ ഇടിവുണ്ടായി. 2022ൽ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഇതാണ്.

ഒമിക്രോൺ ബാധിക്കുമോ?

വ്യാപന ശേഷി കൂടിയതെങ്കിലും പ്രഹരശേഷി കുറഞ്ഞ ഒമിക്രോൺ എന്ന കൊറോണ വൈറസ് വകഭേദം ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നു തന്നെ കാണണം. ഒമിക്രോൺ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണു പ്രവചനങ്ങൾ കൂടുതലും. എങ്കിലും കൂടുതൽ തീവ്രമായ പുതിയ പതിപ്പുകൾ വരുമോയെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്. 

മാസ്‌ക് ധരിച്ച കൊൽക്കത്ത മിഠായി കടയിലെ രൂപങ്ങൾ. ചിത്രം: DIBYANGSHU SARKAR / AFP

ഒമിക്രോൺ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചാൽ ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ ഉയരുമെന്ന മുന്നറിയിപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിക്കഴിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ആകെ നിക്ഷേപത്തിന്റെ 6.9 ശതമാനമായിരുന്ന കിട്ടാക്കടം 2022 സെപ്റ്റംബറിൽ 9.5 ശതമാനം വരെ ഉയർന്നേക്കാമെന്നാണു പ്രവചനം. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ബാങ്കിങ് മേഖലയിൽ ഉണർവു പ്രകടമാണെങ്കിലും ഒമിക്രോണും പണപ്പെരുപ്പവും ഭീഷണി തന്നെയാണെന്ന് ആർബിഐ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തെ പ്രായപൂർത്തിയായവരിൽ ഭൂരിഭാഗം പേരും കോവിഡ് വാക്സീൻ സ്വീകരിച്ചത് കോവിഡ് ഭീഷണിയുടെ തോതു കുറയ്ക്കുന്നുണ്ട്.

ആഗോള സ്ഥിതി

ആഗോള സാഹചര്യങ്ങളും രാജ്യത്തിന്റെ സാമ്പത്തിക സൂചികകളെ സ്വാധീനിക്കും. ഇവയിൽ പ്രധാനം അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ തീരുമാനങ്ങളാണ്. അമേരിക്കൻ ഫെഡറൽ റിസർവ് അടക്കം ഒട്ടേറെ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകൾ ഉയർത്താനുള്ള തീരുമാനം 2022ൽ സ്വീകരിച്ചേക്കും. ഇത് അടിസ്ഥാന പലിശ നിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്കിനെയും പ്രേരിപ്പിച്ചേക്കും. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. ഡിമാൻഡ് വീണ്ടും ഉയരുകയും എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കൂട്ടേണ്ടതില്ല എന്ന തീരുമാനത്തിൽ തുടരുകയും ചെയ്താൽ എണ്ണവില ഇനിയും ഉയരാനാണു സാധ്യത. എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവു കൂട്ടും. ഇറക്കുമതിച്ചെലവു കൂടുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും.

രൂപ തളരുമോ?

2022ൽ രൂപയുടെ നില അൽപംകൂടി ദുർബലമാകാനാണ് സാധ്യത. ഡോളറിനെതിരെ 73.90 രൂപ ആണ് 2021 ലെ ശരാശരി മൂല്യം. 12 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ 64,000 കോടി ഡോളറിന്റെ റിസർവ് ബാങ്ക് കരുതൽ ശേഖരം രൂപയുടെ വലിയതോതിലുള്ള മൂല്യത്തകർച്ച തടയും. റിസർവ് ബാങ്ക് വരുംവർഷത്തിൽ പലിശ നിരക്കുകളിൽ .5 ശതമാനം വർധന വരുത്തുമെന്നാണ് സൂചന. ഇതും രൂപയെ സഹായിക്കും. എന്നാൽ, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ ഉയർത്തിയാൽ രൂപയ്ക്ക് ഇടിവു സംഭവിച്ചേക്കും. 76 രൂപയിലേക്ക് 2022 ലും 78 ലേക്ക് 2023 ലേക്കും ഇന്ത്യൻ കറൻസി ഇടിയുമെന്നുമാണ് ഫിച്ചിന്റെ പ്രവചനം. 

കോവിഡിനു ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്കു തിരിച്ചെത്തുന്നതും ഇന്ത്യ–അമേരിക്ക നയതന്ത്രബന്ധം കൂടുതൽ ദൃഢമാകുന്നതും രൂപയെ വലിയ പരുക്കേൽക്കാതെ രക്ഷിക്കും. ഒമിക്രോൺ, ഓഹരി വിപണികളിൽ വലിയ ഇടിവുണ്ടാക്കിയാൽ, വിദേശനിക്ഷേപകർ (എഫ്ഐഐ) വീണ്ടും വൻതോതിൽ നിക്ഷേപം പിൻവലിച്ചാൽ രൂപ ഇടിയും. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നത് ഇറക്കുമതിച്ചെലവു കൂട്ടും. അതേസമയം കയറ്റുമതി മേഖല മെച്ചപ്പെട്ടു വരുന്നുമുണ്ട്. സമ്പദ്‌വ്യവസ്ഥയും രൂപയും കരുത്താർജിക്കണമെങ്കിൽ ഇറക്കുമതിച്ചെലവു കുറയുകയും കയറ്റുമതി വർധിക്കുകയും വേണം.

ഓഹരി വിപണികൾ കുതിക്കുമോ?

ഓഹരിവിപണി വലിയ നേട്ടങ്ങൾ കീഴടക്കിയ വർഷമാണ് 2021. 2020ന്റെ പകുതി മുതൽ 2021 ഒക്ടോബർ വരെ വിപണികളിൽ വലിയ മുന്നേറ്റങ്ങളുണ്ടായി. 2019 അവസാനം കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയതിനെത്തുടർന്ന് വലിയ ഇടിവ് വിപണിയിലുണ്ടായിരുന്നു. എന്നാൽ ഈ തിരുത്തലിനു ശേഷം ഓഹരി വിപണികൾ പിടിവിട്ടു കുതിച്ചു. സ്മോൾ ക്യാപ്, മിഡ്ക്യാപ് ഓഹരികൾ കഴിഞ്ഞ വർഷം 60 ശതമാനം വരെ ലാഭം നിക്ഷേപകർക്കു നേടിക്കൊടുത്തു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഡിസംബറിൽ വൻതോതിൽ നിക്ഷേപം പിൻവലിച്ചെങ്കിലും ചെറു, ഇടത്തരം കമ്പനികളുടെ ഓഹരികളെ അതു സാരമായി ബാധിച്ചില്ല. ആഭ്യന്തര നിക്ഷേപം ഈ കമ്പനികളിലേക്കു വന്നതും നേട്ടങ്ങൾക്കു കാരണമായി. 

ബിഎസ്ഇ സെൻസെക്‌സ് 60000 പോയിന്റ് കടന്നപ്പോൾ. ചിത്രം: AFP

കഴിഞ്ഞ വർഷം വിപണിയിൽ നിന്നുള്ള ശരാശരി നേട്ടം 21 ശതമാനമാണ്. വരും വർഷം വിപണിയിൽ ചാഞ്ചാട്ടങ്ങൾക്കു സാധ്യതയുണ്ടെന്നാണു വിലയിരുത്തലുകൾ. 2021ലേതു പോലുള്ള നേട്ടം 2022ൽ ലഭിച്ചേക്കില്ലെങ്കിലും മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുന്നവരെ വിപണി നിരാശപ്പെടുത്തില്ല. മികച്ച ഓഹരികൾ മികച്ച വിലയിൽ ലഭിക്കുമ്പോൾ നിക്ഷേപിക്കാനുള്ള അവസരമായി തിരുത്തലുകളെ കാണണമെന്നും വിദഗ്ധർ പറയുന്നു.

English Summary: These are the Chances and Challenges before Indian Economy in 2022