അന്നു തലകുനിച്ച സ്റ്റേഷൻ; ഇന്ന് പൊലീസ് സേനയ്ക്ക് ആകെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനാണ് വൈരുധ്യങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. കേരളം മുഴുവൻ ചർച്ചയായ കെവിൻ പി.ജോസഫ് വധക്കേസിൽ വേണ്ട സമയത്ത് നടപടിയെടുക്കാതെ പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ..Kottayam Child Missing Case

അന്നു തലകുനിച്ച സ്റ്റേഷൻ; ഇന്ന് പൊലീസ് സേനയ്ക്ക് ആകെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനാണ് വൈരുധ്യങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. കേരളം മുഴുവൻ ചർച്ചയായ കെവിൻ പി.ജോസഫ് വധക്കേസിൽ വേണ്ട സമയത്ത് നടപടിയെടുക്കാതെ പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ..Kottayam Child Missing Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നു തലകുനിച്ച സ്റ്റേഷൻ; ഇന്ന് പൊലീസ് സേനയ്ക്ക് ആകെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനാണ് വൈരുധ്യങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. കേരളം മുഴുവൻ ചർച്ചയായ കെവിൻ പി.ജോസഫ് വധക്കേസിൽ വേണ്ട സമയത്ത് നടപടിയെടുക്കാതെ പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ..Kottayam Child Missing Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അന്നു തലകുനിച്ച സ്റ്റേഷൻ; ഇന്ന് പൊലീസ് സേനയ്ക്ക് ആകെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനാണ് വൈരുധ്യങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. കേരളം മുഴുവൻ ചർച്ചയായ കെവിൻ പി.ജോസഫ് വധക്കേസിൽ വേണ്ട സമയത്ത് നടപടിയെടുക്കാതെ പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനാണ്, മെഡിക്കൽ കോളജിൽനിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മണിക്കൂറുകൾക്കകം കുഞ്ഞിനെ കണ്ടെത്തി നൽകി കേരളത്തിന്റെ മുഴുവൻ കയ്യടി നേടിയത്. മണിക്കൂറുകൾ അനങ്ങാതെ ഇരുന്ന പൊലീസ് അന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷന്റെ പേര് കെടുത്തിയപ്പോൾ നിമിഷങ്ങൾ പാഴാക്കാതെ പൊലീസ് ഇപ്പോൾ ആ പേര് തിരിച്ചു പിടിക്കുന്നു.

അപൂർവമായ സല്യൂട്ട്

ADVERTISEMENT

മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലേക്ക് നവജാത ശിശുവിനെ കണ്ടെടുത്ത് എത്തിയ പൊലീസിനെ നാട്ടുകാരും ആശുപത്രിയിലെ കൂട്ടിരിപ്പുകാരും സ്വീകരിച്ചതു കയ്യടിച്ചും സല്യൂട്ട് അടിച്ചും. ഒരു അമ്മയുടെ വേദന മനസ്സിലാക്കി, ഒരു നിമിഷം പോലും പാഴാക്കാതെ, പഴുതടച്ചുള്ള പൊലീസിന്റെ നടപടിക്കുള്ള അംഗീകാരമായിരുന്നു ആ കയ്യടിയും സല്യൂട്ടും. ഗാന്ധിനഗർ എസ്ഐ ടി.എസ്.റെനീഷാണ് കുട്ടിയുമായി മെഡിക്കൽ കോളജ് കാഷ്വൽറ്റി ബ്ലോക്കിലേക്ക് ജീപ്പിൽ കുതിച്ചെത്തിയത്. പാതി നടന്നും പാതി ഓടിയും ഗൈനക്കോളജി ബ്ലോക്കിലേക്ക് കയറിയ റെനീഷ് നവജാത ശിശുവിനെ നഴ്സിനു കൈമാറി.

കുഞ്ഞുമായി വരുന്ന എസ്‌ഐ ടി.എസ്.റെനീഷിനെ അഭിവാദ്യം ചെയ്യുന്ന നാട്ടുകാർ.

കു‍ഞ്ഞിനെ കാണാതായി എന്നറിഞ്ഞ നിമിഷം മുതൽ ബുദ്ധിപൂർവമായി നടത്തിയ അന്വേഷണമാണ് കു‍ഞ്ഞിനെ തിരികെക്കിട്ടാൻ സഹായിച്ചത്. കഴിഞ്ഞ ദിവസമാണ് ഗാന്ധിനഗർ എസ്ഐയായി റെനീഷ് എത്തിയതെങ്കിലും നേരത്തേ ഇവിടെ ജോലി നോക്കിയിരുന്നതിനാൽ പ്രദേശം നന്നായി അറിയാവുന്നത് സഹായകമായി. വാഹനത്തിൽ മാത്രമേ കുട്ടിയെ തട്ടിക്കൊണ്ടു പോയ ആൾക്കു മെഡിക്കല്‍ കോളജ് പ്രദേശത്തുനിന്ന് കടക്കാനാകൂ എന്ന് ഉറപ്പിച്ച പൊലീസ് ബസ്–ടാക്സി–ഓട്ടോ സ്റ്റാൻഡുകളിൽ വിവരം അറിയിച്ചു. ടാക്സി സ്റ്റാൻഡിൽ വിവരം അറിയിച്ചതു നിർ‍ണായകവുമായി.

ടാക്സിയിൽ രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണു കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ വിവരം പൊലീസ് അറിയുന്നത്. കുട്ടിയെ തട്ടിയെടുത്ത് 2.45 മണിക്കൂറിനകം കുട്ടിയെ തിരികെയേൽപ്പിക്കാൻ പൊലീസിന് സാധിച്ചതു നേട്ടമായി. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെയുള്ള അന്വേഷണമാണ് ഇതിനു പൊലീസിനെ സഹായിച്ചത്. കുട്ടിയുമായി ഗാന്ധിനഗർ എസ്ഐ ടി.എസ്.റെനീഷ് ആശുപത്രിയിലേക്ക് എത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

Illustration: Malayala Manorama

ജീവന്റെ വിലയായിരുന്നു അന്നത്തെ സമയ നഷ്ടം

ADVERTISEMENT

പരാതി അറിയിച്ചു മണിക്കൂറുകൾ ഒന്നും ചെയ്യാതെയിരുന്ന ഗാന്ധിനഗർ പൊലീസാണ് കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലപാതകത്തിൽ പ്രതിക്കൂട്ടിലായത്. നവജാത ശിശുവിനെ കണ്ടെത്താനുള്ള നടപടികൾക്ക് ഒരു നിമിഷം പോലും താമസിക്കാതിരുന്ന പൊലീസ് കെവിൻ കേസിൽ നഷ്ടപ്പെടുത്തിയതു നിർണായകമായ മണിക്കൂറുകളാണ്. 2018 മേയ് 27നായിരുന്നു സംഭവം.

കെവിൻ പി.ജോസഫിന്റെ ഭാര്യ നീനുവിന്റെ ബന്ധുക്കൾ കെവിനെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി രാവിലെ ആറിന് അച്ഛൻ ജോസഫ് ജേക്കബ് ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിയതാണ്. എന്നാൽ കേസ് എടുക്കാൻ പൊലീസ് തയാറായില്ല. തട്ടിക്കൊണ്ടു പോയവരോട് എസ്ഐ സംസാരിക്കുകയാണെന്നും അവർ എത്തിയ ശേഷം ആലോചിക്കാമെന്നുമാണ് പൊലീസ് അറിയിച്ചത്. ഭാര്യ നീനു 11മണിക്കു സ്റ്റേഷനിൽ എത്തി പരാതി അറിയിച്ചെങ്കിലും പൊലീസ് നടപടിയുണ്ടായില്ല.

കെവിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ പിതാവ് ജോസഫ് ജേക്കബ്, നീനു, കെവിന്റെ അമ്മ, സഹോദരി എന്നിവർ. ചിത്രം: മനോരമ

സ്റ്റേഷനിൽ നീനുവിനു കുത്തിയിരുന്നു പ്രതിഷേധിക്കേണ്ടി വരെ വന്നു. അന്ന് കൃത്യസമയത്ത് പൊലീസ് അന്വേഷിച്ചിരുന്നെങ്കിൽ കെവിനെ കണ്ടെത്താനും കൊലപാതകം തടയാനും സാധിക്കുമായിരുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും അന്നത്തെ എസ്ഐ എം.എസ്.ഷിബു എല്ലാം മറച്ചു വച്ചെന്ന് അന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐജി വിജയ് സാഖറെ റിപ്പോർട്ട് നൽകിയിരുന്നു.

ഗാന്ധിയുടെ പേരിലുള്ള പൊലീസ് സ്റ്റേഷൻ

ADVERTISEMENT

52 വർഷം പഴക്കമുള്ള സ്റ്റേഷനാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ. 1970 ജനുവരി 26നാണ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആർപ്പൂക്കര പൊലീസ് സ്റ്റേഷൻ എന്നായിരുന്നു ആദ്യ പേര്. 1976ലെ ഉത്തരവ് വഴിയാണ് സ്റ്റേഷന്റെ പേര് ഗാന്ധിനഗർ എന്നാക്കി മാറ്റിയത്. സ്റ്റേഷൻ ഇരിക്കുന്ന മെഡിക്കൽ കോളജ് പ്രദേശത്തിന് ഗാന്ധിനഗർ എന്ന പേര് വന്നിട്ട് 52 വർഷമായി.

കുമാരനല്ലൂർ, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകൾ ചേർന്നു കിടക്കുന്ന പ്രദേശത്തിന് പ്രത്യേക പേര് ഇല്ലായിരുന്നു. ഇവിടെ മെഡിക്കൽ കോളജ് വന്നതോടെ പ്രത്യേക പേര് ഇടണമെന്ന് ആലോചന വന്നു. അങ്ങനെ 1969 ഒക്ടോബർ ഒന്നിന് പ്രദേശത്തിന് ഗാന്ധി നഗർ എന്ന പേര് നൽകുകയായിരുന്നു.

English Summary: Gandhinagar Police Station; From Kevin's Death to Child Abduction Case