ന്യൂഡൽഹി ∙ ദുബായ് വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് ഒരേ സമയം, ഒരേ റൺവേയിൽനിന്ന് രണ്ട് വിമാനങ്ങൾ ഒരുമിച്ചു പറക്കാൻ തുടങ്ങിയത് ഭീതി പടർത്തി. ഹൈദരാബാദിലേക്കുള്ള ഇകെ Emirates Jets, DGCA, Dubai Airport, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദുബായ് വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് ഒരേ സമയം, ഒരേ റൺവേയിൽനിന്ന് രണ്ട് വിമാനങ്ങൾ ഒരുമിച്ചു പറക്കാൻ തുടങ്ങിയത് ഭീതി പടർത്തി. ഹൈദരാബാദിലേക്കുള്ള ഇകെ (എമിറേറ്റ്സ് ബോയിങ്) -524 വിമാനവും ബെംഗളൂരുവിലേക്കുള്ള ഇകെ–568 വിമാനവുമാണ് ഒരേ റൺവേയിൽനിന്ന് ഒരുമിച്ച് പറന്നുയരാനൊരുങ്ങിയത്.

ടേക്ക് ഓഫിന് അഞ്ചു മിനിറ്റ് ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. അവസാന നിമിഷം അധികൃതരുടെ ഇടപെടലിലാണു വൻദുരന്തം തലനാരിഴയ്ക്കു ഒഴിവായത്. സംഭവത്തിൽ, ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, യുഎഇ ഏവിയേഷൻ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ADVERTISEMENT

ഹൈദരാബാദിലേക്കുള്ള ഇകെ - 524 വിമാനം ടേക്ക് ഓഫ് ചെയ്യാൻ വേണ്ടി റൺവേയിലേക്ക് തിരിയുമ്പോഴാണ് എതിർവശത്തുനിന്നും മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എയർ ട്രാഫിക് കൺട്രോളർ (എടിസി) ഇടപെടുകയും ടേക്ക് ഓഫ് മാറ്റിവയ്ക്കുകയും ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി എമിറേറ്റ്സ് സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്.

English Summary: Near-Collision Between 2 Jets Headed To India, UAE Asked For Report