നിങ്ങളുടെ പിന്തുണയോടെ കേരളത്തിലും മാറ്റം കൊണ്ടു വരാൻ അനുവദിക്കൂ എന്നും ആം ആദ്മി പാർട്ടിയിലൂടെ മാറ്റം കേരളത്തിലും എന്നുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പഞ്ചാബിലെ വിജയം കേരളത്തിലെ പാർട്ടിക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ ആണ്. അതുകൊണ്ടാണു തൊട്ടടുത്ത ദിവസം തന്നെ അംഗത്വ പരസ്യം നൽകിയത്.....AAP Punjab, AAP News, AAP Malayalam News

നിങ്ങളുടെ പിന്തുണയോടെ കേരളത്തിലും മാറ്റം കൊണ്ടു വരാൻ അനുവദിക്കൂ എന്നും ആം ആദ്മി പാർട്ടിയിലൂടെ മാറ്റം കേരളത്തിലും എന്നുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പഞ്ചാബിലെ വിജയം കേരളത്തിലെ പാർട്ടിക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ ആണ്. അതുകൊണ്ടാണു തൊട്ടടുത്ത ദിവസം തന്നെ അംഗത്വ പരസ്യം നൽകിയത്.....AAP Punjab, AAP News, AAP Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ പിന്തുണയോടെ കേരളത്തിലും മാറ്റം കൊണ്ടു വരാൻ അനുവദിക്കൂ എന്നും ആം ആദ്മി പാർട്ടിയിലൂടെ മാറ്റം കേരളത്തിലും എന്നുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പഞ്ചാബിലെ വിജയം കേരളത്തിലെ പാർട്ടിക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ ആണ്. അതുകൊണ്ടാണു തൊട്ടടുത്ത ദിവസം തന്നെ അംഗത്വ പരസ്യം നൽകിയത്.....AAP Punjab, AAP News, AAP Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പഞ്ചാബിലെ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ ആം ആദ്മി പാർട്ടിയാണ് (എഎപി) ഇപ്പോൾ തരംഗം. ഒന്നിലേറെ സംസ്ഥാനങ്ങളിൽ അധികാരം പിടിച്ച ‘ആപ്’ അധികം വൈകാതെ രാജ്യമെങ്ങും സാന്നിധ്യം അറിയിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഇതിനിടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി കേരളത്തിൽ പ്രധാന രാഷ്ട്രീയ സാന്നിധ്യമാകുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ സ്ഥാനാർഥി നിരയുമായി രംഗത്തു വന്ന എഎപിയെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല. 

പുതിയ സാഹചര്യത്തിൽ എന്താണ് കേരളത്തിൽ എഎപിക്കു സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ ആകാംക്ഷയുള്ളവർ ഏറെയുണ്ട്. പുറമേ ബഹളങ്ങളൊന്നുമില്ലെങ്കിലും അടിത്തട്ടിലെ പ്രവർത്തനങ്ങളുമായി എഎപി സജീവമാണെന്നതാണു യാഥാർഥ്യം. കോൺഗ്രസ് എംഎൽഎ പി.ടി.തോമസിന്റെ മരണത്തെ തുടർന്നു തൃക്കാക്കരയിൽ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പ്, അതുകഴിഞ്ഞ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്– ആം ആദ്മി പാർട്ടി അജണ്ടകൾ നിശ്ചയിച്ചു കഴിഞ്ഞു. ഇടക്കാലത്തുണ്ടായ മന്ദഗതിക്കു ശേഷം വീണ്ടും സജീവമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് എഎപിയുടെ കേരള ഘടകം.

ADVERTISEMENT

പഞ്ചാബിലെ വിജയം; മിസ്ഡ് കോൾ അംഗത്വം വീണ്ടും

പഞ്ചാബിലെ തിരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടടുത്ത ദിവസം മലയാള മാധ്യമങ്ങളിൽ ആപ്പിന്റെ പരസ്യം വന്നു. ആം ആദ്മി പാർട്ടിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അംഗത്വം എടുക്കാൻ വിളിക്കാം എന്നായിരുന്നു പരസ്യം. പരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിക്കുന്ന എല്ലാവർക്കും അംഗത്വം നൽകുന്ന മിസ്ഡ് കോൾ അംഗത്വ രീതിയിലാണ് പരസ്യം നൽകിയിരിക്കുന്നത്. പരസ്യത്തിനൊപ്പമുള്ള നമ്പറിൽ വിളിക്കുന്നവർ ‘നാടിന്റെ നന്മയ്ക്ക് ആം ആദ്മി പാർട്ടിക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിന് അഭിനന്ദനങ്ങൾ’ എന്ന റിക്കോർഡഡ് സംഭാഷണമാണു കേൾക്കുന്നത്. 

അഴിമതി മുന്നണികളെ കണ്ടു മടുത്ത ജനം കേരളത്തിലും എഎപിക്ക് അവസരം നൽകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എല്ലാ തരത്തിലും ജനകീയ പാർട്ടിയായിരിക്കണമെന്നു വിശ്വസിക്കുന്നവരാണു ഞങ്ങൾ. സംഭാവന പിരിക്കുമ്പോൾ പോലും സൂക്ഷ്മതയും ജാഗ്രതയും പുലർത്തുന്നു

നിങ്ങളുടെ പിന്തുണയോടെ കേരളത്തിലും മാറ്റം കൊണ്ടു വരാൻ അനുവദിക്കൂ എന്നും ആം ആദ്മി പാർട്ടിയിലൂടെ മാറ്റം കേരളത്തിലും എന്നുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പഞ്ചാബിലെ വിജയം കേരളത്തിലെ പാർട്ടിക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ ആണ്. അതുകൊണ്ടാണു തൊട്ടടുത്ത ദിവസം തന്നെ അംഗത്വ പരസ്യം നൽകിയത്. ഇനി മന്ത്രിമാരെ തിരഞ്ഞെടുക്കൽ, മന്ത്രിസഭാ സത്യപ്രതിജ്ഞ, തുടങ്ങി ഒരു വർഷം വരെ പഞ്ചാബിലെ ആപ് മാധ്യമശ്രദ്ധയിലും പൊതുജന ശ്രദ്ധയിലുമുണ്ടാകും. ഈ സമയം കൂടുതൽ പേർ അംഗത്വം നേടാൻ രംഗത്തുവരുമെന്നാണ് എഎപി കണക്കാക്കുന്നത്. അതു മാത്രം പോരാ, കൂടുതൽ പേരെ ഏതൊക്കെ വിധത്തിലൂടെ പാർട്ടിയോടു ചേർത്തു നിർത്താനാകും എന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 

ആദ്യ ലക്ഷ്യം സംഘടന രൂപീകരണം

ADVERTISEMENT

പാർട്ടിയുടെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവൻ സംഘടന കെട്ടിപ്പടുക്കുക എന്നതിലാണ്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ആം ആദ്മി കൺവീനർ സ്ഥാനത്തുനിന്നു രാജിവെച്ചതിനു ശേഷം ഏറെക്കുറെ സംഘടന ശിഥിലമായി. ആദ്യ ആവേശവുമായി കൂടെ കൂടിയ പലരും വിട്ടു പോയി. തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി.സി.സിറിയക് ആണു നിലവിലെ എഎപി കൺവീനർ. അദ്ദേഹത്തിന്റ നേതൃത്വത്തിൽ സംഘടനയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള  ശ്രമങ്ങൾ നടക്കുകയാണിപ്പോൾ. ഈ വർഷം അവസാനത്തോടെ മണ്ഡലം കമ്മിറ്റികളും ബൂത്തുതലം കമ്മിറ്റികളും രൂപീകരിക്കുക എന്നതാണു പാർട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ജൂൺ ആകുമ്പോഴേക്കും 140 നിയമസഭാ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങും. 

ഭഗവത് സിങ് മാൻ, അരവിന്ദ് കേജ്‌രിവാൾ. ചിത്രം: ട്വിറ്റർ/ആം ആദ്‌മി പാർട്ടി

എഎപിയ്ക്കു കീഴിൽ ഒരേ സമയം നിരവധി കമ്മിറ്റികളാണു പ്രവർത്തിക്കുന്നത്. പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി, സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്ന അസി. സെക്രട്ടറിമാർ ഉൾപ്പെടുന്ന സെക്രട്ടേറിയറ്റാണ് സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയാണ് ആപ് പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നത്. ഏതൊക്കെ വിഷയങ്ങളിൽ പ്രതികരിക്കണമെന്നും എന്തു പ്രതികരണം വേണമെന്നുമൊക്കെ തീരുമാനിക്കുന്നതും ഈ കമ്മിറ്റിയാണ്. ഭാരവാഹികൾക്കു പരിശീലനം നൽകാൻ ട്രെയിനിങ് വിഭാഗമുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയിൽ കൃത്യമായ ഷെഡ്യൂളുകൾ തയാറാക്കി മുന്നോട്ടു പോകാനാണു തീരുമാനം.

ലക്ഷ്യമിടുന്നത് അർബൻ പൊളിറ്റിക്സ്

അഴിമിത വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ, ഗ്രൂപ്പുകൾ, പൊതുപ്രവർത്തനം നടത്തുന്നവർ, വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലാത്ത സന്നദ്ധ പ്രവർത്തകർ ഒക്കെയാണ് ഇപ്പോൾ പ്രധാനമായും എഎപിയുമായി ചേർന്നു പ്രവർത്തിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഇതു മാത്രം പോരാ എന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. എഎപിയിലേക്ക് കൂടുതലും എത്തുന്നത് അരാഷ്ട്രീയ മധ്യവർഗമെന്ന് മറ്റു രാഷ്ട്രീയ പാർട്ടികൾ വിളിക്കുന്ന മധ്യവർഗമാണ്.

പഞ്ചാബ് തിരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്‌മി പ്രവർത്തകരുടെ ആഘോഷം. ചിത്രം: ട്വിറ്റർ
ADVERTISEMENT

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഎപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് എറണാകുളം മണ്ഡലത്തിലാണ്. അന്ന് അവിടെ മത്സരിച്ച മാധ്യമ പ്രവർത്തക അനിത പ്രതാപിനു ലഭിച്ചത് 55,000 വോട്ടുകളാണ്. ഈ വോട്ടുകളാണ് നിലവിൽ ട്വന്റി ട്വന്റിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാണ് ആപ്പിന്റെ വിലയിരുത്തൽ. ഈ വോട്ടുകൾ എഎപിയുടെ സാധ്യത കൂട്ടുന്നു. മധ്യവർഗം മാത്രമല്ല, സാധാരണക്കാരും വോട്ട് ചെയ്യണം. അതിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അതിനു കുടുംബശ്രീ പോലെ ഓരോ വീട്ടിലേക്കും ഇറങ്ങിച്ചെല്ലണം. ആ വഴികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, പഞ്ചാബും കേരളവും തമ്മിൽ ഒരു തരത്തിലുമുള്ള താരതമ്യം സാധ്യമല്ലെന്നുതന്നെയാണ് എഎപി നേതൃത്വത്തിന്റെ വിലയിരുത്തൽ. തെക്കൻ പഞ്ചാബിലെ ഫ്യൂഡൽ ചിന്താഗതിയുള്ള സമ്പന്ന കർഷകർ എവിടെ, ഇടത്തോട്ട് ചാഞ്ഞു നിൽക്കുന്ന മധ്യവർഗ മലയാളി രാഷ്ട്രീയ ബോധം എവിടെ? രണ്ടും തമ്മിൽ വലിയ അന്തരമുണ്ടെന്നു തന്നെയാണു പാർട്ടിയുടെ വിലയിരുത്തൽ എന്തായാലും നഗരകേന്ദ്രീകൃത മേഖലകളാണ് തൽക്കാലം എഎപി ഫോക്കസ് ചെയ്യുന്നത്. എല്ലായിടത്തും മത്സരിക്കുക എന്നതിനു പകരം നഗരകേന്ദ്രീകൃത മേഖലകളിലെ പഞ്ചായത്തുകളും കോർപറേഷനുകളും ലക്ഷ്യം വയ്ക്കുക, അവിടുത്തെ പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടുക, തുടർന്ന് കൂടുതൽ മേഖലകളിലേക്കു വളരുക എന്നതാണ് നിലവിലെ സ്ട്രാറ്റജി. 

ഇന്ത്യയിലെ ജാതി രാഷ്ട്രീയം എന്ന യാഥാർഥ്യത്തെ അതേ അർഥത്തിൽ തന്നെ എഎപി ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾക്ക് ജാതിയില്ല, മതമില്ല എന്ന് ഒരിടത്തും പാർട്ടി പറയാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ജാതിയുടെയും സമുദായത്തിന്റെയും പ്രശ്നങ്ങൾ വ്യത്യസ്തമാണെന്ന് അറിയാം. അതുകൊണ്ട് അവയെ വ്യത്യസ്തമായി തന്നെ അഡ്രസ് ചെയ്യാനാണ് ആലോചിക്കുന്നത്.ചുരുക്കത്തിൽ ആപ്പിന്റെ തയാറെടുപ്പുകളെ ഇങ്ങനെ വിലയിരുത്താം–കേരളത്തിന്റെ പ്രശ്നങ്ങളും സാധ്യതകളും എന്താണെന്ന് എഎപി നേതൃത്വത്തിനു കൃത്യമായി അറിയാം. അതിനുള്ള പരിഹാരങ്ങളിലേക്കു കടക്കുന്നതും അതു പ്രായോഗികമായി നടപ്പാക്കുന്നതുമാണ് ഇനി വിജയത്തിലേക്കുള്ള വഴി. 

കേരളത്തിലും മാറ്റം വരും: പി.സി.സിറിയക്

തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന പി.സി.സിറിയക് ആണ് ഇപ്പോൾ എഎപിയുടെ സംസ്ഥാന കൺവീനർ. അഴിമതി മുന്നണികളെ കണ്ടു മടുത്ത ജനം കേരളത്തിലും എഎപിക്ക് അവസരം നൽകുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നു സിറിയക് പറയുന്നു. എല്ലാ തരത്തിലും ജനകീയ പാർട്ടിയായിരിക്കണമെന്നു വിശ്വസിക്കുന്നവരാണു ഞങ്ങൾ. സംഭാവന പിരിക്കുമ്പോൾ പോലും സൂക്ഷ്മതയും ജാഗ്രതയും പുലർത്തുന്നു. 10 രൂപ നൽകുന്നയാൾക്കു പോലും കൃത്യമായി രസീതു നൽകും.

പി.സി.സിറിയക്

ബാങ്ക് അക്കൗണ്ട് വഴി മാത്രമേ സംഭാവന സ്വീകരിക്കുന്നുള്ളൂ. ബക്കറ്റ് പിരിവ് നടത്തി, കിട്ടിയ കാശിന്റെ കുറച്ചു ഭാഗം മാത്രം പുറത്തു പറയുക തുടങ്ങിയ പരിപാടികൾ ഒന്നുമില്ല. എന്തായാലും എഎപിയെപ്പോലുള്ള ഒരു സംഘടനയുടെ സത്യസന്ധത ജനങ്ങൾ ഏറ്റെടുക്കുമെന്നു തന്നെയാണു ഞങ്ങൾ വിശ്വസിക്കുന്നത്–സിറിയക് പറയുന്നു.

English Summary: After Punjab Assembly Election Victory, AAP is Strengthening its Grip in Kerala