കെസിആർ പ്രധാനമന്ത്രിയായാൽ തെലങ്കാനയിലെ വികസനവും ക്ഷേമവും മറ്റു സംസ്ഥാനങ്ങളിലെ ജനത്തിനും അനുഭവിക്കാം. കെസിആർ പ്രധാനമന്ത്രിയാകട്ടെ എന്ന് ആളുകൾ ആശംസിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ടിആർഎസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കെസിആറിനെ ‘ദേശ് കി നേതാ’ എന്നു വിശേഷിപ്പിക്കുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഡൽഹി നീക്കം വ്യക്തമായി... KCR

കെസിആർ പ്രധാനമന്ത്രിയായാൽ തെലങ്കാനയിലെ വികസനവും ക്ഷേമവും മറ്റു സംസ്ഥാനങ്ങളിലെ ജനത്തിനും അനുഭവിക്കാം. കെസിആർ പ്രധാനമന്ത്രിയാകട്ടെ എന്ന് ആളുകൾ ആശംസിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ടിആർഎസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കെസിആറിനെ ‘ദേശ് കി നേതാ’ എന്നു വിശേഷിപ്പിക്കുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഡൽഹി നീക്കം വ്യക്തമായി... KCR

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെസിആർ പ്രധാനമന്ത്രിയായാൽ തെലങ്കാനയിലെ വികസനവും ക്ഷേമവും മറ്റു സംസ്ഥാനങ്ങളിലെ ജനത്തിനും അനുഭവിക്കാം. കെസിആർ പ്രധാനമന്ത്രിയാകട്ടെ എന്ന് ആളുകൾ ആശംസിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ടിആർഎസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കെസിആറിനെ ‘ദേശ് കി നേതാ’ എന്നു വിശേഷിപ്പിക്കുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഡൽഹി നീക്കം വ്യക്തമായി... KCR

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനിറങ്ങിയ കോൺഗ്രസും ബംഗാളിനു പുറത്തു കരുത്തുകാട്ടാനെത്തിയ തൃണമൂൽ കോൺഗ്രസും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അടിതെറ്റി വീണതോടെ ലഡു പൊട്ടിയത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മനസ്സിലാണ്. ബിജെപി വിരുദ്ധ ചേരിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത് മൂന്നാം മുന്നണി തലവനാകാനുള്ള ശ്രമം ഊർജിതമാക്കുകയാണ് അദ്ദേഹം. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അംഗീകരിക്കാത്ത ബിജെപിവിരുദ്ധരെയെല്ലാം ഒരു കുടക്കീഴിൽ എത്തിക്കാനാണു കെസിആറിന്റെ നീക്കം; തന്നെ പൊതുസമ്മതനായി പ്രധാനമന്ത്രിപദവിയിലേക്ക് ഉയർത്തിക്കാട്ടാനും.

കെ.ചന്ദ്രശേഖർ റാവു. ചിത്രം: AFP

പിന്തുണ തേടി വിവിധ പാർട്ടികളുടെ അധ്യക്ഷരെയും മുഖ്യമന്ത്രിമാരെയും കെസിആർ കാണുന്നുണ്ട്. ഒപ്പം, തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ‘കെസിആർ പ്രധാനമന്ത്രി’ എന്ന വമ്പൻ പ്രചാരണത്തിനും തുടക്കമിട്ടുകഴിഞ്ഞു. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിലെ അതിർത്തിഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഇതിനോടകം വൻ ചർച്ചയായിക്കഴിഞ്ഞു.

ADVERTISEMENT

കെസിആർ കിറ്റ്, ക്ഷേമപെൻഷൻ, കൃഷിക്കു സൗജന്യ വൈദ്യുതി, തടസ്സമില്ലാത്ത ശുദ്ധജല വിതരണം, കാര്യക്ഷമമായ മാലിന്യസംസ്കരണം ഉൾപ്പെടെ ടിആർഎസിന്റെ ജനപ്രിയ പദ്ധതികളെല്ലാം പരിചയപ്പെടുത്തുന്ന ക്യാംപെയ്നിൽ ഊന്നിപ്പറയുന്ന കാര്യമിതാണ്: കെസിആർ പ്രധാനമന്ത്രിയായാൽ തെലങ്കാനയിലെ വികസനവും ക്ഷേമവും മറ്റു സംസ്ഥാനങ്ങളിലെ ജനത്തിനും അനുഭവിക്കാം. കെസിആർ പ്രധാനമന്ത്രിയാകട്ടെ എന്ന് ആളുകൾ ആശംസിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ടിആർഎസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കെസിആറിനെ ‘ദേശ് കി നേതാ’ (രാജ്യത്തിന്റെ നേതാവ്) എന്നു വിശേഷിപ്പിക്കുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഡൽഹി നീക്കം വ്യക്തമായി.

ഒരു മുഴം മുൻപേ...

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ ഞെട്ടലിൽനിന്നു കോൺഗ്രസും തൃണമൂലും മുക്തരായി വരുന്നതേയുള്ളൂ. കയ്യിലിരുന്ന പഞ്ചാബ് പോയത് ഉൾക്കൊള്ളാൻ കോൺഗ്രസിന് ഇനിയുമായിട്ടില്ല. കൊട്ടിഘോഷിച്ചെത്തിയ ഗോവയിൽ പൊടിപോലുമില്ലാതായതിന്റെ ക്ഷീണത്തിലാണ് തൃണമൂൽ.

പഞ്ചാബിൽ എഎപി പ്രചാരണത്തിനിടെ അരവിന്ദ് കേജ്‌രിവാൾ.

പഞ്ചാബിൽ അദ്ഭുതം കാട്ടിയ ആം ആദ്മി പാർട്ടിയും തലവനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒത്ത എതിരാളികളാണെന്നു ചർച്ച ഉയരുന്നുണ്ടെങ്കിലും പ്രതിപക്ഷത്തെ മിക്ക പാർട്ടികളും ഇവരുടെ നേതൃത്വം അംഗീകരിക്കില്ല എന്നതിലാണു കെസിആറിന്റെ പ്രതീക്ഷ. കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ലക്ഷ്യമിടുന്ന ആം ആദ്മിയെ അടുപ്പിക്കാൻ പ്രാദേശികകക്ഷികൾക്കു താൽപര്യമില്ല. ഇതാണ് സമയം പാഴാക്കാതെ കളത്തിലിറങ്ങാൻ കെസിആറിനെ പ്രേരിപ്പിച്ചത്.

ADVERTISEMENT

സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കു നീങ്ങുന്ന കോൺഗ്രസ് തൽക്കാലം അതിന്റെ തിരക്കിലാണെന്നതും മമതയെ ഇടതുകക്ഷികൾ പിന്തുണയ്ക്കില്ലെന്നും കെസിആറിനറിയാം. ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി, ഒഡീഷയിലെ ബിജെഡി, യുപിയിലെ എസ്പി, ബിഎസ്പി, ആർഎൽഡി, ബിഹാറിലെ ആർജെഡി എന്നീ കക്ഷികളാണു പ്രധാനമായും കെസിആറിന്റെ സമ്പർക്കവലയത്തിലുള്ളത്. കെസിആറിനായി കരുക്കൾ നീക്കുന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്വാധീനം പ്രയോജനപ്പെടുത്തി മമത ബാനർജിയുടെ പിന്തുണ ഉറപ്പാക്കാമെന്നും ടിആർഎസ് കരുതുന്നു.

പ്രശാന്ത് കിഷോർ.

പ്രശാന്ത് കിഷോറും നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജുമൊക്കെ കെസിആറിനെ ബിജെപിവിരുദ്ധ ചേരിയുടെ നേതാവായി ഉയർത്തിക്കാട്ടി രംഗത്തുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കെസിആർ മുംബൈയിലെത്തി കണ്ടിരുന്നു. എന്നാൽ, കോൺഗ്രസിനെക്കൂട്ടാതെ ബിജെപിവിരുദ്ധ നീക്കം വിജയിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം. തമിഴ്നാട്ടിലെ ഡിഎംകെയും ഇതേ നിലപാടിലാണ്.

ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കാനുള്ള കെസിആറിന്റെ നീക്കത്തെ കോൺഗ്രസ് സംശയത്തോടെയാണു കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു കൂട്ടായ്മയിൽനിന്നു വിട്ടുനിന്ന അദ്ദേഹത്തെ വിശ്വസിക്കാനാകില്ലെന്നാണു കോൺഗ്രസ് നിലപാട്. ഐക്യ പുരോഗമന സഖ്യത്തിലെ ഡിഎംകെ, ശിവസേന, എൻസിപി, ജെഎംഎം തുടങ്ങിയ പാർട്ടികളെ അടർത്താൻ മോദിയുടെ പിന്തുണയോടെ കെസിആർ കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

കെ.ചന്ദ്രശേഖർ റാവു, നരേന്ദ്ര മോദി. ചിത്രം: ട്വിറ്റർ

ലക്ഷ്യം രണ്ട്

ADVERTISEMENT

തെലങ്കാനയിൽ കോൺഗ്രസിനെ അകറ്റിനിർത്തുകയും ബിജെപിയുമായി ആരോഗ്യകരമായ മത്സരത്തിലേർപ്പെടുകയുമെന്ന നിലപാടാണു കെസിആറിനുണ്ടായിരുന്നത്. ടിആർഎസ്–ബിജെപി– കോൺഗ്രസ് ത്രികോണ മത്സരം വന്നാൽ ടിആർഎസിനു ജയിച്ചുകയറാമെന്നായിരുന്നു കെസിആറിന്റെ കണക്കുകൂട്ടൽ. എന്നാൽ, ബിജെപിയോടു മൃദുസമീപനം പുലർത്തിയിരുന്ന കെസിആർ ഇപ്പോൾ എതിർക്കുന്നതിനു കാരണം തേടുകയാണു പലരും. ബിജെപിയെ കെസിആർ പേടിച്ചുതുടങ്ങിയിരിക്കുന്നു എന്നതുതന്നെയാണു കാരണം. ടിആർഎസിന്റെ ‘ചെലവിൽ’ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായാണു കെസിആർ സംശയിക്കുന്നത്. ബിജെപി ഈ നിലയിൽ വളർന്നുവരുന്നതു വൻ ഭീഷണിയാണെന്നു കെസിആർ തിരിച്ചറിയുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മകളും ടിആർഎസിന്റെ സിറ്റിങ് എംപിയുമായിരുന്ന കെ.കവിതയുടെ തോൽവിയാണ് കെസിആറിനെ ആദ്യം ഞെട്ടിച്ചത്. ബിജെപിയുടെ അരവിന്ദ് ധർമപുരിയോടായിരുന്നു 70,875 വോട്ടുകൾക്കു പരാജയപ്പെട്ടത്. പിന്നാലെ, 2020ലെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ പ്രകടനം കെസിആറിനെ വിറപ്പിച്ചു. 4 സീറ്റു മാത്രമുണ്ടായിരുന്ന ബിജെപി 48 സീറ്റുമായി രണ്ടാം കക്ഷിയായി. 99 സീറ്റുണ്ടായിരുന്ന ടിആർഎസ് ആകട്ടെ 56 സീറ്റിലേക്കു ചുരുങ്ങി. 44 സീറ്റു നേടിയ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെയാണ് ടിആർഎസ് ഭരണം നിലനിർത്തിയത്. 150 സീറ്റുള്ള കോർപറേഷനിൽ കേവലഭൂരിപക്ഷത്തിന് 76 സീറ്റാണു വേണ്ടത്.

ഹൈദരാബാദിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവർത്തകർ. ചിത്രം: NOAH SEELAM / AFP

ജിഎച്ച്എംസി തിരഞ്ഞെടുപ്പിന്റെ പ്രചാരണവും തെലങ്കാനയിൽ ബിജെപിക്കുള്ള മോഹത്തിന്റെ വിളംബരമായി. പൊതു തിരഞ്ഞെടുപ്പിനെക്കാൾ വാശിയോടെയാണ് കോർപറേഷൻ തിരഞ്ഞെടുപ്പിനു ബിജെപി ഇറങ്ങിയത്. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും അമിത് ഷാ, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ തുടങ്ങിയ കേന്ദ്രമന്ത്രിമാരുമൊക്കെ നാടിളക്കിയ പ്രചാരണത്തിനെത്തി. കെസിആർ നഗരഹൃദയത്തിൽ യോഗം സംഘടിപ്പിച്ച ദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പരിപാടിയുടെ പേരിലാണെങ്കിലും ഹൈദരാബാദിലെത്തി. കെസിആറിന്റെ യോഗത്തിന്റെ പകിട്ടു കുറയ്ക്കാനാണ് അതേ ദിവസം മോദിയുടെ സന്ദർശനം നിശ്ചയിച്ചതെന്നായിരുന്നു അണിയറ സംസാരം.

ഒടുവിൽ, തന്റെ വിശ്വസ്തനും മന്ത്രിയുമായിരുന്ന ഈട്ടല രാജേന്ദർ ടിആർഎസിൽനിന്നു രാജിവച്ച് ബിജെപിയിലെത്തി ഹുസൂറാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതും കെസിആറിനെ ചൊടിപ്പിച്ചു. അഴിമതി ആരോപണത്തെത്തുടർന്നാണു രാജേന്ദറിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയതെങ്കിലും അദ്ദേഹം ബിജെപിയിലേക്കു ചാടുമെന്നോ മണ്ഡലത്തിൽ ടിആർഎസിനെ തറപറ്റിക്കുമെന്നോ കെസിആർ സ്വപ്നത്തിൽപോലും കരുതിയതല്ല.

ബിജെപിയുടെ കടന്നുകയറ്റം ഏതുവിധേനയും തടയാൻ കച്ചമുറുക്കുന്ന കെസിആറിന്റെ ലക്ഷ്യം രണ്ടാണ്: ദേശീയതലത്തിൽ ബിജെപിവിരുദ്ധ ചേരിയുടെ തലവനാകുക; ന്യൂഡൽഹിയിൽ അധികാരമുറപ്പിച്ചാൽ, തെലങ്കാനയിൽ മകനും മന്ത്രിയുമായ കെ.ടി.രാമറാവുവിനെ മുഖ്യമന്ത്രിയാക്കുക. ദേശീയ രാഷ്ട്രീയത്തെ ശരിയായ ദിശയിൽ നയിക്കാൻ താൻ ഇടപെടാൻ പോകുകയാണെന്നും രാജ്യത്തെ സ്ഥിതിഗതികൾ നേരെയാക്കാനായി അവസാന തുള്ളി ചോരയുമൊഴുക്കാൻ തയാറാണെന്നുമാണു തെലങ്കാനയിലെ സിദ്ധിപേട്ടിലെ കൂറ്റൻ യോഗത്തിൽ കെസിആർ അടുത്തിടെ പ്രഖ്യാപിച്ചത്.

English Summary: What is the Real motive of K Chandrasekhar Rao aka KCR? Does he have any PM aspiration in his mind?