കഴിഞ്ഞ എട്ടു നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്നെണ്ണം വേണ്ടിവന്നതു സിറ്റിങ് എംഎൽഎയുടെ നിര്യാണം മൂലമായിരുന്നു. എന്നാൽ ഒരിടത്തും എംഎൽഎയുടെ കുടുംബാംഗം സ്ഥാനാർഥിയായിരുന്നില്ല. പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായതോടെ ആ നിലയ്ക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേറിട്ടു നിൽക്കുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ അങ്കത്തിനിറങ്ങിയപ്പോഴെല്ലാം വിജയം ആർക്കൊപ്പമായിരുന്നു?.. Uma Thomas

കഴിഞ്ഞ എട്ടു നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്നെണ്ണം വേണ്ടിവന്നതു സിറ്റിങ് എംഎൽഎയുടെ നിര്യാണം മൂലമായിരുന്നു. എന്നാൽ ഒരിടത്തും എംഎൽഎയുടെ കുടുംബാംഗം സ്ഥാനാർഥിയായിരുന്നില്ല. പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായതോടെ ആ നിലയ്ക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേറിട്ടു നിൽക്കുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ അങ്കത്തിനിറങ്ങിയപ്പോഴെല്ലാം വിജയം ആർക്കൊപ്പമായിരുന്നു?.. Uma Thomas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ എട്ടു നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്നെണ്ണം വേണ്ടിവന്നതു സിറ്റിങ് എംഎൽഎയുടെ നിര്യാണം മൂലമായിരുന്നു. എന്നാൽ ഒരിടത്തും എംഎൽഎയുടെ കുടുംബാംഗം സ്ഥാനാർഥിയായിരുന്നില്ല. പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായതോടെ ആ നിലയ്ക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേറിട്ടു നിൽക്കുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ അങ്കത്തിനിറങ്ങിയപ്പോഴെല്ലാം വിജയം ആർക്കൊപ്പമായിരുന്നു?.. Uma Thomas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലത്തിലേക്കു സംസ്ഥാന രാഷ്ട്രീയത്തിന്റെയാകെ ശ്രദ്ധ കിട്ടുമെന്നതിനാൽ ഓരോ ഉപതിരഞ്ഞെടുപ്പ് മണ്ഡലവും താരമണ്ഡലമാണ്. പ്രചാരണകാലത്ത് സംസ്ഥാനത്തിന്റെ ഏതു മുക്കിലും മൂലയിലുമുണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങൾ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലത്തിൽ പ്രതിഫലിക്കും. രാഷ്ട്രീയ കേരളമാകെ തൃക്കാക്കരയ്ക്കു കണ്ണുനട്ടിരിക്കുമ്പോൾ, രാഷ്ട്രീയ ചലനങ്ങൾക്കും വിവാദങ്ങൾക്കും കൂടിയാണു കാതോർക്കുന്നത്.  ഏതു ചെറുചലനവും തൃക്കാക്കരയിൽ വലിയ ഇളക്കമുണ്ടാക്കാം. എന്താണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം? ഓരോ ഉപതിരഞ്ഞെടുപ്പും ഓരോ കൗതുകം കൂടി ‘പോള്‍’ ചെയ്താണ് അവസാനിക്കുന്നത്. ഒരൊറ്റ സീറ്റിലേക്ക് ഒരായിരമല്ല, അനേകമായിരം കണ്ണുകൾ ഉറ്റുനോക്കുന്ന സ്ഥിതിയാണ്. തൃക്കാക്കരയിലും അതുതന്നെയാണു സംഭവിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളുടെ ആ കൗതുകങ്ങളെപ്പറ്റിയും അറിയാൻ ഏറെയുണ്ട്...

∙ രാജി നെയ്യാറ്റിൻകരയിൽ, ഞെട്ടിയതു പിറവം

ADVERTISEMENT

2012ലെ പിറവം ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപായിരുന്നു സിപിഎമ്മിന്റെ നെയ്യാറ്റിൻകര എംഎൽഎ ആർ.ശെൽവരാജിന്റെ രാജി. 2011ൽ പുതിയ നിയമസഭ നിലവിൽ വന്ന് ഒരു വർഷം തികയും മുൻപേയുള്ള എംഎൽഎയുടെ രാജി ഉപതിരഞ്ഞെടുപ്പിന്റെ മധ്യത്തിൽനിന്ന സിപിഎമ്മിന് ഇടിത്തീയായി. പാർട്ടിയിലെ അവഗണനയെത്തുടർന്നായിരുന്നു ശെൽവരാജിന്റെ രാജി. പിറവം ഉപതിരഞ്ഞെടുപ്പിൽ ഇതോടെ പ്രചാരണ വിഷയം മാറി. ടി.എം.ജേക്കബ് അന്തരിച്ചതിന്റെ സഹതാപ തരംഗത്തിനൊപ്പം സിപിഎം എംഎൽഎയുടെ രാജി കൂടി വന്നതോടെ അനൂപ് ജേക്കബിനു ജയം എളുപ്പമായി. 

നെയ്യാറ്റിൻകരയിൽ പ്രചാരണത്തിനിടെ ആർ.ശെൽവരാജ് (ഫയൽ ചിത്രം: മനോരമ)

∙ വിഎസ് പാർട്ടിക്കു വച്ച ‘ചെക്ക്’

ആർ.ശെൽവരാജ് രാജിവച്ച ഒഴിവിൽ അദ്ദേഹം തന്നെ സ്ഥാനാർഥിയായ ഉപതിരഞ്ഞെടുപ്പായിരുന്നു 2012 മേയിൽ നടന്നത്. എംഎൽഎ സ്ഥാനം രാജിവച്ച്, സിപിഎം വിട്ട ശെൽവരാജ് യുഡിഎഫ് സ്ഥാനാർഥിയായാണു നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ശെൽവരാജിനെ ഏതു വിധേനയും തോൽപിക്കുക സിപിഎമ്മിന്റെ അഭിമാന പ്രശ്നമായിരുന്നു. ആളും അർഥവും കൂട്ടി പാർട്ടി പ്രചാരണം ചൂടുപിടിപ്പിച്ചു. ഇതിനിടയിലായിരുന്നു കോഴിക്കോട് ഒഞ്ചിയത്ത് സിപിഎം വിമതൻ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. പ്രതിസ്ഥാനത്തു സിപിഎം. ഈ കൊലപാതകമുണ്ടാക്കിയ ചീത്തപ്പേര് മറികടക്കാൻ എല്ലാ ശ്രമവും പ്രചാരണ രംഗത്തു പാർട്ടി നടത്തി. എന്നാൽ യഥാർഥ പ്രതിസന്ധി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വോട്ടർമാർ ബൂത്തിലേക്കു പോയ ഉപതിരഞ്ഞെടുപ്പു ദിവസം വി.എസ്. അച്യുതാനന്ദൻ പോയതു ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലേക്ക്. പാർട്ടി പ്രതിസ്ഥാനത്തുനിൽക്കുന്ന കൊലക്കേസിൽ, ടിപിയുടെ ഭാര്യ കെ.കെ.രമയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന വിഎസിന്റെ ദൃശ്യമാണു ചാനലുകളിലൂടെ ഉപതിരഞ്ഞെടുപ്പ് ദിവസം നെയ്യാറ്റിൻകരക്കാർ കണ്ടത്. നെയ്യാറ്റിൻകരയിൽ സിപിഎമ്മിന്റെ പരാജയത്തിന് അതും പ്രധാന കാരണമായി.

വി.എസ്. അച്യുതാനന്ദൻ

∙ മന്ത്രിയെ തോൽപിച്ച ഉപതിരഞ്ഞെടുപ്പ്

ADVERTISEMENT

ഒരു മന്ത്രിയെ തോൽപിച്ച ഉപതിരഞ്ഞെടുപ്പും കേരളത്തിൽ നടന്നിട്ടുണ്ട്. 2004ൽ വടക്കാഞ്ചേരിയിൽ. 2001 മുതൽ 2004 വരെ കെപിസിസി പ്രസിഡന്റായിരുന്നു കെ.മുരളീധരൻ. യുഡിഎഫാണു ഭരണത്തിൽ. മുരളിയെ മന്ത്രിസഭയിൽ അംഗമാക്കാൻ തീരുമാനമാകുന്നു. 2004 ഫെബ്രുവരിയിൽ മുരളി വൈദ്യുതി മന്ത്രിയായി അധികാരമേൽക്കുന്നു. എന്നാൽ എംഎൽഎ അല്ലാത്തതിനാൽ ആറു മാസത്തിനകം തിരഞ്ഞെടുക്കപ്പെടണം. മുരളിക്കായി വടക്കാഞ്ചേരി എംഎൽഎ വി.ബൽറാം രാജിവച്ചു. എന്നാൽ മേയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ഒരു വിഭാഗം പാലം വലിച്ചതോടെ മുരളി തോറ്റു. മന്ത്രിസ്ഥാനവും പോയി. ഈ മണ്ഡലം പിന്നെ ഏറെക്കാലം എൽഡിഎഫിന്റെ കയ്യിലുമായി. മുരളിക്കായി രാജിവച്ച ബൽറാമിനു പിന്നെ നിയമസഭയിൽ എത്താനുള്ള അവസരവും ലഭിച്ചില്ല. 

കെ.മുരളീധരൻ

∙ തുടക്കമിട്ടതു റോസമ്മ

ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഒരു വനിതയാണ്– റോസമ്മ പുന്നൂസ്. പ്രോ ടേം സ്പീക്കറായിരുന്നു അവർ. എന്നാൽ ഇതിന്റെ പേരിൽ മാത്രമല്ല റോസമ്മ അറിയപ്പെടുന്നത്. ഐക്യ കേരളത്തിൽ ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പിൽ ജയിച്ചയാൾ എന്ന നിലയിൽകൂടിയാണ്. 1957ലെ തിരഞ്ഞെടുപ്പിൽ ദേവികുളത്തുനിന്നു ജയിച്ച റോസമ്മയുടെ വിജയം തിരഞ്ഞെടുപ്പ് ട്രൈബ്യൂണൽ അസാധുവാക്കി. ഇതോടെയാണു ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റോസമ്മയെ തന്നെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയാക്കി. വിജയം റോസമ്മയ്ക്കായിരുന്നു. ഒരേ നിയമസഭയിൽ രണ്ടുതവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെയാളും അങ്ങനെ റോസമ്മയായി.

∙ കേരളം കുലുക്കിയ പാലാ

ADVERTISEMENT

ഒന്നാം പിണറായി സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പ് 2017ൽ വേങ്ങരയിലേതായിരുന്നു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലുണ്ടായ ഉപതിരഞ്ഞെടുപ്പാണു വേങ്ങര നിയമസഭാ മണ്ഡലത്തെയും ഉപതിരഞ്ഞെടുപ്പിലെത്തിച്ചത്. 2016ലെ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു വേങ്ങര എംഎൽഎ. മലപ്പുറം എംപിയായിരുന്ന ഇ.അഹമ്മദ് അന്തരിച്ച ഒഴിവിലെ ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു മത്സരിച്ചതോടെ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പു വന്നു. ലീഗിന്റെ കെ.എൻ.എ.ഖാദർ വിജയിച്ചു. 

സജി ചെറിയാൻ

പിന്നാലെ 2018ൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. സിപിഎം എംഎൽഎയായിരുന്ന കെ.കെ.രാമചന്ദ്രന്റെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതു സിപിഎമ്മിന്റെ സജി ചെറിയാൻ. സിറ്റിങ് സീറ്റുകൾ അതതു പാർട്ടികൾ നിലനിർത്തി എന്നതിനപ്പുറമുള്ള രാഷ്ട്രീയ പ്രാധാന്യം ആദ്യ രണ്ട് ഉപതിരഞ്ഞെടുപ്പിനുമുണ്ടായില്ല. എന്നാൽ മൂന്നാമത് ഉപതിരഞ്ഞെടുപ്പു നടന്ന പാലായിൽ അങ്ങനെയായിരുന്നില്ല. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം.മാണിയുടെ നിര്യാണമാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. കെ.എം.മാണിയല്ലാതെ മറ്റാരും ജയിച്ചിട്ടില്ലാത്ത മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു പാലായ്ക്ക്. 

അന്നു യുഡിഎഫിനൊപ്പമായിരുന്നു കേരളാ കോൺഗ്രസ്. മാണിയുടെ മരണശേഷം പി.ജെ.ജോസഫും ജോസ് കെ.മാണിയും പാർട്ടിയിൽ ഇരുചേരികളിലായി നിലയുറപ്പിച്ച പശ്ചാത്തലം കൂടിയുണ്ടായിരുന്നു. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പരസ്യമായ കലഹമായി. തർക്കം കോടതി കയറി. രണ്ടിലച്ചിഹ്നമില്ലാതെ ജോസ് കെ.മാണിയുടെ സ്ഥാനാർഥി ടോം ജോസ് മത്സരത്തിനിറങ്ങി. കേരളാ കോൺഗ്രസിലെ അന്തഃഛിദ്രങ്ങൾക്ക് വോട്ടർമാർ മറുപടി നൽകിയപ്പോൾ, പാലായിൽ പലവട്ടം മത്സരിച്ചു തോറ്റ എൻസിപിയുടെ മാണി സി.കാപ്പൻ ആദ്യമായി വിജയത്തിന്റെ രുചിയറിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ 19–1 സ്കോറിലുള്ള വൻ പരാജയത്തിനുശേഷം പിണറായി സർക്കാരിനു കിട്ടിയ രാഷ്ട്രീയ പിടിവള്ളിയായിരുന്നു പാലായിലെ ഉപതിരഞ്ഞെടുപ്പു വിജയം.

∙ ഏറ്റവുമധികം ഉപതിരഞ്ഞെടുപ്പ് 2019ൽ

കേരളനിയമസഭയുടെ ചരിത്രത്തിലെ 49–ാമത്തെ ഉപതിരഞ്ഞെടുപ്പിനാണു തൃക്കാക്കര വേദിയാകുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് പരീക്ഷയാണെങ്കിലും പിണറായി സർക്കാർ നേരിടുന്ന ഒൻപതാമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണു തൃക്കാക്കരയിലേത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന എട്ടു നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നാലു വീതമാണു വിജയം. 

കോന്നി ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടിയ എൽഡിഎഫ് സ്ഥാനാർഥി ഇ.യു. ജനീഷ് കുമാർ.

കേരളത്തിൽ ഒരേ വർഷം ഏറ്റവുമധികം മണ്ഡലങ്ങളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടന്നുവെന്ന പ്രത്യേകത 2019നുണ്ട്. നാല് എംഎൽഎമാർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു വട്ടിയൂർക്കാവ്, എറണാകുളം, കോന്നി, അരൂർ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. ആദ്യത്തേതു മൂന്നും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. ലീഗ് എംഎൽഎ പി.ബി.അബ്ദുൽറസാഖ് അന്തരിച്ച ഒഴിവിൽ മഞ്ചേശ്വരത്തും ഇതിനൊപ്പം ഉപതിരഞ്ഞെടുപ്പുണ്ടായി. യുഡിഎഫിനെ ഞെട്ടിച്ച് കോന്നിയും വട്ടിയൂർക്കാവും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ, അരൂരിൽ അവിശ്വസനീയമായ വിജയം യുഡിഎഫ് നേടി. ഉറച്ച സീറ്റായ എറണാകുളവും മഞ്ചേശ്വരവും നിലനിർത്തുകയും ചെയ്തു. അരൂർ നഷ്ടമായെങ്കിലും രണ്ടു യുഡിഎഫ് മണ്ഡലങ്ങൾ പിടിച്ചെടുത്തത് എൽഡിഎഫിനു നേട്ടമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പി നിന്നതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇരട്ടി മധുരമായി. എന്നാൽ അരൂർ അടർത്തിയെടുത്തതിലൂടെ നഷ്ടത്തിടയിലും യുഡിഎഫിന് ആശ്വാസത്തിനു വകയായി.

∙ ഒഴിവുണ്ടായിട്ടും നടക്കാത്ത ഉപതിരഞ്ഞെടുപ്പുകൾ

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കു കൂടി കളമൊരുങ്ങിയതാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ഡൗൺ വന്നതിനാൽ ഉപതിരഞ്ഞെടുപ്പ് നടന്നില്ല. തോമസ് ചാണ്ടിയുടെ നിര്യാണം മൂലം കുട്ടനാട്ടിലും എൻ.വിജയൻപിള്ളയുടെ നിര്യാണത്തോടെ ചവറയിലുമാണ് ഒഴിവു വന്നത്. കുട്ടനാട് സീറ്റിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കേരളാ കോൺഗ്രസ് എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങൾ പരസ്യമായി പോരടിച്ചു. മാസങ്ങൾ നീണ്ട രാഷ്ട്രീയ വാഗ്വാദങ്ങൾ നടന്നു. എന്നാൽ ലോക് ഡൗൺ നീട്ടിയതോടെ ഉപതിരഞ്ഞെടുപ്പ് സാധ്യത മങ്ങി. 

തോമസ് ചാണ്ടി

നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പു നടത്താനാകൂ. ഈ സമയപരിധി പാലിക്കാനാകില്ലെന്നു വന്നതോടെ ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. നിയമസഭയിലേക്കല്ലെങ്കിലും ഒരു ഉപതിരഞ്ഞെടുപ്പു കൂടി കഴിഞ്ഞ സർക്കാരിന്റെ അവസാന സമയത്തു നടന്നിരുന്നു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഇവിടെ വോട്ടെടുപ്പ്. നിയമസഭയിലേക്കു മത്സരിക്കാൻ  പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ നടന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എം.പി.അബ്ദുസമദ് സമദാനി വിജയിച്ചു.

∙ കുടുംബാംഗങ്ങൾ ഇറങ്ങിയാൽ ജയം ഉറപ്പോ?

കഴിഞ്ഞ എട്ടു നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്നെണ്ണം വേണ്ടിവന്നതു സിറ്റിങ് എംഎൽഎയുടെ നിര്യാണം മൂലമായിരുന്നു. എന്നാൽ ഒരിടത്തും എംഎൽഎയുടെ കുടുംബാംഗം സ്ഥാനാർഥിയായിരുന്നില്ല. പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായതോടെ ആ നിലയ്ക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേറിട്ടു നിൽക്കുന്നു. എംഎൽഎയുടെ മരണശേഷം ഉപതിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ സ്ഥാനാർഥികളാകുന്നത് ആദ്യമല്ല. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ഉമ തോമസ്.

അരുവിക്കര എംഎൽഎ ആയിരുന്ന മുൻ സ്പീക്കർ ജി.കാർത്തികേയൻ മരിച്ചപ്പോൾ മകൻ കെ.എസ്.ശബരീനാഥനാണ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. മന്ത്രിയായിരിക്കെ അന്തരിച്ച കേരളാ കോൺഗ്രസ് (ജേക്കബ്) നേതാവ് ടി.എം.ജേക്കബിന്റെ ഒഴിവിൽ മകൻ അനൂപ് ജേക്കബ് സ്ഥാനാർഥിയായി. അതിനു മുൻപു തിരുവല്ല എംഎൽഎ മാമ്മൻ മത്തായി അന്തരിച്ചപ്പോൾ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ അങ്കത്തിനിറങ്ങിയപ്പോഴെല്ലാം വിജയം അവർക്കായിരുന്നു എന്നതാണു സമീപകാല ഉപതിരഞ്ഞെടുപ്പു ചരിത്രം.

English Summary: Interesting History of By-Elections in Kerala