ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തുന്ന എൽഐസിയുടെ ഓഹരി വാങ്ങാൻ ഇതുവരെയും അപേക്ഷിച്ചില്ലെങ്കിൽ ഉടൻ അപേക്ഷിക്കാം. ഇതുവരെ ഓഹരി വിപണിയുടെ ഭാഗമല്ലാത്ത വലിയൊരു വിഭാഗമാണ് എൽഐസി ഐപിഒയിൽ ചേരുന്നത്. വിൽക്കാൻ വച്ചിരിക്കുന്ന 100 ശതമാനം ഓഹരിയും കടന്ന് അപേക്ഷകളുടെ എണ്ണം കുതിച്ചുകയറുകയാണ്. ഓഹരിവിപണി അപരിചിതമായവർക്ക് എങ്ങനെ എൽഐസി ഐപിഒയിൽ പങ്കെടുക്കാം? ഈ ഐപിഒയിൽ എന്തുകൊണ്ട് പങ്കെടുക്കണം?

ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തുന്ന എൽഐസിയുടെ ഓഹരി വാങ്ങാൻ ഇതുവരെയും അപേക്ഷിച്ചില്ലെങ്കിൽ ഉടൻ അപേക്ഷിക്കാം. ഇതുവരെ ഓഹരി വിപണിയുടെ ഭാഗമല്ലാത്ത വലിയൊരു വിഭാഗമാണ് എൽഐസി ഐപിഒയിൽ ചേരുന്നത്. വിൽക്കാൻ വച്ചിരിക്കുന്ന 100 ശതമാനം ഓഹരിയും കടന്ന് അപേക്ഷകളുടെ എണ്ണം കുതിച്ചുകയറുകയാണ്. ഓഹരിവിപണി അപരിചിതമായവർക്ക് എങ്ങനെ എൽഐസി ഐപിഒയിൽ പങ്കെടുക്കാം? ഈ ഐപിഒയിൽ എന്തുകൊണ്ട് പങ്കെടുക്കണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തുന്ന എൽഐസിയുടെ ഓഹരി വാങ്ങാൻ ഇതുവരെയും അപേക്ഷിച്ചില്ലെങ്കിൽ ഉടൻ അപേക്ഷിക്കാം. ഇതുവരെ ഓഹരി വിപണിയുടെ ഭാഗമല്ലാത്ത വലിയൊരു വിഭാഗമാണ് എൽഐസി ഐപിഒയിൽ ചേരുന്നത്. വിൽക്കാൻ വച്ചിരിക്കുന്ന 100 ശതമാനം ഓഹരിയും കടന്ന് അപേക്ഷകളുടെ എണ്ണം കുതിച്ചുകയറുകയാണ്. ഓഹരിവിപണി അപരിചിതമായവർക്ക് എങ്ങനെ എൽഐസി ഐപിഒയിൽ പങ്കെടുക്കാം? ഈ ഐപിഒയിൽ എന്തുകൊണ്ട് പങ്കെടുക്കണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തുന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) ഓഹരി വാങ്ങാൻ ഇനി 3 ദിവസം മാത്രം. ഇതുവരെയും അപേക്ഷിച്ചില്ലെങ്കിലും ഉടൻ തന്നെ അപേക്ഷ നൽകാം. ഇതുവരെ ഓഹരി വിപണിയുടെ ഭാഗമല്ലാത്ത വലിയൊരു വിഭാഗമാണ് എൽഐസി ഐപിഒയ്ക്ക് പിന്നാലെ ഇതിലേക്കു ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്. വിൽക്കാൻ വച്ചിരിക്കുന്ന 100 ശതമാനം ഓഹരിയും കടന്ന് അപേക്ഷകളുടെ എണ്ണം കുതിച്ചുകയറുകയാണ്. ഓഹരിവിപണി അപരിചിതമായവർക്ക് എങ്ങനെ എൽഐസി ഐപിഒയിൽ പങ്കെടുക്കാം? ഈ ഐപിഒയിൽ നിക്ഷേപകര്‍ എന്തുകൊണ്ട് പങ്കെടുക്കണം? വിഷയം ലളിതമായി അവതരിപ്പിക്കുകയാണിവിടെ. അവധിദിവസങ്ങളായ മേയ് 7,8 തീയതികളിലും ഐപിഒ അപേക്ഷ നൽകാം. രാവിലെ 10 മുതൽ 7 വരെയാണ് സമയം. അവസാനദിവസമായ 9ന് വൈകിട്ട് 3 വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. എൽഐസി ഐപിഒയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണ്?

ഐപിഒ എന്തിന്, എങ്ങനെ?

ADVERTISEMENT

വലിയ കമ്പനികൾ അവരുടെ ബിസിനസ് വിപുലപ്പെടുത്താനും മറ്റും പല വഴിക്കാണു പണം കണ്ടെത്തുന്നത്. വായ്പയെടുക്കുകയോ, പാർട്ണർമാരെ ചേർക്കുകയോ ഒക്കെ ചെയ്യാം. ഇതിനു പകരം നിശ്ചിത ശതമാനം ഓഹരികൾ പൊതുജനത്തിന് വിറ്റ് അതുവഴി പണം സമാഹരിക്കാനും കഴിയും. ഇതിനായി കമ്പനി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കണം. ലിസ്റ്റിങ്ങിനു മുൻപുള്ള പ്രാഥമിക ഓഹരിവിൽപനയാണ് ഐപിഒ. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാനായി ഓഹരി വിൽക്കാൻ തീരുമാനിക്കുന്ന കമ്പനികൾ പ്രഥമ ഓഹരി വിൽപനയിലൂടെയാണ് (ഐപിഒ) ഇതാരംഭിക്കുന്നത്. ഇതിനു പിന്നാലെയാണ് കമ്പനി ഓഹരിവിപണിയുടെ ഭാഗമാകുന്നത് (ലിസ്റ്റിങ്). 

ചിത്രം: AFP

ഐപിഒയിൽ വാങ്ങുന്ന ഓഹരി, കമ്പനിയിൽ നിന്ന് നേരിട്ടാണ് (പ്രൈമറി മാർക്കറ്റ്). ഐപിഒയ്ക്കു ശേഷം ലിസ്റ്റിങ് നടക്കുമ്പോൾ ആദ്യം വാങ്ങിയവരുടെ പക്കൽ നിന്നാണ് നമ്മൾ ഓഹരി വാങ്ങുന്നത് (സെക്കൻഡറി മാർക്കറ്റ്). നല്ല കമ്പനിയാണെങ്കിൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഐപിഒ വഴി ഓഹരി വാങ്ങാമെന്നതാണ് നിക്ഷേപകർക്കുള്ള മെച്ചം. ലിസ്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഉയർന്ന ലാഭത്തിന് ലിസ്റ്റിങ് ഗെയിൻ എന്നും പറയും. ചിലപ്പോൾ ഐപിഒ വിലയേക്കാൾ താഴേക്കും ഓഹരിവില പോകാറുണ്ട്.

ഐപിഒയിൽ നമുക്കെങ്ങനെ നിക്ഷേപിക്കാം?

ഓഹരിവിപണിയിൽ ആദ്യമെങ്കിൽ ഐപിഒയിൽ പങ്കെടുക്കാനുള്ള വഴിയിങ്ങനെ:

ADVERTISEMENT

1) ഡിമാറ്റ് അക്കൗണ്ട് നിർമിക്കുക: പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് എന്നതുപോലെ ഓഹരി വാങ്ങാനുള്ള സംവിധാനം ആണ് ഡീമെറ്റീരിയലൈസ്ഡ് (ഡിമാറ്റ്) അക്കൗണ്ട്. സെബി അംഗീകാരമുള്ള ഏതെങ്കിലും സ്റ്റോക്ക് ബ്രോക്കിങ് കമ്പനി വഴി ഓൺലൈനായോ ഓഫ്‍ലൈൻ ആയോ അക്കൗണ്ടുകൾ തുറക്കാം. (ഉദാ: www.cdslindia.com/DP/dplist.aspx എന്ന ലിങ്ക് തുറന്നാൽ അംഗീകൃത കമ്പനികൾ കണ്ടുപിടിക്കാം). പാ‍ൻ, അഡ്രസ് പ്രൂഫ്, പാസ്പോർട്ട് ചിത്രം എന്നിവ നൽകി ഓൺലൈനായി തന്നെ അക്കൗണ്ട് എടുക്കാം.

2) ഐപിഒ ഓപ്ഷനിലേക്ക്: ഉദാഹരണത്തിന് പേയ്ടിഎം മണി എന്ന ആപ് വഴിയാണ് അക്കൗണ്ട് എടുക്കുന്നതെങ്കിൽ ആപ് തുറന്ന് ഐപിഒ എന്ന ഓപ്ഷൻ തുറക്കുക. Current and upcoming എന്ന വിഭാഗത്തിൽ എൽഐസി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ഒരു ഓഹരിയുടെ പ്രൈസ് ബാൻഡ് ആയ 902–949 ദൃശ്യമാകും. ഒരാൾ ഏറ്റവും കുറഞ്ഞത് 15 ഓഹരിയുള്ള ഒരു ലോട്ട് വാങ്ങണം. കൂടുതലെങ്കിൽ 15ന്റെ ഗുണിതങ്ങളായിരിക്കണം. Investor Type എന്ന വിഭാഗത്തിൽ റീട്ടെയ്‍ൽ, എച്ച്എൻഐ, എംപ്ലോയി, പോളിസി ഹോൾഡർ എന്നീ 4 ഓപ്ഷനുകൾ കാണാം. എൽഐസി പോളിസി ഉടമയെങ്കിൽ പോളിസി ഹോൾഡർ, എൽഐസി ജീവനക്കാരനെങ്കിൽ എപ്ലോയി, 2 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന സാധാരണ നിക്ഷേപകനെങ്കിൽ റീട്ടെയ്‍ൽ, 2 ലക്ഷത്തിനു മുകളിൽ 5 ലക്ഷം വരെ നിക്ഷേപിക്കുന്നയാളെങ്കിൽ എച്ച്എൻഐ (ഹൈ നെറ്റ്‍വർത്ത് ഇൻഡിവിജ്വൽ) വിഭാഗം തിരഞ്ഞെടുക്കുക. 

3) വില തിരഞ്ഞെടുക്കൽ: Apply now നൽകിയ ശേഷം വില തിരഞ്ഞെടുക്കാം. 2 തരത്തിൽ വില തിരഞ്ഞെടുക്കാം. 902 മുതൽ 949 രൂപയാണ് പ്രൈസ് ബാൻഡ് എന്നതിനാൽ രണ്ടു തരത്തിൽ ബിഡ് നൽകാം. ഒന്നുകിൽ കട്ട്–ഓഫ് പ്രൈസിലോ അല്ലെങ്കിൽ ഇതിനിടയിലുള്ള സംഖ്യയോ നൽകാം. ഉദാഹരണത്തിന് നമ്മൾ 904 രൂപ ബിഡിൽ നൽകുന്നുവെന്ന് കരുതുക. എന്നാൽ ഓഹരിവില അന്തിമമാക്കുമ്പോൾ 905 ആണ് വരുന്നതെങ്കിൽ അപേക്ഷ തള്ളും. 905നു മുകളിലെങ്കിൽ കുഴപ്പമില്ല. ഇതൊഴിവാക്കാനാണ് ‘കട്ട് ഓഫ് പ്രൈസ്’ ഓപ്ഷൻ. ഏത് വില അന്തിമമാക്കുന്നോ ആ വിലയ്ക്കായിരിക്കും അപേക്ഷ പരിഗണിക്കുകയെന്നതിനാൽ ബിഡ് അപേക്ഷ തള്ളുന്ന സാധ്യത കുറയ്ക്കാം. ഒരാൾക്ക് 3 ബിഡ് വരെ നൽകാം.

ചിത്രം: Reuters

4) പണമടയ്ക്കൽ: Paytm Money, Zerodha പോലെയുള്ള ആപ്പുകളിൽ പണമടയ്ക്കലിനായി യുപിഐ ഐഡി നൽകാം. സ്വന്തം പാൻ നമ്പർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിന്റെ യുപിഐ ഐഡിയായിരിക്കണം നൽകേണ്ടത്. നിങ്ങൾ ഉപയോഗിക്കുന്ന ഗൂഗിൾ പേ, പേയ്ടിഎം, ഭീം പോലെയുള്ള യുപിഐ ആപ്പുകളുടെ പ്രൊഫൈൽ തുറന്നാൽ യുപിഐ വിലാസം കിട്ടും. ഇത് നൽകി അപ്ലൈ ചെയ്താൽ യുപിഐ ആപ്പിൽ ഒരു പേയ്മെന്റ് റിക്വസ്റ്റ് വരും. ആപ് തുറന്ന് അത് അംഗീകരിച്ചാൽ അത്രയും തുക ലോക്ക് ആകും. അതായത് അത്രയും തുക നിങ്ങൾക്ക് മറ്റാവശ്യത്തിന് ഉപയോഗിക്കാനാവില്ല.

ADVERTISEMENT

5) ഓഹരി അലോക്കേഷൻ: മേയ് 12ന് ഓൺലൈനായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയോ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയോ വെബ്സൈറ്റിൽ കയറി ഓഹരി അപേക്ഷ അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയാം. (ഉദാ: https://www.bseindia.com/investors/appli_check.aspx) ഓഹരിയേക്കാൾ ഉയർന്ന തരത്തിൽ ഡിമാൻഡ് വരുമെന്നതിനാൽ അപേക്ഷ എല്ലാ അംഗീകരിക്കണമെന്നില്ല. അപേക്ഷ അംഗീകരിച്ചാൽ ലോക്ക് ആയി കിടക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടിൽനിന്ന് എടുക്കും. അപേക്ഷ തള്ളിയാൽ പണം അൺലോക്ക് ആകും. തുക വല്ലതും തിരിച്ചുലഭിക്കാനുണെങ്കിൽ മേയ് 13ന് റീഫണ്ട് പ്രക്രിയ നടക്കും. 

6) ഓഹരി ലിസ്റ്റിങ്: മേയ് 17ന് എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. രാവിലെ 9 മുതൽ 9.45 വരെ പ്രീ–ഓപ്പണിങ് പീരിഡായിരിക്കും. ഈ സമയത്ത് ട്രേഡിങ് ഉണ്ടായിരിക്കില്ല. പകരം ഈ സമയത്ത് ഐപിഒയിലൂടെ ഓഹരി വാങ്ങിയവർക്ക് ആവശ്യമെങ്കിൽ വിൽക്കാനുള്ള 'sell' ഓർഡറും വാങ്ങാനുള്ളവർക്ക് 'buy' ഓർഡറും നൽകാം. ഇതിനെ ആശ്രയിച്ചായിരിക്കും ലിസ്റ്റ് ദിവസത്തെ ഓപ്പണിങ് ഓഹരിവില. ഐപിഒയിൽ വാങ്ങിയ തുകയേക്കാൾ കൂടുതലാണിതെങ്കിൽ ഇതിനെ ലിസ്റ്റിങ് ഗെയിൻ എന്നു വിളിക്കും.

ഐപിഒ: ഒറ്റനോട്ടത്തിൽ

∙ ഒരു ഓഹരിയുടെ വില: 902 മുതൽ 949 രൂപ വരെ

∙ ഒരാൾ വാങ്ങേണ്ട മിനിമം ഓഹരികളുടെ എണ്ണം: 15

ഒരു ഓഹരിയിൽ ലഭിക്കുന്ന ഇളവ്

∙ എൽഐസി പോളിസി ഉടമ: 60 രൂപ

∙ സാധാരണ നിക്ഷേപകർ/എൽഐസി ജീവനക്കാർ: 45 രൂപ

15 ഓഹരി വാങ്ങിയാൽ നൽകേണ്ടത്

ഏറ്റവും കുറഞ്ഞ വിലയായ 902 രൂപയ്ക്ക് 15 ഓഹരി വാങ്ങാനായാൽ ഇളവ് കഴിഞ്ഞ് നൽകേണ്ടത്:

∙ പോളിസി ഉടമ: 12,630 രൂപ (ആകെ ഇളവ്: 900 രൂപ)

∙ സാധാരണ നിക്ഷേപകർ/ജീവനക്കാർ: 12,855 രൂപ (ആകെ ഇളവ്:675 രൂപ)

ഉയർന്ന വിലയായ 949 രൂപയ്ക്ക് 15 ഓഹരി വാങ്ങിയാൽ നൽകേണ്ടത്

∙ പോളിസി ഉടമ: 13,335 രൂപ

∙ സാധാരണ നിക്ഷേപകർ/ജീവനക്കാർ: 13,560 രൂപ

Image: Shutterstock

നിക്ഷേപകർ അറിയാൻ

∙ പോളിസി ഉടമയെങ്കിൽ: ഫെബ്രുവരി 13നു മുൻപ് വാങ്ങിയ എൽഐസി പോളിസിയുടെ പേരിൽ മാത്രമേ ഉടമയുടെ ഇളവ് ലഭിക്കൂ. ഇതിനു പുറമേ ഫെബ്രുവരി 28നു മുൻപ് പാൻ നമ്പറുമായി പോളിസി ബന്ധിപ്പിച്ചിട്ടുമുണ്ടായിരിക്കണം. 

∙ റീട്ടെയ‍്ൽ നിക്ഷേപകനെങ്കിൽ: ഡീമാറ്റ്, ബാങ്ക് അക്കൗണ്ട്/യുപിഐ ഒരേ പാനുമായി ബന്ധിപ്പിച്ചതായിരിക്കണം. ഇല്ലെങ്കിൽ അപേക്ഷ തള്ളും. പോളിസി ഉടമയായ വ്യക്തിക്ക് ഒരേസമയം റീട്ടെയിൽ, പോളിസി ഹോൾഡർ എന്നിങ്ങനെ 2 ഓപ്ഷൻ വഴിയും പ്രത്യേകം ബിഡ് നൽകാം. ചുരുക്കത്തിൽ 4 ലക്ഷം രൂപയ്ക്കു വരെ ബിഡ് ചെയ്യാം.

∙ എച്ച്എൻഐ: ഹൈ നെറ്റ്‍വർത്ത് ഇൻഡിവിജ്വൽസിന് ഒരുതരത്തിലുമുള്ള ഇളവുമുണ്ടായിരിക്കില്ല. 2 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നാൽ അതിനൊപ്പം റീട്ടെയ്‍ൽ ബിഡ് നൽകാനാവില്ല. അതുപോലെ റീട്ടെയ‍്‍ൽ ബിഡിൽ അപേക്ഷിച്ചയാൾക്ക് എച്ച്എൻഐ ബിഡ് നൽകാനാവില്ല.

ശ്രദ്ധിക്കാൻ

∙ ജോയിന്റ് ലൈഫ് ഇൻഷുറൻസ് പോളിസിയാണെങ്കിൽ അതിലെ 2 പോളിസി ഉടമകൾക്കും ഐപിഒയിൽ പോളിസി ഉടമയുടെ ഇളവ് ലഭിക്കും.

∙ പാൻ പോളിസിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ licindia.in തുറന്ന് 'Online PAN registration' എന്ന മെനു ക്ലിക് 'Check Policy PAN Status' നോക്കുക.

∙ ഗ്രൂപ്പ് പോളിസി ഒഴികെ എല്ലാത്തരം പോളിസി ഉടമകൾക്കും ഇളവ് ലഭിക്കും. ഐപിഒയുടെ സമയത്ത് ഇന്ത്യയിൽ താമസിക്കുന്നയാളായിരിക്കണം. എൽഐസി പോളിസിയുള്ള വിദേശ ഇന്ത്യക്കാർക്ക് (എൻആർഐ) പോളിസി ഉടമയെന്ന് അപേക്ഷിക്കാനാകില്ല. 

∙ മൈനറായ കുട്ടിയുടെ ‘പ്രപ്പോസർ’ക്കും പോളിസി ഉടമയായി അപേക്ഷിക്കാം. നോമിനികൾക്ക് ഇളവില്ല. പോളിസി ലാപ്സ് ആയാലും ഉടമയ്ക്ക് അപേക്ഷിക്കാം.

∙ ബിഡ് നൽകുമ്പോൾ സ്വന്തം യുപിഐ ഐഡി (പാനുമായി ബന്ധിപ്പിച്ച അക്കൗണ്ട്) തന്നെ ഉപയോഗിക്കണം.

∙ ജോയിന്റ് ഡീമാറ്റ് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിലയാൾ പ്രൈമറി ഹോൾഡറായിരിക്കണം.

English Summary: How to Apply for LIC IPO: All in one Explainer for Beginners