കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാലാം മുന്നണി ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയക്. മനസ്സാക്ഷി വോട്ടോ പിന്തുണയോ എന്നതു മുന്നണി ചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം വൈകാതെ തീരുമാനിക്കും. നാലാം... | PC Cyriac | AAP | Fourth Front | Thrikkakara By Election News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാലാം മുന്നണി ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയക്. മനസ്സാക്ഷി വോട്ടോ പിന്തുണയോ എന്നതു മുന്നണി ചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം വൈകാതെ തീരുമാനിക്കും. നാലാം മുന്നണിയുടെ വോട്ട് പ്രതീക്ഷിക്കുന്നവരെ അവരുടെ വിശ്വാസം രക്ഷിക്കട്ടെയെന്നും സിറിയക് പറഞ്ഞു.

മൂന്നു മുന്നണികളും നാലാം മുന്നണിയുടെ രാഷ്ട്രീയവുമായി ഒത്തുപോകുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഎപിയും ട്വന്റി20യും ‘ജനക്ഷേമ സഖ്യം’ (പീപ്പിൾസ് വെൽഫെയർ അലയൻസ്) എന്ന രാഷ്ട്രീയ സഖ്യം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കിഴക്കമ്പലത്ത് ആയിരങ്ങൾ അണിനിരന്ന ജനസംഗമത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം.ജേക്കബും ചേർന്നായിരുന്നു പ്രഖ്യാപനം.

ADVERTISEMENT

അതേസമയം, തൃക്കാക്കരയില്‍ നാലാം മുന്നണി നിര്‍ണായകമാകില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ പ്രതികരിച്ചു. ഇടതു നിലപാടിന് അനുകൂലമായി തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: PC Cyriac about AAP's stand in Thrikkakara Election

ADVERTISEMENT