കണ്ണൂർ ∙ വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്ക് ബൈക്കിൽ പോകവേ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം. പള്ളിക്കുന്ന് എടച്ചേരി കൊമ്പ്രക്കാവിനു. Accident, Road accident, Death, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്ക് ബൈക്കിൽ പോകവേ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം. പള്ളിക്കുന്ന് എടച്ചേരി കൊമ്പ്രക്കാവിനു സമീപം നവനീതത്തിൽ മഹേഷ് ബാബു (60), മകൾ പി.നവ്യയുടെ മകൻ ആഗ്നേയ് (7) എന്നിവരാണ് മരിച്ചത്. രാവിലെ 11ന് പള്ളിക്കുളം മണ്ഡപത്തിനു സമീപമാണ് അപകടം.

മഹേഷ് ബാബുവും കുട്ടിയും സഞ്ചരിച്ച ബൈക്കിനു പിന്നിൽ സിലിണ്ടറുമായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡി‍ൽ തെറിച്ച് വീണ ഇരുവരുടേയും ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. അപകടം അറിഞ്ഞ് എത്തിയ, തൊട്ടടുത്ത സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ നവ്യ, പിതാവിനെയും കുഞ്ഞിനെയും റോഡിൽ കണ്ടതോടെ ബോധരഹിതയായി.

ദേശീയപാതയിൽ പള്ളിക്കുളത്ത് അപകടം നടന്ന സ്ഥലം എഎസ്പി വി.വി.വിജയ് ഭരത് റെഡ്ഡിയും വളപട്ടണം പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
ADVERTISEMENT

കണ്ണൂർ എഎസ്പി വി.വി.വിജയ് ഭരത് െറഡ്ഡിയും വളപട്ടണം പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി. തളാപ്പ് എസ്എൻ വിദ്യാമന്ദിർ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആഗ്നേയ്. പ്രവീൺ ആണ് ആഗ്നേയന്റെ പിതാവ്. വിദേശത്തുള്ള പ്രവീൺ നാട്ടിലെത്തിയ ശേഷം ഇരുവരുടെയും സംസ്കാരം നടക്കും. ചിറക്കൽ ക്ഷീരോൽപ്പാദക സംഘം മുൻ ജീവനക്കാരനാണ് മഹേഷ് ബാബു. വിനീതയാണു ഭാര്യ. നിഖിൽ മകനാണ്.

ദേശീയപാതയിൽ പള്ളിക്കുളത്ത് അപകടം നടന്ന സ്ഥലം. ചിത്രം: ഹരിലാൽ ∙ മനോരമ
ദേശീയപാതയിൽ പള്ളിക്കുളത്ത് അപകടം നടന്ന സ്ഥലം. ചിത്രം: ഹരിലാൽ ∙ മനോരമ

English Summary: Road accident: Two died in Kannur